Skip to content Skip to sidebar Skip to footer

RSS

ഫ്രീഡംഹൗസിൻ്റെ തുടർച്ചയായ മൂന്നാം പതിപ്പും പറയുന്നു ‘ഇന്ത്യ സ്വതന്ത്രമല്ല’.
വാഷിങ്ടണിലെ ജനാധിപത്യാനുകൂല തിങ്ക്ടാങ്കും വാച്ച്‌ഡോഗുമായ ഫ്രീഡംഹൗസിന്റെ റിപോർട്ടിൽ തുടർച്ചയായ മൂന്നാം തവണയും ഇന്ത്യ 'ഭാ​ഗികമായി മാത്രം സ്വാതന്ത്ര്യമനുഭവിക്കുന്ന രാജ്യം'. രാഷ്ട്രീയ അവകാശങ്ങൾ, പൗര സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ 195ാം സ്ഥാനത്താണ്. സ്വതന്ത്ര രാജ്യങ്ങൾ, ഭാഗികമായി മാത്രം സ്വതന്ത്രമായ രാജ്യങ്ങൾ, സ്വതന്ത്രമല്ലാത്ത രാജ്യങ്ങൾ എന്നിങ്ങനെ മൂന്നായിട്ടാണ് ഫ്രീഡംഹൗസ് തങ്ങളുടെ പഠനത്തിന്റെ ഭാ​ഗമാക്കിയ രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. 2021ൽ ആകെ പരിഗണിച്ച 100 രാജ്യങ്ങളിൽ 66 ആയിരുന്ന ഇന്ത്യയുടെ റാങ്ക്, 2022ലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ…
വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.
2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് 'ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ' ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. "നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന്…
സിദ്ധിഖ് കാപ്പൻ സംസാരിക്കുന്നു.
2020 ഒക്ടോബറിൽ, യു.പിയിലെ ഹത്രസിൽ നടന്ന ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 28 മാസത്തോളം നീണ്ടുനിന്ന നിയപോരാട്ടങ്ങൾക്കൊടുവിൽ, 2023 ഫെബ്രുവരിയിൽ കാപ്പന് ജാമ്യം ലഭിച്ചു. തനിക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ചും ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സിദ്ധിഖ് കാപ്പൻ ഫാക്റ്റ് ഷീറ്റ്സിനോട് സംസാരിക്കുന്നു. അഭിമുഖം കാണാം.
വിജയ് ചൗധരിയെ വെടിവെച്ച് കൊന്നതിന് ശേഷം ഉസ്മാൻ ചൗധരിയാക്കിയത് എന്തിനായിരിക്കും?
2005ലെ ബഹുജൻ സമാജ് പാർട്ടിയുടെ മുൻ നിയമസഭാംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സാക്ഷി ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന വിജയ് കുമാർ ചൗധരി എന്നയാളെ മാർച്ച് 6 ന് യു പി പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിലും പ്രതികരണങ്ങളിലും, കൊല്ലപ്പെട്ട ചൗധരിയെ വലിയൊരു വിഭാഗം മാധ്യമങ്ങളും, നിരവധി ബി.ജെ.പി നേതാക്കളും 'ഉസ്‌മാൻ' എന്ന വ്യാജ പേരിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരി ഇസ്ലാം മതം സ്വീകരിച്ച്, പേര് ഉസ്മാൻ എന്നാക്കിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇത്…
സിഖ് കൂട്ടകൊലയെ കുറിച്ച് ബിബിസി മിണ്ടിയില്ല പോലും.
ഗുജ്‌റത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യൂമെന്ററിയെ കുറിച്ച് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണങ്ങളിൽ ഒന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റേത്. "ബിബിസി രാഷ്ട്രീയം കളിക്കുകയാണെന്നും അല്ലായിരുന്നെങ്കിൽ എന്തുകൊണ്ടാണ് 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെ കുറിച്ച് അവർ ഡോക്യൂമെന്ററി ചെയ്യാതിരുന്നത്" എന്ന് മന്ത്രി ചോദിച്ചു. 2002ൽ അക്രമം നടക്കുമ്പോൾ ബി.ജെ.പിയാണ് അധികാരത്തിൽ ഉണ്ടായിരുന്നത് എങ്കിൽ, 1984 ലെ കൊലപാതകങ്ങൾ നടക്കുന്നത് കോൺഗ്രസ് ഭരണത്തിൽ ഇരിക്കുമ്പോഴാണ്. ബി.ബി.സി കോൺഗ്രസിന് അനുകൂലമായി പക്ഷപാതം കാണിക്കുകയാണെന്നും…
‘അടിക്കല്ലിന് ഇളക്കം തട്ടിയിരിക്കുന്നു’.
ഫെബ്രുവരി 18ന് രാഷ്ട്രീയ നിരീക്ഷകൻ സുഹാസ് പാല്‍ഷികര്‍ ദ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ 'Suhas Palshikar writes: Adani report, BBC documentary, Rahul Gandhi — the developments behind cracks in BJP’s empire' എന്ന ലേഖനത്തെ അടിസ്ഥാനമാക്കി, കരണ്‍ ഥാപര്‍ ദ വയറിനുവേണ്ടി ലേഖകനുമായി നടത്തിയ അഭിമുഖം. ഈയിടെ നടന്ന രാഷ്ട്രീയ സംഭവങ്ങൾ, പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തെയും, ഭാവിയെയും എങ്ങനെയെല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ് സുഹാസ് പാല്‍ഷികര്‍ മുന്നോട്ടുവെക്കുന്നത്. ക്രാക്സ്…
ഡൽഹി യുവതിയുടെ കൊലപാതകം “ലൗ ജിഹാദോ”?
പടിഞ്ഞാറൻ ഡൽഹിയിലെ ധാബായിൽ നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഈ സംഭവം സോഷ്യൽ മീഡിയയിൽ ‘ലവ് ജിഹാദ്’ രീതിയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. വസ്തുത പരിശോധിക്കുന്നു. Mahipal Singh Rawat എന്ന വ്യക്തി ട്വിറ്ററിൽ ഈ വാർത്ത പോസ്റ്റ് ചെയ്തത് "റോസ് ഡേ, പ്രൊപോസ് ഡേ, വാലന്റൈൻ ഡേ ഒക്കെ പെൺകുട്ടികൾക്ക് മനസിലാകും, എന്നാൽ ലൗ ജിഹാദ് മാത്രം…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
കാശ്മീർ : നെഹ്‌റു – പട്ടേൽ ബൈനറി സൃഷ്ടിക്കപ്പെടുമ്പോൾ
റാം പുനിയാനി ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് 'പരിഹരിക്കപ്പെടുമായിരുന്നു' എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. 'പ്രശ്‌നഭരിതമായ ഭൂതകാലവും - വേദനാജനകമായ വർത്തമാനകാലവും' എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ…
പ്രയാഗ് രാജിലെ പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല; പ്രചരിക്കുന്ന വീഡിയോ തെറ്റ്
പ്രയാഗ് രാജിലെ പള്ളി തകർത്തത് പാകിസ്ഥാൻ പതാക പള്ളിയുടെ മുകളിൽ ഉയർത്തിയത് കൊണ്ടാണ് എന്ന രീതിയിൽ വാർത്തകൾ ചിത്ര സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് വസ്തുതയെന്ന് പരിശോധിക്കുന്നു 'Pakistani flags were hoisted on the mosque in saidabad prayagraj immediately baba ji sent his bulldozer' എന്ന തലക്കെട്ടോടെ Sambit Patra BJP എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ ഇല്ലാതെയും പ്രചരിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പല അക്കൗണ്ടുകളിലും…
rahul gandhi
‘തങ്ങൾക്ക് പുരോഹിതന്മാരോട് പ്രശ്നമുണ്ടെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞോ?
രാഹുൽ ഗാന്ധി ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യത്തിൽ, "ഈ രാജ്യം സന്യാസിമാരുടേതാണ്, ഈ രാജ്യം പുരോഹിതരുടെതല്ല" എന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ പറയുന്നത് കേൾക്കാം. ബി.ജെ.പിയുടെ ദേശീയ നേതാവ് അമിത് മാളവ്യ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ എഴുതി: “ഇപ്പോൾ അവർക്ക് വൈദികരെയും പറ്റാതായിരിക്കുന്നു…” अब इनको पुजारियों से भी तकलीफ़ है… pic.twitter.com/zcWnNrVx1Y — Amit Malviya (@amitmalviya) January 8, 2023 ബി.ജെ.പി ജാർഖണ്ഡ്…
2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങൾ നടന്നിട്ടില്ലെന്ന വാദം തെറ്റ്.
"2002ല്‍ ബി.ജെ.പി 'പഠിപ്പിച്ച പാഠം' എന്ത്?" എന്ന തലക്കെട്ടിൽ, 2022 നവംബർ 26 ന്, റിപ്പോർട്ടേഴ്‌സ് ചാനലിൽ നടന്ന Editor's Hour ചർച്ചയിൽ, ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ് ചില വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. ഗുജറാത്തിൽ ഇലക്ഷൻ റാലിക്കിടെ, 2002 ലെ മുസ്‌ലിം വംശഹത്യയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട്, 2002 നു ശേഷം ഗുജറാത്തിൽ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഷാബു പ്രസാദ് വാദിച്ചു. അമിത് ഷായുടെ പരാമർശം: "… എന്നാൽ 2002-ൽ…
ഇന്ത്യയിൽ മതപരിവർത്തനത്തിന് ആമസോൺ ഫണ്ട് ചെയ്യുന്നുവെന്ന് ഓർഗനൈസർ: വസ്തുത പരിശോധിക്കുന്നു
അസമിലും ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലും പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുണ്ടെന്നും അതിന് പ്രമുഖ ഓൺലൈൻ കച്ചവട സ്ഥാപനമായ ആമസോൺ ഫണ്ട് ചെയ്യുന്നു എന്നുമാണ് ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത്. അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനിലൂടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് വേണ്ടി ആമസോൺ ഫണ്ട് ചെയ്യുന്നു എന്നാണ് വാദം. പ്രസ്തുത സംഘടനയുടെ ഇന്ത്യൻ പതിപ്പായ ഓൾ ഇന്ത്യ മിഷൻ എന്ന സംഘടനയിലൂടെയാണ് ഇന്ത്യയിൽ പരിവർത്തന ശ്രമങ്ങൾ നടക്കുന്നത് എന്നും അതിന് ആമസോൺ ഫണ്ടിംഗ് നടത്തുന്നു എന്നുമാണ് ആരോപണം.…
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ്: മൈ അബ്ദുല്‍ ഈസ് ഡിഫറന്‍റ്' എന്ന ലേഖനത്തിലെ വസ്തുതകള്‍ എന്താണ്? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ഓർഗനൈസറിന്‍റെ ഓണ്ലൈൻ പതിപ്പിൽ, ഭാരത് എന്ന സെക്ഷനില്‍ 'ഫാക്റ്റ് ചെക്' വിഭാഗത്തിലാണ് ഡോ.ഗോവിന്ദ് രാജ് ഷേണായ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്. കൊലപാതകത്തില്‍ കുറ്റാരോപിതനായ, ശ്രദ്ധയുടെ ലിവ് ഇന്‍ പാര്‍ട്ണർ അഫ്താബ് അമീന്‍ പൂനാവാലയ്‌ക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചുള്ള പ്രചരണം കൊലപാതക വാര്‍ത്തയുടെ തൊട്ടുപിന്നാലെ തന്നെ ഉയർന്ന്…
ആർ.വി ബാബുവിന്റെ പരാമർശങ്ങൾ തെറ്റാണ്.
2022 ഒക്ടോബർ 27 ന്, 'ആംആദ്‌മിയുടെ വിശ്വരൂപം' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു, മുസ്ലിംകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വർഗീയമായ ഈ രണ്ട് പരാമർശങ്ങളും വസ്തുതാവിരുദ്ധമാണ്. ആർ.വി ബാബുവിന്റെ പരാമർശം: "തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ…
കാ. ഭാ സുരേന്ദ്രന്റെ വാദം ഭരണഘടന വിരുദ്ധം.
2022 ഒക്ടോബർ 26ന്, 'ഋഷി സുനകും സോണിയ ഗാന്ധിയും' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ ആർ.എസ്.എസ് വക്താവും കേരളത്തിലെ അവരുടെ മുതിർന്ന നേതാവുമായ കാ. ഭാ സുരേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് വാദിച്ചിരുന്നു. കാ. ഭാ സുരേന്ദ്രന്റെ വാദം: "അവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കുമ്പോഴും ഇറ്റാലിയൻ പൗരത്വം അവർക്ക് നഷ്ടപ്പെടുന്നില്ല എന്നതും കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ഇരട്ട പൗരത്വം ഉള്ളൊരാളാണ് അവർ"…
ജനസംഖ്യ വളർച്ചയിലെ അസന്തുലിതാവസ്ഥ: വസ്തുതകൾ പരിശോധിക്കുന്നു
"രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്." ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ എസ് വെെ…
കർണാടകയിലെ ഹിജാബ് നിരോധനം: കേസിന്റെ നാൾവഴി
കർണാടകയിലെ ഹിജാബ് നിരോധനം: കേസിന്റെ നാൾവഴി ജൂൺ 1, 2021 കർണാടക ഉഡുപ്പിയിലെ, പി.യു കോളേജ് ഏകീകൃത ഡ്രസ്സ് കോഡ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഡിസംബർ 27, 2021 ഹിജാബ് ധരിച്ചതിന്റെ പേരിൽ എട്ട് വിദ്യാർഥികൾക്ക് ഉഡുപ്പിയിലെ ഗവണ്മെന്റ് കോളേജ് പ്രവേശനം നിഷേധിച്ചു. ജനുവരി 4, 2022 കാവി ഷാൾ ധരിച്ചെത്തിയ ഒരുപറ്റം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്കെതിരെ സമരം നടത്തി. ജനുവരി 31 , 2022 ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥികൾ കർണാടക ഹൈ കോടതിയെ സമീപിച്ചു.…
മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?
മതം മാറ്റത്തെ സംബന്ധിച്ചും 'ലൗ ജിഹാദി'നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത് പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.…
മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുമ്പോള്‍.
വസ്തുത പരിശോധിക്കുന്നു ഇറാനില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെ തുടര്‍ന്ന് ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ലെസ്റ്റര്‍ സിറ്റിയില്‍ 'ക്ഷേത്രം നശിപ്പിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരു മുസ്‌ലീം യുവാവിനെ ആക്രമിക്കുന്നു' എന്ന പേരിലാണ്. ഒക്ടോബര്‍ നാലിന് 'ഓണ്‍ലി ഹിന്ദു ഹിന്ദു' എന്ന പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജിഹാദി'യായ ഇയാളെ സംരക്ഷിക്കാന്‍ പൊലീസിന് പോലും കഴിയുന്നില്ല എന്നും വീഡിയോ ഷെയര്‍ ചെയ്ത ക്യാപ്ഷനില്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.