Skip to content Skip to sidebar Skip to footer

COVID19

കോവിഡ് കാലത്ത് ഇന്ത്യയിൽ കോടീശ്വരൻമാർ കൂടി!
ഓക്‌സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്' പരിശോധിക്കുന്നു. ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്. ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട…
ശ്രീലങ്ക: പഠിക്കാൻ ഏറെയുണ്ട്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ജൂൺ 14നു അദ്ദേഹം മാലിദീപിൽ എത്തി. എന്നാൽ അദ്ദേഹത്തിനെതിരെ മാലിദ്വീപിൽ പ്രതിഷേധം ഉയർന്നതോടെ സിംഗപ്പൂരിലേക്ക് കടന്നു. അവിടെയും അധികനാൾ തങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൂടാതെ സിംഗപ്പൂർ അദ്ദേഹത്തിന് അഭയം നൽകാൻ സാധ്യതയില്ലെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിട്ടുണ്ട്. അഭയം നൽകണം എന്നാവശ്യപെട്ട് ഇന്ത്യയെ സമീപിച്ചതായും അഭ്യൂഹമുണ്ട്. എന്നാൽ കേന്ദ്രം ഇത് തള്ളിയിരിക്കുകയാണ്. രാജപക്‌സെ എന്ന ഭരണാധികാരിയെ അഭയാർത്തിയാക്കിയത് ശ്രീലങ്കയിൽ അടുത്ത കാലങ്ങളിലായി അരങ്ങേറിയ നാടകീയ സംഭവങ്ങളാണ്. 2022…
കോവിഡ് കാലം വീടില്ലാത്തവരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ?
ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് ദരിദ്ര വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും പാർപ്പിട സൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഈ പ്രശ്നം വളരെയധികം ഗുരുതരമാണ്. എന്നാൽ ചില വികസിത രാജ്യങ്ങളിലും…
ഇന്ത്യ വീണ്ടും ദരിദ്രരാജ്യമായി മാറുകയാണ്
കോവിഡ് കാരണം കഴിഞ്ഞ ഒരു വർഷമായി ഗ്രാമീണ മേഖലയിലെ കരാർ തൊഴിലാളികളിൽ ഭൂരിഭാഗവും ക്രമരഹിതമായ ജീവിതമാണ് നയിക്കുന്നത്. തൊഴിലില്ലായ്മ തന്നെയാണ് അവരുടെ പ്രധാന പ്രശനം. മാത്രമല്ല, കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യപരിപാലനച്ചെലവും ഗണ്യമായി വർധിക്കും. അതിനാൽ ആളുകളുടെ വരുമാനത്തിന്റെയോ, സമ്പാദ്യത്തിന്റെയോ വലിയൊരു ഭാഗം ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇതവരെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നു. നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ  മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്…
കോവിഡ് 19 സാമ്പത്തിക മാന്ദ്യവും പെരുകുന്ന ശിശുമരണവും
കോവിഡ് -19ന്റെ തുടക്കത്തിൽ തന്നെ, അവശ്യ ആരോഗ്യസേവനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെടുമെന്നും, പകർച്ചവ്യാധിയുടെ ആദ്യ ആറ് മാസങ്ങളിൽ ലോകത്ത് 250000 മുതൽ 1.15 ദശലക്ഷം വരെ ശിശുമരണങ്ങൾ സംഭവിച്ചേക്കാം എന്നും പലരും പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, അമിതമായ ശിശുമരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും 99, 642 -ഇന്ത്യയിലാണെന്ന് കണക്കാക്കപ്പെടുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിൽ ഏകദേശം ഒരു ലക്ഷം ശിശുമരണങ്ങൾ സംഭവിച്ചതായി ലോകബാങ്കിൻ്റെ ഗവേഷണ പഠനങ്ങൾ പറയുന്നു.…
വാക്‌സിനുകൾ കൂട്ടി കലർത്തിയാൽ എന്ത് സംഭവിക്കും?
വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഭാവിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഈ പഠനം സഹായകമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വാക്‌സിനുകൾ മിക്‌സ് ചെയ്യുന്ന കാര്യം വ്യക്തികൾ തീരുമാനിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിനാൽ മിശ്രിത വാക്‌സിനുകളുടെ പ്രശ്നം വളരെ ശ്രദ്ധിക്കേണ്ടതാണ് ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിലെ രണ്ട് പ്രധാന വാക്സിനുകളാണ് കോവിഷീൽഡും കോവാക്സിനും. ഇവ രണ്ടും കൂടി ചേർന്ന് ഉണ്ടാക്കുന്ന മിശ്രിതം  മികച്ച ഫലങ്ങൾ നൽകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ…
ഇവർ പട്ടിണിയിലാണ്!
“2014 ൽ സർക്കാർ മൂന്നാം ലിംഗത്തെ അംഗീകരിച്ചു. പക്ഷേ, അതിനുശേഷം എന്താണ് സംഭവിച്ചത്? ഞങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് മാത്രമാണ് സർക്കാർ, ഞങ്ങളും ഭക്ഷണം കഴിക്കാൻ അർഹരാണെന്ന് മനസ്സിലാക്കിയത്.  അതിനുശേഷം മാത്രമാണ് അവർ ഞങ്ങളിൽ ചിലർക്ക് റേഷൻ കാർഡുകൾ നൽകിയത്. പക്ഷെ, ഭൂരിപക്ഷം പേർക്കും ഇതുവരെ കാർഡ് ലഭിച്ചിട്ടില്ല”- ട്രാൻസ്ജെൻഡറായ തപൻ ഡേ പറയുന്നു. പശ്ചിമ ബംഗാളിലെ കൂച്ച്  ഗ്രാമത്തിലെ  ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഇരുപത്തിയഞ്ചോളം പേർ അവസാനമായി നല്ല ഭക്ഷണം കഴിച്ചത് ആദ്യ ലോക്ക്ഡൗൺ…
കോവിഡ് കാലത്ത് പെരുകുന്ന അനാഥ കുഞ്ഞുങ്ങൾ
കോവിഡ് മൂലം ഇന്ത്യയിൽ 1.19 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ടന്നാണ് കണക്കുകൾ പറയുന്നത്. മെക്സിക്കോ ആണ്  ഇതിൽ ഏറ്റവും മുന്നിൽ.1.4 ലക്ഷം അനാഥ കുട്ടികളാണ് അവിടെ ഉണ്ടായിട്ടുള്ളത്. ബ്രസീൽ രണ്ടാം സ്ഥാനത്ത്  നിൽകുമ്പോൾ തൊട്ടടുത്ത്, മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. 2020 മാർച്ച് ഒന്നു മുതൽ 2021 ഏപ്രിൽ മുപ്പത് വരെയുള്ള കാലയളവിൽ ആഗോളതലത്തിൽ 11.34 ലക്ഷം കുട്ടികൾ അനാഥരായിട്ടുണ്ട് ജനറൽ മെഡിക്കൽ ജേണലായ ലാൻസെറ്റ് കഴിഞ്ഞ ദിവസം ഞട്ടിക്കുന്ന ചില കണക്കുകൾ പുറത്തുവിടുകയുണ്ടായി. കോവിഡ് മൂലം ഇന്ത്യയിൽ 1.19…
കോവിഡും തബ്‌ലീഗ് ജമാഅത്തും: വേട്ടയാടിയത് നിരപരാധികളെയോ?
കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങളെ അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾക്കാണ് തടവിലാക്കിയതെന്ന് കോടതി വിധികൾ വ്യക്തമാക്കുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾക്കെതിരെ 'സൂപ്പർ സ്പ്രെഡർ', 'കൊറോണ ജിഹാദ്' തുടങ്ങിയ വ്യാജ പ്രചരണങ്ങളും നടക്കുകയുണ്ടായി. കൊറോണ വൈറസ് രാജ്യത്ത് വ്യാപനം ശക്തമാവുന്ന തുടക്കത്തിൽ പ്രത്യേകിച്ചും ലോക്‌ഡൗൺ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പേരിൽ തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് നേരെ വൈറസ് പരത്തുന്നു എന്ന തരത്തിലുള്ള വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ചും സംഘപരിവാർ നേതാക്കളും അനുകൂല മാധ്യമങ്ങളുമായിരുന്നു പ്രചാരണത്തിന് ചുക്കാൻ…
ഇന്ത്യൻ സമൂഹവും കോവിഡ്-19 ആഘാതങ്ങളും: എൻ.സി.എച്ച്.ആർ.ഒ സർവേ
ആരോഗ്യ-സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നുണ്ട് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19. 2020 ജനുവരി 30നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീടങ്ങോട്ട് ദൈനംദിന ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. സാമൂഹികമായി ഒറ്റപ്പെടുകയും സാമ്പത്തികമായി പല തിരിച്ചടികളും ആരോഗ്യപരമായ അരക്ഷിതാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതയോടെയും ഭയത്തോടെയുമാണ് കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ എൻ.സി.എച്ച്.ആർ.ഒ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കോവിഡ് കാലത്തെ ജനജീവിതത്തേയും ഭരണകൂട പ്രതികരണത്തേയും പഠനവിധേയമാക്കുന്നു. സർവേ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങൾ.…
കോവിഡ് 19: ജോലി നഷ്‌ടം ബാധിച്ചത് ഉന്നത ജാതിക്കാരേക്കാൾ താഴ്ന്ന ജാതിയിലുൾപ്പെട്ടവർക്ക്
കോവിഡ്-19 ലോക്‌ഡൗൺ കാരണമുണ്ടായ വ്യാപകമായ ജോലി നഷ്‌ടങ്ങളും തൊഴിലില്ലായ്മയും ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി വിഭാഗങ്ങളെയെന്ന് സാമ്പത്തിക ശാസ്ത്രഞ്ജ അശ്വനി ദേശ്‌പാണ്ഡെ നിരീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ വ്യാപകമായ സാമ്പത്തിക തകർച്ചയിൽ പത്തു മുതൽ പന്ത്രണ്ട് കോടിയോളം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്ന് ഇന്ത്യസ്പെന്റ റിപ്പോര്ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവുമധികം ബാധിച്ചത് താഴ്ന്ന ജാതിയിലുൾപ്പെട്ടവരെയെന്ന് ഈയിടെ പുറത്തിറങ്ങിയ പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഉന്നത ജാതിയിലുള്ളവരെ ബാധിച്ചതിന്റെ മൂന്നിരട്ടിയോളം ശക്തിയിലാണ് ഈ പ്രതിസന്ധി താഴ്ന്ന ജാതിയിലുള്ളവരെ ബാധിച്ചതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ…
ധാരാവിയും ആര്‍.എസ്.എസും തമ്മിലെന്ത്?
ധാരാവിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിന് സുപ്രധാന പങ്കുണ്ടെന്ന കേരള സംസ്ഥാന സാമൂഹ്യ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന്റെ പ്രസ്താവന ആര്‍.എസ്.എസ് ദേശീയ തലത്തില്‍ നടത്തുന്ന വ്യാജപ്രചരണത്തിന്റെ ചുവടുപിടിച്ച്. ഈ അവകാശവാദത്തിനെതിരെ മഹാരാഷ്ട്രയില്‍ നിന്നുതന്നെ പ്രതിഷേധം ഉയരുന്ന സന്ദർഭത്തിലാണ് ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള കേരളത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം. മിഷന്‍ ധാരാവിയുടെ നടത്തിപ്പിന്റെ സമ്പൂര്‍ണ ചുമതല മുംബൈ മുൻസിപ്പല്‍ കോര്‍പറേഷന്. മുംബൈയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍, സന്നദ്ധ സംഘടനകള്‍, എന്‍.ജി.ഒകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും…
അസം: കോവിഡിനും പ്രളയത്തിനും ഇടയിൽ
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയോ കേന്ദ്ര സംഘത്തെ അയക്കുകയോ ചെയ്‌തില്ല. കഴിഞ്ഞ 4 വർഷങ്ങളിൽ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം. അസമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 89 മരണം. ബ്രഹ്മപുത്ര ഉള്‍പ്പെടെ മിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. കോവിഡ് വ്യാപനത്തിന്റെ ദുരിതത്തിലും ജനലക്ഷങ്ങളുടെ പലായനം. 24 ജില്ലകളില്‍ 26 ലക്ഷത്തിലധികം ആളുകള്‍ പ്രളയബാധിതര്‍. ലോക്‌ഡൗണില്‍ പട്ടിണിയിലായ ഗ്രാമീണർക്ക് ഇരട്ടപ്രഹരം. അസമില്‍ തിരിച്ചെത്തിയത് 2.5 ലക്ഷം കുടിയേറ്റക്കാരാണ്. സാമൂഹിക…
ഓണ്‍ലൈന്‍ പഠനം എങ്ങനെ സാധ്യമാവും?
കോവിഡ്-19 മൂലമുള്ള വിദ്യാഭ്യാസ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ രാജ്യത്ത് അതിനുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ എത്രത്തോളമുണ്ട്? ഇന്ത്യയിലെ 86% വിദ്യാര്‍ഥികളും ഒരു രീതിയിലുമുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനങ്ങള്‍ മാത്രം ബദലാവുന്നതിന്റെ നീതി ചോദ്യം ചെയ്യപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ 4.4 ശതമാനവും ആദിവാസി മേഖലയിൽ 7.8 ശതമാനവും മാത്രമാണ് കമ്പ്യൂട്ടര്‍-മൊബൈല്‍ ഫോണ്‍ സംവിധാനങ്ങൾ നിലവിലുള്ളത്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോഗമുള്ള ഡൽഹിയിൽ പോലും 69…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.