Skip to content Skip to sidebar Skip to footer

INdian Media

വാട്‌സാപ്പ് നിയന്ത്രിക്കുന്ന സർക്കാർ: കാലങ്ങളായി പ്രചരിക്കുന്ന വ്യാജ വാർത്ത
ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്ന സാമൂഹിക മാധ്യമങ്ങളിൽ ഒന്നാണ് വാടസാപ്പ്. ഇതേ വാട്സാപ്പിനെ കുറിച്ച് തന്നെയുള്ളൊരു വ്യാജ വാർത്ത കുറച്ചധികം നാളുകളായി പങ്കുവെക്കപ്പെടുന്നുണ്ട്. വാട്‌സാപ്പിൽ പുതിയ നിയന്ത്രണങ്ങൾ ഉണ്ടായെന്നും സർക്കാരിന് അത് ഉപയോഗിക്കുന്ന ആളുടെ മെസേജുകൾ അടക്കം വായിക്കാനും പ്രസ്തുത മെസേജുകളിൽ പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ നടപടി എടുക്കാനും സാധിക്കും എന്ന വിധത്തിലാണ് വാർത്ത പ്രചരിക്കുന്നത്. വാർത്തയുടെ പൂർണരൂപം: നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ്‌ ആൻഡ് വീഡിയോ…
നടുറോട്ടിൽ വെച്ച് സ്ത്രീയെ അക്രമിച്ചയാൾ മുസ്‌ലിമാണെന്ന പ്രചാരണം തെറ്റ്
നടുറോട്ടിൽ വെച്ച് ഒരു സ്ത്രീയെ ഓടിച്ചിട്ട് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപിക്കുന്ന ഒരാളുടെ സി.സ. ടി.വി ദൃശ്യങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമം കണ്ട് നിൽക്കുന്ന വഴിയാത്രക്കാർ ഇയാളെ തടയാൻ മുന്നോട്ട് വരുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾ ആക്രമിക്കപ്പെട്ട സ്ത്രീയുടെ മുസ്‌ലിമായ കാമുകനായിരുന്നു എന്നാണ് ദൃശ്യങ്ങൾ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. जबरदस्ती प्यार:-पुणे में जिहादीर ने एकतरफा प्यार में एक लड़की पर हमला किया, उसे मारने…
ഇന്ത്യയിൽ 220 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ: ബി.ജെ.പി വാദം തെറ്റ്
220 കോടി ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ നൽകി എന്ന അവകാശവാദവുമായി ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. "220 ആളുകൾക്ക് സൗജന്യമായി വാക്‌സിൻ നൽകൽ സാധ്യമാണ് എന്ന് എപ്പോഴെങ്കിലും നിങ്ങൾ കരുതിയിരുന്നോ? എന്നായിരുന്നു പ്രസ്തുത പോസ്റ്റ്. ബി.ജെ.പി ഔദ്യോഗിക പേജിന് പുറമേ കേന്ദ്രമന്ത്രി കൈലാഷ് ചൗധരി, ബി.ജെ.പി എം.പി ദിവ്യ കുമാരി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക്, ബിഹാർ ഉപമുഖ്യമന്ത്രി കതിഹർ പ്രസാദ് തുടങ്ങിയവരും സമാന അവകാശവാദം ഉന്നയിച്ച് കൊണ്ട്…
കൊലയാളി സംഘത്തിനെതിരെയുള്ള മുന്നറിയിപ്പ്: പ്രചരിക്കുന്ന സന്ദേശം വ്യാജം
അക്രമാസക്തമായ ഒരു കൊലയാളി സംഘത്തെ പറ്റിയുള്ള മുന്നറിയിപ്പെന്ന രീതിയിൽ ഹിന്ദിയിലുള്ള ഒരു ഓഡിയോ സന്ദേശം വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഇവരാൽ കൊല്ലപ്പെട്ടതെന്ന് സംശയമുയർത്തുന്ന രീതിയിൽ ഏകദേശം 6 മൃതശരീരങ്ങളുടെ വികൃതമായ ചിത്രങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. സന്ദേശം: "ഈ സന്ദേശം നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുക. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 15- 20 പേരടങ്ങുന്ന ഒരു കൊലയാളി സംഘം നാട്ടിലിറങ്ങിയിട്ടുണ്ട്. അവരുടെ പക്കൽ ആയുധങ്ങളുമുണ്ട്. അർദ്ധരാത്രി കുട്ടികളുടെ കരച്ചിൽ കേട്ടാണ് അവരെത്തുക. നിങ്ങളീ സന്ദേശം പറ്റുന്നത്ര ഗ്രുപ്പുകളിലേക്ക്…
ഫ്രാൻസ് : കുട്ടികളെ അക്രമിച്ചയാളെ മുസ്‌ലിമായി ചിത്രീകരിക്കാൻ ശ്രമം
ഫ്രാൻസിലെ ഒരു പാർക്കിൽ, പിഞ്ചുകുട്ടികളെയടക്കം നിരവധി ആളുകളെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്പിക്കുന്ന ഒരു അക്രമിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിറിയയിൽ നിന്നുള്ള ക്രിസ്ത്യൻ അഭയാർത്ഥിയായ അബ്ദൽമസിഹ് ഹനൂൻ (31) ആണ് അക്രമിയെന്ന് ഫ്രഞ്ച് പോലീസ് കണ്ടെത്തുകയും കൊലപാതക ശ്രമത്തിന്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. (ഫ്രാൻസ് ) അക്രമം നടത്തുമ്പോൾ ഇയാൾ “യേശുക്രിസ്തുവിന്റെ നാമത്തിൽ!” എന്ന് ഉറക്കെ നിലവിളിക്കുന്ന്ത് പ്രചരിക്കുന്ന വീഡിയോയിൽ നിന്നുതന്നെ കേൾക്കാം. താൻ സിറിയൻ ക്രിസ്ത്യാനിയാണെന്ന് ഇയാൾ തന്നെ പറഞ്ഞതായി ബി.ബി.സിയും റിപ്പോർട്ട് ചെയ്തിരുന്നു.…
‘അബ്ദുൽ’: മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങളുടെ പ്രതീകാത്മക ഇര
ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന സംഘടിത പ്രചാരണങ്ങളിൽ 'അബ്ദുൽ' എന്ന പേര് ഇന്നൊരു പ്രതീകമാണ്. ലൗ ജിഹാദ് അടക്കമുള്ള കാരണങ്ങൾ കാണിച്ച് മുസ്ലിങ്ങൾക്ക് നേരെ ഉയരുന്ന വിവിധ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന മുസ്‌ലിം യുവാക്കളെ പ്രതീകാത്മകമായി വിശേഷിപ്പിക്കുന്ന പേരാണ് അബ്ദുൽ. സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ വലതുപക്ഷ പ്രതിനിധികളാണ് പൊതുവിൽ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. വസ്തുത വിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്ന ഘട്ടങ്ങളിൽ വ്യക്തികളെ നേരിട്ട് പരമാർശിക്കുന്നതിന് പകരം ഇത്തരം പ്രതീകാത്മക പേരുകൾ ഉപയോഗിക്കുന്നതിലൂടെ പ്രസ്തുത പ്രശ്‌നത്തിന്റെ നിയമനടപടികളിൽ നിന്ന് രക്ഷപെടാം എന്നതോടപ്പം…
വിദ്വേഷ രാഷ്ട്രീയത്തിൽ വീണുപോകുന്ന സിനിമയും പ്രേക്ഷകനും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളും, തീവ്ര ദേശീയതയും പ്രചരിപ്പിക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ് സിനിമ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി തീർക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടുമുണ്ട്. 2021 -2023 കാലയളവിൽ മാത്രം ആദിപുരുഷ്, കാശ്മീർ ഫയൽസ്, കേരള സ്റ്റോറി, സാമ്രാട്ട് പൃഥ്വിരാജ്, രാം സേതു, കോഡ് നെയിം: തിരംഗ, ബ്രഹ്മാസ്ത്ര ഭാഗം ഒന്ന്: ശിവ തുടങ്ങി പ്രത്യക്ഷമായി സംഘപരിവാർ രാഷ്ട്രീയം പറയുന്ന 20 ഓളം ചിത്രങ്ങൾ…
മുസ്ലിം യുവാവിനെ വിവാഹം കഴിക്കാതിരിക്കാൻ യാചിക്കുന്ന മാതാപിതാക്കൾ: വസ്തുത പരിശോധിക്കുന്നു
ഇന്ത്യയിലും കേരളത്തിലും സംഘ്പരിവാറും തുടർന്ന് ചില ക്രിസ്‌തീയ സഭകളും നിരന്തരമായി ആവർത്തിക്കുന്ന വാദമാണ് ലൗ ജിഹാദ്. വിവിധ സന്ദർഭങ്ങളിൽ ഇന്ത്യയിലെ പോലീസ് വൃത്തങ്ങളും പരമോന്നത കോടതി തന്നെയും ലൗ ജിഹാദ് എന്നൊന്ന് നിലനിൽക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. അപ്പോഴും മുസ്ലിം യുവാക്കൾ ഇതര മതത്തിൽ പെട്ട സ്ത്രീകളെ ദുരുദേശപരമായി വിവാഹം കഴിക്കുന്നുണ്ടെന്നും അതിൽ പല സ്ത്രീകളും സിറിയയിലേക്കും യമനിലേക്കും കടത്തപ്പെടുന്നുണ്ട് എന്നുമൊക്കെയുള്ള വാദങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനായി സാമൂഹിക മാധ്യമങ്ങളിൽ നിരന്തര ശ്രമങ്ങൾ നടക്കുന്നുമുണ്ട്. അത്തരമൊരു വീഡിയോ ഇപ്പൊൾ…
ഫാക്റ്റ് ചെക്കിങ് അനിവാര്യമാകുന്ന കാലം.
ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോർസി കേന്ദ്രസർക്കാറിനെതിരെ നടത്തിയ വിമർശനങ്ങൾ ഗുരുതരമാണ്. കർഷക സമരം നടന്ന സമയത്ത്, സമരത്തെ പിന്തുണക്കുന്നവരുടെയും, ചില മാധ്യമപ്രവർത്തകരുടെയും, കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായി എന്നാണ് ഡോർസിയുടെ വെളിപ്പെടുത്തൽ. അല്ലാത്തപക്ഷം ഓഫീസ് അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വസതികളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഈ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും ഇതര സാമൂഹിക രാഷ്ട്രീയ നിരീക്ഷകരും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.…
ഭീകരാക്രമണങ്ങളിൽ തുടരുന്ന ദുരൂഹതകൾ
2004 ൽ യു.പി.എ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2014 ൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് വരെയുള്ള കാലയളവിൽ 50 ഓളം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. ഈ ആക്രമണങ്ങളിൽ കൂടുതലും പ്രതിചേർക്കപ്പെട്ടിട്ടുള്ളത് മുസ്ലിംകളാണ്. ഇത് മാധ്യമങ്ങളിലൂടെയും മറ്റും ആഘോഷിക്കപ്പടുകയും, ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെയുള്ള ഭീതി സൃഷ്ടിച്ചെടുക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത്തരം ആക്രമണങ്ങളിൽ പ്രതികളാക്കപ്പെട്ട്, വർഷങ്ങളോളം വിചാരണ തടവുകാരായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന നിരവധി മുസ്ലിംകളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് കോടതികൾ വെറുതെ വിട്ടിട്ടുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട…
ബൈക്കിൽ കൊണ്ടുപോവുന്ന ഹിന്ദു സ്ത്രീയുടെ മൃതശരീരം: വസ്തുത പരിശോധിക്കുന്നു
വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെടുന്ന രീതികളിൽ ഒന്നാണ്, ഒരിടത്ത് നടന്ന സംഭവത്തെ അതിന്റെ ഉള്ളടക്കവും യാഥാർഥ്യവും മാറ്റി തെറ്റായ രീതിയിൽ വേറൊരു സന്ദർഭത്തിൽ അവതരിപ്പിക്കുക എന്നത്. രണ്ട് പ്രദേശങ്ങളിൽ ആയത് കൊണ്ട് തന്നെ വാർത്തയുടെ സത്യാവസ്ഥ അറിയുന്ന ആളുകൾ കുറവായിരിക്കും. ഫാക്റ്റ്ഷീറ്റ്സ് പ്രസിദ്ധികരിച്ച വസ്തുത പരിശോധന റിപോർട്ടിൽ നല്ലൊരു ശതമാനവും ഇത്തരത്തിൽ ഉള്ളവയാണ്. സമാനമായ രീതിയിലുള്ള ഒരു പ്രചാരണം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ബൈക്കിന്റെ പുറകിൽ ഒരു സ്ത്രീയുടെ മൃതശരീരം കൊണ്ടുപോവുന്ന മുസ്ലിം യുവാവ് എന്ന നിലക്കുള്ള…
സമരത്തിൽ നിന്ന് സാക്ഷി മാലിക് പിന്മാറിയോ: വസ്തുത പരിശോധിക്കുന്നു
ബി.ജെ.പി എം.പിയും ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് രാജ്യത്തെ ഗുസ്തി താരങ്ങൾ രാജ്യ തലസ്ഥാനത്ത് നടത്തി വരുന്ന സമരം ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെടുകയും അന്താരാഷ്ട്ര തലത്തിൽ തന്നെ വർത്തയാവുകയും ചെയ്തിട്ടുണ്ട്. സമരക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി ഉത്തരവിനെ തുടർന്നുമാണ് ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കാൻ പോലും പോലീസ് തയ്യാറായത്. ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും, വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയുമടക്കമുള്ളവർ…
മുസ്‌ലിങ്ങൾക്ക് പ്രത്യേക പരിഗണന: നുണകൾ ആവർത്തിക്കുന്ന ബി.ജെ.പി വക്താക്കൾ
ചാനൽ ചർച്ചകൾക്കിടയിൽ വസ്തുത വിരുദ്ധമായ വാദങ്ങളും നുണ പ്രചാരണങ്ങളും ബി.ജെ.പി പ്രതിനിധികൾ നടത്തുകയും അവയിൽ പലതും ഫാക്റ്റ്ഷീറ്റ്സ് വസ്തുത പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തെയും മറ്റും വളച്ചൊടിച്ചും തെറ്റായി അവതരിപ്പിച്ചും തങ്ങളുടെ വാദങ്ങൾക്ക് പിൻബലം ഉണ്ടാക്കുന്ന രീതി ബി.ജെ.പി പ്രതിനിധികൾ തുടരുകയാണ്. “തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ പട്ടിക ജാതിക്കാരന് കൊടുക്കുന്നില്ല. മുസ്ലിം വിധവകൾക്ക് രണ്ട് ലക്ഷം രൂപ…
കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തക ജിഹാദികളാൽ കൊല്ലപ്പെട്ടോ? വസ്തുത പരിശോധിക്കുന്നു
ഒരു സ്ത്രീയെ കാറിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടു വന്ന് വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകയെ ജിഹാദികൾ ചേർന്ന് നടുറോഡിൽ വെച്ച് കൊലപ്പെടുത്തുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. “RSS supporter woman shot dead by Jihadis” എന്ന തലക്കെട്ടോടെ ട്വിറ്ററിൽ വിവിധ അക്കൗണ്ടിൽ നിന്നായി ഈ വീഡിയോ ഷെയർ ചെയ്തതായി കാണാം. "കേരളത്തിൽ ആർ.എസ്.എസ് അനുഭാവിയായ ഒരു സ്ത്രീയെ മുസ്ലീങ്ങൾ വെടിവച്ചു കൊല്ലുന്നു. വെടിവെച്ച ശേഷം…
കേരള സ്റ്റോറി നികുതിരഹിതമാക്കിയ മധ്യപ്രദേശിൽ കാണാതായത് 99,119 സ്ത്രീകളെ
ലവ് ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയെക്കുറിച്ച് "പെൺകുട്ടികളെ ബോധവത്കരിക്കൽ", എന്ന പ്രഖ്യാപിത ഉദ്ദേശത്തോടെ 'ദി കേരള സ്റ്റോറിക്ക്' നികുതിയിളവ് നൽകിയ മധ്യപ്രദേശാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായ രണ്ടാമത്തെ സംസ്ഥാനം. എൻ.സി.ആർ.ബി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 99,119 സ്ത്രീകളെയാണ് 2019 -2021 കാലയളവിൽ സംസ്ഥാനത്ത് നിന്ന് കാണാതായിട്ടുള്ളത്. 2,830 പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 36,104 സ്ത്രീകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായ പശ്ചിമ ബംഗാളിൽ നിന്ന് 40,719 സ്ത്രീകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മധ്യപ്രദേശ്…
പാകിസ്താനിൽ ഗ്രിൽ ഇട്ട് പൂട്ടിയ പെൺകുട്ടിയുടെ കല്ലറ: വസ്തുത പരിശോധിക്കുന്നു
ഗ്രിൽ ഇട്ട് ലോക്ക് ചെയ്ത നിലയിലുള്ള ഒരു ശവകല്ലറയുടെ ചിത്രം, 'പാകിസ്താനിൽ മൃതദേഹം ബലാൽസംഗം ചെയ്യുന്നത് ഒഴിവാക്കാനായി രക്ഷിതാക്കൾ ലോക്ക് ചെയ്ത പെൺകുട്ടിയുടെ ശവക്കല്ലറ' എന്ന പേരിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വലിയ വാർത്തയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എ.എൻ.ഐ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. 'pakistani parents lock daughter's grave to avoid rape എന്നാണ് എ.എൻ.ഐ വാർത്തക്ക് നൽകിയ തലക്കെട്ട്. എ.എൻ.ഐ വാർത്തയെ തുടർന്ന് ടൈംസ് ഓഫ് ഇന്ത്യയും സമാന തലക്കെട്ടും…
ബംഗാളിൽ ക്ഷേത്രത്തിന് മുസ്‌ലിങ്ങൾ തീവെച്ചോ? വസ്തുത പരിശോധിക്കുന്നു
2023 മാർച്ച് 30 ന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഷിബ്പൂർ പ്രദേശത്ത് വിശ്വഹിന്ദു പരിഷത്തിന്റെയും, മറ്റൊരു പ്രാദേശിക സംഘടനയുടേയും റാലി കടന്ന് പോകുന്ന സമയത്ത് മുസ്‌ലിം ആധിപത്യ പ്രദേശത്ത് അക്രമങ്ങൾ നടന്നതായി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വാർത്താ റിപ്പോർട്ടുകൾ പ്രകാരം റോഡരികിൽ പാർക്ക് നിർത്തിയിട്ടിരുന്ന നിരവധി കടകളും വാഹനങ്ങളും നശിപ്പിക്കുകയും അവയിൽ ചിലത് തീയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം, അതേ സ്ഥലത്ത് പോലീസുകാരുടെ സാന്നിധ്യത്തിൽ കല്ലേറുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. അക്രമത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി…
കേരളത്തിനെതിരെ വ്യാജ പ്രചാരണം നടക്കുമ്പോൾ എന്തുകൊണ്ട് നമ്മൾ മൗനം പാലിക്കുന്നു?
സി . ടി ശുഹൈബ് കേരളത്തെ പശ്ചാത്തലമാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന ഈ സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണ്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ…
പാളയം ഇമാമിന്റെ പേരിൽ ജനം ടിവിയുടെ വ്യാജ പ്രചാരണം
ആരാധ്യനായ വ്യക്തിത്വമാണ് നരേന്ദ്രമോദി എന്ന് പാളയം ഇമാം ഡോ. വി പി ശുഹൈബ് മൗലവി പറഞ്ഞതായി ജനം ടി.വി റിപ്പോർട്ട്. "വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.ഏവർക്കും ആരാധ്യനായ വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം വ്യക്തമാക്കി" എന്നാണ് ജനം ടി.വി റിപ്പോർട്ട് ചെയ്തത്. വന്ദേ ഭാരത് ട്രെയിൻ യാത്രക്കിടെ ജനം ടി.വി…
മീഡിയ വൺ വിലക്കും സീൽഡ് കവറും
മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലിന്റെ പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചത്, അല്പം ദീർഘമായ  നടപടിക്രമങ്ങൾക്ക് ശേഷമാണെങ്കിലും കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ, ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് ചാനലിനെയോ പൊതുസമൂഹത്തെയോ അറിയിച്ചിട്ടില്ലായിരുന്നു. കീഴ്ക്കോടതികളിൽ കേന്ദ്രസർക്കാർ ചാനൽ നിരോധനത്തിന് കാരണമായി ഒരു സീൽഡ് കവർ നൽകുക മാത്രമാണ് ചെയ്തത്. ഇത് എന്താണെന്നോ ഇതിന്റെ ഉള്ളടക്കം എന്തെന്നോ അവ്യക്തമായിരുന്നു. എന്നാൽ സുപ്രീംകോടതിയിലേക്ക്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.