Skip to content Skip to sidebar Skip to footer

keralagovernment

ആര്യാ രാജേന്ദ്രന്‍റെ കത്ത് പുറത്ത് വിട്ട വാർത്തയിൽ ഖേദം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകൻ: പ്രചരിക്കുന്ന ചിത്രം വ്യാജം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജോലി നിയമനവുമായി ബന്ധപെട്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ, വാർത്ത വ്യാജമാണെന്നും അതിൽ ഖേദിക്കുന്നു എന്നും മാധ്യമ പ്രവർത്തകൻ റഹീസ് റഷീദ് മീഡിയ വൺ ചാനലിലൂടെ പറയുന്നതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 'തിരുവനന്തപുരം മേയർ സ്ഥലത്ത് ഇല്ലാത്ത ദിവസം തയ്യാറാക്കി കൊടുത്തു എന്ന് പറഞ്ഞ വ്യാജ ലെറ്റർപാഡ് വിഷയം റിപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നു' എന്നാണ് പ്രസ്തുത ചിത്രത്തിലുള്ള വാർത്ത. മീഡിയ വൺ ചാനലിന്റെ സ്ക്രീൻഷോട്ട് എന്ന…
ഗവർണർ അനുസരിക്കേണ്ടത് ആരെയാണ്?
ഒരു സംസ്ഥാനത്തെ കാര്യനിർവഹണത്തിന്റെ തലവനാണ് ഗവർണർ. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം അഞ്ച് വർഷത്തേക്ക് രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കും ഗവർണർ പ്രവർത്തിക്കുക. ഭരണഘടനയുടെ അനുച്ഛേദം 154 പറയുന്നത്; "സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്" എന്നാണ്. അനുച്ഛേദം 161 പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ള നിയമ, ശിക്ഷാ നടപടികൾ റദ്ദ് ചെയ്യാനോ, ഇളവ് നൽകാനോ, മാപ്പ് നൽകുവാനോ…
കെ. സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റാണ്.
അവകാശ വാദം 1 : "കൊച്ചി മെട്രോ ബി.ജെ.പി അധികാരത്തിലേറുന്നത് വരെ മുടങ്ങി കിടന്നു. മോദി വന്നു, ആദ്യ എക്സ്റ്റൻഷൻ കഴിഞ്ഞു. ഇപ്പോൾ രണ്ടാമത്തേതിന് പണം കൊടുത്തു." വസ്‌തുത: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് ( 2009 മെയ് മുതൽ 2014 മെയ് വരെ ) കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിയുടെ 27 കിലോമീറ്റർ ലൈൻ-1ന്റെ, 13 കിലോമീറ്റർ ആലുവ-പാലാരിവട്ടം ഭാഗത്തിന് 2012…
2022 ലെ മരണസംഖ്യ – 21?
കേരളത്തില്‍ റാബീസ് ബാധിതരായി മരിച്ചവരുടെ എണ്ണത്തില്‍ വൻ വർധനവ്. കഴിഞ്ഞ നാലുവര്‍ഷങ്ങളിലാണ് വര്‍ധനവുണ്ടായത്. 2012 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ 13ല്‍നിന്നും 5ലേക്ക് മരണങ്ങള്‍ കുറഞ്ഞപ്പോള്‍ 2017ല്‍ 8 മരണങ്ങളുണ്ടായി. 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 5 മരണങ്ങളാണ്. 2021ല്‍ 11. 2022ലെ ഒമ്പത് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 21 മരണങ്ങള്‍. ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍നിന്നും ലഭ്യമായ മരണസംഖ്യ ഇങ്ങനെയാണ്. 2012-13 2013-11 2014-10 2015-10 2016-5 2017-8 2018-9 2019-8 2020-5 2021-11 2022-21 സംസ്ഥാനത്ത് ആകെ…
മലബാറിലെ മക്കൾ ഇപ്പോഴും പുറത്ത് തന്നെ.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സീറ്റു ലഭിക്കും - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ( 2022 ജൂലൈ മാസത്തിൽ ആദ്യ ആലോട്ട്മെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്) മലബാറിലെ ഹയർ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സീറ്റ് അപര്യാപ്തത പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഏറ്റവും ഒടുവിലെ കണക്കുകളിലും പതിനായിരത്തിൽപരം വിദ്യാർത്ഥികൾക്ക് പ്ലസ് വണിന് സീറ്റില്ല. ഹയർ സെക്കൻഡറി പ്രവേശനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മലബാറിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെയാണ്;…
റാബീസ് വാക്‌സിന്‍ എടുത്തിട്ടും മരണം പെരുകുന്നു.
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിലുള്ള പാളിച്ചകള്‍, ആന്റി റാബീസ് വാക്‌സിന്റെ ഗുണനിലവാരം, സംസ്ഥാനത്ത് നേരിട്ട ആന്റി റാബീസ് വാക്‌സിന്‍ ക്ഷാമം, മുറിവില്‍ കുത്തിവെക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എന്നിവ പ്രധാന പ്രശ്നങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരള മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ റാബിസ് കേസുകൾ രണ്ടിരട്ടിയാണ് വര്‍ധിച്ചത്‌. വളര്‍ത്തുനായ്ക്കളില്‍നിന്നും മരിച്ച നായ്ക്കളില്‍നിന്നും ശേഖരിച്ച 300 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 168 സാമ്പിളുകളിലും റാബിസ്…
ലഹരി കണക്കുകൾ ഇങ്ങനെ
"അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ കലാലയങ്ങളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലുമെല്ലാം ഇപ്പോൾ വ്യാപകമായി ഒരുതരം പ്രചാരണം നടക്കുന്നുണ്ട്. ചെറിയ തോതിൽ ലഹരി ഉപയോഗിച്ചാൽ ഊർജ്ജവും കാര്യക്ഷമതയും കൈവരുമെന്ന് പറഞ്ഞാണ് പുതിയ ആളുകളെ കെണിയിൽ വീഴ്ത്തുന്നു'' എൻ.വി ഗോവിന്ദൻ മാസ്റ്റർ (മുൻ എക്‌സൈസ് മന്ത്രി) ലഹരി വിരുദ്ധ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞത്. "എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍.…
കേരള സർക്കാരിന് കൂടുതൽ മുതൽ മുടക്കുള്ള പദ്ധതിയിൽ അവകാശവാദവുമായി കേന്ദ്രം.
"ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അതിനനുസരിച്ച് സംവേദനക്ഷമമായ പ്രവർത്തനങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്‌. ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തോളം വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾ പൂർത്തികരിച്ചിരിക്കുന്നു എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്". സെപ്റ്റംബർ ഒന്നാം തീയതി കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. വീട് നിർമ്മാണം സംബന്ധിച്ച്…
എൻഡോസൾഫാൻ നഷ്ടപരിഹാരം: കേരളസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ചോദ്യംചെയ്ത് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കവയെയാണ് കോടതിയുടെ ഇടപെടൽ. ഇരയായവർക്കു നൽകാൻ തീരുമാനിച്ച 5 ലക്ഷം രൂപ ഉടനെ നൽകാനും ആവശ്യമായ വൈദ്യസഹായം എത്തിക്കാനും അതിനായി എല്ലാ മാസവും റീവ്യൂ മീറ്റിംഗ് ചേരാനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ആകെയുള്ള 3074 ഇരകളിൽ കോടതിയിൽ ഹർജി സമർപ്പിച്ച 8 പേർക്ക് മാത്രമാണ്, ഹർജി നൽകിയതിനെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.