ക്രൈസ്തവർക്കെതിരായ വംശീയ ആക്രമണങ്ങൾ പെരുകുന്നു.

Staff Editor
July 10, 2021
hate crimes

2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്.

ഇന്ത്യയിൽ ക്രൈസ്തവരുടെ ജീവിതം അപകടകാരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന്, ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ പഠനം സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ വാദികളുടെ ക്രിസ്ത്യൻ വേട്ടകളെ കുറിച്ച്വിശദമായ റിപ്പോർട്ട് പുറത്തു വിട്ടത്, ആഗോളതലത്തിൽ പീഡനം നേരിടുന്ന ക്രിസ്ത്യാനികളെ സഹായിക്കാനായി കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യവകാശ സംഘടനയായ 'ഓപൺ ഡോർസ്' ആണ്. മുസ്ലിംകൾക്കെതിരെ നടക്കുന്ന വ്യാജവാർത്തകളും നുണപ്രചരണങ്ങളും  കൃസ്ത്യാനികൾക്കെതിരെയും സജീവമാണ്  എന്നതിന്റെ തെളിവാണ് പഠന റിപ്പോർട്ടിലുള്ളത്.

ഹിന്ദുക്കൾക്കെതിരെ, 'മുസ്ലിംകളും ക്രിസ്ത്യാനികളും വൈറസ് പടർത്തുന്നുവെന്ന' തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത് എന്ന് 'ഓപൺ ഡോർസ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ വംശീയമായ ആൾകൂട്ട ആക്രമണങ്ങൾ സ്വാഭാവികത കൈവരിച്ചിരിക്കുന്നു എന്നത് ഗൗരവമായി തന്നെ പരിഗണിക്കേണ്ട വിഷയമാണ്. എന്നാൽ ഇത്തരം ഹിംസാത്മക സംഭവങ്ങൾക്കെതിരെ മതേതര സമൂഹത്തിൽ നിന്ന് കാര്യമായ ചർച്ചകളോ പ്രതിഷേധങ്ങളോ രൂപപ്പെടുന്നില്ല എന്നത് നമ്മുടെ രാജ്യം അത്രത്തോളം വർഗീയവൽക്കരിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.

2014 ജനുവരി മുതൽ 2021 ജൂലൈ ആദ്യ ആഴ്ചവരെയുളള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട 1219 വംശീയ ആക്രമണ കേസുകളിൽ 200 എണ്ണം ക്രിസ്ത്യാനികൾക്കെതിരെ നടന്നവയാണ്. ആക്രമിക്കപ്പെട്ട 23069 പേരിൽ 1471 പേര് കൃസ്ത്യൻ സമൂഹത്തിൽ നിന്നുള്ളവരാണ്. ക്രിസ്ത്യൻ സമൂഹത്തിലെ 9 പേരാണ് വിവിധ സ്ഥലങ്ങളിൽ നടന്ന വംശീയ ആൾകൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട 200 കേസുകളിൽ 83 എണ്ണവും ബിജെപി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ സംഭവിച്ചതാണ്.

ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ ആക്രമങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം.

ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ ആക്രമങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം.

ഇന്ത്യയിലെ ആൾകൂട്ട ആക്രമണങ്ങളുടെ കണക്കുകൾ പ്രകാരം അക്രമിക്കപ്പെട്ടവരിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്ത്യൻ സമൂഹം. ഒന്നാം സ്ഥാനത്ത് മുസ്ലിംകളാണ്. ഫാഷിസത്തിനെതിരെ മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന എല്ലാ ന്യൂനപക്ഷ സമൂഹങ്ങളും അടിച്ചമർത്തപ്പെടുന്നവരും ഒരുമിച്ചു നിക്കേണ്ട അനിവാര്യ സന്ദർഭമാണിത്. എന്നാൽ മത സൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാടായ കേരളത്തിൽ വരെ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ വർഗീയതയും വിദ്വേഷങ്ങളും വളർത്താൻ സംഘപരിവാർ ശക്തികൾ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ലൗ ജിഹാദ് പോലെയുള്ള കെട്ടുകഥകൾ ചില ക്രിസ്ത്യൻ സഭകൾ ഏറ്റുപിടിച്ചത് അത്തരം അജണ്ടകളിൽ അവർ പെട്ടുപോയതു കൊണ്ടാണ്. ഭീമ കൊറേഗാവ് കേസിൽ വ്യാജകുറ്റം ചുമത്തി അറസ്റ്റിലിരിക്കെ ആരോഗ്യനില വഷളായി വൈദികൻ സ്റ്റാൻ സ്വാമി മരിച്ചതിനിടെയാണ് 'ഓപൺ ഡോർസി'ന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് എന്ന കാര്യം സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്.

Staff Editor