ഒന്നാം സ്ഥാനത്ത് ഗുജറാത്ത് രണ്ടാമത് കേരളം!

Staff Editor
October 05, 2021

2020ലെ കണക്കുകൾ പ്രകാരം ഗുജറാത്താണ് കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും തമിഴ്നാട് 91.70% ഉം രേഖപ്പെടുത്തുന്നു. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്.

നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട 2020ലെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും തമിഴ്നാട്91.70% ഉം രേഖപ്പെടുത്തുന്നു.

കേരളത്തിൽ 306 കൊലപാതകങ്ങളിൽ 326 ഇരകളുണ്ടെന്ന് കണക്കുകൾ പറയുന്നു. കൊലപാതക സംഭവങ്ങളുടെ ദേശീയ ശരാശരിയായ 2.20മായി താരതമ്യം ചെയ്താൽ കേരളത്തിലെ നിരക്ക് 0.9 ആണ്. ഇതിൽ 306 ഉം കൊലപാതകങ്ങളാണ്. കേരളത്തിൽ 2,163 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 2,209 കുട്ടികൾ ഇരകളാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ കാര്യത്തിൽ 26.60 എന്ന ഉയർന്ന നിരക്കാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. 2020 ൽ മാത്രം പോക്സോ കേസുകൾ ഉൾപ്പെടെ കുട്ടികളോടുള്ള അതിക്രമങ്ങളുടെ എണ്ണം 2,502 ആണ്. 

സ്ത്രീകളെ അപമാനിക്കൽ പോലെയുള്ള 442 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 454 പേർ ഇരകളാക്കപ്പെടുകയും ചെയ്തു. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ നിരക്ക് 2.40 ആണ്. ദേശീയ നിരക്കായ 1.0 ത്തേക്കാൾ കൂടുതലാണിത്. ഭർത്താക്കന്മാരുടെയോ, ബന്ധുക്കളുടെയോ ക്രൂരതക്ക് ഇരയായത് 2,736 സ്ത്രീകളാണ്. 647ഓളം  ബലാത്സംഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിലുള്ള  പീഢനങ്ങൾ തുടരുകയാണ്. എന്നാൽ, സ്ത്രീധന നിരോധന നിയമ പ്രകാരം മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള 2,416 ആക്രമണ കേസുകൾ പുറത്തു വന്നിട്ടുണ്ട്. ഇതിൽ 1,091 എണ്ണം
ലൈംഗിക പീഢനങ്ങളാണ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കേരളം നാലാം സ്ഥാനത്താണ്.

Staff Editor