Skip to content Skip to sidebar Skip to footer

Hindutva

ഗോഡ്‌സെ മുതൽ പരശുറാം വാഗ്മോറെ വരെ: തെളിയുന്നത് അർ.എസ്.എസിൻ്റെ രാജ്യദ്രോഹ മുഖം
പാക്കിസ്ഥാൻ ഏജന്റിന് രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ പ്രതിരോധ സേന (എ.ടി.എസ്) അറസ്റ്റ് ചെയ്ത പ്രദീപ് എം കുരുൾക്കർ എന്ന ഡി.ആർ.ഡി.ഓ ഉദ്യോഗസ്ഥൻ, ആർ.എസ്.എസ് സജീവ പ്രവർത്തകനാണെന്ന വാർത്ത പുറത്തു വന്നത് മെയ് പത്തിനായിരുന്നു. താൻ വിശ്വസിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളാണെന്നും, തന്റെ മുത്തശ്ശന്റെ കാലം തൊട്ടേ തങ്ങൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും കുരുൾക്കർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസ് ആശയങ്ങൾ എങ്ങനെ രാജ്യദ്രോഹപരമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇവിടെ…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുമ്പോള്‍.
വസ്തുത പരിശോധിക്കുന്നു ഇറാനില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെ തുടര്‍ന്ന് ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ലെസ്റ്റര്‍ സിറ്റിയില്‍ 'ക്ഷേത്രം നശിപ്പിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരു മുസ്‌ലീം യുവാവിനെ ആക്രമിക്കുന്നു' എന്ന പേരിലാണ്. ഒക്ടോബര്‍ നാലിന് 'ഓണ്‍ലി ഹിന്ദു ഹിന്ദു' എന്ന പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജിഹാദി'യായ ഇയാളെ സംരക്ഷിക്കാന്‍ പൊലീസിന് പോലും കഴിയുന്നില്ല എന്നും വീഡിയോ ഷെയര്‍ ചെയ്ത ക്യാപ്ഷനില്‍…
മോഹൻ ഭഗവതിന്റെ ജനസംഖ്യാ പേടി: വസ്തുത പരിശോധിക്കുന്നു.
ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് ഒക്ടോബർ അഞ്ചിന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തെ ജനസഖ്യയെ കുറിച്ച് രണ്ട് വാദങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും അത് രാജ്യത്തെ വിഭവശേഷിയെ ബാധിക്കുമെന്നാണ് ഒന്നാമത്തെ വാദം. രണ്ട്, രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസന്തുലിതത്വം നിലനിൽക്കുന്നു. "ജനസംഖ്യ വർധനവിന് അനുസരിച്ച് വിഭവങ്ങൾ വേണം. അല്ലാത്തപക്ഷം അതൊരു ബാധ്യതയായി മാറും. ജനസംഖ്യ സമ്പത്ത് ആണ് എന്നൊരു കാഴ്ചപ്പാട് ഉണ്ട്. എന്നാൽ, രണ്ട് വശങ്ങളെയും മുന്നിൽ വെച്ച് കൊണ്ട് ഒരു നയം…
തെക്കൻ ഏഷ്യക്കാർ കൂടുതലുള്ള ലണ്ടനിലെ ലെസ്റ്ററിൽ വംശീയ ആക്രമണങ്ങളുണ്ടായത് എങ്ങനെ?
പശ്ചാത്തലം: ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം 2022 ഓഗസ്റ്റ് 28ലെ ഇന്ത്യ- പാക് ഏഷ്യ കപ് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുള്ള വാര്‍ത്താ പ്രചരണങ്ങളാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മെയ് മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ സംഘടിതമായ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബി.ബി.സി അന്വേഷണം വെളിപ്പെടുത്തുന്നു. ലെസ്റ്റര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റോബ് നിക്സണ്‍ ബി.ബി.സിയോട് പറഞ്ഞത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഓണ്‍ലെെന്‍ വഴിയുണ്ടായ വ്യാജ പ്രചരണങ്ങളൊഴികെ ഇങ്ങനെ പ്രശ്നമുണ്ടാകാന്‍ മറ്റു പ്രാദേശിക…
‘ട്രാഡ്സ്’ന്റെ ഓൺലൈൻ ഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?
'ട്രാഡ്സി'ന്റെ ഓൺലൈൻ സാന്നിധ്യം എങ്ങനെ കണ്ടെത്താം? മുസ്ലിംകൾക്കും ദലിതർക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമാക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാനാണ് ഹിന്ദുത്വ മതമൗലികവാദികളുടെ ഈ നിഴൽസംഘം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്രയെളുപ്പത്തിൽ അവർ തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തുകയില്ല. എന്നാൽ, ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് "ട്രാഡ്സ്"ന്റേതാണെന്ന് ("ട്രഡീഷണലിസ്റ്റ്" എന്നതിന്റെ ഹ്രസ്വ രൂപം) മനസിലാക്കാൻ സഹായിക്കുന്ന ഭാഷാപരവും ദൃശ്യപരവുമായ ചില സൂചനകളുണ്ട്. ഒരു പാശ്ചാത്യ നിർമ്മിതിയായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഈ സംഘത്തിന്റെ പല ചിഹ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി…
അഭിപ്രായ സ്വാതന്ത്ര്യം അക്കാദമിക ഗുണനിലവാരത്തെ ബാധിക്കുമ്പോൾ.
സാദത്ത് ഹുസൈൻ. ശാരദ യൂണിവേഴ്സിറ്റിയിൽ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ ഒന്നാം സെമസ്റ്ററിൽ "രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ"(political ideology)എന്ന പേരിൽ ഒരു പേപ്പറുണ്ട്. ഇതിൻ്റെ പ്രാധാന ഉദ്ദേശം വിവിധ എഴുത്തുകാരേയും അവരുടെ സിദ്ധാന്തങ്ങളേയും പ്രായോഗിക തലങ്ങളിൽ വിദ്യാർത്ഥികൾ വിമർശനാത്മകമായി ചർച്ച ചെയ്യുക എന്നതാണെന്നാണ് യൂണിവേഴ്സറ്റിയുടെ വെബ്സൈറ്റിൽ തന്നെ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതേ വിഷയത്തിൻ്റെ അർദ്ധ വാർഷിക പരീഷയുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മൂലം അധ്യാപകനെ സസ്പെൻ്റ് ചെയ്യുകയും പ്രശ്ന പരിഹാരത്തിന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ…
‘സാമ്പത്തിക ജിഹാദ്’ ആരുടെ അജണ്ടയാണ്?
മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ 'സാമ്പത്തിക ജിഹാദ്' ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക…
ആർ.എസ്.എസിൻ്റെ ഹിന്ദുത്വ റിപ്പബ്ലിക്ക്!
രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും ചർച്ച ചെയ്യുന്നു Republic of Hindutva എന്ന പുസ്തകം. ഇന്ത്യന്‍ പൊതുബോധത്തെ  പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.   ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാര്‍  2014-2019 കാലഘട്ടത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും റീഷേപ്പ് ചെയ്തുവെന്നും അന്വേഷിക്കുന്ന…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.