വംശവെറിയുടെ പൈശാചികത തുടരുക തന്നെയാണ്

August 14, 2021

ഗാസിയാബാദ ദസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതി ഒരു പൊതുപ്രസംഗത്തിൽ വംശീയമായ ചില പ്രസ്താവനകൾ നടത്തിയതിനു ശേഷമാണ് ഇത്തരത്തിലുള്ള പരിശോധനകൾക്ക് ഇവർ മുതിർന്നത്. മിക്ക ഇലക്ട്രീഷ്യൻമാരും കടയുടമകളും പ്ലംബർമാരും മുസ്‌ലിംകളാണെന്നും, അവർ ഹിന്ദു വീടുകളിൽ കയറിയാൽ, അത് ഹിന്ദു സ്ത്രീകൾക്ക് അപകടമാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.

മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളുടെ കൈകളിൽ മെഹന്ദി ഇടുന്നത് അനുവദിക്കരുതെന്ന പ്രചാരണവുമായി തീവ്രവലതുപക്ഷ സംഘടനയിലെ  ക്രാന്തി സേന രംഗത്തുവന്നിരിക്കുന്നു.

ക്രാന്തി സേനയിലെ ചില അംഗങ്ങളാണ് മുസാഫർനഗറിലെ തെരുവുകളിൽ നടന്ന്  ഈ പ്രചരണം നടത്തിയത്. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളുമായി ഇടപഴകുന്നത് ഗർഭം ധരിക്കാനും മുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കാനും കാരണമാകുമെന്നാണ് ഇവരുടെ വാദം.

ക്രാന്തി സേനയുടെ ജനറൽ സെക്രട്ടറി മനോജ് സിൻഹയാണ് പ്രചാരണത്തിന് നേതൃത്വം നൽയത്. "തന്റെ സംഘടനയുടെ തീരുമാനം അനുസരിച്ച് തെരുവിൽ നടന്ന് പ്രചരണം നടത്തുകയാണെന്നും, ഒരു മുസ്ലിമിനെയും കടകളിൽ ജോലിക്ക് നിയമിക്കരുതെന്ന് കട ഉടമകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പ്രദേശത്തെ ഒരു കടയുടമ ഇതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്;  "അവർ ഞങ്ങളുടെ കടയിൽ വന്നു, പക്ഷേ അവർ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല" എന്നാണ്.

മറ്റൊരു കടയുടമ പറഞ്ഞത്, “നമുക്ക് എങ്ങനെയാണ് ആളുകൾക്ക് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജോലി നൽകാൻ കഴിയുക? കൂടാതെ, ഞങ്ങളുടെ ഷോപ്പിലേക്ക് വരുന്ന ഉപഭോക്താക്കൾ ഞങ്ങളുടെ ജീവനക്കാരുടെ വിശ്വാസത്തെക്കുറിച്ച് ഞങ്ങളോട് ഒരിക്കലും ചോദിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു നിയമം"?

പ്രചാരണത്തിന്റ ഒരു ചെറിയ ക്ലിപ്പ് മാധ്യമപ്രവർത്തകൻ അലിഷാൻ ജഫ്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, ഇത് മുസാഫർനഗർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും, നടപടി എടുക്കുകയും ചെയ്യുകയുണ്ടായി. പോലീസ് പറയുന്നത് ഇങ്ങനെയാണ്; “മേൽപ്പറഞ്ഞ സാഹചര്യത്തിൽ, ജില്ലാ പോലീസ് തുടർച്ചയായി മാർക്കറ്റുകളിൽ പട്രോളിംഗ് നടത്തുന്നുണ്ട്. സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കുന്നവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കും”.

സംഘടനയിലെ അംഗം രാജേഷ് കശ്യപ്  സോഷ്യൽ മീഡിയയിൽ എഴുതിയത് ഇങ്ങനെയാണ്, 'ഹരിയാലി തീജി'ൽ (ഒരു ഹിന്ദു ഉത്സവം) മെഹന്ദി കലാകാരന്മാരായി മുസ്ലീം പുരുഷന്മാർ ജോലി ചെയ്യുന്നുണ്ടങ്കിൽ, ക്രാന്തി സേന അവരെ ശക്തമായ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും'.

ഗാസിയാബാദ ദസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതി ഒരു പൊതുപ്രസംഗത്തിൽ വംശീയമായ ചില പ്രസ്താവനകൾ നടത്തിയതിനു ശേഷമാണ് ഇത്തരത്തിലുള്ള പരിശോധനകൾക്ക് ഇവർ മുതിർന്നത്.ത്, മിക്ക ഇലക്ട്രീഷ്യൻമാരും കടയുടമകളും പ്ലംബർമാരും മുസ്‌ലിംകളാണെന്നും, അവർ ഹിന്ദു വീടുകളിൽ കയറിയാൽ, അത് ഹിന്ദു സ്ത്രീകൾക്ക് അപകടമാണെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. യതി നടത്തിയ അപകീർത്തികരവും പൈശാചികവുമായ അത്തരം പ്രസ്താവനകൾ മനസിലാക്കാൻ സബ്രംഗ് ഇന്ത്യയുടെ അനുബന്ധ പ്രസിദ്ധീകരണമായ സി.ജെ.പി ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.