Skip to content Skip to sidebar Skip to footer

Rahul gandhi

അയോഗ്യത ഓർഡിനൻസ് രാഹുൽ ഗാന്ധി കീറി എറിഞ്ഞോ: വസ്തുത പരിശോധിക്കുന്നു.
മാനനഷ്ട കേസിൽ രണ്ട് വർഷം തടവ് വിധിക്കപ്പെട്ടതിനെ തുടർന്ന് 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അയോഗ്യത ബില്ല് രാഹുൽ ഗാന്ധി അന്ന് കീറി എറിഞ്ഞതായും അതേ നിയമത്തിന്റെ അഭാവം മൂലമാണ് ഇന്ന് രാഹുൽ ഗാന്ധിക്ക് തന്നെ പാർലമെന്റ് അംഗത്വം നഷ്ടമാകുന്നത് എന്നുമുള്ള യാദൃശ്ചികത ചൂണ്ടിക്കാണിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുത പരിശോധിക്കുന്നു. നിലവിലെ നിയമപ്രകാരം രണ്ടോ അതിൽ അധികമോ വർഷം തടവിന് ശിക്ഷിക്കപ്പെടുന്ന പാർലമെന്റ് അംഗങ്ങളുടെ അംഗത്വം റദ്ദ് ചെയ്യപ്പെടും. ഈ…
സവർക്കർക്കെതിരെയുള്ള ട്വീറ്റുകൾ രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്‌തിട്ടില്ല.
ലോക്‌സഭ അംഗത്വം മരവിപ്പിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സവർക്കർക്കെതിരെ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ച ട്വീറ്റുകൾ ഡിലീറ്റ് ചെയ്‌തുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്‌സഭ അംഗത്വം മരവിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള പത്രസമ്മേളനത്തിൽ, "എന്റെ പേര് സവർക്കർ എന്നല്ല ഗാന്ധിയെന്നാണ്. ഗാന്ധി ആരോടും മാപ്പിരക്കില്ല" എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിൻ്റെ ഈ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സവർക്കറുടെ പേരമകന്റെ ഭീഷണിയെ തുടർന്നാണ് ട്വീറ്റുകൾ പിൻവലിച്ചത് എന്ന രീതിയിലാണ് പ്രചാരണം. 'വീര സവർക്കറെ അപമാനിക്കുന്ന ട്വീറ്റുകൾ…
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
ഹിൻഡൻബർഗ് സ്ഥാപകനൊപ്പം രാഹുൽ ഗാന്ധി: പ്രചാരണം തെറ്റ്.
അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി വിപണി കൃത്രിമം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്ന കുറിപ്പോടെ, ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സണുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. रिश्ता गोरों से सदियों व पुश्तों पुराना है..! ये पप्पू कांग्रेस के युवराज के साथ खड़े हैं महाशय हिडनबर्ग के…
‘കറുത്ത കർഷകർ’: രാഹുലിൻ്റെ പ്രസംഗത്തിലെ സാങ്കേതിക പിഴവ്.
"ഈ മൂന്ന് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് കറുത്ത കർഷകർക്കെതിരെയാണ്" എന്ന് രാഹുൽ ഗാന്ധി പറയുന്ന 7 സെക്കൻ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർഷകരെ കറുത്തവർ എന്ന് വിളിച്ചെന്നും അവരെ രാഹുൽ ഗാന്ധി അപമാനിച്ചെന്നും ഒക്കെയാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൾവ്യ 'काले किसान? ये किसानों का अपमान है… राजस्थान से छत्तीसगढ़ तक, कांग्रेस ने किसानों को बदहाली की कागार पर ला कर…
rahul gandhi
‘തങ്ങൾക്ക് പുരോഹിതന്മാരോട് പ്രശ്നമുണ്ടെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞോ?
രാഹുൽ ഗാന്ധി ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യത്തിൽ, "ഈ രാജ്യം സന്യാസിമാരുടേതാണ്, ഈ രാജ്യം പുരോഹിതരുടെതല്ല" എന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ പറയുന്നത് കേൾക്കാം. ബി.ജെ.പിയുടെ ദേശീയ നേതാവ് അമിത് മാളവ്യ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ എഴുതി: “ഇപ്പോൾ അവർക്ക് വൈദികരെയും പറ്റാതായിരിക്കുന്നു…” अब इनको पुजारियों से भी तकलीफ़ है… pic.twitter.com/zcWnNrVx1Y — Amit Malviya (@amitmalviya) January 8, 2023 ബി.ജെ.പി ജാർഖണ്ഡ്…
കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടോ? വസ്തുത പരിശോധിക്കുന്നു.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നടന്നുകൊണ്ട് സംസാരിക്കുന്ന ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'എത്രത്തോളം പോകുന്നോ അത്രവരെ നോക്കാം, ശരിയാകുന്നില്ലെങ്കില്‍ നിര്‍ത്താം' എന്ന് രാഹുല്‍ ഗാന്ധി പറയുന്നതായാണ് വീഡിയോയിലുള്ളത്. വാദം : 'കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു' എന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബി.ജെ.പിയുടെ ദേശീയ ഐ.ടി ഹെഡ് അമിത് മാളവ്യ…
Rahul Gandhi talking in public meetin g
‘ജൽവാറിലെ ഭാരത് ജോഡോ യാത്ര’: പ്രചരിക്കുന്നത് വ്യാജ ചിത്രം
സെപ്റ്റംബർ ഏഴിന് ആരംഭിച്ച, രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്‌. മുഖ്യധാരാ മാധ്യമങ്ങൾ പലതും യാത്ര സംപ്രേഷണം ചെയ്യാനോ എഴുതാനോ മടിക്കുമ്പോഴും യാത്രയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളും നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലെ ജൽ വാറിൽ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ളതാണ് എന്ന പേരിൽ രണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അത് ഭാരത് ജോഡോ യാത്രയുടേതല്ലെന്നും വാർത്തകൾ വന്നിരുന്നു. പ്രസ്തുത ചിത്രങ്ങളുടെ വസ്തുത പരിശോധിക്കുന്നു.…
രാഹുൽ ഗാന്ധിയുടെ യാത്ര: സ്‌മൃതി ഇറാനിയുടെ ആരോപണം കളവാണ്
"കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയിട്ടും സ്വാമി വിവേകാനന്ദന് ബഹുമാനാർത്ഥം ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. അദ്ദേഹം ഗാന്ധി കുടുംബക്കാരൻ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്." കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. (2022 സെപ്റ്റംബർ പത്തിന് ബെംഗളൂരുവിൽ നടന്ന ബി.ജെ.പിയുടെ ജനസ്പന്ദന പരിപാടിയിൽ സംസാരിക്കവെ ഉന്നയിച്ച ആരോപണം). ഈ ആരോപണത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട് ? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള, (11 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും…
രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പമായിരുന്നില്ല. വസ്തുത പുറത്ത് വിട്ട് ഇന്ത്യ ടുഡേ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നു വന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് വെളിപ്പെടുത്തി ഇന്ത്യ ടുഡേ. രാഹുൽ നിശാ ക്ലബ്ബിൽ ചൈനീസ് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയ്‌ക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതാക്കളും അനുയായികളും ട്വിറ്റർ യുദ്ധം നയിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവൻ അമിത് മാളവ്യ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരുൾപ്പെടെ ഈ വീഡിയോ ട്വീറ്റ് ചെയ്തവരിൽ പെടുന്നു. Rahul Gandhi…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.