Skip to content Skip to sidebar Skip to footer

BJP

കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.
ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു. കെ സുരേന്ദ്രൻ പറഞ്ഞത്: 1 . " നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്." വസ്‌തുത : 'ഗ്ലോബൽ…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
മോദി ജനപ്രിയനാകുമ്പോൾ
'മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' എന്ന അമേരിക്കൻ സ്ഥാപനം, ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തെരെഞ്ഞെടുത്തിരുന്നു. അതാത് രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഭാഗമായാണ് ജനപ്രിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് മോർണിംഗ് കൺസൾട്ട് അവകാശപ്പെടുന്നത്. മോർണിംഗ് കൺസൾട്ടിന്റെ സർവേ രീതിശാസ്ത്രം പരിശോധിക്കുന്നു. ആരാണ് മോർണിംഗ് കൺസൾട്ട് 'മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' നിലവിൽ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, നെതർലാൻഡ്‌സ്, നോർവേ,…
അമിത് ഷാ പറഞ്ഞത് തെറ്റ്: ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടില്ല.
2023 ഫെബ്രുവരി 6ന് ത്രിപുരയിലെ സന്തിർബസാറിൽ നടന്ന വിജയ് സങ്കൽപ് റാലിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയിൽ ബി ജെ പി ഭരണത്തിലേറിയത് മുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശ വാദം തെറ്റാണ്. വസ്‌തുത പരിശോധിക്കുന്നു. അമിത് ഷാ പറഞ്ഞത്: "…ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ട്." भारतीय जनता पार्टी ने राज्य में कैडर राज और टोला बाजी की परंपरा को समाप्त…
അഞ്ച് വർഷത്തിനിടെ 80 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത് ഗുജറാത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുജറാത്തിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപെട്ടത്. 2017 മുതൽ 2022 വരെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത പോലീസ് കസ്റ്റഡി മരണങ്ങൾ: 2017 -'18 - 14 2018-’19 - 13 2019-’20 - 12 2020 -'21 - 17 2021-’22 - 24 2023 ഫെബ്രുവരി 8…
കേന്ദ്ര ബജറ്റ്: ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെ എങ്ങനെ പരിഗണിച്ചു?
ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾക്കായി ദീർഘ കാലമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകളായ റൈറ്റ്സ് , നാഷണൽ ക്യാപെയിൻ ഫോർ ദളിത് ഹ്യൂമൻ റൈറ്സ് എന്നിവ സംയുക്തമായി നടത്തിയ ബജറ്റ് വിലയിരുത്തൽ. അമൃത കാലം - അഥവാ വികസനത്തിന്റെ നല്ലകാലം എന്ന് ഘോഷിക്കപെട്ട പേരിലാണ് ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിലും , തൊഴിലില്ലായ്മ കഴിഞ്ഞ കുറെ…
കാശ്മീർ : നെഹ്‌റു – പട്ടേൽ ബൈനറി സൃഷ്ടിക്കപ്പെടുമ്പോൾ
റാം പുനിയാനി ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് 'പരിഹരിക്കപ്പെടുമായിരുന്നു' എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. 'പ്രശ്‌നഭരിതമായ ഭൂതകാലവും - വേദനാജനകമായ വർത്തമാനകാലവും' എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ…
2022ൽ സർക്കാർ ബ്ലോക് ചെയ്യാൻ ആവശ്യപ്പെട്ടത് 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ
2022ൽ മാത്രം കേന്ദ്ര സർക്കാർ 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ ബ്ലോക് ചെയ്യാനായി ഉത്തരവിട്ടു. വിവരാവകാശം വഴി ലഭ്യമായ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 2014ൽ സർക്കാർ ബ്ലോക് ചെയ്ത ട്വിറ്റർ ലിങ്കുകളുടെ എട്ടിരട്ടിയാണ് ഈ കണക്ക്. വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായികിന്റെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം ലഭ്യമായത്. 2021ലെ ഐടി നിയമമനുസരിച്ച് സാമൂഹ്യ, ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി, വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ നടക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ നൽകിയ അപേക്ഷ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്…
ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നർ കൈവശം വച്ചിരിക്കുന്നത് രാജ്യത്തെ 40 ശതമാനം സമ്പത്ത്.
ഓക്സ്ഫാം റിപോർട്ട് പരിശോധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നതെന്ന് 'ഓക്‌സ്‌ഫം ഇന്റർനാഷണൽ', 2023 ജനുവരി 16 നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളുടെ കയ്യിൽ ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഉള്ളതെന്നും ഓക്‌സ്‌ഫം ഇന്റർനാഷണലിന്റെ 'വാർഷിക അസമത്വ റിപ്പോർട്ടിന്റെ' ഇന്ത്യൻ സപ്ലിമെന്റ് ചൂണ്ടികാണിക്കുന്നു. ദാവോസിൽ വെച്ച് നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം 2023 ഉച്ചകോടി' യുടെ ആദ്യ ദിവസമാണ്…
മെട്രോ സർവീസുകളുടെ വർധനവ്; ബി.ജെ.പി അവകാശവാദം തെറ്റ്.
2014ൽ അഞ്ചെണ്ണം മാത്രം ഉണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ സർവീസുകൾ, 2022 ൽ എത്തുമ്പോൾ 20 ആയി ഉയർന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം, 2022 ഡിസംബർ 27 ന് ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. " രാജ്യത്ത് ഉടനീളമുള്ള മെട്രോ പദ്ധതികളിലൂടെ ഇൻട്രാ-സിറ്റി യാത്ര സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായി", ഇൻഫോഗ്രാഫിക്സിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. Intra-city travel made comfortable and hassle-free with increased Metro projects across the country.#GatisheelBharat pic.twitter.com/j48O34I6hp — BJP…
കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടോ? വസ്തുത പരിശോധിക്കുന്നു.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നടന്നുകൊണ്ട് സംസാരിക്കുന്ന ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'എത്രത്തോളം പോകുന്നോ അത്രവരെ നോക്കാം, ശരിയാകുന്നില്ലെങ്കില്‍ നിര്‍ത്താം' എന്ന് രാഹുല്‍ ഗാന്ധി പറയുന്നതായാണ് വീഡിയോയിലുള്ളത്. വാദം : 'കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു' എന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബി.ജെ.പിയുടെ ദേശീയ ഐ.ടി ഹെഡ് അമിത് മാളവ്യ…
2021-’22 ഇലക്ട്‌റൽ ട്രസ്റ്റ് സംഭാവനകളിൽ 72%വും ലഭിച്ചത് ബി.ജെ.പിക്ക്.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്' എന്ന സംഘടന, 2022 ഡിസംബർ 29 ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള മൊത്തം സംഭാവനയുടെ 72.17% വും ലഭിച്ചത് ബി.ജെ.പിക്കാണ്. Analysis of Contribution Reports of Electoral Trusts for FY 2021-22#ADRReport: https://t.co/zncUYChWrT#ElectoralTrusts #ElectoralBonds #PoliticalParties #IndianElections pic.twitter.com/f0ge3g5mHd — ADR India & MyNeta (@adrspeaks) December 29, 2022 രാഷ്ട്രീയ…
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി ഇടപെട്ട് വെടിനിർത്തൽ നടപ്പിലാക്കിയെന്ന വാദം തെറ്റ്.
റഷ്യ -ഉക്രൈൻ യുദ്ധത്തെ തുടർന്ന് 2022 മാർച്ചിൽ, ഉക്രെെനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നിർത്തിവെക്കാൻ ഇടപെട്ടുവെന്ന വാദം ഈയടുത്ത് ഉയർന്നുവന്നിരുന്നു. നവംബറിൽ, ന്യൂസ് 18 ഉത്തർപ്രദേശിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധബാധിത മേഖലകളിൽനിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനായി 72 മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കാർ ലോകമെങ്ങുമുണ്ടാക്കുന്ന സ്വാധീനത്തിന്റെ…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
പ്രതിമാസം 16 ലക്ഷം തൊഴിൽ: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് തെറ്റ്
നവംബർ 24ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്‌.ഒ) ശമ്പള പട്ടിക സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച്, കേന്ദ്ര സർക്കാർ പ്രതിമാസം ശരാശരി 15 മുതൽ 16 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് രാജസ്ഥാനിലെ അജ്മീറിൽ നടന്ന റോസ്ഗാർ മേളയിൽ (തൊഴിൽ മേള) സംസാരിക്കവെ അവകാശപ്പെട്ടിരുന്നു. മന്ത്രിയുടെ വാദത്തിന്റെ വസ്തുത പരിശോധിക്കുന്നു. എന്താണ് ഈ.പി.എഫ്.ഒ? തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമപരമായ സ്ഥാപനമാണ് ഇ.പി.എഫ്.ഒ. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ്…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
ആർ.വി ബാബുവിന്റെ പരാമർശങ്ങൾ തെറ്റാണ്.
2022 ഒക്ടോബർ 27 ന്, 'ആംആദ്‌മിയുടെ വിശ്വരൂപം' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു, മുസ്ലിംകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വർഗീയമായ ഈ രണ്ട് പരാമർശങ്ങളും വസ്തുതാവിരുദ്ധമാണ്. ആർ.വി ബാബുവിന്റെ പരാമർശം: "തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ…
കാ. ഭാ സുരേന്ദ്രന്റെ വാദം ഭരണഘടന വിരുദ്ധം.
2022 ഒക്ടോബർ 26ന്, 'ഋഷി സുനകും സോണിയ ഗാന്ധിയും' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ ആർ.എസ്.എസ് വക്താവും കേരളത്തിലെ അവരുടെ മുതിർന്ന നേതാവുമായ കാ. ഭാ സുരേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് വാദിച്ചിരുന്നു. കാ. ഭാ സുരേന്ദ്രന്റെ വാദം: "അവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കുമ്പോഴും ഇറ്റാലിയൻ പൗരത്വം അവർക്ക് നഷ്ടപ്പെടുന്നില്ല എന്നതും കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ഇരട്ട പൗരത്വം ഉള്ളൊരാളാണ് അവർ"…
ഗോവയിലെ പൈപ്പ് കണക്ഷൻ: പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്
'ഹർ ഘർ ജൽ' പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഓൺലൈനിൽ സംസാരിക്കവെ പ്രധാനമന്ത്രി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനുള്ള ആദ്യ സംസ്ഥാനമായി ഗോവ മാറി എന്ന് അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നു. അവകാശവാദം അനുസരിച്ച് 2,35,000 കുടുംബങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം ലഭ്യമാകേണ്ടതുണ്ട്. 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിൽ ഉൾകൊള്ളുന്ന പദ്ധതിയാണ് 'ഹർ ഘർ ജൽ' (ഓരോ വീട്ടിലേക്കും വെള്ളം). ആകെ 60,000 കോടി രൂപ (600 ബില്യൺ രൂപ) ഈ പദ്ധതിക്കായി നീക്കിവെക്കുകയും,…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.