Skip to content Skip to sidebar Skip to footer

indian economy

ഇന്ത്യൻ സമ്പദ് ഘടന ശ്രീലങ്കയെ പോലെയാവുമെന്ന് രഘുറാം രാജൻ പറഞ്ഞോ?
മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, "ആളുകൾ അവരുടെ പണം സൂക്ഷിച്ച് വെക്കേണ്ടതുണ്ടെന്നും നമ്മുടെ അവസ്ഥ ശ്രീലങ്കയെ പോലെയാകുന്നു" എന്നും പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ തന്നെ ഗവർമെന്റുമായി പലതരം വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പോലും സർക്കാരിൽ നിന്ന് വേണ്ട വിധത്തിലുള്ള സഹകരണങ്ങൾ ഉണ്ടായില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഗവർണർ പദവി ഒഴിഞ്ഞതിന് ശേഷം രഘുറാം രാജനെതിരെ ഇത്തരം പല പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട്. വസ്തുത: ഇന്ത്യൻ…
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോർട്ടിന് നന്ദി പറയുന്ന ഹിമാചലിലെ ട്രക്ക് ഡ്രൈവര്‍മാര്‍.
രണ്ട് മാസമായി അടഞ്ഞു കിടന്ന ഹിമാചല്‍ പ്രദേശിലെ സിമന്റ് കമ്പനികളിലെ ട്രക്ക് ഡ്രൈവർമാർ ഇപ്പോൾ സന്തുഷ്ടരാണ്. കമ്പനി പ്രവർത്തനം പുനരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനവർക്ക് നന്ദി പറയാനുള്ളത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനോടാണ്. ചരക്കുനീക്ക നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി അദാനി ഗ്രൂപ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ട്രക് ഡ്രൈവര്‍മാര്‍ ചരക്കുനീക്ക നിരക്ക് കുറയ്ക്കുന്നതിനെതിരെ സമരത്തിലായതിനാല്‍, എസിസി, അംബുജ സിമന്റ് കമ്പനികളുടെ ഗാഗല്‍, ദര്‍ലാഘട്ട് പ്ലാന്റുകള്‍ …
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.
ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു. കെ സുരേന്ദ്രൻ പറഞ്ഞത്: 1 . " നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്." വസ്‌തുത : 'ഗ്ലോബൽ…
അദാനിയുടെ വളർച്ചയും തളർച്ചയും: ചില നിർണായക ചോദ്യങ്ങൾ.
ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു. ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ: ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു. ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ…
‘ദേശീയത കൊണ്ട് വഞ്ചനയെ മറച്ചുവെക്കാനാവില്ല’; അദാനിക്ക് ഹിൻഡൻബെർഗ് റിസേർച്ച് നൽകിയ മറുപടിയുടെ പൂർണരൂപം.
2023 ജനുവരി 24-ന്, അദാനി ഗ്രൂപ്പിന്റെ നിരവധി തട്ടിപ്പുകൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് ഹിൻഡൻബെർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തിറക്കിയിരുന്നു. ജനുവരി 30 വരെയുള്ള കണക്കനുസരിച്ചു, റിപ്പോർട്ട് പുറത്തു വന്ന ശേഷം ഓഹരി വിപണിയിൽ അദാനിക്ക് 48 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് ‘413 പേജുള്ള ഒരു പ്രതികരണം’ പുറത്തിറക്കി. തങ്ങൾ "മഡോഫ്സ് ഓഫ് മാൻഹട്ടൻ" ആണെന്ന വികാരപരമായ അവകാശവാദത്തോടെയാണ് ഇത് ആരംഭിക്കുന്നത്. "ബാധകമായ സെക്യൂരിറ്റികളുടെയും വിദേശ വിനിമയ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്…
ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നർ കൈവശം വച്ചിരിക്കുന്നത് രാജ്യത്തെ 40 ശതമാനം സമ്പത്ത്.
ഓക്സ്ഫാം റിപോർട്ട് പരിശോധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നതെന്ന് 'ഓക്‌സ്‌ഫം ഇന്റർനാഷണൽ', 2023 ജനുവരി 16 നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളുടെ കയ്യിൽ ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഉള്ളതെന്നും ഓക്‌സ്‌ഫം ഇന്റർനാഷണലിന്റെ 'വാർഷിക അസമത്വ റിപ്പോർട്ടിന്റെ' ഇന്ത്യൻ സപ്ലിമെന്റ് ചൂണ്ടികാണിക്കുന്നു. ദാവോസിൽ വെച്ച് നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം 2023 ഉച്ചകോടി' യുടെ ആദ്യ ദിവസമാണ്…
മെട്രോ സർവീസുകളുടെ വർധനവ്; ബി.ജെ.പി അവകാശവാദം തെറ്റ്.
2014ൽ അഞ്ചെണ്ണം മാത്രം ഉണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ സർവീസുകൾ, 2022 ൽ എത്തുമ്പോൾ 20 ആയി ഉയർന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം, 2022 ഡിസംബർ 27 ന് ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. " രാജ്യത്ത് ഉടനീളമുള്ള മെട്രോ പദ്ധതികളിലൂടെ ഇൻട്രാ-സിറ്റി യാത്ര സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായി", ഇൻഫോഗ്രാഫിക്സിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. Intra-city travel made comfortable and hassle-free with increased Metro projects across the country.#GatisheelBharat pic.twitter.com/j48O34I6hp — BJP…
2021-’22 ഇലക്ട്‌റൽ ട്രസ്റ്റ് സംഭാവനകളിൽ 72%വും ലഭിച്ചത് ബി.ജെ.പിക്ക്.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്' എന്ന സംഘടന, 2022 ഡിസംബർ 29 ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള മൊത്തം സംഭാവനയുടെ 72.17% വും ലഭിച്ചത് ബി.ജെ.പിക്കാണ്. Analysis of Contribution Reports of Electoral Trusts for FY 2021-22#ADRReport: https://t.co/zncUYChWrT#ElectoralTrusts #ElectoralBonds #PoliticalParties #IndianElections pic.twitter.com/f0ge3g5mHd — ADR India & MyNeta (@adrspeaks) December 29, 2022 രാഷ്ട്രീയ…
ലോകമൊന്നാകെ തൊഴിൽമാന്ദ്യം വർധിക്കുന്നു.
ആഗോളതലത്തിൽ, വൻകിട കമ്പനികൾ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളാണ് ചിലവ് ചുരുക്കുന്നതിനും ഘടനാപരമായ ഭേദഗതികൾക്കുമായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വർഷത്തെ 'ഫണ്ടിംഗ് വിന്റർ'ൽ, ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'യൂണികോൺ' ഉൾപ്പടെയുള്ള മുൻനിര ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ മാത്രം, ഇന്ത്യയിലെ 44 സ്റ്റാർട്ടപ്പുകൾ 15,216 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജോലികൾ നഷ്ടമായത് വിദ്യാഭാസ സാങ്കേതിക രംഗത്തുള്ളവർക്കാണ്. ഈ മേഖലയിലെ 14…
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്!?
ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 ആം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ കണക്കിൽ 116 രാജ്യങ്ങളിൽ 101 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (99), നേപ്പാൾ(81), ബംഗ്ലാദേശ് (84) എന്നീ രാജ്യങ്ങളെക്കാൾ പട്ടിണിയിൽ ഇന്ത്യ പിന്നിലാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പുറകിലുള്ള അഫ്ഗാനിസ്ഥാനെക്കാൾ രണ്ട് റാങ്ക് മാത്രമാണ് ഇന്ത്യക്ക് അധികമുള്ളത്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളത് ശ്രീലങ്കക്കാണ്. 64ആം റാങ്ക് ആണ് സൂചികയിൽ ശ്രീലങ്കക്കുള്ളത്. വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പട്ടിണി…
പെട്രോൾ വിലയും ഓയിൽ ബോണ്ടും തമ്മിലെന്ത്?
2022 സെപ്റ്റംബറിൽ 'ബിഹൈൻഡ് വുഡ്‌സ് ഐസ് ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സുരേഷ് ഗോപിയുടെ പരാമർശം: "2004 മുതൽ…
നാം അറിയുന്നുണ്ടോ ഈ വിലക്കയറ്റത്തിൻ്റെ കാരണങ്ങൾ?
2022 ഓഗസ്റ്റിൽ, Consumer Price Index (CPI) ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഏകദേശം 7.6% ആയിരുന്നു. ഇതിൽ 60 ശതമാനവും ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ കുത്തനെയുള്ള പണപ്പെരുപ്പം മൂലമാണ് സംഭവിച്ചത്. 2021 ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന പ്രേരകങ്ങൾ ഭക്ഷ്യ എണ്ണകൾ (വാർഷിക പണപ്പെരുപ്പ നിരക്ക് ശരാശരി 33%), മാംസം (ശരാശരി പണപ്പെരുപ്പ നിരക്ക് 18%), മത്സ്യം, പാൽ, പയർവർഗ്ഗങ്ങൾ (ശരാശരി പണപ്പെരുപ്പ നിരക്ക് 8-9%) എന്നിവയാണെന്ന് കാണാം. പാലും പാലുൽപ്പന്നങ്ങളും…
ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യൻ വ്യവസായികൾ രാജ്യത്ത് നിക്ഷേപിക്കാൻ തയ്യാറാവുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ 13ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷമായി, വൻതോതിലുള്ള നികുതിയിളവ് മുതൽ, ഉൽപ്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകൾ വരെ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള സഹായങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത്? "Are you Hanuman? What are…
രൂപയുടെ മൂല്യം ഇനി ഇടിയാനുണ്ടോ?
28/ 09 / 2022, ബുധനാഴ്ച്ച വിപണി തുറന്നപ്പോൾ രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞ് യു.എസ് ഡോളറിനെതിരെ 81.93 എന്ന റെക്കോർഡ് താഴ്ച്ചയിലെത്തിയിരുന്നു. 29 / 09 / 2022 നു, 35 പൈസ ഉയർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 ആയി. 26/09/2022, തിങ്കളാഴ്ച രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 81.41 ആയിരുന്നു. മണി കൺട്രോൾ പ്രകാരം കറൻസി കുറയുകയും ഏകദേശം 2.28% നഷ്ടപ്പെടുകയും ചെയ്ത എട്ടാമത്തെ ട്രേഡിംഗ് സെഷനായിരുന്നു…
കെ. സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റാണ്.
അവകാശ വാദം 1 : "കൊച്ചി മെട്രോ ബി.ജെ.പി അധികാരത്തിലേറുന്നത് വരെ മുടങ്ങി കിടന്നു. മോദി വന്നു, ആദ്യ എക്സ്റ്റൻഷൻ കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തേതിന് പണം കൊടുത്തു." വസ്‌തുത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ( 2009 മെയ് മുതൽ 2014 മെയ് വരെ ) കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിയുടെ 27 കിലോമീറ്റർ ലൈൻ-1ന്റെ, 13 കിലോമീറ്റർ ആലുവ-പാലാരിവട്ടം ഭാഗത്തിന് 2012…
അദാനി ഇത്ര വളർന്നതെങ്ങനെ?
അമേരിക്കൻ വാർത്ത മാധ്യമം 'ബ്ലൂംബെർഗ്'ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്. നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്.…
രാഷ്ട്രീയ പാർട്ടികളുടെ ഭൂ കുടിശ്ശിക ഗണ്യമായി കുറക്കാനുള്ള നിർദേശത്തിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി.
രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച ഭൂമിയുടെ കുടിശ്ശിക കുറക്കാൻ കേന്ദ്ര മന്ത്രാലയം അനുമതി നൽകുന്നതോടെ ബി.ജെ.പിക്ക് മാത്രം ഏകദേശം 73.22 കോടി രൂപയാണ് ലാഭം. എന്നുമാത്രമല്ല ഗവർമെന്റ് കോൺഗ്രസിന് 27 ലക്ഷം രൂപ തിരികെ നൽകുകയും വേണം. 2000 മുതൽ 2017 വരെ 14 രാഷ്ട്രീയ പാർട്ടികൾക്ക്, ദൽഹിയിലെ അതത് പാർട്ടികൾക്ക് അനുവദിച്ച ഭൂമിക്കാണ് ഇത് ബാധകമാവുക. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ ഭൂമി അനുവദിക്കുക. ഇരു സഭകളിലും (ലോക്സഭയും രാജ്യസഭയും)101 മുതൽ 200 അംഗങ്ങളുള്ള…
കോവിഡ് കാലത്ത് ഇന്ത്യയിൽ കോടീശ്വരൻമാർ കൂടി!
ഓക്‌സ്ഫാം ഇന്ത്യയുടെ 'ഇന്ത്യ ഇനീക്വാലിറ്റി റിപ്പോര്‍ട്ട്' പരിശോധിക്കുന്നു. ഇന്ത്യയുടെ നികുതി സംവിധാനം, സാമൂഹിക മേഖലയിലെ നിക്ഷേപത്തിനും ചെലവിനും പരിഗണന നല്‍കാതിരിക്കല്‍, പൊതു സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എന്നീ മൂന്ന് ഘടകങ്ങളാണ് ഈ അസമത്വങ്ങള്‍ക്ക് കാരണമായി ഓക്‌സ്ഫാം ഇനീക്വാലിറ്റി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരന്തമനുഭവിച്ച 2021ല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ (2020) നിന്നും 142 ആയി ഉയര്‍ന്നു. ദേശീയ സമ്പത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനത്തിന്റെയും പങ്ക് 6% ആയ കാലയളവുകൂടിയാണ് ഇത്. ഫോര്‍ബ്‌സ് പട്ടികയിലുള്‍പ്പെട്ട…
ഇന്ത്യയിൽ തൊഴിലില്ലായ്‌മ ക്രമാതീതമായി പെരുകുന്നു.
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്കിൽ കടുത്ത വർധനവ്. 8.3 ശതമാനമായിരുന്നു ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ 12 മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈയിൽ തൊഴിലില്ലായ്മാ നിരക്ക് 6.8% ആയിരുന്നു. സി.എം.ഐ.ഇയുടെ കണക്കനുസരിച്ച്, തൊഴിലെടുക്കുന്നവരുടെ എണ്ണം ജൂലൈയിൽ 399.38 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 397.78 ദശലക്ഷമായി കുറഞ്ഞു, ഗ്രാമീണ ഇന്ത്യയിൽ മാത്രം 1.3 ദശലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായി. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 2022…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.