സിവിൽ സർവീസും മുസ്ലിം പ്രാതിനിധ്യവും

Staff Editor
October 02, 2021

ഈ വർഷം സിവിൽ സർവീസ് യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍, 4.07 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. 2018ൽ 27 മുസ്ലിംകൾ അന്തിമ പട്ടികയിൽ എത്തിയപ്പോൾ, 2019ൽ ഇത്  42 പേരായി  വർധിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ സിവിൽ സർവീസ് പ്രാതിനിധ്യം  31പേരിലേക്ക് കുറയുകയാണ് ചെയ്തത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ മത വിഭാഗമാണ് മുസ്ലിം സമൂഹം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2%, ഏകദേശം 172. 2 ദശലക്ഷം പേര്‍ മുസ്‌ലിംകളാണെന്ന്  2011ലെ സെന്‍സസ് കണക്കുകള്‍ പറയുന്നു. 2021ലെ പുതിയ കണക്ക് വരാനിരിക്കുന്നതേ ഉള്ളൂ. എന്നാൽ, വിദ്യാഭ്യാസ രംഗം ഉൾപ്പെടെ പല മേഖലകളിലും മുസ്ലിം സമൂഹത്തിന്  ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ല എന്നതാണ് വസ്തുത. ഇത് ജനാധിപത്യത്തിൻ്റെ അന്തസ്സത്തക്ക് ചേർന്നതാണോ എന്ന് നാം ആലോചിക്കേണ്ടതുണ്ട്.

ഇതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലം. ഈ വർഷം സിവിൽ സർവീസ് യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍, 4.07 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. 2020ലെ സിവിൽ സർവീസ് കേഡറിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 31ഓളം മുസ്ലിംകളാണ്   ഇടം പിടിച്ചത്. 23ാം റാങ്ക് നേടിയ സദഫ് ചൗധരി മുസ് ലിം ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടിയ വ്യക്തിയായി. 

2018ൽ 27 മുസ്ലിംകൾ അന്തിമ പട്ടികയിൽ എത്തിയപ്പോൾ, 2019ൽ ഇത്  42 പേരായി  വർധിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ സിവിൽ സർവീസ് പ്രാതിനിധ്യം  31പേരിലേക്ക് കുറയുകയാണ് ചെയ്തത്. 2016 മുതൽ മുസ്ലീം മത്സരാർത്ഥികൾ  പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. 2016നു മുമ്പ്  വിജയിക്കുന്ന മൊത്തം അപേക്ഷകരിൽ 2.5% മാത്രമാണ് മുസ്ലീം മത്സരാർത്ഥികൾ ഉണ്ടായിരുന്നത്. 2016ൽ 50 മുസ്ലീം മത്സരാർത്ഥികൾ യു.പി.എസ്‌.സിയിൽ വിജയിച്ചപ്പോൾ 10 പേർ ആദ്യ 100 ൽ എത്തി. 2017 ബാച്ചിലും 50 മുസ്ലിംകൾ പരീക്ഷയിൽ വിജയിച്ചിട്ടുണ്ട്.

Staff Editor