Skip to content Skip to sidebar Skip to footer

Israel Occupation

എന്തുകൊണ്ട് റമദാനിൽ പലസ്തീൻ അക്രമിക്കപ്പെടുന്നു?
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ പല വിധത്തിലാണ് ലോകത്ത് ചർച്ച ചെയ്യപ്പെടാറുള്ളത്. ലോകത്തെ മുഖ്യധാര മാധ്യമ ഭാഷയിൽ അവിടെ നടക്കുന്ന ചെറുതും വലുതുമായ അക്രമങ്ങൾ പലസ്തീൻ - ഇസ്രായേൽ സംഘർഷങ്ങൾ എന്ന നിലക്കാണ് അവതരിപ്പിക്കപ്പെടാറുള്ളത്. യഥാർത്ഥത്തിൽ ഇരു കൂട്ടരും തമ്മിലെ സംഘർഷങ്ങളായല്ല ഈ സംഭവങ്ങളെ മനസിലാക്കേണ്ടത്. പലസ്തീനിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് അവ മനസിലാക്കപ്പെടേണ്ടത്. കാലങ്ങളായി ഇസ്രായേൽ പിന്തുടർന്ന് പോരുന്ന അക്രമങ്ങളുടെയും, യുദ്ധങ്ങളുടെയും രീതി പരിശോധിച്ചാൽ, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശ നടപടികളിൽ വ്യക്തത…
ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ബാക്കി പത്രം.
ഇസ്രായേൽ എന്തിനാണ് ഇപ്പോൾ ഗസ്സ ആക്രമിക്കുന്നത്?
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പലസ്തീൻ ആക്രമണത്തിന് ഇപ്പോൾ ഇസ്രായേലിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? 2022 നവംബറിൽ തെരെഞ്ഞെടുപ്പ് വരാനിരിക്കെ ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിനായുള്ള പുതിയ കരുക്കൾ നീക്കുന്ന സാഹചര്യത്തിൽ ആരാണ് കൂടുതൽ ശക്തൻ എന്ന് കാണിക്കാനുള്ള അവസരമാണ് നിലവിലെ പ്രധാനമന്ത്രി യായിർ ലാപ്പിഡിന്. അതാണ് പെട്ടന്നുള്ള ഈ ഗസ്സ ആക്രമണത്തിൻ്റെ പ്രധാന കാരണമത്രെ! മുമ്പ് ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ ഓരോ തെരെഞ്ഞെടുപ്പ് വേളയിലും ഫലസ്തീനിലേക്ക് അക്രമം അഴിച്ചുവിട്ടാണ് തങ്ങളുടെ കരുത്ത് തെളിയിക്കാറുള്ളതും തെരെഞ്ഞെടുപ്പ്…
ഗസ്സ : ആക്രമണവും നാശനഷ്ടങ്ങളും ചിത്രങ്ങളിലൂടെ.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 44 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഗസ്സ കേന്ദ്രീകരിച്ചു ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 350 ൽ പരം പേർക്ക് പരിക്കേറ്റതായും പറയുന്നു. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് കമാൻഡർ ബസ്സാം അൽ സാദിയെ ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിൽ അറസ്റ്റ് ചെയ്തതു മുതലാണ് ആക്രമണങ്ങൾ തുടങ്ങുന്നത്. ആക്രമണത്തിൽ മറ്റൊരു ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പെൺകുട്ടിയുടെ…
ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.
അംജദ് കരുനാഗപ്പള്ളി ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. 1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ…
ഈ ബുൾഡോസറുകൾ ഇസ്രായേലിനെയാണ് പിന്തുടരുന്നത്.
വീട് എന്നത് മണ്ണും ഉരുക്കും കൊണ്ടുണ്ടാക്കിയ കെട്ടിടം മാത്രമല്ല. സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും സ്വകാര്യതയുടെയും മരുപ്പച്ചയാണ്. അത് ഓർമ്മകളുടെയും അഭിലാഷങ്ങളുടെയും മരുപ്പച്ചയാണ്, വികാരങ്ങളുടെ ഉരുക്കു പാത്രമാണ്. അത് സമയത്തിന്റെയും സ്ഥലത്തിന്റെയും സങ്കീർണ്ണമായ സമുച്ചയം കൂടിയാണ്, നിരവധി സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗമസ്ഥലം. വിചിത്രമായ അനിശ്ചിതത്വത്തിന്റെ കാലത്ത് പരിചയത്തിന്റെ സുരക്ഷിതത്വം നൽകുന്ന ഇടമാണ്. അതുകൊണ്ടാണ് ഒരു വീട് പൊളിച്ചുകളയുന്നത് സമാനതകളില്ലാത്ത ക്രൂരതയാകുന്നത്. നാല് ചുമരും മേൽക്കൂരയും പൊളിച്ചുകളയുന്നതിനുമപ്പുറം ഓർമ്മകൾക്കെതിരായ വൈകാരികമായ ആക്രമണമാണ് അത്. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിരവധി പാളികൾക്ക് മുകളിൽ…
ജന്മ നാട്ടിൽ അഭയാർത്ഥികളായ ജനത.
അദ്നാൻ അബു അൽഹൈജ (പലസ്തീൻ അംബാസിഡർ) "ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന അപ്പാർത്തീഡ് ഭരണകൂടത്തേക്കാൾ മോശമാണ് ഇസ്രായേലീ ഭരണകൂടം. ഞങ്ങൾ സ്വന്തം മണ്ണിൽ അഭയാർത്ഥികളായാണ് ജീവിക്കുന്നത്. അധിനിവേശം എപ്പോഴും മോശമാണ്. ഫലസ്തീനിൽ 50 ശതമാനത്തിലധികം അഭയാർത്ഥികളാണ്. കഴിഞ്ഞ ദിവസങ്ങളിലും സമീപ ദിവസങ്ങളിലും മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ശ്രമങ്ങളാണ്. യു.എസും പാശ്ചാത്യ രാജ്യങ്ങളും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടും ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ തുറന്നുകാട്ടാൻ സാമൂഹ്യ മാധ്യമങ്ങൾ സഹായിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ സാമൂഹ്യ…
ഷിറിൻ; നിലച്ചത് ശബ്ദമില്ലാത്തവരുടെ ശബ്ദം.
ഷിറിനെ ഒരു അടഞ്ഞ അദ്ധ്യായമായി അവതരിപ്പിക്കാൻ ഒരിക്കലും ഞാൻ തയ്യാറല്ല. ഷിറിൻ പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അധിനിവേശ ഭീകരത റിപ്പോർട്ട് ചെയ്തവളാണ്. അവൾ തന്റെ ജീവിതകാലം മുഴുവൻ ഉപയോഗിച്ച് തുറന്നു കാട്ടാൻ ശ്രമിച്ച ഇസ്റായേലിൻ്റെ ഭ്രാന്തിന്റെ തന്നെ ഇര. അബു അകലെഹ് എന്നത് അറബ് ലോകത്തെ ഒരു കുടുംബ പേരാണ്. വിദൂരമെങ്കിലും രബത് മുതൽ റിയാദ് വരെയുള്ള വീടുകളിൽ സർവ്വവ്യാപിയായ ഒന്ന്. ഫലസ്തീനിൽ നിന്ന് ലോകത്തിലൂടെനീളം പ്രതിധ്വനിക്കുന്ന ധീരമായ ശബ്ദത്തിന്റെ ഉടമയാണ് അനുഭവ സമ്പന്നയായ ഈ പത്രപ്രവർത്തക. താൽക്കാലിക…
അൽജസീറ ജേർണലിസ്റ് ഷിറീൻ അബു അഖ്ലയെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നു.
വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈനിക നടപടിക്കിടെ അൽ ജസീറ ലേഘക ഷിറിൻ അബു അഖ്ലയെ സൈന്യം വെടിവച്ചു കൊന്നു. അബു അഖ്‌ലയുടെ തലയ്ക്കാണ് വെടിയേറ്റത്, ഉടനെ തന്നെ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 22 വർഷങ്ങൾക്കിടയിൽ 50 ഫലസ്തീനി പത്രപ്രവർത്തകരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു റിപ്പോർട്ടറായ അലി സമൗദി വെടിയേറ്റു ചികിത്സയിലാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വഫ വാർത്താ ഏജൻസി…
ഫലസ്തീനെകുറിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍
മഹാത്മാ ഗാന്ധി ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലണ്ടുകാര്‍ക്ക് അവകാശപ്പെട്ടതാകുന്നത്, ഫ്രാന്‍സ് എങ്ങനെയാണോ ഫ്രഞ്ചുകാര്‍ക്ക് അവകാശപ്പെട്ടതാകുന്നത്, അതേപോലെ ഫലസ്തീന്‍ അറബികള്‍ക്കവകാശപ്പെട്ടതാണ്. അറബികളുടെ മേല്‍ ജൂതന്മാരെ കെട്ടിവെക്കുന്നത് മനുഷ്യത്വവിരുദ്ധവും വലിയ തെറ്റുമാണ്. നെല്‍സണ്‍ മണ്ടേല ഫലസ്തീന്റെ കുടെ സ്വാതന്ത്ര്യം പൂര്‍ത്തിയാവാതെ നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണമാവുകയില്ല എന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നാസികള്‍ ജൂതന്മാരോട് ചെയ്തത് തന്നെ സയണിസ്റ്റുകള്‍ ഫലസ്തീനികളായ അറബികളോട് ചെയ്യുന്നത് കാണേണ്ടിവരും എന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. മാല്‍കം എക്സ് ഇസ്രായേലിന്റെ നിലവിലെ ഫലസ്തീന്‍ അധിനിവേശം…
അൽ-അഖ്സ മസ്ജിദിനെതിരെ നടന്ന സയണിസ്റ്റ് ആക്രമണങ്ങൾ
1967 ജൂലായ് 7 അല്‍-അഖ്‌സയുടെ സമീപവാസികളുടെ കുടിയൊഴിപ്പിക്കലിന് തുടക്കം. 1969 ആഗസ്റ്റ് 21 ആസ്ട്രേലിയന്‍ ജൂതർ അല്‍-അഖ്‌സയിലേക്ക് വെടിയുതിര്‍ത്തു. തീയിട്ട്  ഭാഗികമായി നാശനഷ്ടമുണ്ടാക്കി. 1982 ഏപ്രില്‍ 11  പ്രാര്‍ഥനക്കെത്തിയവർക്കെതിരെ സൈനികർ നടത്തിയ വെടിവെപ്പില്‍ 2 മരണം. 1990 ഒക്ടോബര്‍ 10 പള്ളിക്കുള്ളിലെ ജൂതക്ഷേത്ര ശിലാസ്ഥാപനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെപ്പ്. 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1996 സെപ്റ്റംബര്‍ 25 സൈന്യത്തിൻ്റെ ടണല്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധിച്ച 63 ഫലസ്തീനികളെ വധിച്ചു. 2000 സെപ്റ്റംബര്‍ 28 ഇസ്രായേല്‍ പ്രസിഡന്റ് ഏരിയേല്‍ ഷാരോണിന്റെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.