Skip to content Skip to sidebar Skip to footer

Twitter

മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്‌തുവെന്ന വാർത്ത തെറ്റ്.
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ, "കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു" എന്ന വാർത്ത സ്ക്രീൻഷോട് സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാൻകൂവർ ടൈംസിൽ' ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇലോൺ മസ്‌ക് നൽകിയ സൂചനയെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു. വസ്‌തുത: ഇതു സംബന്ധിച്ച് നടത്തിയ കീവേർഡ് സേർച്ചിൽ അഗർവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള വാർത്തകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സാൻ ഫ്രാൻസിസ്കോയിലെ എഫ്.ബി.ഐ ഡാറ്റാബേസിലും…
പാരീസിൽ റോഡ് ഉപരോധിച്ച് നമസ്‌കരിക്കുന്ന മുസ്‌ലിംകൾ: പ്രചരിക്കുന്ന വീഡിയോ വ്യാജം
റോഡിന് നടുവിൽ സുരക്ഷാ ജാക്കറ്റുമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകളെ പ്രകോപിതരായ ചില വ്യക്തികൾ വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രാൻസിലെ ഒരു തെരുവിൽ, വാഹന ഗതാഗതം തടഞ്ഞുകൊണ്ട് നമസ്കരിക്കുന്ന മുസ്ലിംകളെ നാട്ടുകാർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. മധു പൂർണിമ കിഷ്വാർ എന്ന ട്വിറ്റർ ഹാൻഡിൽ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയതിങ്ങനെ; “ആളുകൾ കാറുകളിൽ നിന്ന് ഇറങ്ങി, 'നമാസികൾ' കൈവശപ്പെടുത്തിയ റോഡുകൾ വൃത്തിയാക്കുന്നു”. മുസ്‌ലിം എന്ന വാക്കിന്…
‘ഡിജിറ്റൽ യുഗത്തിലെ ഇസ്ലാമോഫോബിയ’, ഉമർ ബട്ലറിന്റെ പഠനം ഫാക്റ്റ്ഷീറ്റ്‌സ് പരിശോധിക്കുന്നു.
വിദ്വേഷത്തിന്റെ ഓൺലൈൻ പ്രകടനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ഓഫ് ലൈൻ ആക്രമണങ്ങൾക്ക് പ്രേരകമാകുകയും അത്തരം ആക്രമണങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്തുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉദാഹരണം ആണ് ബ്രെന്റൻ ടാരന്റ. ഓൺലൈൻ വഴി ഭീകരവൽക്കരിക്കപ്പെട്ട ടാരന്റ് ന്യൂസീലൻഡ് പള്ളിക്കകത്ത് വെച്ച് 51 പേരെ വെടിവെച്ചു കൊല്ലുന്നത് തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. കണ്ടെത്തലുകൾ ട്വിറ്ററിൽ 2019 ഓഗസ്റ്റ് 28നും 2021 ഓഗസ്റ്റ് 27നും ഇടയിൽ 3,759,180 ഇസ്ലാമോഫോബിക് പോസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആണ്…
ട്വിറ്ററിൽ ആ ഏജൻ്റ് എന്താണ് ചെയ്തത്?
ട്വിറ്ററിൻ്റെ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോയുടെ വെളിപ്പെടുത്തൽ! ട്വിറ്ററിന്റെ ശമ്പളപ്പട്ടികയിൽ തങ്ങളുടെ "ഏജൻ്റുമാരിൽ ഒരാളെ" ഉൾപ്പെടുത്താൻ ഇന്ത്യയിലെ ഭരണകൂടം തങ്ങളെ നിർബന്ധിച്ചതായി ട്വിറ്റർ മുൻ സുരക്ഷാ മേധാവി പീറ്റർ സാറ്റ്‌കോ. 2022 ഓഗസ്റ്റ് 23ന്, വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സർക്കാർ "തീവ്രമായ പ്രതിഷേധങ്ങൾ" നേരിട്ട സന്ദർഭത്തിൽ ഈ "ഏജന്റിന്" ട്വിറ്റർ യുസേഴ്‌സിന്റെ ഡാറ്റയിലേക്ക് ആക്സസ് നൽകിയിരുന്നവെന്നും പീറ്റർ സാറ്റ്‌കോ സമർപ്പിച്ച പരാതിയിൽ പറയുന്നു. The complaint from former head of security Peiter…
ട്വിറ്ററിനെ ഭയക്കുന്ന ഭരണകൂടം.
2021 ജൂലൈ - ഡിസംബർ കാലത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ഏറ്റവും കൂടുതൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമപരമായി ഉന്നയിച്ചതിൽ ഇന്ത്യ ഒന്നാമത്. മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെരിഫൈഡ് അക്കൗണ്ടുകളിലെ കണ്ടന്റുകൾ നീക്കംചെയ്യാനുള്ള നിയമപരമായ അഭ്യർത്ഥനകൾ സമർപ്പിച്ചതിൻ്റെ കണക്കാണിത്. ആകെ ട്വിറ്റർ അക്കൗണ്ടുകളിലെ വിവരങ്ങൾ തേടുന്നതിൽ ഒന്നാമത് അമേരിക്കയാണ്. തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. കണ്ടന്റ് നീക്കം ചെയ്യാനായി ട്വിറ്ററിലേക്ക് വരുന്ന ആകെ അപേക്ഷകളുടെ 19 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ട്വിറ്ററിന്റെ ഏറ്റവും…
ഓൺലൈൻ ഉള്ളടക്കങ്ങളെ സർക്കാർ എന്തിന് ഭയക്കുന്നു?
ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് പരിശോധിക്കുന്നു: 2021 ൽ കണ്ടന്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവൺമെൻ്റ് ഗൂഗ്ളിനെ സമീപിച്ചത് ഏകദേശം 4000 തവണ. 2020ൽ ഏകദേശം 2000 തവണ ഈ ആവശ്യം പറഞ്ഞ് ഗൂഗ്ളിനെ സമീപിപ്പിച്ചിട്ടുണ്ട്. 2014 നു ശേഷം ഇത്തരം അഭ്യർത്ഥനകളിൽ വലിയ വർധനവ്. ഗൂഗ്ൾ വെബ് സെർച്ച്, യു റ്റ്യൂബ്, ഗൂഗ്ൾ പ്ലേ തുടങ്ങിയവയിൽ നിന്ന് കണ്ടന്റുകൾ നീക്കം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ടൻ്റ് ഒഴിവാക്കാനുള്ള ആവശ്യം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത്…
ആ ഫോട്ടോയുടെ പേരിലുള്ള പ്രചാരണം വ്യാജമാണ്!
ബി.ജെ.പി അനുഭാവിയായ പ്രശാന്ത് പട്ടേൽ ഉംറാവു ആണ് ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. അദ്ദേഹത്തെ കൂടാതെ ട്വിറ്റർ ഉപയോക്താക്കളായ @ JainKiran6 , @NANDLALMAURYA, @manojdagabjp എന്നിവരും # जनसंख्यानियंत्रणकानुन (#Population_Control_Law) എന്ന ഹാഷ്‌ടാകോടു കൂടി ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്‍ വിവാദത്തിനിടെ സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരുടെ മക്കളുടെ എണ്ണം ചര്‍ച്ചയായിരിക്കുകയാണ്.  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും ഉത്തർപ്രദേശിലും ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാനുള്ള ബില്ല് കഴിഞ്ഞ ദിവസമാണ് സർക്കാർ അവതരിപ്പിച്ച ത്.…
സംഘ് പരിവാർ വിൽക്കാൻ വെച്ച മുസ്‌ലിം പെൺകുട്ടികൾ
"പ്രതികരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടാണ് അവർ ഇത് തുടങ്ങിയത്. മുസ്‌ലിം സ്ത്രീകളെ ഓൺ‌ലൈനിൽ നിശബ്ദമാക്കാനും മാനം കെടുത്താനും കഴിയുമെന്ന് അവർ വിശ്വസിക്കുന്ന ഒരേയൊരു മാർഗ്ഗമാണ് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്.അവരുടെ പുസ്തകങ്ങളിൽ ഞങ്ങൾ അടിച്ചമർത്തപ്പെടേണ്ടവരാണ്, എന്നാൽ ഞങ്ങൾ  നിശബ്‍ദരാകുകയില്ല" വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ റാണ അയ്യൂബ് അൽ ജസീറയോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സുള്ളി ഡീൽ' പ്രശ്നം നമ്മെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. നിരവധി ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുമാണ് ഇതിന് ഇരകളായിട്ടുള്ളത്. മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.