Skip to content Skip to sidebar Skip to footer

India

ഔറംഗസേബ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ?
1947-ൽ ഇന്ത്യൻ മുസ്ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രൂപം എന്താകുമായിരുന്നു? ഹിന്ദുത്വ രാഷ്ട്രീയം സാധ്യമാകുമായിരുന്നോ? അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ രണ്ട് സംയോജിത ഉപകരണങ്ങളായ, 'ഹിന്ദു ഇരവാദത്തിന്റെയും, മുസ്‌ലിം പ്രീണന'ത്തിന്റെയും പിൻബലമില്ലാതെ, ഹിന്ദുക്കളെ ധ്രുവീകരിക്കാൻ ഒരു "ശത്രു" ഇല്ലാതെ,അധികാരത്തിലേറാനായി മറ്റേതെങ്കിലും വഴി കണ്ടെത്തേണ്ടി വരുമായിരുന്നു വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക്. പാകിസ്താനിലേക്ക് കുടിയേറിപ്പാർത്ത മുസ്‌ലിംകൾ ഉപേക്ഷിച്ചുപോയ സ്വത്തുക്കൾ ഒരു നിയമപ്രശ്‌നമായി മാറിയിരുന്നേക്കാം. എന്നാൽ, ഇപ്പോഴുള്ളത് പോലെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ…
കിരൺ റിജിജുവിന്റെ തവാങ് സന്ദർശനം: പ്രചരിക്കുന്ന ചിത്രം വ്യാജം
ഡിസംബർ 9ന് ഉണ്ടായ ഇന്ത്യ -ചൈന ഏറ്റുമുട്ടലിനെ കുറിച്ചുള്ള വാർത്തകൾ ഏതാനും ദിവസങ്ങൾ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വാർത്തകളോടൊപ്പം വ്യാജ വാർത്തകൾ കൂടി പ്രചരിക്കുകയുണ്ടായി. ചൈനയുടെ സൈനികരെ ആക്രമിച്ചു എന്ന പേരിൽ, 2021ലെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഫാക്റ്റ്ഷീറ്റ്സ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. മറ്റൊരു വ്യാജ ചിത്രവും സംഭവങ്ങളുമായി ബന്ധപ്പെട്ടത് എന്ന പേരിൽ പ്രചരിക്കുകയുണ്ടായി. കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ അരുണാചൽ വെസ്റ്റ് എം.പിയുമായ കിരൺ റിജിജു "അരുണാചലിലെ തവാങ് പ്രദേശത്ത്…
ഗൽവാനിലെ ആക്രമിക്കപ്പെട്ട ചൈനീസ് സൈനികർ: പ്രചരിക്കുന്ന വീഡിയോ വ്യാജം
ഡിസംബർ 9ന് അരുണാചൽ പ്രദേശിലെ ഗൽവാനിൽ നടന്ന ചൈന-ഇന്ത്യ ഏറ്റുമുട്ടലിൽ, ആക്രമിക്കപ്പെട്ട ചൈനീസ് സൈനികർ എന്ന പേരിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പിയുടെ മുംബൈ മൈനോറിറ്റി സെൽ പ്രസിഡന്റ് വസീം ഖാൻ അടക്കമുള്ളവർ പ്രസ്തുത വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പരിശോധിക്കുന്നു "ഇന്ത്യ എല്ലായ്‌പ്പോഴും അക്രമത്തിന് എതിരാണ്, പക്ഷേ ആരെങ്കിലും പ്രകോപിപ്പിച്ചാൽ ഇന്ത്യക്ക് വെറുതെ ഇരിക്കുക സാധ്യമല്ല" എന്ന തലക്കെട്ടോടെയാണ് വസീം ഖാൻ വീഡിയോ ട്വീറ്റ് ചെയ്തത്. പിന്നീട് വീഡിയോ ട്വിറ്ററിൽ നിന്ന്…
ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം നെഹ്റു ചൈനക്ക് നൽകിയിരുന്നോ? വസ്തുത പരിശോധിക്കുന്നു.
1950ൽ അമേരിക്കയും തുടർന്ന് റഷ്യയും ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ നെഹ്റു അത് ചൈനക്ക് നൽകുകയാണ് ഉണ്ടായത് എന്നുമുള്ള വാർത്ത ഗൾവാനിലെ ചൈനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്. ഡിസംബർ 13 ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ആ അവകാശവാദം ഉന്നയിച്ചിരിന്നു. സാമൂഹിക മാധ്യമങ്ങളിലും സമാനമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വസ്തുത: ലോക്‌സഭയിലെ ചോദ്യത്തിന് നെഹ്റു നൽകിയ മറുപടി. “ഇത്തരത്തിലുള്ള ഔപചാരികമോ, അനൗപചാരികമോ ആയ ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല.…
Rahul Gandhi talking in public meetin g
‘ജൽവാറിലെ ഭാരത് ജോഡോ യാത്ര’: പ്രചരിക്കുന്നത് വ്യാജ ചിത്രം
സെപ്റ്റംബർ ഏഴിന് ആരംഭിച്ച, രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്‌. മുഖ്യധാരാ മാധ്യമങ്ങൾ പലതും യാത്ര സംപ്രേഷണം ചെയ്യാനോ എഴുതാനോ മടിക്കുമ്പോഴും യാത്രയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളും നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലെ ജൽ വാറിൽ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതാണ് എന്ന പേരിൽ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അത് ഭാരത് ജോഡോ യാത്രയുടേതല്ലെന്നും വാർത്തകൾ വന്നിരുന്നു. പ്രസ്തുത ചിത്രങ്ങളുടെ വസ്തുത പരിശോധിക്കുന്നു.…
ഇന്ത്യ അറുപതാം സ്ഥാനത്ത്.
2021ലെ 'ഗാലപ്പ് ലോ ആൻഡ് ഓർഡർ' സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 60 ആം സ്ഥാനത്ത്. 1 മുതൽ 100 ​​ വരെയുള്ള സൂചികയിൽ 80 ആണ് ഇന്ത്യയുടെ സ്കോർ. 96 പോയന്റുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ഒരു രാജ്യത്തെ, കൂടുതൽ ആളുകൾ സുരക്ഷിതരാണെന്നാണ് ഉയർന്ന സ്‌കോർ സൂചിപ്പിക്കുന്നത്. 51 സ്‌കോറുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്. 2021-ലും, 2022-ന്റെ തുടക്കത്തിലും, 'ഗാലപ്പ് ലോ ആൻഡ് ഓർഡർ സർവേ' 122-ലധികം രാജ്യങ്ങളിലായി 15 വയസ്സിന് മുകളിലുള്ള…
ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.
2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ - 1,21,08,54,977 വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ: അസമീസ് - 1.31 % ബംഗാളി - 8.30 % ബോറോ - 0.13% ഡോഗ്രി - 0.22% ഗുജറാത്തി - 4.74% കന്നഡ - 3.73% കാശ്മീരി - 0.58% കൊങ്കണി - 0.19% മൈഥിലി - 1.16%…
പെണ്‍ഭ്രൂണഹത്യ വർധിക്കുന്നത് ആർക്കിടയിലാണ്!?
പെണ്‍ഭ്രൂണഹത്യാ നിരക്കുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദു വിഭാഗങ്ങൾക്കിടയിലാണെന്ന് കണക്കുകള്‍. സിഖ് വിഭാഗമാണ് പെണ്‍ഭ്രൂണഹത്യയുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലങ്ങള്‍ പരിശോധിച്ച് Pew research centre തയ്യാറാക്കിയ ‘India’s Sex Ratio at Birth begins to normalize’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്ന് സര്‍വ്വേകളിലെ ഫലങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. 2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഇല്ലായ്മ ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 9 മില്യണ്‍ ആണ്. 1994ലെ പ്രീ കോണ്‍സെപ്ഷന്‍…
1947-2022 അഭിമാനത്തോടെ, തലയുയർത്തി 75 വർഷങ്ങൾ!
നസീൽ വോയ്സി സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്തണം? സ്വതന്ത്ര, ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഏഴരപ്പതിറ്റാണ്ട് കൊണ്ട് നാം താണ്ടിയ ദൂരം അഭിമാനിക്കാൻ വക നൽക്കുന്നതാണോ, അതോ നിരാശയുടേതാണോ? ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം, വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചേക്കാം. പൊതുവായി വിലയിരുത്തുമ്പോൾ, ലോകരാജ്യങ്ങളിലെ സമപ്രായക്കാരോട് തട്ടിച്ചുനോക്കുമ്പോൾ, കടന്നുവന്ന വഴികളും പ്രതിസന്ധികളും അതിജീവനങ്ങളും പരിഗണിക്കുമ്പോൾ, അഭിമാനത്തോടെ തലയുയർത്തി നിൽക്കുക തന്നെയാണ് നമ്മുടെ …
ഇന്ത്യയിലെ ഇസ്ലാമോഫോബിയ അമേരിക്ക എതിർക്കണം
ബി.ജെ.പിയിലെ രണ്ട് മുതിർന്ന പ്രവർത്തകർ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ നിന്ദ്യമായ അഭിപ്രായപ്രകടനത്തെ തുടർന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഒരു മാസമായി വഷളായികൊണ്ടിരിക്കുകയാണ്. കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ സ്റ്റോറുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റിടങ്ങളിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഒരു ഡസനിലധികം മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) നിന്ദാപരമായ അഭിപ്രായങ്ങളെ അപലപിച്ചിട്ടുണ്ട്. ഇതൊരു മാറ്റമാണ്. കാരണം, മോദിയുടെ കീഴിലുള്ള മത-അസഹിഷ്ണുത…
പോഷകമുള്ള ഭക്ഷണം കഴിക്കാനാവാത്തവരുടെ ഇന്ത്യ
17 ലക്ഷത്തിലധികം ഇന്ത്യക്കാർ ഓരോ വർഷവും ഭക്ഷണത്തിലെ അപകടകരമായ പദാർത്ഥങ്ങളും അമിത ഭാരവും കാരണമായി(unhealthy diet) ഉണ്ടാകുന്ന രോഗങ്ങൾ മൂലം മരിക്കുന്നുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ), ഡൗൺ ടു എർത്ത് മാസികയും പ്രസിദ്ധീകരിച്ച 2022 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022' സ്ഥിതിവിവര കണക്കുകൾ പറയുന്നു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ് 3ന് ഓൺലൈനിലായിരുന്നു റിപ്പോർട്ട് പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി, ഹൃദ്രോഗം എന്നിങ്ങനെയാണ് റിപ്പോർട്ട്…
ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് അത് സാധിച്ചിരിക്കുന്നു!
സൈനബ് സിക്കന്ദർ 20 കോടി ഇന്ത്യൻ മുസ്ലിംകൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത രാജ്യത്തിന്റെ രാഷ്ട്രീയവ്യവഹാരത്തിൽ വ്യാപകമായ ഇസ്‌ലാമോഫോബിയയെ, ഭാരതീയ ജനത പാർട്ടിയുടെ 'വിദ്വേഷ വക്താവിന്‌' കൊണ്ടുവരാൻ കഴിഞ്ഞു. രാജ്യത്ത് വെറുപ്പും വിദ്വേഷവും മുസ്ലിം വിരുദ്ധ അക്രമങ്ങളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ ശ്രമത്തെ സർക്കാർ ഇതുവരെ നിസ്സാരമാക്കി, അവഗണിച്ചു വരികയായിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര സമ്മർദ്ദത്താൽ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനെങ്കിലും നിർബന്ധിതരായിരിക്കുകയാണ് കേന്ദ്ര സർക്കാരും ഭരിക്കുന്ന പാർട്ടിയും. ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുന്നിൽ…
പുലിറ്റ്സർ ലഭിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധി ചിത്രങ്ങൾ
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്‌സിലെ തന്നെ അദ്‌നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ പുലിറ്റ്സർ. ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ കവറേജിനാണ് ഈ അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും ഏപ്രിൽ, മെയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൂട്ട ശവസംസ്‌കാരങ്ങളും അടങ്ങിയ ചിത്രങ്ങളാണ് ഇവരെ അവാർഡിന് അർഹനാക്കിയത്.…
വംശഹത്യക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടം
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായ പ്രൊഫ. അശുതോഷ് വാര്‍ഷ്‌നിയുമായി ദി വയർ പ്രതിനിധി സിദ്ധാർത്ഥ് ബാട്ടിയ നടത്തിയ അഭിമുഖത്തിൽ നിന്ന്. ബാട്ടിയ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും അതിന്റെ വ്യത്യസ്തരൂപങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതെല്ലാം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അതില്‍ പോലീസിന്റെ ഇടപെടലും എന്ന നിലയ്ക്കല്ല സംഭവിക്കുന്നത്. പലപ്പോഴും ഇത് ഒരു സമുദായത്തിന് മാത്രം കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നവയാണ്. ചിലപ്പോള്‍ സമാസമം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയുമാകാറുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം? അശുതോഷ്:…
മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യൻ മാധ്യമങ്ങൾ പറയാൻ മടിക്കുന്ന കണക്കുകൾ
ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് അതേക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല, അതേസമയം ചെന്നൈയിലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചത് ഹോങ്കോങ്ങിനെപ്പറ്റിയാണ്. ലോക മാധ്യമ സ്വാതന്ത്ര്യദിനം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ജോലിയുടെ പേരിൽ മാധ്യമപ്രവർത്തകർ എങ്ങനെ ആക്രമിക്കപ്പെടുന്നു, ഭീഷണികൾക്ക് വിധേയമാകുന്നു, കൊല്ലപ്പെടുന്നു എനിങ്ങനെയുള്ള റിപ്പോർട്ടുകളുടെ കുത്തൊഴുക്കിനിടയിൽ, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2022-ലെ വാർഷിക വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തിറക്കി. 180 രാജ്യങ്ങള്ക്കിടയില് 2021 ലെ 142-ൽ നിന്ന് എട്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഇന്ത്യ 150- ലേക്ക് വീണു. ഇന്ത്യയിലെ മാധ്യമ…
ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!
  സംഭവം ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു. രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു. തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു. എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു. "ഹിന്ദുക്കളെ രക്ഷിക്കാൻ" ഉച്ചകഴിഞ്ഞ് 3…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
ഇന്ത്യയിൽ 90 മില്ല്യൺ ആളുകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ
ആഗോള തലത്തിൽ മാനസികാരോഗ്യനിലയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ഏറെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. മൊത്തം ജനസംഖ്യയിൽ 450 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്. കോവിഡ് വ്യാപനം മറ്റു മേഖലകളെപ്പോലെ മാനസികാരോഗ്യനിലയെയും ശക്തമായി ബാധിക്കുകയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രത്യേക നിയന്ത്രണങ്ങൾ, ജോലി നഷ്‌ടങ്ങൾ, വരുമാനങ്ങളിലുണ്ടായ ഇടിവ്, സാമൂഹ്യ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ ആളുകളിൽ ഭയം, ഉത്കണ്ഠ, അനിശ്ചിതത്വ ബോധം, നിരാശ എന്നിവ വലിയ തോതിൽ വളരാൻ കാരണമായി. ഒപ്പം മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധത്തിന്റെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.