മുസ്ലിംകളെ സഭ ആദരവോടെ കാണുന്നു

Staff Editor
September 21, 2021

മുസ്‍ലിംകളെ സഭ ആദരവോടെയാണ് കാണുന്നത്. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രസ്താവനയിൽ നിന്ന്

" മുസ്‍ലിംകളെയും സഭ ആദരവോടെ കാണുന്നു. കാരുണ്യവാനും സർവ ശക്തനുമായ, ആകാശഭൂമികളുടെ സ്രഷ്ടാവായ, മനുഷ്യനോട് സംസാരിച്ച ഏകദൈവത്തെ ആരാധിക്കുന്നു. അബ്രഹാമിനെ പോലെ ദൈവത്തിന് സമ്പൂർണമായി സമർപ്പിക്കാൻ അവർ കഠിനമായി പ്രയത്നിക്കുന്നു. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. ധാർമിക ജീവിതത്തെ വിലമതിക്കുകയും പ്രാർത്ഥനയിലൂടെയും ദാനത്തിലൂടെയും വ്രതത്തിലൂടെയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ ശത്രുതകളും സംഘട്ടനങ്ങളും വിസ്മരിച്ച്, മനുഷ്യ സമൂഹത്തിന്റെ നന്മ, സാമൂഹിക നീതി, ധർമം, ക്ഷേമം, സമാധാനം, സ്വാതന്ത്ര്യം എന്നിവക്കായി ആത്മാർഥമായി ഒരുമിച്ചു പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്നു."

(രണ്ടാം വത്തിക്കാൻ കൗൺസിൽ, അക്രൈസ്തവ മതങ്ങൾ)

Staff Editor