Skip to content Skip to sidebar Skip to footer

Top Facts

ചെങ്കോൽ പ്രതിനിധീകരിക്കുന്ന പുതിയ ഇന്ത്യ
പുതിയ പാർലിമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പാർലമെന്റിൽ സ്ഥാപിക്കപ്പെട്ട ചെങ്കോൽ. 1947ൽ പ്രഥമ പ്രധാനമന്തി ജവാഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷ് വൈസ്രോയ് മൌണ്ട് ബാറ്റൺ ചെങ്കോൽ കൈമാറിയിരുന്നതായും, ഇത് അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്നുമാണ് ബി.ജെ.പിയുടെ വാദം. തമിഴ്‌നാട്ടിൽ, ചോള രാജവംശത്തിന്റെ കാലത്ത്, ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറുന്നതിനെ അടയാളപ്പെടുത്തിയിരുന്നതുപോലെ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യൻ ഭരണകൂടത്തിലേക്കുള്ള അധികാര കൈമാറ്റത്തെയാണ് 'സെങ്കോൽ' പ്രതീകപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി…
കോൺഗ്രസ് വിജയത്തിൽ ആശംസ അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി: വസ്തുത പരിശോധിക്കുന്നു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം രാജ്യത്തെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നായിരുന്നു. കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രതീക്ഷയോടെ കാണുന്ന വലിയൊരു കൂട്ടം ജനവിഭാഗങ്ങൾക്ക് അതൊരു ആഘോഷവും ആയിരുന്നു. എന്നാൽ, കോൺഗ്രസ് വിജയം ബി.ജെ.പിയും അവരെ അനുകൂലിക്കുന്നവരും പല നുണ പ്രചാരണങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽ തെരെഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് പാകിസ്ഥാൻ പതാക ഉയർത്തി വിജയം ആഘോഷിക്കുന്നു എന്ന പ്രചാരണത്തിന്റെ വസ്തുത മുമ്പ് പ്രസിദ്ധികരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്. അതിൽ ഏറ്റവും…
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തക ജിഹാദികളാൽ കൊല്ലപ്പെട്ടോ? വസ്തുത പരിശോധിക്കുന്നു
ഒരു സ്ത്രീയെ കാറിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടു വന്ന് വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകയെ ജിഹാദികൾ ചേർന്ന് നടുറോഡിൽ വെച്ച് കൊലപ്പെടുത്തുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. “RSS supporter woman shot dead by Jihadis” എന്ന തലക്കെട്ടോടെ ട്വിറ്ററിൽ വിവിധ അക്കൗണ്ടിൽ നിന്നായി ഈ വീഡിയോ ഷെയർ ചെയ്തതായി കാണാം. "കേരളത്തിൽ ആർ.എസ്.എസ് അനുഭാവിയായ ഒരു സ്ത്രീയെ മുസ്ലീങ്ങൾ വെടിവച്ചു കൊല്ലുന്നു. വെടിവെച്ച ശേഷം…
ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം
പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ…
24 ലക്ഷം പേർക്ക് വീട് പദ്ധതി: വ്യാജ വാർത്ത നൽകി കേന്ദ്രസർക്കാർ
എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ 2016ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. കേന്ദ്ര - സംസ്ഥാന സർക്കാറുകൾ യഥാക്രമം 60:40 അനുപാതത്തിൽ ധനസഹായം നൽകിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാറിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നാണിത്. അതിനാൽ തന്നെ ഈ പദ്ധതിയെ കുറിച്ചുള്ള വലിയ പ്രചാരണങ്ങളും ഗവര്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. എന്നാൽ, കൊൽക്കത്തയിലെ പ്രാദേശിക പത്രങ്ങളിൽ വന്ന ഒരു പരസ്യവും അതിന്റെ വസ്തുതയും ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ഫെബ്രുവരി 25 ന് കൊൽക്കത്തയിലെ ചില…
ഗാന്ധി വധം: ചരിത്രം മായ്ക്കപ്പെടുമ്പോൾ
റാം പുനിയാനി "ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. അവർ അദ്ദേഹത്തെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. ഗാന്ധിജിയുടെ മരണം രാജ്യത്തെ വർഗീയ സാഹചര്യത്തെ കാര്യമായി ബാധിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന ആർ.എസ്.എസ് പോലുള്ള സംഘടനകൾ കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ടു." 2023 ഏപ്രിലിൽ പാഠ്യപദ്ധതി നവീകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഗാന്ധി വധത്തെ സംബന്ധിച്ച അദ്ധ്യായമാണിത്. ഇത് കൂടാതെ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ സംബന്ധിച്ച "ഹിന്ദു തീവ്രവാദി, ബ്രാഹ്മണൻ"…
കോൺഗ്രസിൻ്റെ വിജയത്തിന് പിന്നാലെ ധ്രുവീകരണ ശ്രമം: വസ്തുത പരിശോധിക്കുന്നു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് തൊട്ട് പിന്നാലെ നടന്ന ആഘോഷങ്ങളിൽ 'പാകിസ്താൻ പതാക' ഉയർത്തുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്കലിലാണ് പ്രചാരണത്തിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പിക്ക് പകരം കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ ചില വിനാശകരമായ മാറ്റങ്ങൾ സംസ്ഥാനത്ത് ഉണ്ടാവുന്നു എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്.…
സ്ത്രീ സുരക്ഷയുടെ ‘ഗുജ്റാത്ത് സ്റ്റോറി’
ഗുജറാത്തിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 40,000ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ (എൻസിആർബി) കണക്കുകൾ. 2020 - 2021 കാലയളവിൽ, 4700ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നത്. എൻ.സി.ആർ.ബിയുടെ വിശദമായ റിപ്പോർട്ട്. ഉത്തരേന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സമാന സാഹചര്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ആർ.ടി.ഐ വഴി ലഭിച്ച ഉത്തർപ്രദേശിലെ കണക്കിൽ, കഴിഞ്ഞ വർഷം ദിനംപ്രതി 5 കുട്ടികളെ കാണാതാകുന്നുണ്ട് എന്നും…
പാകിസ്താനിൽ ഗ്രിൽ ഇട്ട് പൂട്ടിയ പെൺകുട്ടിയുടെ കല്ലറ: വസ്തുത പരിശോധിക്കുന്നു
ഗ്രിൽ ഇട്ട് ലോക്ക് ചെയ്ത നിലയിലുള്ള ഒരു ശവകല്ലറയുടെ ചിത്രം, 'പാകിസ്താനിൽ മൃതദേഹം ബലാൽസംഗം ചെയ്യുന്നത് ഒഴിവാക്കാനായി രക്ഷിതാക്കൾ ലോക്ക് ചെയ്ത പെൺകുട്ടിയുടെ ശവക്കല്ലറ' എന്ന പേരിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വലിയ വാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എ.എൻ.ഐ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. 'pakistani parents lock daughter's grave to avoid rape എന്നാണ് എ.എൻ.ഐ വാർത്തക്ക് നൽകിയ തലക്കെട്ട്. എ.എൻ.ഐ വാർത്തയെ തുടർന്ന് ടൈംസ് ഓഫ് ഇന്ത്യയും സമാന തലക്കെട്ടും…
ബംഗാളിൽ ക്ഷേത്രത്തിന് മുസ്‌ലിങ്ങൾ തീവെച്ചോ? വസ്തുത പരിശോധിക്കുന്നു
2023 മാർച്ച് 30 ന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഷിബ്പൂർ പ്രദേശത്ത് വിശ്വഹിന്ദു പരിഷത്തിന്റെയും, മറ്റൊരു പ്രാദേശിക സംഘടനയുടേയും റാലി കടന്ന് പോകുന്ന സമയത്ത് മുസ്‌ലിം ആധിപത്യ പ്രദേശത്ത് അക്രമങ്ങൾ നടന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വാർത്താ റിപ്പോർട്ടുകൾ പ്രകാരം റോഡരികിൽ പാർക്ക് നിർത്തിയിട്ടിരുന്ന നിരവധി കടകളും വാഹനങ്ങളും നശിപ്പിക്കുകയും അവയിൽ ചിലത് തീയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം, അതേ സ്ഥലത്ത് പോലീസുകാരുടെ സാന്നിധ്യത്തിൽ കല്ലേറുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. അക്രമത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി…
കർണാടക: ബി ജെ പി യുടെ ജയം പ്രവചിക്കുന്ന ബി.ബി.സി സർവ്വേ വ്യാജം
2023 മെയ് 10 ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, 140-ലധികം സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കാണിക്കുന്ന ഒരു സർവേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ബി.ബി.സി നടത്തിയ സർവ്വേ എന്ന രീതിയിലാണ് പ്രചരണം. "ബി.ബി.സി സർവേ: കർണാടകയിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും, കർണാടക തിരഞ്ഞെടുപ്പിൽ ഭരണകക്ഷി 140+ സീറ്റുകൾ നേടുമെന്ന് സർവേകൾ പറയുന്നു". സർവേ പ്രകാരം ബി.ജെ.പി 130-142 സീറ്റുകളും, കോൺഗ്രസ് 58-66 സീറ്റുകളും, ജനതാദൾ (സെക്കുലർ) 22-29 സീറ്റുകളും മറ്റുള്ളവർ…
മുഗൾ ചക്രവർത്തിമാരെ കുറിച്ച് പറയാതെ എങ്ങനെ ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കും?
രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാനും മറച്ചു വെക്കാനുമുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പുതിയ തലമുറക്കുള്ള ചരിത്ര പാഠങ്ങളിൽ മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച വിവരങ്ങൾ വേണ്ട എന്നതാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി)ന്റെ തീരുമാനം. മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നു മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിർത്തിക്കൊണ്ടാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്‌തത്. മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ…
എന്തുകൊണ്ട് റമദാനിൽ പലസ്തീൻ അക്രമിക്കപ്പെടുന്നു?
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ പല വിധത്തിലാണ് ലോകത്ത് ചർച്ച ചെയ്യപ്പെടാറുള്ളത്. ലോകത്തെ മുഖ്യധാര മാധ്യമ ഭാഷയിൽ അവിടെ നടക്കുന്ന ചെറുതും വലുതുമായ അക്രമങ്ങൾ പലസ്തീൻ - ഇസ്രായേൽ സംഘർഷങ്ങൾ എന്ന നിലക്കാണ് അവതരിപ്പിക്കപ്പെടാറുള്ളത്. യഥാർത്ഥത്തിൽ ഇരു കൂട്ടരും തമ്മിലെ സംഘർഷങ്ങളായല്ല ഈ സംഭവങ്ങളെ മനസിലാക്കേണ്ടത്. പലസ്തീനിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് അവ മനസിലാക്കപ്പെടേണ്ടത്. കാലങ്ങളായി ഇസ്രായേൽ പിന്തുടർന്ന് പോരുന്ന അക്രമങ്ങളുടെയും, യുദ്ധങ്ങളുടെയും രീതി പരിശോധിച്ചാൽ, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശ നടപടികളിൽ വ്യക്തത…
ജാതി പ്രൊഫൈലിങ് നടക്കുന്ന ബോംബെ ഐ.ഐ.ടി
ഐ.ഐ.ടി ബോംബെയിൽ 37% എസ്.സി.എസ്.ടി വിദ്യാർത്ഥികളുടെ എൻട്രൻസ് എക്സാം റാങ്കുകൾ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾ അന്വേഷിച്ചതായി സർവ്വേ റിപോർട്ട്. ഗുജറാതിൽ നിന്നുള്ള ഐ.ഐ.ടി ബോംബെയിലെ ആദ്യ വർഷ കെമിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയായ ദർശൻ സൊളങ്കിയുടെ ആത്മഹത്യയെ തുടർന്നാണ് ഈ സർവ്വേ റിപോർട്ട് വാർത്തയാകുന്നത്. ദർശൻ സൊളങ്കിയുടെ റൂം മേറ്റ് ദർശന്റെ റാങ്ക് ചോദിച്ചിരുന്നതായും ഒറ്റപ്പെടുത്തിയിരുന്നതായും ദർശന്റെ സുഹൃത്തായ വിദ്യാർത്ഥി മൊഴി നൽകിയിരുന്നു. സംവരണ സീറ്റുകളിൽ കട്ട് ഓഫ് മാർക്ക് കുറവായതിനാൽ വിദ്യാർത്ഥികളുടെ ജാതി മനസ്സിലാക്കാനായി മേൽജാതിക്കാരായ വിദ്യാർത്ഥികൾ…
ആഘോഷിക്കപ്പെടുന്ന യു പി യിലെ കൊലപാതകങ്ങൾ
ഉമേഷ് പാൽ കൊലപാതക കേസിലെ മുഖ്യപ്രതി, മുൻ ലോക് സഭാംഗം ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അസദിന്റെ കൂട്ടാളി ഗുലാം എന്നിവരെ 2023 ഏപ്രിൽ 13 നു, യു പി പൊലീസിലെ 'സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ്' ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി, ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പേരെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയിരുന്നു. മാർച്ച് 6 ന് പോലീസ് കൊലപ്പെടുത്തിയ, ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന, വിജയ് കുമാർ ചൗധരിയെ മുസ്‌ലിം…
പുതുതലമുറക്ക് നൽകുന്ന തെറ്റായ ചരിത്രബോധം.
മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠങ്ങൾ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഇതിനോടകം തന്നെ എൻ.സി.ഇ.ആർ.ടിയുടെ ഈ നവീകരിച്ച സിലബസ് അവരുടെ പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിലബസുകൾ യുക്തിസഹമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏതൊക്കെ അധ്യായങ്ങളാണ് നീക്കം ചെയ്തത്? മുഗൾ കോടതികളുമായി ബന്ധപ്പെട്ട 'Theme of Indian History - Part 2' എന്ന പുസ്തകത്തിലെ ''രാജാക്കന്മാരും…
ടിപ്പു സുൽത്താൻ: ദീർഘവീക്ഷണമുള്ള ഭരണാധികാരി
ടിപ്പു സുൽത്താൻ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തന്‍റെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം നീതിപൂർവം പരിഗണിച്ചു, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നു. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങളും, വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലയളവിനെ അടയാളപ്പെടുത്തുന്നുണ്ട്. അവയിൽ ചിലത്: ടിപ്പു സുൽത്താൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു. അദ്ദേഹം തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുകയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു. ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നില്ല. തന്‍റെ രാജ്യത്തിലുടനീളം…
ആരാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയത്?
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിപ്പു സുൽത്താനാണ് ബി ജെ പി യുടെ പ്രധാന രാഷ്ട്രീയ ആയുധം. 1799 മെയ് 4-ന്, നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, വൊക്കലിഗ ഗോത്രത്തിൽ പെട്ട ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ യുവാക്കളാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്ന് 2022 മുതൽ തന്നെ ബിജെപിയും, സംഘ്‌ പരിവാർ അനുഭാവമുള്ള മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക സൗഹാർദ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട കർണാടകയുടെ ചരിത്രത്തെ വക്രീകരിക്കുകയും, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായത്തിൽപ്പെട്ട രണ്ട് യോദ്ധാക്കളെ ടിപ്പു സുൽത്താന്റെ…
അവർ നുണക്ക് ചെരുപ്പ് അണിയിപ്പിക്കാൻ തിടുക്കം കൂട്ടുകയാണ്
2023 ഫെബ്രുവരി 14ന്, പ്രസാര്‍ ഭാരതി - ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാർ ഒപ്പുവെച്ചതോടെ, ദൂരദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും വരുന്ന വാർത്തകളുടെ സ്രോതസ് ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജൻസി മാത്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ സബ്‌സ്‌ക്രിപ്ഷന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചിരുന്നു. 2017 മുതല്‍ തന്നെ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ വാര്‍ത്താ ഫീഡ് പ്രസാര്‍ ഭാരതി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച് പോരുന്നുമുണ്ട്. രണ്ട് വർഷത്തേക്ക് 7.70 കോടി…
അയോഗ്യത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞോ: വസ്തുത പരിശോധിക്കുന്നു.
മാനനഷ്ട കേസിൽ രണ്ട് വർഷം തടവ് വിധിക്കപ്പെട്ടതിനെ തുടർന്ന് 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി അന്ന് കീറി എറിഞ്ഞതായും അതേ നിയമത്തിന്റെ അഭാവം മൂലമാണ് ഇന്ന് രാഹുൽ ഗാന്ധിക്ക് തന്നെ പാർലമെന്റ് അംഗത്വം നഷ്ടമാകുന്നത് എന്നുമുള്ള യാദൃശ്ചികത ചൂണ്ടിക്കാണിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു. നിലവിലെ നിയമപ്രകാരം രണ്ടോ അതിൽ അധികമോ വർഷം തടവിന് ശിക്ഷിക്കപ്പെടുന്ന പാർലമെന്റ് അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യപ്പെടും. ഈ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.