Skip to content Skip to sidebar Skip to footer

adani group

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോർട്ടിന് നന്ദി പറയുന്ന ഹിമാചലിലെ ട്രക്ക് ഡ്രൈവര്‍മാര്‍.
രണ്ട് മാസമായി അടഞ്ഞു കിടന്ന ഹിമാചല്‍ പ്രദേശിലെ സിമന്റ് കമ്പനികളിലെ ട്രക്ക് ഡ്രൈവർമാർ ഇപ്പോൾ സന്തുഷ്ടരാണ്. കമ്പനി പ്രവർത്തനം പുനരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനവർക്ക് നന്ദി പറയാനുള്ളത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനോടാണ്. ചരക്കുനീക്ക നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി അദാനി ഗ്രൂപ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ട്രക് ഡ്രൈവര്‍മാര്‍ ചരക്കുനീക്ക നിരക്ക് കുറയ്ക്കുന്നതിനെതിരെ സമരത്തിലായതിനാല്‍, എസിസി, അംബുജ സിമന്റ് കമ്പനികളുടെ ഗാഗല്‍, ദര്‍ലാഘട്ട് പ്ലാന്റുകള്‍ …
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
അദാനിയുടെ വളർച്ചയും തളർച്ചയും: ചില നിർണായക ചോദ്യങ്ങൾ.
ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു. ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ: ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു. ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ…
മോദി ജനപ്രിയനാകുമ്പോൾ
'മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' എന്ന അമേരിക്കൻ സ്ഥാപനം, ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തെരെഞ്ഞെടുത്തിരുന്നു. അതാത് രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഭാഗമായാണ് ജനപ്രിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് മോർണിംഗ് കൺസൾട്ട് അവകാശപ്പെടുന്നത്. മോർണിംഗ് കൺസൾട്ടിന്റെ സർവേ രീതിശാസ്ത്രം പരിശോധിക്കുന്നു. ആരാണ് മോർണിംഗ് കൺസൾട്ട് 'മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' നിലവിൽ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, നെതർലാൻഡ്‌സ്, നോർവേ,…
‘ദേശീയത കൊണ്ട് വഞ്ചനയെ മറച്ചുവെക്കാനാവില്ല’; അദാനിക്ക് ഹിൻഡൻബെർഗ് റിസേർച്ച് നൽകിയ മറുപടിയുടെ പൂർണരൂപം.
2023 ജനുവരി 24-ന്, അദാനി ഗ്രൂപ്പിന്റെ നിരവധി തട്ടിപ്പുകൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് ഹിൻഡൻബെർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തിറക്കിയിരുന്നു. ജനുവരി 30 വരെയുള്ള കണക്കനുസരിച്ചു, റിപ്പോർട്ട് പുറത്തു വന്ന ശേഷം ഓഹരി വിപണിയിൽ അദാനിക്ക് 48 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് ‘413 പേജുള്ള ഒരു പ്രതികരണം’ പുറത്തിറക്കി. തങ്ങൾ "മഡോഫ്സ് ഓഫ് മാൻഹട്ടൻ" ആണെന്ന വികാരപരമായ അവകാശവാദത്തോടെയാണ് ഇത് ആരംഭിക്കുന്നത്. "ബാധകമായ സെക്യൂരിറ്റികളുടെയും വിദേശ വിനിമയ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
ഗൗതം അദാനി എൻ.ഡി.ടി.വിയിൽ ഓഹരി സ്വന്തമാക്കിയത് എങ്ങനെ?
കൗശൽ ഷ്രോഫ് വലിയ മുതൽമുടക്ക് ആവശ്യമായി വരുന്ന, വിവിധ വ്യവസായ മേഖലകളിലേക്ക് വളർച്ച വ്യാപിപ്പിക്കുന്നതിന്റെ ഫലമായി അദാനി ഗ്രൂപ് ഭീമമായ കടത്തിലാണെന്ന് 'ക്രെഡിറ്റ്സൈറ്റ്‌സ്' എന്ന ഗവേഷക സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ്, 'വിശ്വപ്രധാൻ കൊമേഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്' (വി.പി.സി.എൽ ) എന്ന ചെറിയ കമ്പനി ഏറ്റെടുത്തതായി അദാനി ഗ്രൂപ് മാധ്യമങ്ങളെ അറിയിക്കുന്നത്. വി.പി.സി.എല്ലി.ലൂടെ അദാനി പ്രമുഖ മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിക്കുമേൽ നിയന്ത്രണം സാധ്യമാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു. എൻ.ഡി.ടി.വിയുടെ സ്ഥാപക എഡിറ്റർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്ക്…
എന്‍.ഡി.ടി.വിയില്‍ 29.18% ഓഹരി സ്വന്തമാക്കി അദാനി മീഡിയ നെറ്റ്‌വർക്ക്സ്.
എൻഡിടിവി യുടെ 29.18 ശതമാനം ഓഹരി വാങ്ങി അദാനി മീഡിയ നെറ്റ്‌വർക്ക്സ്. ഓഹരി ഉടമസ്ഥരായ വി.പി.സി.എൽ മുഖേനയാണ് ഇതെന്ന് അദാനി ഗ്രൂപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻ.ഡി.ടി.വി യുടെ 29.18 ശതമാനം ഓഹരി കൈവശമുള്ള ആർ.ആർ.പി.ആർ എന്ന കമ്പനിയുടെ 99.5 ശതമാനം ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആർ.ആർ.പി.ആറിന്റെ പൂർണ നിയന്ത്രണം വി.സി.പി.എല്ലിന്റെ കീഴിലാകും. പുതുമാധ്യമ മേഖലയില്‍ നിലയുറപ്പിക്കാനുള്ള അദാനി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് എ.എം.ജി നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ സിഇഓ സഞ്ജയ്…
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത് എന്തിന്?
മൂന്നൂറോളം ബോട്ടുകള്‍ കടലിലെ പോര്‍ട്ട് ഗേറ്റുകളില്‍ ഉപരോധം തീര്‍ക്കുന്ന കാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാണുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമായി അവതരിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 30% നിര്‍മാണം പൂര്‍ത്തിയായി എന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2023ല്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോയാല്‍ തീരത്തിനും മത്സ്യത്തൊഴിലാളി ജനതക്കും നേരിടേണ്ടി വരുന്ന നിലനില്‍പ്പ് ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ കാത്തലിക്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.