ആരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ?

December 19, 2020
Uyghur Protest

 

അധിനിവേശം, രാഷ്ട്രീയ നേതാക്കളുടെ തിരോധാനം, ഹാന്‍ വംശജരുടെ അനധികൃത കുടിയേറ്റം, ആരാധനകള്‍ക്കുള്ള വിലക്ക് എന്നിങ്ങനെ പല രീതിയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയ്‌ഗൂർ ജനതയെ ദശാബ്‌ദങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പടിഞ്ഞാറന്‍ സിന്‍ജിയാങിലെ ലക്ഷക്കണക്കിനു മുസ്‌ലിംകളെ എക്‌സ്ട്രാ ജുഡീഷ്യല്‍ തടങ്കല്‍പാളയങ്ങളില്‍ അടക്കപ്പെട്ടു. 'റീ എജ്യുക്കേഷന്‍ കാമ്പുകള്‍' എന്നാണ് ഈ തടങ്കൽപാളയത്തിന് പേരിട്ടത്.

ചൈനയുടെ വടക്കു-പടിഞ്ഞാറ് സിന്‍ജിയാങ് പ്രവിശ്യയിൽ ജീവിക്കുന്നവരാണ് ഉയ്‌ഗൂർ മുസ്‌ലിംകൾ. തുര്‍ക്കി, കസാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെ ചൈനയിലെത്തിയവരാണ് ഉയ്‌ഗൂർ വംശജരുടെ പൂർവപിതാക്കള്‍. പതിനെട്ടാം നൂറ്റാണ്ടിൽ ചൈനീസ് ക്വിംഗ് രാജവംശം ഈ പ്രദേശം പിടിച്ചടക്കുകയും 1884ൽ സിൻജിയാങ് എന്ന് പുനഃനാമകരണവും ചെയ്‌തു. പ്രാദേശിക ജനതയുടെ എതിർപ്പിനെ അവഗണിച്ച് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാക്കി.

1933ൽ ചൈനയുടെ ആഭ്യന്തര യുദ്ധങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയ്ക്കിടയിൽ, സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും 1949ൽ കമ്മ്യൂണിസ്റ്റ് ചൈന സിൻജിയാങ് തങ്ങളുടെ അധീനതയിലാക്കി. ഉയ്‌ഗൂർ മുസ്‍ലിംകൾ തുർക്ക് ജനത കൂടുതലായി താമസിക്കുന്ന കിർഗിസ്ഥാൻ, ഖസാക്കിസ്ഥാൻ തുടങ്ങിയ മധ്യ-ഏഷ്യൻ രാജ്യങ്ങളുമായി വംശപരമായ സാമ്യതകൾ പുലർത്തുന്നു.

അധിനിവേശം, രാഷ്ട്രീയ നേതാക്കളുടെ തിരോധാനം, ഹാന്‍ വംശജരുടെ അനധികൃത കുടിയേറ്റം, ആരാധനകള്‍ക്കുള്ള വിലക്ക് എന്നിങ്ങനെ പല രീതിയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയ്‌ഗൂർ ജനതയെ ദശാബ്‌ദങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. 2001 സെപ്‌റ്റംബർ 11ന് അമേരിക്കയിൽ നടന്ന തീവ്രവാദ ആക്രമണവും അതിനെതുടർന്ന് ആരംഭിച്ച ‘തീവ്രവാദ വിരുദ്ധ പോരാട്ടവും' ഉയ്‌ഗൂറുകളെ അടിച്ചമർത്താൻ ചൈന മറയാക്കി.

പടിഞ്ഞാറന്‍ സിന്‍ജിയാങിലെ ലക്ഷക്കണക്കിനു മുസ്‌ലിംകളെ എക്‌സ്ട്രാ ജുഡീഷ്യല്‍ തടങ്കല്‍പാളയങ്ങളില്‍ അടക്കപ്പെട്ടതായി 2018ൽ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനീസ് അധികാരികള്‍ 'റീ എജ്യുക്കേഷന്‍ കാമ്പുകള്‍' എന്നാണ് ഈ തടങ്കൽപാളയത്തിന് പേരിട്ടത്. ചൈനയിലെ കാമ്പുകളിലെ ഉയ്‌ഗൂർ തടവുകാരുടെയും മരിച്ചവരുടെയും എണ്ണം ഹിറ്റ്ലറിന്റെ ഹോളോകോസ്റ്റിൽ തടവിലാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ മൊത്തം ജൂതന്മാരേക്കാൾ അധികമാണെന്ന് ഉയ്‌ഗൂർ പ്രൊജക്റ്റ്സ് ഫൗണ്ടേഷൻ പ്രസിഡൻറും ഉയ്‌ഗൂർ അമേരിക്കനുമായ ഡോ. എർകിൻ സിഡിക്ക് വ്യക്തമാക്കുന്നു. ഉയ്‌ഗൂറുകളുടെ സമാധാനപരമായ പോരാട്ടത്തിന് ആഗോള നേതൃത്വം നല്‍കുന്നത് ഇപ്പോള്‍ അമേരിക്കയിലെ വാഷിങ്ടണില്‍ കഴിയുന്ന റബിയ ഖദീര്‍ എന്ന സ്ത്രീയാണ്.