അറുതിയുണ്ടാകുമോ ഭിന്നശേഷിക്കാർ നേരിടുന്ന ലൈംഗിക പീഡനങ്ങൾക്ക്?

ഷമീർ റിഷാദ്
September 05, 2021

2021 മേയിൽ പർവീൺ മൽഹോത്ര ഭിനശേഷിക്കാരുടെ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ)  അതിന് മറുപടി നൽകിയത്; "ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്" എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത്  വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ  വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്ന 5,012 പരാതികളാണ് ആകെ ഉണ്ടായിട്ടുള്ളത്.

ഇന്ത്യയിൽ ഓരോ പതിനഞ്ച് മിനിറ്റിലും ഒരു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന കണക്കുമായി ചൈൽഡ് റൈറ്റ്സ് & യു (CRY)റിപ്പോർട്ട്‌. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഭിന്നശേഷിക്കാരായ കുട്ടികളെയാണ് അവർ കൂടുതലായി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.

വികലാംഗരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള  (ആർ.പി.ഡബ്ല്യു.ഡി) നിയമം,  ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമം എന്നിവപോലുള്ള നിയമങ്ങൾ നിലവിലുണ്ടായിട്ടും കുട്ടികൾ ആക്രമണങ്ങൾക്ക് ഇരയാകുന്നു എന്നത് ആലോചനാ വിഷയമാണ്. ഇത്തരത്തിൽ ആക്രമണത്തിന് ഇരയാകുന്നവർ നിരവധി പ്രശ്ങ്ങളാണ് നേരിടുന്നത്. സാമൂഹികമായും സാമ്പത്തികമായും താഴെ തട്ടിലുള്ളവരായത് കൊണ്ടുതന്നെ അവർക്കോ, അവരുടെ കുടുംബങ്ങൾക്കോ, അക്രമത്തിനെതിരെ പ്രതിഷേധിക്കാനോ, പരാതിപ്പെടാനോ  മാർഗമില്ല എന്നതാണ്  പ്രധാന പ്രശ്നം.

ഭിന്നശേഷിക്കാരായ കുട്ടികക്ക് ലൈംഗിക പീഡനത്തെക്കുറിച്ച് പുറത്ത് പറയാൻ ശേഷിയില്ലാത്തത് അവർക്കുവേണ്ടി നിയമ നടപടികൾ സ്വീകരിക്കുന്നതിന് തടസ്സമാകുന്നു. മറ്റൊരു ദുഖകരമായ യാഥാർത്ഥ്യം, നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) വിവിധ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന നിയമമുണ്ടെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവരങ്ങൾ അവർ പൊതുവെ ശ്രദ്ധിക്കാറില്ല.

2021 മേയിൽ പർവീൺ മൽഹോത്ര  ഈ വിഷയത്തിൽ ഒരു വിവരാവകാശ (ആർ.ടി.ഐ) അപേക്ഷ സമർപ്പിച്ചിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ)  അതിന് മറുപടി നൽകിയത്; "ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട്, മൊത്തം 99 കേസുകളാണ് 2017 മുതൽ 2020 വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്" എന്നാണ്. എന്നാൽ, കഴിഞ്ഞ നാല് വർഷത്തിനിടയിൽ വൈകല്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട് വെറും 99 കേസുകളുടെ മാത്രമാണെന്നത്  വിശ്വസനീയമാണെന്ന് തോന്നുന്നില്ല. കാരണം എൻ.സി.പി.സി.ആറിന്റെ 2018-19ൽ നടന്ന വാർഷിക റിപ്പോർട്ടിൽ  വൈകല്യമുള്ളവരും അല്ലാത്തവരുമായ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്ന 5,012 പരാതികളാണ് ആകെ ഉണ്ടായിട്ടുള്ളത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തികച്ചും വിപരീതമാണ് എന്നുതന്നെ പറയാം.

വാർഷിക റിപ്പോർട്ട് സംബന്ധിച്ച ഒരു ഹ്രസ്വ പഠനം വെളിപ്പെടുത്തുന്നത്, വ്യത്യസ്ത സ്വഭാവത്തിൽ ഭിന്നശേഷിക്കാരായ  കുട്ടികളുടെ ഒരു ഡാറ്റയും എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. വികലാംഗ സർട്ടിഫിക്കറ്റുകളും വൈകല്യമുള്ള കുട്ടികൾക്കുള്ള പെൻഷനും മറ്റു കാര്യങ്ങളും  സംബന്ധിച്ച 3,060 ഓളം പരാതികളാണ്  2020ൽ എൻ.സി.പി.സി.ആർ 55 ജില്ലകളിൽ സംഘടിപ്പിച്ച സംസ്ഥാനം തിരിച്ചുള്ള ക്യാമ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Disabled protest at Mumbai

ഭിന്നശേഷിക്കാരെ സർക്കാർ വേണ്ടവിധം പരിഗണിക്കാത്തതിനാൽ, വാഗ്ദാനങ്ങൾ അപൂർവ്വമായിട്ടാണ് പാലിക്കപ്പെടുന്നത്. ഇതിന്റ ജീവനുള്ള ഉദാഹരണമാണ് നുഹ് മേവാത്തിൽ നിന്നുള്ള അസ്ഥിരോഗിയായ ഷോക്കിൻ കോട്ല. 2017ൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഷോക്കിൻ കോട്ലയെ കണ്ടിരുന്നു. അദ്ദേഹത്തിന്റ അവസ്ഥ മനസ്സിലാക്കിയ മുഖ്യമന്ദ്രി ഷോക്കിന് ഒരു ജോലി വാഗ്ദാനം ചെയ്യുകയും അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പ്രഖ്യാപനം പ്രാദേശിക മാധ്യമങ്ങളെല്ലാം വലിയരീതിയിൽ ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും ഷോക്കിനെ ജോലിയിൽ പ്രവേശിപ്പിച്ചില്ല. ഹരിയാനയിലെ സി.എം ഗ്രീവൻസ് റെഡ്രസ് & മോണിറ്ററിംഗ് സിസ്റ്റം വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി അദ്ദേഹം ബന്ധപ്പെട്ടെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല എന്നതിന്റെ തെളിവാണ്, നാല് വർഷത്തിനുള്ളിൽ വെറും 99 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന വിവരാവകാശ രേഖ. 2020 ആഗസ്റ്റിൽ ഹരിയാനയിലെ പൽവാളിൽ നിന്നുള്ള പത്തു വയസ്സുകാരി ബധിര പെൺകുട്ടിയെ അയൽവാസികൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഞാനും എന്റെ ടീമും ആക്ടിവിസ്റ്റുകൾക്കൊപ്പം മൈതാനത്ത് പോയി ജില്ലാതല ഉദ്യോഗസ്ഥരെ സഹായിക്കുകയും അംഗപരിമിതരായ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിയമ നടപടി കൈക്കൊള്ളുകയും ചെയ്തു. ഏതാനും മീറ്റിംഗുകൾക്ക് ശേഷം, ഇരയുടെ കുടുംബം ഈ വിഷയം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നാണ്  ഞങ്ങൾക്ക്  മനസ്സിലായത്. ഞങ്ങളുടെ പൂർണ പിന്തുണയുണ്ടായിട്ടും, 'ഒരു തരത്തിലുള്ള പ്രശ്നവും  ഉണ്ടാക്കാൻ' അവർ ആഗ്രഹിച്ചില്ല. ഇത്തരം പ്രവണതകളെല്ലാം ഇല്ലാതാക്കി ഭിന്നശേഷിക്കാരുടെ അവകാശങ്ങളും, മറ്റും സംരക്ഷിക്കേണ്ടത് ഏതൊരു ഭരണകൂടത്തിന്റെയും കടമയാണ്.

ഷമീർ റിഷാദ്