Skip to content Skip to sidebar Skip to footer

BJP

പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 60%വും 2000 രൂപയുടേത്.
എൻ.സി.ആർ.ബിയുടെ 'ക്രൈം ഇൻ ഇന്ത്യ 2021 റിപ്പോർട്ട്' പ്രകാരം, 2021ൽ ഇന്ത്യയിൽ പിടിച്ചെടുത്ത കള്ളനോട്ടുകളിൽ 60 ശതമാനവും 2000 രൂപയുടെ നോട്ടുകളാണ്. പിടിച്ചെടുത്ത 20.39 കോടി കള്ളനോട്ടുകളിൽ 12.18 കോടിയോളമാണ് 2000 രൂപയുടെ നോട്ടുകളുള്ളത്. 2016 ൽ കേന്ദ്ര സർക്കാർ, 500-1000 നോട്ടുകൾ നിരോധിച്ചുകൊണ്ട് 500 - 2000 ന്റെ പുതിയ നോട്ടുകൾ ഇറക്കിയിരുന്നു. രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച ഈ തീരുമാനത്തിനു പിന്നിലെ പ്രധാന ഉദ്ദേശ്യങ്ങളിൽ ഒന്ന് കള്ളനോട്ടുകൾ ഇല്ലാതാക്കലായിരുന്നുവെന്ന് സർക്കാർ…
ബാബാബുഡന്‍ ദര്‍ഗ: വിജയം കാണുന്നത് ആരുടെ തന്ത്രം?
ശിവസുന്ദർ ഒന്നിലധികം വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ ആരാധനാലയമാണ് കര്‍ണാടകയിലെ ചിക്മംഗളൂർ ജില്ലയില്‍ മലമുകളില്‍ നിലകൊള്ളുന്ന 'ഗുരു ദത്താത്രേയ സ്വാമി ബാബാബുഡന്‍ ദര്‍ഗ'. ദര്‍ഗയുടെ മത, ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെടെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭരണസമിതിയെ നിയമിക്കാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. അപകട സാധ്യമായ ഈ ഉത്തരവ് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ദത്ത ജയന്തി, ദത്ത മാല എന്നിവയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ദര്‍ഗയില്‍ നടത്താന്‍ ഈ ഉത്തരവ് അനുവദിക്കുന്നുണ്ട്. വര്‍ഷംതോറുമുള്ള…
ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?
ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ! ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ "ഏജൻ്റുമാരിൽ ഒരാളെ" ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ "തീവ്രമായ പ്രതിഷേധങ്ങൾ" നേരിട്ട സന്ദർഭത്തിൽ ഈ "ഏജന്റിന്" ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു. The complaint from former head of security Peiter…
ബിൽക്കീസ്, എന്റെ പേരാവുക!
ഹേമംഗ് അശ്വിൻ കുമാർ നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? എന്റെ കവിതയെ അത് തുളയ്ക്കുന്നു, കൊട്ടിയടയ്ക്കപ്പെട്ട കാതുകളിൽനിന്ന് ചോരയൊലിക്കുന്നു. നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്? അഴിഞ്ഞാടുന്ന നാവുകളെ അത് തളർത്തുന്നു, സംഭാഷണത്തിനിടയ്ക്കുവെച്ച് അത് മരവിക്കുന്നു. നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ ഉഗ്രസൂര്യന്മാർ, നിന്റെ വേദനയിൽനിന്ന് ഞാൻ ആവാഹിക്കുന്ന എല്ലാ പ്രതിബിംബങ്ങളേയും ഇരുട്ടിലാഴ്ത്തുന്നു. തീർത്ഥാടനത്തിന്റെ അനന്തമായ തിളയ്ക്കുന്ന മരുഭൂമി ഓർമ്മകളുടെ ചുഴി നിറഞ്ഞ കടലുകൾ, എല്ലാം ആ തളർന്ന നോട്ടത്തിൽ നശിച്ചേപോകുന്നു. ഞാൻ ഉയർത്തിപ്പിടിച്ച എല്ലാ മൂല്യങ്ങളേയും അത്…
കർണാടകയിലെ ഹിജാബ് നിരോധനം: കോളേജുകൾ വിട്ട് 16 % മുസ്ലിം പെൺകുട്ടികൾ.
കർണാടകയിലെ ഹിജാബ് നിരോധനത്തിനു പിന്നാലെ, മംഗ്ലൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പഠിക്കുന്ന 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി കൊളേജുകൾക്ക് പുറത്തേക്ക്. ഹിജാബ് ധരിക്കാതെ ക്ലാസിലെത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് 2022 മെയ് മാസത്തിൽ മംഗലാപുരം സർവകലാശാല (എം.യു) വൈസ് ചാൻസലർ പ്രൊഫ. യദ്‌പദിത പ്രഖ്യാപിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്ക് അനുസരിച്ച്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ എം.യുവിനു കീഴിലുളള…
“ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക?”, ബിൽക്കീസ് ബാനു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ, ബിൽക്കിസ് ബാനുവെന്ന 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, അവരുടെ മൂന്ന് വയസ്സ് പ്രായമുള്ള മകൾ ഉൾപ്പടെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തിയ 11 പേർ ഓഗസ്റ്റ് 15 നു ജയിൽ മോചിതരായി. ബിൽക്കിസ് ബാനുവിന്റെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്, 2008 ൽ സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. പിന്നീട് ബിൽക്കിസ് ബാനുവിനെതിരെ നിരന്തരം ഭീക്ഷണികളുണ്ടായിരുന്നു. 'ഒരു സ്ത്രീയോടുള്ള നീതി എങ്ങനെയാണു ഇത്തരത്തിൽ അവസാനിക്കുക' എന്നാണ് ബിൽക്കിസ് ബാനു ആ അക്രമികളുടെ ജയിൽ…
ഇന്ത്യൻ മാധ്യമങ്ങൾ തടവിലാണ്.
പി. സായ്നാഥ് 2020 മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലോക്ക്ഡൗൺ പ്രഭാഷണം, 1.4 ബില്യൺ വരുന്ന ജനങ്ങൾക്ക് തയ്യാറെടുക്കാൻ വെറും നാല് മണിക്കൂറാണ് നൽകിയത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവിത മർഗം ഇത് ഇല്ലാതാക്കി. പ്രഭാഷണത്തിൽ അത്യാവശ്യ സേവനങ്ങളുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തനവും ഉൾപ്പെട്ടിരുന്നു. കുറച്ച് മാസങ്ങൾക്കകം കോർപറേറ്റ് ഉടമസ്ഥതയിലോ, അവരുടെ നിയന്ത്രണത്തിലോ ഉള്ള പ്രധാന മാധ്യമ സ്ഥാപനങ്ങൾ ഒക്കെ മൂവായിരത്തോളം ആളുകളെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഇത് തന്നെയും നിർബന്ധിത രാജിയിലൂടെയും…
ബിൽക്കീസ് ബാനു കേസ്: കുറ്റവാളികളുടെ മോചനം സാധ്യമായത് എങ്ങനെ?
ബലാത്സംഗത്തിനും കൊലപാതകത്തിനും ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ട 11 പേർ, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഗുജറാത്തിലെ ഗോധ്ര ജയിലിൽ നിന്നും തങ്ങളുടെ അനുയായികളുടെ ആരവങ്ങൾ ഏറ്റുവാങ്ങി മോചിതരായിരിക്കുകയാണ്. 2002 ഗുജറാത്ത് വംശഹത്യക്കിടെ, ദഹോദ് ജില്ലയിലെ ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനും ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും 2008 ലാണ് ഇവർ ആജീവനാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. അവർ ചെയ്‌ത കുറ്റകൃത്യങ്ങളുടെ ഭീകര സ്വഭാവം കോടതി അന്ന് നിരീക്ഷിക്കുകയുണ്ടായി. ബാനുവിന്റെ മൂന്ന്…
സ്വച്ഛ് ഭാരതും ജൽ ജീവനും: എന്നിട്ടും ഇന്ത്യയിൽ കോളറ പടരുന്നു!?
ഈ വർഷം ജൂലൈയിൽ, മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആരോഗ്യവകുപ്പ് 354 കോളറ കേസുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലേതിൽ വെച്ച് ഏറ്റവും വലിയ രോഗവ്യാപന നിരക്കാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ 18 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചതായി കാണുന്നുള്ളൂ. “ഒരു ഗ്രാമത്തിൽ കോളറ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആ ഗ്രാമത്തിൽ നിന്ന് എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കില്ല. ഞങ്ങൾ അതിനെ 'എപ്പിഡെമിയോളജിക്കൽ' ആയി ബന്ധിപ്പിച്ചുകൊണ്ട് രോഗികളെ ചികിത്സിക്കുകയാണ് ചെയ്യുക." അമരാവതി ജില്ലയുടെ അഡീഷണൽ ജില്ലാ ഹെൽത്ത് ഓഫീസർ…
പരിഹാരമില്ലാതെ തുടരുന്ന കർഷക ആത്മഹത്യകൾ
2018-ന് ശേഷം രാജ്യത്തുടനീളം ഓരോ വർഷവും 5,000ൽ പരം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അടുത്തിടെ രാജ്യസഭയിൽ അവതരിപ്പിച്ച റിപോർട്ടിൽ കൃഷി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാഗം രാഘവ് ഛദ്ദ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ അവതരിപ്പിച്ചത്. കണക്കുകൾ പ്രകാരം 2020ൽ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5,570 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ 2,567 പേർ മഹാരാഷ്ട്രയിൽ…
ആ സബ്‌സിഡി ഒഴിവാക്കുകയാണോ?
2013ൽ യു.പി.എ സർക്കാരിന്റെ കീഴിലാണ് പഹൽ എന്ന് ചുരുക്കി വിളിക്കുന്ന (ഡയറക്ട് ബെനിഫിറ്റ്‌സ് ഫോർ ദ എൽ.പി.ജി. കൺസ്യൂമേഴ്‌സ് സ്‌കീം) പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചത്. പദ്ധതി തുടങ്ങിയ ഉടനെ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതിനുശേഷം 2014ൽ സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് പഹൽ പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത്. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇത് പരിഷ്കരിച്ച് രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാൻ തുടങ്ങി. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താക്കൾ ഒരു ഗാർഹിക എൽ.പി.ജി…
ട്വിറ്ററിനെ ഭയക്കുന്ന ഭരണകൂടം.
2021 ജൂലൈ - ഡിസംബർ കാലത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ഏറ്റവും കൂടുതൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമപരമായി ഉന്നയിച്ചതിൽ ഇന്ത്യ ഒന്നാമത്. മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെരിഫൈഡ് അക്കൗണ്ടുകളിലെ കണ്ടന്റുകൾ നീക്കംചെയ്യാനുള്ള നിയമപരമായ അഭ്യർത്ഥനകൾ സമർപ്പിച്ചതിൻ്റെ കണക്കാണിത്. ആകെ ട്വിറ്റർ അക്കൗണ്ടുകളിലെ വിവരങ്ങൾ തേടുന്നതിൽ ഒന്നാമത് അമേരിക്കയാണ്. തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. കണ്ടന്റ് നീക്കം ചെയ്യാനായി ട്വിറ്ററിലേക്ക് വരുന്ന ആകെ അപേക്ഷകളുടെ 19 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ട്വിറ്ററിന്റെ ഏറ്റവും…
അത് 10,000 കോടിയും കടന്നു!
പൗരന്മാർക്കോ കോർപ്പറേറ്റുകൾക്കോ, ഒരു ബാങ്കിൽ നിന്ന് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാൻ കഴിയുന്ന പണ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. അവയുടെ 21-ാമത് വിൽപ്പന 2022 ജൂലൈ ഒന്നിനും, ജൂലൈ പത്തിനും ഇടയിൽ കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി. 2018-ൽ ആരംഭിച്ച ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന 389.5 കോടി രൂപ വർധിച്ച്, 10,246 കോടി രൂപയായി ഉയർന്നിരിക്കുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു. ഇലക്ട്‌റൽ ബോണ്ടുകൾ പലിശരഹിതമാണ്, അവ കൈപ്പറ്റിയതായി ആരും…
ഈ ശ്രമം രാജ്യത്തെ വിഭജിക്കും.
രഘുറാം രാജൻ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ) വലിയൊരു വിഭാഗം വരുന്ന ന്യൂനപക്ഷത്തെ വെറും രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്തെ ആഭ്യന്തര കലഹത്തിലേക്ക് നയിക്കുകയും വിഭജിക്കുകയും ചെയ്യും. ഭൗമരാഷ്ട്രീയ കലാപത്തിന്റെ ഈ കാലത്ത് പ്രദേശികമായും വിദേശ ഇടപെടലുകൾ വഴിയും അത് ഇന്ത്യയെ ദുർബലപെടുത്തും. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നത് ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. ശ്രീലങ്കയുടെയുടെ അനുഭവം അതാണ്. രാഷ്ട്രീയക്കാർ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്, തൊഴിൽ പ്രതിസന്ധിയെ വഴിതിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ എന്ത് സംഭവിക്കും…
ആ രേഖ എവിടെപ്പോയി?
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ സംബന്ധിച്ച് യാതൊരു വിവരങ്ങളും കേന്ദ്ര സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, പൊതുക്രമവും പോലീസും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിന് കീഴിലുള്ള വിഷയങ്ങളായതുകൊണ്ട്, സംസ്ഥാന സർക്കാരുകളാണ് ക്രമസമാധാനം, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ സൂക്ഷിക്കുന്നതെന്ന് രേഖാമൂലമുള്ള മറുപടിയിൽ സ്‌മൃതി ഇറാനി പറഞ്ഞു. "സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന…
കാവിവൽക്കരിക്കപ്പെടുന്ന വിദേശനയ സ്ഥാപനങ്ങൾ!
പി. രമൺ 2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതൽ രാജ്യത്തിന്റെ വിദേശ നയ രൂപീകരണത്തിലും സ്ഥാപനങ്ങളിലും "കാവിവൽക്കരണം" നടക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സാധാരണയായി, രാജ്യത്തിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശകാര്യ മന്ത്രാലയം ഒരിക്കലും ഇടപെടാറില്ല. എന്നാൽ, 2017-ൽ വിദേശകാര്യ മന്ത്രാലയം ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്രജ്ഞനായ ദീൻദയാൽ ഉപാധ്യായയെക്കുറിച്ചുള്ള ഒരു ഔദ്യോഗിക പ്രസിദ്ധീകരണം 'ഇന്റഗ്രൽ ഹ്യൂമനിസം' എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. അതിന്റെ ഉള്ളടക്കം വിചിത്രമായിരുന്നു. പ്രസിദ്ധീകരണത്തിൽ, 'ഇന്ത്യൻ ചിന്ത'യെ 'ഹിന്ദു ചിന്ത'യുമായി തുലനം ചെയ്യുകയും, "ഹിന്ദു സമൂഹം…
അവർ ഗാന്ധിജിയെ വീണ്ടും കൊല്ലുകയാണ്!
ഔനിന്ധ്യോ ചക്രവർത്തി. കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ ആവശ്യമുള്ളതാണ്, ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ. ബി.ജെ.പി വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരകാലത്തെ അവരുടെ വീരന്മാർക്ക് അത്ര നല്ല പ്രതിഛായയല്ല ഉള്ളത്. അവർ പ്രധാന ഘട്ടങ്ങളിൽ പലപ്പോഴും കോളനി വിരുദ്ധ സമരത്തെ എതിർത്തു. ഇത് ദേശീയതയെ ഹിന്ദുത്വവുമായി സമീകരിക്കുന്ന ഇന്നത്തെ പൊതുബോധത്തിൽ വലിയ ദ്വാരം സൃഷ്ടിക്കുന്നു. കൊളോണിയൽ വിരുദ്ധ സമരത്തിൽ ഹിന്ദുത്വത്തിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരാൾ വിനായക് ദാമോദർ സവർക്കറാണ്. 1990-കളുടെ അവസാനം മുതൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ അയാളെ…
നിഗൂഢമാണ് ഈ അവകാശവാദങ്ങൾ.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2021-22 സാമ്പത്തിക വർഷത്തിൽ 13,000 കോടിയായി ഉയർന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഈയടുത്ത് അവകാശപ്പെടുകയുണ്ടായി. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 55% വർധനവ്. കയറ്റുമതിയുടെ 70 ശതമാനവും സ്വകാര്യമേഖലയിൽ നിന്നാണെന്ന് ഈ നേട്ടം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിദേശത്ത് വിറ്റഴിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്, രാജ്യത്തിൻ്റെ പ്രതിരോധ കയറ്റുമതിയിലെ യഥാർത്ഥ വളർച്ചയെക്കുറിച്ചോ, വരും വർഷങ്ങളിലെ സാധ്യതകളെക്കുറിച്ചോ കൃത്യമായ ഒരു നിഗമനത്തിൽ…
രൂപയുടെ മൂല്യമിടിഞ്ഞാൽ സാധാരണക്കാരന് എന്താണ്?
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. 80 എന്ന പ്രതീകാത്മക നിലവാരം കടന്നു കഴിഞ്ഞിരിക്കുന്നു. ഒന്നാമതായി, ഫെഡറൽ റിസർവും, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും അഴിച്ചുവിട്ട, സാമ്പത്തിക ഞെരുക്കത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം, വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് ഡോളറിന്റെ "സുരക്ഷിത സങ്കേത"ത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ക്രൂഡ് ഓയിൽ വില റെക്കോർഡ് വർധനവിലെത്തിയത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി വർധിപ്പിക്കുകയും അതേസമയം കയറ്റുമതിയുടെ സഞ്ചിത മൂല്യം കുറക്കുകയും അതുവഴി രാജ്യത്തിൻ്റെ വ്യാപാര…
ശ്രീലങ്ക: പഠിക്കാൻ ഏറെയുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്. രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.