Skip to content Skip to sidebar Skip to footer

law

അനന്തരാവകാശ നിയമങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ.
ഇസ്‌ലാമിക നിയമ സംവിധാനങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ശരീഅത്ത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തി ഒരു മനുഷ്യന്റെ വ്യക്തിപരം, സാമൂഹികം, സാമ്പത്തികം, കുടുംബം തുടങ്ങി ഓരോ മേഖലയിലുമുള്ള നിയമ വ്യവഹാരങ്ങളെ കുറിച്ചാണ് ശരീഅത്ത് സംസാരിക്കുന്നത്. സാമ്പത്തിക മേഖല എന്നത് തന്നെ വളരെ വിശാലമായ, ഒട്ടനവധി ഘടകങ്ങൾ ചേർന്നിട്ടുള്ള ഒരു മേഖലയാണ്. അതിൽ ഒന്ന് മാത്രമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ. പലിശയുമായി ബന്ധപ്പെട്ട നിയമങ്ങൾ വഖ്ഫുമായി ബന്ധപ്പെട്ട നിയമങ്ങൾ, തുടങ്ങിയ സാമ്പത്തിക വിനിമയ - വിതരണ നിയമങ്ങളുടെ…
എട്ട് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ഗോവിന്ദ് പൻസാരെ.
എഴുത്തുകാരനും സി.പി.ഐ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരി 16-ന് രണ്ട് അജ്ഞാതർ വെടിവെക്കുകയും, അതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 20 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ഛത്രപതി ശിവാജി മഹാരാജ് മുസ്ലീം വിരുദ്ധനാണെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചരണത്തെ എതിർക്കുന്ന 'ആരാണ് ശിവജി?' ആയിരുന്നു പൻസാരെയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്. ജനുവരിയിൽ മഹാരാഷ്ട്ര പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
എന്തുകൊണ്ട് ജഡ്ജിമാരെ നിയമിക്കുന്നില്ല?
2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്‌ 4.13 കോടി കേസുകൾ തീർപ്പുകൽപ്പിക്കാതെ രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലായി കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് നാലിന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. 2022 ജൂലൈ 29 വരെയുള്ള കണക്കെടുക്കുമ്പോൾ, 59,55,907 കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 120 ആമത് റിപ്പോർട്ട് (1987 ) പ്രകാരം രാജ്യത്തെ ഓരോ ദശലക്ഷം പൗരന്മാർക്ക് 50 ജഡ്ജിമാർ വീതമുണ്ടാകണം.…
പുതിയ ക്രിമിനൽ തിരിച്ചറിയൽ നടപടി നിയമം മറുവാദങ്ങളുടെ പ്രസക്തി!
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം' 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം…
സുപ്രീംകോടതി പോലും പറയുന്നു, ജാമ്യ നടപടികൾക്ക് പുതിയ നിയമം വേണം.
രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ…
4.6 കോടി കേസുകൾ കെട്ടിക്കിടക്കുന്നു.
2022 ഓഗസ്റ്റ് രണ്ടു വരെയുള്ള കണക്കനുസരിച്ച്‌ 71,411 കേസുകൾ തീർപ്പുകൽപ്പിക്കാതെ സുപ്രീം കോടതിയിൽ കെട്ടികിടക്കുന്നുവെന്ന് ഓഗസ്റ്റ് 4ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിക്കുകയുണ്ടായി. അതിൽ 56,365 സിവിൽ കേസുകളും 15,076 ക്രിമിനൽ കേസുകളുമാണുള്ളത്. 10,491-ലധികം കേസുകൾ ഒരു ദശാബ്ദത്തിലേറെയായി പരമോന്നത കോടതിയിൽ കെട്ടി കിടക്കുകയാണെന്നും മന്ത്രി അറിയിച്ചു. 18,134 കേസുകൾ അഞ്ച് വർഷത്തിലേറെയായി തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നുണ്ട്. സുപ്രിം കോടതി നൽകിയ വിവരമനുസരിച്ചാണ് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. 2022 ജൂലൈ 29…
കർണാടക; രാജ്യദ്രോഹ നിയമത്തിന്റെ കളിമുറ്റം
"പ്രതീക്ഷയുടെ തിരിനാളം" എന്നാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് കർണാടക സ്റ്റേറ്റ് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാരിദേവയ്യ എസ് പറഞ്ഞത്. 2020-ൽ മൈസൂരിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയിൽ "ഫ്രീ കശ്മീർ" എന്ന പ്ലക്കാർഡ് പിടിച്ചതിനായിരുന്നു 2020-ൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അദ്ദേഹത്തെ പ്രതിനിധീകരിക്കേണ്ടതില്ലെന്ന് മൈസൂർ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഒരു അഭിഭാഷകനെ കണ്ടെത്താൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. വളരെ കാലം മുൻപ് തന്നെ നിയമ പുസ്തകത്തിൽ നിന്ന്…
ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
പോലീസ് ആക്റ്റ് ഭേദഗതി; അമിതാധികാരത്തിനോ?
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാൻ പോലീസ്  ആക്റ്റിൽ സർക്കാർ കൊണ്ടുവരുന്ന ഭേദഗതി, യഥാർഥ പ്രശ്‍നം പരിഹരിക്കുന്നതിനു പകരം ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്ന് ആശങ്ക. ഭേദഗതി നിരവധി ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകും. നിലവിലുള്ള പോലീസ്  ആക്റ്റിൽ 118-A എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് സർക്കാർ നീക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി. വ്യക്തികളുടെ പരാതിയുടെ ആവശ്യമില്ല. പോലീസിന് സ്വമേധയ കേസെടുക്കാം. പൊതുസംവാദത്തിന് വിധേയമാക്കുകയോ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.