Skip to content Skip to sidebar Skip to footer

Supreme Court

“നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം”, സുപ്രീം കോടതി.
പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. നപൂറിന്റെ ആരോപണങ്ങൾ രാജ്യത്ത്‌ കലാപം സൃഷ്‌ടിച്ചെന്ന് കോടതി പറഞ്ഞു. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നപൂറിന്റെ നിരുത്തരവാദപരമായ പരാമർശം മൂലമാണെന്ന് കോടതി വിലയിരുത്തി. ശർമ ഒരു ചാനൽ ചർച്ചക്കിടെ നടത്തിയ പ്രവാചകനിന്ദക്കെതിരെ അന്തർ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. ഗ്യാൻവപി പള്ളി വിഷയത്തിലെ ചർച്ചക്കിടെയായിരുന്നു സംഭവം. പരാമർശത്തെ തുടർന്നുള്ള പ്രതിഷേധങ്ങൾ മൂലം ബി.ജെ.പിക്ക് ശർമയെ പുറത്താക്കേണ്ടി വന്നിരുന്നു. ഈ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ…
വീട് പൊളിക്കുന്നത് കോടതികൾ തടയാത്തത് എന്തുകൊണ്ട്?
'ബുൾഡോസർ നശീകരണത്തിനെതിരെ' കോടതികൾ ഇടപെടാത്തതിൽ യു.പി, എം.പി, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും നിരാശരാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടുകൂടിയാണ് ഉത്തർപ്രദേശിലെ പ്രയാഗരാജിൽ, രാഷ്ട്രീയ പ്രവർത്തകൻ ജാവേദ് അഹമ്മദിന്റെ വസതി അനധികൃത നിർമിതിയാണെന്ന് മുദ്രകുത്തി സിവിൽ അധികൃതർ തകർത്തത്. മുഹമ്മദ് നബിയെ കുറിച്ച് അപകീർത്തീപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജ് ഉൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ചയോടുകൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തതിന്…
ബാബരി മുതൽ ഗ്യാൻ വാപി വരെ: സംഘപരിവാർ അജണ്ടകളെ സഹായിക്കുന്ന കോടതികൾ
1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാകോടതിയുടെ ഉത്തരവാണ് അഞ്ചുവർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകരെ അയോധ്യയിലെ ബാബരിമസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചതെന്നാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലുള്ള വിധിയിൽ നിരീക്ഷിച്ചത്. 1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്ക് നയിച്ചെന്നും, ഇത് ദേശീയതലത്തിൽ തർക്കം രൂപപ്പെടുത്തിയെന്നും ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യക്കും ഫൈസാബാദിനും അപ്പുറത്തേക്ക് ഈ തർക്കത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. അയോധ്യയിലെ ബാബരി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി…
30 വർഷങ്ങൾക്ക് ശേഷം പേരറിവാളൻ മോചിതനാകുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധീ വധക്കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ബുധനാഴ്ച വിധി പ്രഖ്യാപിച്ചു. 30 വർഷങ്ങത്തെ ജയിൽവാസത്തിനു ശേഷമാണ് പേരറിവാളൻ പുറത്തിറങ്ങുന്നത്. "പ്രസക്തമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടുള്ളത്. ആർട്ടിക്കിൾ 142 അനുസരിച്ച്, കുറ്റവാളിയെ വിട്ടയക്കുന്നത് ഉചിതമാണ്” വിധിയിൽ ജഡ്ജിമാർ പറഞ്ഞു. നളിനി ശ്രീഹരൻ, ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകൻ എന്നിവരുൾപ്പെടെ മറ്റ് ആറ് പ്രതികളുടെ മോചനത്തിനും ഈ വിധി വഴിയൊരുക്കിയേക്കാം. 1991-ൽ അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ്സായിരുന്നു. എൽ.ടി.ടി.ഇക്ക്…
ഗ്യാൻ വാപി പള്ളിയിൽ നമസ്കാരം തുടരാം.
ഗ്യാൻ വാപി പള്ളിയിൽ നമസ്കരിക്കുന്നതിനു തടസ്സമുണ്ടാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്‌ലിംകൾക്ക് നമസ്‌കാരത്തിനായി പള്ളിയിൽ വരുന്നതിൽ നിന്ന് തടസ്സമാകാതെ, "ശിവലിംഗം" കണ്ടെത്തിയ ഗ്യാൻവാപി പള്ളിയിലെ പ്രദേശം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റിനോട് സുപീം കോടതി. ഗ്യാൻവാപി പള്ളിയിൽ എവിടെ നിന്നാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് വാരാണസി ഭരണകൂടത്തോട് സുപ്രീം കോടതി ചോദിച്ചു. "ശിവലിംഗം കൃത്യമായി എവിടെയാണ് കണ്ടെത്തിയത്?" ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അന്വേഷിച്ചു. മസ്ജിദ് സമുച്ചയത്തിൽ സർവേ നിർത്തിവെക്കാൻ വാരാണസി അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട്…
എൻഡോസൾഫാൻ നഷ്ടപരിഹാരം: കേരളസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ചോദ്യംചെയ്ത് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കവയെയാണ് കോടതിയുടെ ഇടപെടൽ. ഇരയായവർക്കു നൽകാൻ തീരുമാനിച്ച 5 ലക്ഷം രൂപ ഉടനെ നൽകാനും ആവശ്യമായ വൈദ്യസഹായം എത്തിക്കാനും അതിനായി എല്ലാ മാസവും റീവ്യൂ മീറ്റിംഗ് ചേരാനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ആകെയുള്ള 3074 ഇരകളിൽ കോടതിയിൽ ഹർജി സമർപ്പിച്ച 8 പേർക്ക് മാത്രമാണ്, ഹർജി നൽകിയതിനെ…
കർണാടക; രാജ്യദ്രോഹ നിയമത്തിന്റെ കളിമുറ്റം
"പ്രതീക്ഷയുടെ തിരിനാളം" എന്നാണ് രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് കർണാടക സ്റ്റേറ്റ് റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മാരിദേവയ്യ എസ് പറഞ്ഞത്. 2020-ൽ മൈസൂരിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയിൽ "ഫ്രീ കശ്മീർ" എന്ന പ്ലക്കാർഡ് പിടിച്ചതിനായിരുന്നു 2020-ൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അദ്ദേഹത്തെ പ്രതിനിധീകരിക്കേണ്ടതില്ലെന്ന് മൈസൂർ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഒരു അഭിഭാഷകനെ കണ്ടെത്താൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. വളരെ കാലം മുൻപ് തന്നെ നിയമ പുസ്തകത്തിൽ നിന്ന്…
എന്താണ് രാജ്യദ്രോഹകുറ്റം?
സെക്ഷൻ 124 A രാജ്യദ്രോഹത്തെ ഇങ്ങനെ നിർവചിക്കുന്നു: “വാക്കിലൂടെയോ, എഴുത്തിലൂടെയോ, എന്തെങ്കിലും അടയാളങ്ങൾ ഉപയോഗിച്ചോ, നിയമപരമായി അധികാരത്തിൽ വന്ന സർക്കാറിനെതിരെ വിദ്വേഷം ഉണ്ടാക്കുകയോ, അവഹേളിക്കുകയോ, അസംതൃപ്തി ഉണർത്താൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കാനും അതോടൊപ്പം തന്നെ പിഴ ഈടാക്കാനുമുള്ള നിയമം". വ്യവസ്ഥയിൽ മൂന്ന് വിശദീകരണങ്ങളാണ് അടങ്ങിയിരിക്കുന്നത്: 1- "അതൃപ്തി" എന്ന പ്രയോഗത്തിൽ വഞ്ചനയുടെ, ശത്രുതയുടെ എല്ലാ വികാരങ്ങളും ഉൾപ്പെടുന്നു; 2- വിദ്വേഷമോ അവഹേളനമോ അതൃപ്തിയോ ഉണർത്താൻ ശ്രമിക്കാതെ, നിയമാനുസൃതമായ മാർഗങ്ങളിലൂടെ മാറ്റങ്ങൾ വരുത്താൻ ഉതകുന്ന രീതിയിൽ…
കോടതി വിധികൾ പുനരാലോചനക്ക് വഴി തുറക്കുമോ?
ഈ വർഷമാദ്യം, ഫെബ്രുവരി - മാര്‍ച്ച്, മെയ് - ജൂണ്‍ മാസങ്ങളിൽ ജുഡീഷ്യറി, വിശിഷ്യാ സുപ്രീം കോടതി നടത്തിയ സുപ്രധാനമായ നിരീക്ഷണങ്ങളെയും വിധികളെയും തുടർന്ന്, ഇന്ത്യയില്‍ നിലവിലുള്ള രാജ്യദ്രോഹ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങള്‍  രംഗത്ത് വരികയുണ്ടായി. രാഷ്ട്രീയ നേതാവായ കപിൽ സിബൽ, മോഡലും അഭിനേത്രിയുമായ ദിയ മിർസ, ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബ്, മുൻ പാർലമെന്റ് അംഗവും ചലച്ചിത്ര നിർമ്മാതാവുമായ പ്രതീഷ് നാന്ധി തുടങ്ങിവർ ഇവരിൽ ഉൾപ്പെടുന്നു.  കോടതി നിരീക്ഷണങ്ങൾ പരിസ്ഥിതി…
ഒരു സിറ്റിങ് ജഡ്‌ജ്‌ മാത്രം; സുപ്രീംകോടതിയിൽ മുസ്‌ലിം അസാന്നിധ്യം
ഇന്ത്യയിലെ ഉന്നത നീതിന്യായ സ്ഥാപനത്തില്‍ വൈവിധ്യങ്ങള്‍ ഇല്ലാതാവുന്നു എന്ന് വ്യക്തമാവുന്നു. ജനസംഖ്യയില്‍ ഏകദേശം പതിനഞ്ചു ശതമാനം മുസ്‌ലിംകളായിട്ടുപോലും ഒരൊറ്റ മുസ്‌ലിം സിറ്റിങ് ജഡ്‌ജ്‌ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. വ്യത്യസ്‌ത ഹൈകോടതികളില്‍ മഹത്തായ സേവനങ്ങളനുഷ്‌ഠിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന ജസ്റ്റിസുമാരെ ഉള്‍ക്കൊള്ളിക്കാന്‍ മാത്രം വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായിട്ട് സുപ്രീംകോടതിക്ക് കഴിയുന്നില്ല. 2014ല്‍ അധികാരമേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലിരിക്കുന്നത്. പ്രധാനമന്ത്രി പദവിയിലെത്തി ആറുവര്‍ഷക്കാലത്തിനിടക്ക്, ഒരൊറ്റ മുസ്‌ലിം ജഡ്‌ജി മാത്രമാണ് സുപ്രീംകോടതിയില്‍…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.