Skip to content Skip to sidebar Skip to footer

Kerala

കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തക ജിഹാദികളാൽ കൊല്ലപ്പെട്ടോ? വസ്തുത പരിശോധിക്കുന്നു
ഒരു സ്ത്രീയെ കാറിൽ നിന്ന് വലിച്ച് പുറത്തേക്ക് കൊണ്ടു വന്ന് വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകയെ ജിഹാദികൾ ചേർന്ന് നടുറോഡിൽ വെച്ച് കൊലപ്പെടുത്തുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. “RSS supporter woman shot dead by Jihadis” എന്ന തലക്കെട്ടോടെ ട്വിറ്ററിൽ വിവിധ അക്കൗണ്ടിൽ നിന്നായി ഈ വീഡിയോ ഷെയർ ചെയ്തതായി കാണാം. "കേരളത്തിൽ ആർ.എസ്.എസ് അനുഭാവിയായ ഒരു സ്ത്രീയെ മുസ്ലീങ്ങൾ വെടിവച്ചു കൊല്ലുന്നു. വെടിവെച്ച ശേഷം…
‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
'ദി കേരള സ്റ്റോറി' എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ,…
ഗവർണർ അനുസരിക്കേണ്ടത് ആരെയാണ്?
ഒരു സംസ്ഥാനത്തെ കാര്യനിർവഹണത്തിന്റെ തലവനാണ് ഗവർണർ. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം അഞ്ച് വർഷത്തേക്ക് രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കും ഗവർണർ പ്രവർത്തിക്കുക. ഭരണഘടനയുടെ അനുച്ഛേദം 154 പറയുന്നത്; "സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്" എന്നാണ്. അനുച്ഛേദം 161 പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ള നിയമ, ശിക്ഷാ നടപടികൾ റദ്ദ് ചെയ്യാനോ, ഇളവ് നൽകാനോ, മാപ്പ് നൽകുവാനോ…
കെ. സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റാണ്.
അവകാശ വാദം 1 : "കൊച്ചി മെട്രോ ബി.ജെ.പി അധികാരത്തിലേറുന്നത് വരെ മുടങ്ങി കിടന്നു. മോദി വന്നു, ആദ്യ എക്സ്റ്റൻഷൻ കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തേതിന് പണം കൊടുത്തു." വസ്‌തുത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ( 2009 മെയ് മുതൽ 2014 മെയ് വരെ ) കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിയുടെ 27 കിലോമീറ്റർ ലൈൻ-1ന്റെ, 13 കിലോമീറ്റർ ആലുവ-പാലാരിവട്ടം ഭാഗത്തിന് 2012…
2022 ലെ മരണസംഖ്യ – 21?
കേരളത്തില്‍ റാബീസ് ബാധിതരായി മരിച്ചവരുടെ എണ്ണത്തില്‍ വൻ വർധനവ്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലാണ് വര്‍ധനവുണ്ടായത്. 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 13ല്‍നിന്നും 5ലേക്ക് മരണങ്ങള്‍ കുറഞ്ഞപ്പോള്‍ 2017ല്‍ 8 മരണങ്ങളുണ്ടായി. 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 5 മരണങ്ങളാണ്. 2021ല്‍ 11. 2022ലെ ഒമ്പത് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 21 മരണങ്ങള്‍. ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍നിന്നും ലഭ്യമായ മരണസംഖ്യ ഇങ്ങനെയാണ്. 2012-13 2013-11 2014-10 2015-10 2016-5 2017-8 2018-9 2019-8 2020-5 2021-11 2022-21 സംസ്ഥാനത്ത് ആകെ…
റാബീസ് വാക്‌സിന്‍ എടുത്തിട്ടും മരണം പെരുകുന്നു.
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലുള്ള പാളിച്ചകള്‍, ആന്റി റാബീസ് വാക്‌സിന്റെ ഗുണനിലവാരം, സംസ്ഥാനത്ത് നേരിട്ട ആന്റി റാബീസ് വാക്‌സിന്‍ ക്ഷാമം, മുറിവില്‍ കുത്തിവെക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എന്നിവ പ്രധാന പ്രശ്നങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരള മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ റാബിസ് കേസുകൾ രണ്ടിരട്ടിയാണ് വര്‍ധിച്ചത്‌. വളര്‍ത്തുനായ്ക്കളില്‍നിന്നും മരിച്ച നായ്ക്കളില്‍നിന്നും ശേഖരിച്ച 300 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 168 സാമ്പിളുകളിലും റാബിസ്…
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത് എന്തിന്?
മൂന്നൂറോളം ബോട്ടുകള്‍ കടലിലെ പോര്‍ട്ട് ഗേറ്റുകളില്‍ ഉപരോധം തീര്‍ക്കുന്ന കാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാണുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമായി അവതരിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 30% നിര്‍മാണം പൂര്‍ത്തിയായി എന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2023ല്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോയാല്‍ തീരത്തിനും മത്സ്യത്തൊഴിലാളി ജനതക്കും നേരിടേണ്ടി വരുന്ന നിലനില്‍പ്പ് ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ കാത്തലിക്…
സാമ്പത്തിക സ്വയം ഭരണാവകാശം വികസനത്തിലേക്കുള്ള വഴിയാണ്.
ധരണിധരൻ പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ, വിലകയറ്റത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയം ഭരണാവകാശം പരിമിതമാണെന്നിരിക്കെ, ജി.എസ്.ടി അടക്കമുള്ള പരോക്ഷ നികുതി വർധനവ് മൂലം വിലക്കയറ്റവും അസമത്വത്തിവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളം- തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നത് പാടെ വിസ്മരിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. വളരുന്ന അസമത്വം…
നീതി നിഷേധത്തിന്റെ നാല് വർഷങ്ങൾ
അട്ടപ്പാടിയിൽ ആൾകൂട്ടകൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് എസ്‌.സി/എസ്.ടി പ്രത്യേക കോടതി അറിയിക്കുകയുണ്ടായി. ദിവസവും അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കണമെന്നും ഓഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ, കേരള സമൂഹത്തിൽ വേരിറങ്ങിയിട്ടുള്ള ജാതിബോധത്തിനു നേരെ വിരൽചൂണ്ടുന്ന ഈ ക്രൂരകൃത്യം നടന്ന് നാല് വർഷത്തിനു ശേഷമാണ് കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. ഇക്കാലയളവിൽ നിരവധി തടസ്സങ്ങൾ ഈ കേസിനു മുന്നിലുണ്ടായി; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം…
ലവ് ജിഹാദ്: പ്രതികരണങ്ങൾ
കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്‌തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും. ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട്…
സിറാജുന്നീസ: നീതി നിഷേധത്തിൻ്റെ ഓർമ്മപ്പെടുത്തൽ
1991 ഡിസംബര്‍ 15നായിരുന്നു സിറാജുന്നീസ എന്ന പതിനൊന്നുകാരി പാലക്കാട് ജില്ലയിലെ പുതുപ്പള്ളി തെരുവിൽ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. പോലീസ് നരനായാട്ടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഭയാനകമായ ഹിംസയായിരുന്നു സിറാജുന്നീസ സംഭവം. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് പോലീസ് നടത്തിയ ഏകപക്ഷീയമായ വെടിവെപ്പിലായിരുന്നു സിറാജുന്നീസ കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് സംഘർഷ സാധ്യതയുള്ള സ്ഥലത്തു നിന്നും ആളുകള്‍ പിരിഞ്ഞുപോന്നിരുന്നുവെങ്കിലും പാലക്കാടിൻ്റെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി രമണ്‍ ശ്രീവാസ്‌തവ വെടിവെക്കാന്‍ ഉത്തരവിടുകയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.