സൈബർ കുറ്റങ്ങൾ വർധിക്കുകയാണോ?

Staff Editor
October 06, 2021

സൈബർ കുറ്റകൃത്യങ്ങളിൽ മുൻ വർഷത്തെക്കാൾ 11.8% വർധനവ്. 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 50,035ൾ. 
സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളുടെ പേരിൽ 574 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020ൽ റജിസ്റ്റർ ചെയ്ത 60.2% സൈബർ കേസുകളും തട്ടിപ്പുകളുടെ പേരിലുള്ളതാണ്. 6.6% (3,292) കേസുകൾ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടതും, 4.9% (2,440) കേസുകൾ മോഷണവുമായി ബന്ധപ്പെട്ടതുമാണ്.

50,035 സൈബർ കുറ്റകൃത്യങ്ങളാണ് 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷത്തെക്കാൾ 11.8% മാണ് വർധനവ്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളുടെ പേരിൽ 574 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 2019ൽ 3.3% ആയിരുന്ന സൈബർ കുറ്റകൃത്യങ്ങൾ 2020 ൽ 3.7% ആയി വർധിച്ചിരിക്കുന്നു. 

2018ൽ 27,248 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, 2019ൽ 44,735 കേസുകളായി ഉയർന്നു. 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 4,047 ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ, 1,093 ഒ.ടി.പി തട്ടിപ്പുകൾ, 1,194 ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. എ.ടി.എമ്മുമായി ബന്ധപ്പെട്ട 2,160, സമൂഹ്യമാധ്യമങ്ങളിലെ വ്യാജവാർത്തകളുടെ പേരിൽ 578, സ്‌ത്രീകളെയും കുട്ടികളേയും ഭീക്ഷണിപ്പെടുത്തുന്നതിനെയും വേട്ടയാടുന്നതിനെയും സംബന്ധിക്കുന്നത് 972,  വ്യാജ പ്രൊഫൈൽ 149,  ഡാറ്റ മോഷണം 98 എന്നിങ്ങനെയാണ് മറ്റു കേസുകളുടെ എണ്ണം. 

2020ൽ റജിസ്റ്റർ ചെയ്ത 60.2% സൈബർ കേസുകളും തട്ടിപ്പുകളുടെ പേരിലുള്ളതാണ്. 6.6% (3,292) കേസുകൾ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടതും, 4.9% (2,440) കേസുകൾ മോഷണവുമായി ബന്ധപ്പെട്ടതുമാണ്. 16.2% കാണിക്കുന്ന കർണാടകയാണ് കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഏറ്റവും ഉയർന്നത്.  തെലങ്കാന- 13.4%, അസം- 10.1%, ഉത്തർപ്രദേശ്- 4.8%, മഹാരാഷ്ട്ര- 4.4% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സൈബർ കുറ്റകൃത്യ നിരക്ക്.

 

കടപ്പാട് : thehindu.com

https://www.thehindu.com/news/national/india-reported-118-rise-in-cyber-crime-in-2020-578-incidents-of-fake-news-on-social-media-data/article36480525.ece

Staff Editor