Skip to content Skip to sidebar Skip to footer

minority affairs

സ്കോളർഷിപ്പ്; ആസൂത്രിത വിവേചനങ്ങൾ
സ്കോളർഷിപ്പിലെ പുതിയ അനുപാതം കൊണ്ട് നഷ്ടംവരുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. ഇപ്പോൾ 20 ശതമാനം സ്കോളർഷിപ്പ് വിഹിതം ലഭ്യമായിരുന്ന ലത്തീന്‍ - പരിവർത്തിത വിഭാഗങ്ങൾക്ക് പ്രത്യേകമായ വിഹിതം ഈ സ്കോളർഷിപ്പിലില്ല. ക്രൈസ്തവ വിഭാഗങ്ങൾക്കായി മൊത്തമായുള്ള 40.87 ശതമാനത്തിൽ അവർ മത്സരിക്കുകയാണ് ഇനി വേണ്ടത്. കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ ഏഴാം ഭാഗം സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച കോടതിവിധി പുറത്തുവന്നയുടൻ സർക്കാർ പ്രതികരിച്ചത് ആ വിധിക്കുമേൽ അപ്പീൽ പോകില്ല…
പിന്നാക്ക സംവരണത്തെ അട്ടിമറിക്കുന്ന മുന്നാക്ക തന്ത്രങ്ങൾ
ഇ.ഡബ്ല്യു.എസ് റിസർവ്വേഷനിലൂടെ ദലിത്-ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട കുറയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. നേരത്തേ തന്നെ മെറിറ്റ് അട്ടിമറിക്കപ്പെട്ട് തങ്ങളുടെ സംവരണ ക്വാട്ട പോലും ബാക്ക് ലോഗിലുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനറൽ കാറ്റഗറിയിൽ കോംപിറ്റ് ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. പരമാവധി പത്തു ശതമാനം വരെ എന്നതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ തന്നെയാണ് കേരളത്തിൽ ഇ.ഡബ്ല്യു.എസ് റിസർവ്വേഷൻ കൊണ്ടു വന്നത്. കേരളത്തിലെ മുന്നാക്കക്കാരുടെ പിന്നാക്കവസ്ഥ എത്രെയന്ന് ഒരു സർവ്വേയും കണക്കെടുപ്പും സർക്കാർ നടത്തിയിട്ടില്ല. പിന്നെങ്ങനെയാണ് പത്ത് ശതമാനം തന്നെയാണ് അവരുടെ…
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ ഈ കണക്കുകൾ അറിയാമോ?
സാമുദായികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 11.54% വരുന്ന ക്രിസ്ത്യൻ സമുദായം 71.96% സ്‌കൂളുകളാണ് നടത്തുന്നത്. 69.18% വരുന്ന മുസ്‌ലിം സമുദായം നടത്തുന്നത് 22.75 % സ്‌കൂളുകൾ മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ 9.78% വരുന്ന സിഖ് സമുദായം 1.54% സ്‌കൂളുകളാണ് നടത്തുന്നത്. 3.83% ജനസംഖ്യയുള്ള ബുദ്ധ സമുദായം 0.48% സ്കൂളുകളാണ് നടത്തുന്നത്. 1.9 ശതമാനം ജനസംഖ്യയുള്ള ജൈനർ 1.56 ശതമാനം സ്കൂളുകളും നടത്തുന്നുണ്ട്. മദ്‌റസകൾ ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സ്‌കൂളുകളും 'വിദ്യാഭ്യാസ അവകാശ'ത്തിന്റെയും സർവ്വശിക്ഷാ…
കേരളത്തിലെ സംവരണ പ്രക്ഷോഭങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും 
കേരളത്തിലെ ഉദ്യോഗങ്ങളിലെ ജാതി തിരിച്ച റിപ്പോർട്ട് ഇപ്പോഴും ലഭ്യമല്ല എന്നത് മുസ്ലിംകളടക്കമുള്ള സംവരണ സമൂഹങ്ങൾക്ക് തങ്ങളുടെ വാദങ്ങൾ ആധികാരികമായി ഉന്നയിക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ കൃത്യവും ആസൂത്രിതവുമായ തരത്തിൽ സംവരണ അട്ടിമറി (സംവരണ അട്ടിമറിയല്ല, മെറിറ്റ് അട്ടിമറിയാണ്) നടന്നുവരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നിലവിലെ സംവരണ വിവാദത്തെയും സ്കോളർഷിപ്പ് സംബന്ധിച്ച വിധിയെയും കാണേണ്ടത്.  കേരളത്തിലെ മുസ്ലിം സമുദായം അനർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി ഉയരുന്നതാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിം പിന്നാക്കവസ്ഥ പരിശോധിച്ചാൽ, അതിൽ…
എയ്‌ഡഡ് സ്ഥാപനങ്ങളും സാമുദായിക ഉടമസ്ഥതയും: താരതമ്യം
കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിന്റെ വിദ്യഭ്യാസ-ഉന്നത വിദ്യാഭ്യാസ രംഗത്തെ നിര്‍ണായകമായ സാന്നിധ്യമാണ് എയ്‌ഡഡ്‌ ഉടമസ്ഥതയിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സ്വകാര്യ ഉടമസ്ഥതയിലാണെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകളും മറ്റ് ഫണ്ടുകള്‍ വഴിയും കൂടാതെ ശമ്പള-വകയിലുമുള്ള സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതും സർക്കാറാണ്. കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളുടെയും കോളേജുകളുടെയും ഉടമസ്ഥതയുടെ സമുദായം തിരിച്ചുള്ള കണക്കുകളെ പൊതുജന മധ്യത്തിലേക്ക് എത്തിക്കുന്നതാണ് ഈ പഠനം. കേരളത്തിലാകെ 7140 എയ്‌ഡഡ്‌ സ്‌കൂളുകളാണുള്ളത്. ഇതില്‍…
മുന്നാക്ക-ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം: താരതമ്യം
സെക്കന്ററി, ഹയര്‍സെക്കന്ററി, ഉന്നതവിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ഒട്ടുമിക്ക തലങ്ങളിലും പിന്നാക്ക മുസ്‌ലിം-ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളുടെ തുകയേക്കാള്‍ കൂടിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കേരള സംസ്ഥാനത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുപോരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് ഈയിടെയായി നടന്നുകൊണ്ടിരിക്കുന്ന വംശീയ-വര്‍ഗീയ പ്രചരണങ്ങളിലെ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട്‌ എന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ ദുഷ്പ്രചരണങ്ങളോ അല്ലെങ്കില്‍…
ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണോ പ്രവേശനം?
പട്ടിക വർഗക്കാർ ഉൾപ്പെടെ എല്ലാ സമുദായത്തിലെയും ഉദ്യോഗാർഥികൾക്കും അവസരമൊരുക്കുന്നതാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകളെന്ന് കണക്കുകൾ. 80:20 അനുപാതം മാനദണ്ഡമാക്കാതെ, പ്രവേശന പരീക്ഷ എഴുതിയ ഭൂരിഭാഗം ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്കും അവസരം നൽകി. ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രചരണം വസ്‌തുതാവിരുദ്ധമാണെന്നാണ് വിവിധ മൈനോറിറ്റി കോച്ചിങ് സെന്റുകളുടെ പ്രവേശന രജിസ്റ്ററിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് കോടിക്കണക്കിന് രൂപ ചെലവാക്കി പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി യുവജനങ്ങൾക്കുള്ള കോച്ചിങ്…
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ ഏകപക്ഷീയമായി കൈക്കലാക്കുന്നുവോ?
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.