Skip to content Skip to sidebar Skip to footer

muslim

ഹിന്ദുക്കളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ബാംഗ്ലൂരിലെ മുസ്ലിങ്ങൾ: വസ്തുത പരിശോധിക്കുന്നു
ഹിന്ദുക്കളെ പൂർണമായും ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാംഗ്ലൂരിലെ മുസ്ലിങ്ങളാണ് ബഹിഷ്കരണത്തിന് പിന്നിൽ എന്നാണ് വീഡിയോയുടെ തലക്കെട്ട്. മാത്രമല്ല, കർണാടകയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നത് ഇതിന് കാരണമാണ് എന്ന രാഷ്ട്രീയ ആരോപണവും ഉന്നയിക്കുന്നുണ്ട്. Shashank shekhar jha എന്നയാൾ In Bengaluru, Islamists are boycotting businesses of Hindus after Congress came into power. They’re saying: “We have 5 years…
ഫ്രാൻസ് : കുട്ടികളെ അക്രമിച്ചയാളെ മുസ്‌ലിമായി ചിത്രീകരിക്കാൻ ശ്രമം
ഫ്രാൻസിലെ ഒരു പാർക്കിൽ, പിഞ്ചുകുട്ടികളെയടക്കം നിരവധി ആളുകളെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്പിക്കുന്ന ഒരു അക്രമിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിറിയയിൽ നിന്നുള്ള ക്രിസ്ത്യൻ അഭയാർത്ഥിയായ അബ്ദൽമസിഹ് ഹനൂൻ (31) ആണ് അക്രമിയെന്ന് ഫ്രഞ്ച് പോലീസ് കണ്ടെത്തുകയും കൊലപാതക ശ്രമത്തിന്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. (ഫ്രാൻസ് ) അക്രമം നടത്തുമ്പോൾ ഇയാൾ “യേശുക്രിസ്തുവിന്റെ നാമത്തിൽ!” എന്ന് ഉറക്കെ നിലവിളിക്കുന്ന്ത് പ്രചരിക്കുന്ന വീഡിയോയിൽ നിന്നുതന്നെ കേൾക്കാം. താൻ സിറിയൻ ക്രിസ്ത്യാനിയാണെന്ന് ഇയാൾ തന്നെ പറഞ്ഞതായി ബി.ബി.സിയും റിപ്പോർട്ട് ചെയ്തിരുന്നു.…
കർണാടകയിൽ കോൺഗ്രസ് സർക്കാർ ഹിജാബ് വിലക്ക് നീക്കിയോ? വസ്തുത പരിശോധിക്കുന്നു
കർണാടക തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക്. ഒരു ഭാഗത്ത് ബി.ജെ.പി കൂടുതൽ മേഖലയിൽ ഹിജാബ് വിലക്ക് പ്രാവർത്തികമാക്കും എന്നാണ് പറഞ്ഞതെങ്കിൽ കോൺഗ്രസ്, നിലവിലുള്ള വിലക്ക് നീക്കുമെന്ന് അവരുടെ തെരെഞ്ഞെടുപ്പ് പത്രികയിൽ തന്നെ എഴുതി ചേർത്തിരുന്നു. ഹിജാബ് വിലക്കിന് നേതൃത്വം നൽകിയ കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അടക്കം പരാജയപ്പെടുകയും ഹിജാബ് സമരത്തിന് നേതൃനിരയിൽ ഉണ്ടായിരുന്ന കനീസ് ഫാത്തിമയെ പോലുള്ളവർ വിജയിക്കുകയും ചെയ്തത്…
ദി കേരള സ്റ്റോറി സമം ഇസ്‌ലാമോഫോബിയ
കേരളം ഐ.എസ്സിൻ്റെ റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണ് എന്ന് വിശ്വസിക്കുന്ന വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി ജനക്കൂട്ടത്തോടാണ് സുദീപ്തോ സെന്നിന്റെ ദി കേരള സ്റ്റോറി സംവദിക്കുന്നത്. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് മതപരിവർത്തനം നടത്തി സിറിയയിലേക്കും മറ്റും, യുദ്ധം ചെയ്യാനും ലൈംഗിക അടിമകളാക്കാനും കൊണ്ടുപോകുന്ന മുസ്ലീം പുരുഷന്മാരുമായി ഇഴഞ്ഞു നീങ്ങുകയാണ് സിനിമ. സൂര്യപാൽ സിംഗ്, വിപുൽ അമൃത്‌ലാൽ ഷാ എന്നിവർ സുദീപ്തോയോടൊപ്പം ചേർന്ന് എഴുതിയ വിഷലിപ്തമായ തിരക്കഥ മത പരിവർത്തനത്തെ കുറിച്ചുള്ള തെറ്റായ കണക്കുകൾ ഇന്ത്യൻ മധ്യവർഗത്തിൻ്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതേ…
കേരളത്തിനെതിരെ വ്യാജ പ്രചാരണം നടക്കുമ്പോൾ എന്തുകൊണ്ട് നമ്മൾ മൗനം പാലിക്കുന്നു?
സി . ടി ശുഹൈബ് കേരളത്തെ പശ്ചാത്തലമാക്കി സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന ഈ സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണ്. കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അം​ഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ…
ലൗ ജിഹാദിന്റെ പേരിൽ തുടരുന്ന വ്യാജ പ്രചാരണങ്ങൾ
മുഖത്തും മറ്റും സാരമായി പരിക്ക് പറ്റിയ ഒരു സ്ത്രീയുടെ ചിത്രങ്ങൾ ഹിന്ദു യുവതിയെ കാമുകനായ മുസ്‌ലിം യുവാവ് ആക്രമിച്ചു എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "അങ്കിത വിജയ് എന്ന ഹിന്ദു കമ്മ്യൂണിസ്റ്റ് പെൺകുട്ടി അബ്ദുലുമായി പ്രണയത്തിലാവുകയും സ്വർഗത്തിലേക്ക് പോകാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അബ്ദുൽ അവൾക്ക് നരകത്തിന്റെ കാഴ്ച കാണിച്ചുകൊടുത്തു. ഇതാണ് അബ്ദുൽ എന്ന മുസ്ലിമിന്റെ സ്നേഹം…" (a Hindu communist girl named Ankita Vijay fell in love with Abdul and…
പാളയം ഇമാമിന്റെ പേരിൽ ജനം ടിവിയുടെ വ്യാജ പ്രചാരണം
ആരാധ്യനായ വ്യക്തിത്വമാണ് നരേന്ദ്രമോദി എന്ന് പാളയം ഇമാം ഡോ. വി പി ശുഹൈബ് മൗലവി പറഞ്ഞതായി ജനം ടി.വി റിപ്പോർട്ട്. "വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.ഏവർക്കും ആരാധ്യനായ വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം വ്യക്തമാക്കി" എന്നാണ് ജനം ടി.വി റിപ്പോർട്ട് ചെയ്തത്. വന്ദേ ഭാരത് ട്രെയിൻ യാത്രക്കിടെ ജനം ടി.വി…
എന്തുകൊണ്ട് റമദാനിൽ പലസ്തീൻ അക്രമിക്കപ്പെടുന്നു?
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങൾ പല വിധത്തിലാണ് ലോകത്ത് ചർച്ച ചെയ്യപ്പെടാറുള്ളത്. ലോകത്തെ മുഖ്യധാര മാധ്യമ ഭാഷയിൽ അവിടെ നടക്കുന്ന ചെറുതും വലുതുമായ അക്രമങ്ങൾ പലസ്തീൻ - ഇസ്രായേൽ സംഘർഷങ്ങൾ എന്ന നിലക്കാണ് അവതരിപ്പിക്കപ്പെടാറുള്ളത്. യഥാർത്ഥത്തിൽ ഇരു കൂട്ടരും തമ്മിലെ സംഘർഷങ്ങളായല്ല ഈ സംഭവങ്ങളെ മനസിലാക്കേണ്ടത്. പലസ്തീനിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് അവ മനസിലാക്കപ്പെടേണ്ടത്. കാലങ്ങളായി ഇസ്രായേൽ പിന്തുടർന്ന് പോരുന്ന അക്രമങ്ങളുടെയും, യുദ്ധങ്ങളുടെയും രീതി പരിശോധിച്ചാൽ, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശ നടപടികളിൽ വ്യക്തത…
ആഘോഷിക്കപ്പെടുന്ന യു പി യിലെ കൊലപാതകങ്ങൾ
ഉമേഷ് പാൽ കൊലപാതക കേസിലെ മുഖ്യപ്രതി, മുൻ ലോക് സഭാംഗം ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അസദിന്റെ കൂട്ടാളി ഗുലാം എന്നിവരെ 2023 ഏപ്രിൽ 13 നു, യു പി പൊലീസിലെ 'സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ്' ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി, ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പേരെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയിരുന്നു. മാർച്ച് 6 ന് പോലീസ് കൊലപ്പെടുത്തിയ, ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന, വിജയ് കുമാർ ചൗധരിയെ മുസ്‌ലിം…
അനന്തരാവകാശ നിയമങ്ങളുടെ ഇസ്‌ലാമിക മാനങ്ങൾ.
ഇസ്‌ലാമിക നിയമ സംവിധാനങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ശരീഅത്ത്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തി ഒരു മനുഷ്യന്റെ വ്യക്തിപരം, സാമൂഹികം, സാമ്പത്തികം, കുടുംബം തുടങ്ങി ഓരോ മേഖലയിലുമുള്ള നിയമ വ്യവഹാരങ്ങളെ കുറിച്ചാണ് ശരീഅത്ത് സംസാരിക്കുന്നത്. സാമ്പത്തിക മേഖല എന്നത് തന്നെ വളരെ വിശാലമായ, ഒട്ടനവധി ഘടകങ്ങൾ ചേർന്നിട്ടുള്ള ഒരു മേഖലയാണ്. അതിൽ ഒന്ന് മാത്രമാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ. പലിശയുമായി ബന്ധപ്പെട്ട നിയമങ്ങൾ വഖ്ഫുമായി ബന്ധപ്പെട്ട നിയമങ്ങൾ, തുടങ്ങിയ സാമ്പത്തിക വിനിമയ - വിതരണ നിയമങ്ങളുടെ…
അസമിൽ തുടരുന്ന മുസ്‌ലീം വേട്ട
അസമിൽ 'ശൈശവ വിവാഹം ഇല്ലാതാക്കാൻ' എന്ന പേരിൽ ബി.ജെ.പി സർക്കാർ നടത്തിയ കൂട്ട അറസ്റ്റിൽ മൂവായിരത്തിലേറെ മുസ്‌ലീം ചെറുപ്പക്കാരായിരുന്നു തടവിലാക്കപ്പെട്ടത്. ഇതേ തുടർന്ന് അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച് 16 കാരിയായ മുസ്‌ലീം യുവതി പ്രസവാനന്തരം രക്തം വാർന്ന് മരിച്ച വാർത്തയും വന്നിരുന്നു. ആശാ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് തലവന്മാരും രഹസ്യമായി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിനാൽ ഗർഭകാലത്ത് ലഭിച്ചിരുന്ന ആരോഗ്യ പരിരക്ഷയും സൗകര്യവും വരെ വേണ്ടെന്ന് വെക്കാൻ അസമിലെ സ്ത്രീകൾ…
സിദ്ധിഖ് കാപ്പൻ സംസാരിക്കുന്നു.
2020 ഒക്ടോബറിൽ, യു.പിയിലെ ഹത്രസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 28 മാസത്തോളം നീണ്ടുനിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ, 2023 ഫെബ്രുവരിയിൽ കാപ്പന് ജാമ്യം ലഭിച്ചു. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സിദ്ധിഖ് കാപ്പൻ ഫാക്റ്റ് ഷീറ്റ്സിനോട് സംസാരിക്കുന്നു. അഭിമുഖം കാണാം.
2002 ൽ അറുകൊല ചെയ്യപ്പെട്ടത് മുസ്‌ലീംകൾ മാത്രമല്ല, ഹിന്ദു ധർമം കൂടിയാണ്
കെ.സുബ്രഹ്മണ്യം ഹിന്ദു എന്ന പദം തദ്ദേശീയമായി ഉണ്ടായതല്ലെങ്കിലും, ഹിന്ദുവായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, ഹിന്ദുവെന്ന ലാബൽ ഉപയോഗിച്ച് ചിലർ ഗുജറാത്തിൽ ചെയ്തുകൂട്ടിയത് കാണുമ്പോൾ എൻ്റെ മനസ്സ് പിടയുകയാണ്. ഒരു ഹിന്ദു എന്ന നിലയിൽ ഇനി എനിക്കെങ്ങനെ അഭിമാനിക്കാൻ കഴിയും. അവർ ചെയ്തത് ഹിന്ദുവിരുദ്ധമാണെന്ന് നിസ്സംശയം പറയാം. ലോകത്തെ മറ്റു മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഹിന്ദു സംസ്കാരത്തെയും തത്വചിന്തയെയും ജീവിത വീക്ഷണത്തെയും വ്യത്യസ്തമാക്കുന്നത്, ഹിന്ദുവിന് 'ബ്രഹ്മാസ്മി'യാവാനും (ഞാൻ തന്നെ ദൈവം) തൻ്റെ അയൽക്കാരനോട് 'തത്ത്വമസി' (നീയാണ്…
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…
ജിഹാദ് പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ‘ബാർബർ ജിഹാദ്’.
മുംബൈയിലെ ബാർബർ ഷോപ്പിൽ രണ്ട് യുവാക്കൾ ശൗരം ചെയ്യാനായി ഉപയോഗിക്കുന്ന ബ്ലേഡിലൂടെ എഛ്.ഐ.വി പകർത്തുന്നവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന് 'ബാർബർ ജിഹാദ്' എന്ന് പേരിട്ട് വർഗീയ ഡ്രുവീകരണം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു. Shashikant kinger എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് "ഹിന്ദുക്കളുടെ മേൽ എഛ്.ഐ.വി യുള്ള ബ്ലേഡ് ഉപയോഗിക്കുന്നതിന് തങ്ങൾക്ക് പള്ളിയിൽ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന് ഒരു മുല്ല കുറ്റസമ്മതം നടത്തുന്നു. കൂടുതൽ യുവാക്കൾ ഇതിന് ഇരയാവുന്നു" എന്ന തലക്കെട്ടോടെയാണ് ചിത്രം…
പ്രയാഗ് രാജിലെ പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല; പ്രചരിക്കുന്ന വീഡിയോ തെറ്റ്
പ്രയാഗ് രാജിലെ പള്ളി തകർത്തത് പാകിസ്ഥാൻ പതാക പള്ളിയുടെ മുകളിൽ ഉയർത്തിയത് കൊണ്ടാണ് എന്ന രീതിയിൽ വാർത്തകൾ ചിത്ര സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് വസ്തുതയെന്ന് പരിശോധിക്കുന്നു 'Pakistani flags were hoisted on the mosque in saidabad prayagraj immediately baba ji sent his bulldozer' എന്ന തലക്കെട്ടോടെ Sambit Patra BJP എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ ഇല്ലാതെയും പ്രചരിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പല അക്കൗണ്ടുകളിലും…
‘സരസ്വതി ചിത്രത്തെ ചവിട്ടുന്ന മുസ്ലിം യുവാവ്’: പ്രചരിക്കുന്നത് തെറ്റായ വീഡിയോ.
ക്ലാസ് മുറിയിൽ ബഹളം വെക്കുകയും അവിടെ ഉണ്ടായിരുന്ന സ്വരസ്വതിയുടെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കലാപം സൃഷ്ടിക്കുന്നതിനായി മുസ്ലിം യുവാവ് ചെയ്യുന്നത്' എന്നാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു; ആനന്ദ് കുമാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, 'മുസ്ലിം യുവാവാണ് ചെയ്തത്' എന്ന തലകെട്ടിലാണ് ഈ വീഡിയോ പ്രചരിച്ചത്. इस वीडियो को इतना RT करो कि ये मुस्लिम सूवर जहां भी हो पकड़ा जाए😡😡…
പാരീസിൽ റോഡ് ഉപരോധിച്ച് നമസ്‌കരിക്കുന്ന മുസ്‌ലിംകൾ: പ്രചരിക്കുന്ന വീഡിയോ വ്യാജം
റോഡിന് നടുവിൽ സുരക്ഷാ ജാക്കറ്റുമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകളെ പ്രകോപിതരായ ചില വ്യക്തികൾ വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രാൻസിലെ ഒരു തെരുവിൽ, വാഹന ഗതാഗതം തടഞ്ഞുകൊണ്ട് നമസ്കരിക്കുന്ന മുസ്ലിംകളെ നാട്ടുകാർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. മധു പൂർണിമ കിഷ്വാർ എന്ന ട്വിറ്റർ ഹാൻഡിൽ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയതിങ്ങനെ; “ആളുകൾ കാറുകളിൽ നിന്ന് ഇറങ്ങി, 'നമാസികൾ' കൈവശപ്പെടുത്തിയ റോഡുകൾ വൃത്തിയാക്കുന്നു”. മുസ്‌ലിം എന്ന വാക്കിന്…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
‘ദി കേരള സ്റ്റോറി’: സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
ഭാഗം - 2 കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.