Skip to content Skip to sidebar Skip to footer

Uttar Pradesh

ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന യോ​ഗി ആദിത്യനാഥിന്റെ വാദം തെറ്റ്
"കഴിഞ്ഞ അഞ്ചര വർഷമായി ഒരു കലാപവും നടന്നിട്ടില്ല. സംസ്ഥാനത്തിന് വൻതോതിൽ നിക്ഷേപം ലഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമിക്കുന്നുണ്ട്. ഉത്തർപ്രദേശ് പൂർണ്ണമായും 'ദംഗമുക്ത്' -കലാപ മുക്തം- ആയി മാറി". (യോഗി ആദിത്യനാഥ്) സെപ്റ്റംബർ മാസം തുടക്കത്തിൽ ബിജ്നോറിൽ നടന്ന പൊതുപരിപാടിയിലാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് ഒറ്റ കലാപങ്ങൾ പോലും നടന്നിട്ടില്ലെന്ന് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. എന്നാൽ, ആ വാദം തെറ്റാണെന്ന് എൻ.സി.ആർ.ബിയുടെ 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു.…
കസ്റ്റഡി മരണങ്ങൾ പെരുകുന്ന യു പി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എംപി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായി ജൂലൈ 26 നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് കണക്കുകൾ പാർലിമെന്റ് മുമ്പാകെ അവതരിപ്പിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള ഡാറ്റ പ്രകാരമാണിത്. 2020-21ൽ ഉത്തർപ്രദേശിൽ 451 കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2021-22ൽ ഇത് 501…
ജനസംഖ്യാ നിയന്ത്രണവും സ്ത്രീ ജീവിതവും
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും. അഞ്ച് അധ്യായങ്ങളുള്ളതാണ് ഉത്തർപ്രദേശിൽ അവതരിപ്പിക്കപ്പെട്ട കരട് ജനസംഖ്യാ നിയന്ത്രണ ബില്ല്. അതിലെ പ്രധാനപ്പെട്ടതും ഏറെ ആക്ഷേപകരവുമായ ഭാഗങ്ങൾ നാം വിശദമായി മനസ്സിലാക്കേണ്ടതാണ്. ഈ ബില്ലിലെ നിർദ്ദേശങ്ങൾ, സംസ്ഥാനത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ദരിദ്ര കുടുംബങ്ങളെ…
ആ ബില്ല് നിയമമായാൽ എത്ര ബി. ജെ.പി എം.എൽ.എമാർ പുറത്താകും?
യു. പിയിലെ ബി.ജെ.പി എം.എൽ.എമാരിൽ പലർക്കും രണ്ടിലധികം കുട്ടികളുണ്ട്. 304  ബി.ജെ.പി എം‌.എൽ‌.എമാരിൽ 152 പേർക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ട്. 27% പേർക്ക് മൂന്ന് കുട്ടികളും 32% പേർക്ക് രണ്ട് കുട്ടികളും 9% പേർക്ക് ഒരു കുട്ടിയുമുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തേർപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ട് ഏതാനും ദിവസങ്ങളായി. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കും, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തും തുടങ്ങിയ…
ആൾക്കൂട്ട ആക്രമണം; ഏഴു വർഷത്തെ കണക്കുകൾ കാണാം
ക്രൈസ്തവർക്കും മുസ്‌ലിംകൾക്കും മറ്റുമെതിരെ നടക്കുന്ന ആൾകൂട്ട ആക്രമണങ്ങൾക്ക് ഒട്ടും കുറവില്ലെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ജൂൺ 20 ഞായറാഴ്ച പുലർച്ചെ 4.30 ന് പശ്ചിമ ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നതാണ് ഈ വിഷയത്തിലെ ഒടുവിലത്തെ സംഭവം. സെപെഹഹിജാല ജില്ലയിൽ, സോനമുറ ഏരിയയിലെ ജായേദ് ഹുസയ്ന്‍(28), ബിലാല്‍ മിയ(30), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അഗര്‍തലയിലേക്ക് കന്നുകാലികളുമായി പോയ ട്രക്ക് പിന്തുടര്‍ന്നെത്തിയ പ്രദേശവാസികള്‍  മൂന്നുപേരെയും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുറച്ച് വർഷങ്ങളായി വ്യത്യസ്ത സന്ദർഭങ്ങളിൽ നടക്കുന്ന ഇത്തരം ക്രൂരതകൾ ഒറ്റപ്പെട്ട സംഭവങ്ങളായി നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്നാണ്, കണക്കുകൾ സൂചിപ്പിക്കുന്നത്. ഏഴു വർഷത്തെ കണക്കുകൾ കാണാം 2014 ജനുവരി…
വരാണസി ഗ്യാൻവാപി മസ്ജിദ്: ആരാധാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന കോടതി ഉത്തരവ്
മസ്ജിദ് നിര്‍മിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നും പള്ളിയോടനുബന്ധിച്ച് ഒരു മദ്രസ നിര്‍മിക്കുക്കയാണ് ഔറംഗസീബ് ചെയ്തതെന്നും മുസ്‌ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ വരാണസി ഗ്യാന്‍വാപി മസ്ജിദിന് താഴെ പുരാവസ്തു പരിശോധനക്ക് ഉത്തരവ് നല്‍കിയ സിവില്‍ കോടതി വിധി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണത്തിനായി 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നോക്കുകുത്തിയാക്കിയെന്ന് വിമര്‍ശനം. ഏതൊരു ആരാധനാലയവും 1947 ആഗസ്റ്റിന് മുൻപ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടര്‍ന്നും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ 'ദ പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റില്‍'…
ലവ് ജിഹാദ്: നിയമനിർമ്മാണത്തിൻ്റെ ഇരകൾ കൃസ്ത്യൻ സമൂഹവും
ബി.ജെ.പി സർക്കാറുകൾ ലവ് ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുന്നതിനിടയിൽ കേരളത്തിൽ വീണ്ടും ലവ് ജിഹാദ് വ്യാജപ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാവുന്നു. ബി.ജെ.പി അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പുകളാണ് സജീവമായി രംഗത്തുള്ളത്. ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാൻ ലക്ഷ്യമിട്ട് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാർ സഭയുടെ നേരത്തേയുള്ള പ്രചരണം ഏറ്റുപിടിച്ചാണ് ബി.ജെ.പി അനുകൂല ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രചരണം ശക്തമാക്കുന്നത്. ലവ് ജിഹാദ് നിയമനിർമ്മാണങ്ങൾ മുഖേനെ  ബി.ജെ.പി സർക്കാറുകൾ ക്രിസ്ത്യൻ സമൂഹങ്ങളെയും സഭകളെയും വേട്ടയാടൽ ലക്ഷൃംവെക്കുന്നുണ്ട്. ഉത്തര്‍പ്രദേശിനു പിറകെ ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക,…
ഹഥ്റാസ് കൂട്ടബലാത്സംഗം: ജാതിയും രാഷ്ട്രീയവും
ഇന്ത്യയിൽ ദലിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കേവല അക്രമങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജാതി നിലനിർത്തുന്നതിനും ചൂഷണത്തിനും സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് അവ പ്രവർത്തിച്ചിട്ടുള്ളത്. ജാതി വിദ്വേഷത്തിന്റെ പേരിലുള്ള അക്രമമായി ഒരിക്കലും പോലീസ് ഹഥ്റാസ് കൂട്ടബലാത്സംഗ കേസിനെ സമീപിച്ചിട്ടില്ല. മറിച്ച് ഉന്നത ജാതിക്കാരായ കുറ്റവാളികളെ രക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത് സംഘപരിവാർ ഇന്ത്യയിൽ നിരന്തരം ഉപയോഗിച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രവും ഉപകരണവുമായിട്ടുകൂടി വേണം മനസ്സിലാക്കാൻ. ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ദലിത്-ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള…
ഹഥ്റാസ്‌ ഒറ്റപ്പെട്ടതല്ല: ദലിത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ മുന്നിൽ ഉത്തർപ്രദേശ്
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്. ഇതിനു തൊട്ടുപിന്നിൽ രാജസ്ഥാനുമുണ്ട്, 10.2 ശതമാനം. ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ് (5997), അതിനു പിന്നിൽ ഉത്തര്‍പ്രദേശും (3065), മധ്യപ്രദേശുമുണ്ട് (2485). രാജസ്ഥാനിൽ ഒരു ലക്ഷം പേരിൽ 15.9 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്‌. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.‌സി.‌ആർ.‌ബി) 2019ലെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം പത്തോളം ദലിത് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകൾ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്‌ഡൗൺ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.