മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകൾ നടക്കുന്നുണ്ട്. ജൂലൈ 13 ന് നടന്ന സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും നിരവധി വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതേസമയം മലബാറിൽ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ് എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കണക്കുകൾ പരിശോധിക്കുന്നു.
ജൂലൈ 13 ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: “പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷവും സംസ്ഥാനത്ത് 70,307 സീറ്റിന്റെ ഒഴിവ്. മെറിറ്റിൽമാത്രം 10,600 സീറ്റ് ഒഴിവുണ്ട്. എയ്‌ഡഡ് മാനേജ്‌മെന്റ് ക്വോട്ടയിൽ 17,788 സീറ്റിന്റെ ഒഴിവാണുള്ളത്”.

മലപ്പുറത്ത് 3184 ഉം, കോഴിക്കോട് 2011 സീറ്റുകളും ഒഴിവുണ്ടെന്നാണ്റിപ്പോർട്ടിലെ പരാമർശം.

ജൂലൈ 10ന്, ദേശാഭിമാനി പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് പ്രകാരം മലപ്പുറത്ത് 9753 വിദ്യാർഥികൾ സീറ്റ് ഒഴിവുണ്ടായിട്ടും പ്രവേശനം നേടിയില്ല:
”ജില്ലയിൽ 81,022 അപേക്ഷകരാണുള്ളത്. ഇതിൽ 7008 പേർ മറ്റു ജില്ലകളിൽനിന്നുള്ളവരാണ്.
മൂന്ന് അലോട്ട്‌മെന്റുകളിലായി 48780 പേരാണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വോട്ടയിൽ 42,054 പേരും സ്‌പോർട്‌സ് ക്വോട്ടയിൽ 702 പേരും കമ്യൂണിറ്റി ക്വോട്ടയിൽ 3007, മാനേജ്‌മെന്റ് ക്വോട്ടയിൽ 1615 പേരും അൺ എയ്‌ഡഡ് ക്വോട്ടയിൽ 1402 വിദ്യാർഥികളുമാണ് പ്രവേശനം നേടിയത്”

ഈ കണക്കുകൾ പ്രകാരം മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിച്ചിട്ടുണ്ടാവണം. എന്നാൽ ജൂലൈ 13 ന് നടന്ന സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.
സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും സീറ്റ് കിട്ടാത്ത വിദ്യാർത്ഥികളുടെ കണക്കുകൾ:
മലപ്പുറം
അപേക്ഷകർ: 19659
അലോട്ട്മെന്റ് ലഭിച്ചവർ: 6005
അലോട്ട്മെന്റ് ലഭിക്കാത്തവർ: 13654
പാലക്കാട്
അപേക്ഷകർ: 8637
അലോട്ട്മെന്റ് ലഭിച്ചവർ: 3260
അലോട്ട്മെന്റ് ലഭിക്കാത്തവർ: 5377
കോഴിക്കോട്
അപേക്ഷകർ: 8298
അലോട്ട്മെന്റ് ലഭിച്ചവർ: 4418
അലോട്ട്മെന്റ് ലഭിക്കാത്തവർ: 3880
വയനാട്
അപേക്ഷകർ: 1252
അലോട്ട്മെന്റ് ലഭിച്ചവർ: 958
അലോട്ട്മെന്റ് ലഭിക്കാത്തവർ: 294
കണ്ണൂർ
അപേക്ഷകർ: 4945
അലോട്ട്മെന്റ് ലഭിച്ചവർ: 2926
അലോട്ട്മെന്റ് ലഭിക്കാത്തവർ: 2019
കാസർകോട്
അപേക്ഷകർ: 3114
അലോട്ട്മെന്റ് ലഭിച്ചവർ: 1289
അലോട്ട്മെന്റ് ലഭിക്കാത്തവർ: 1825
മൂന്ന് അലോട്ട്മെന്റും, സപ്ലിമെന്ററി അലോട്ട്മെന്റും നടന്നതിന് ശേഷവും 32,433 വിദ്യാർത്ഥികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. ഇതിൽ 27,046 വിദ്യാർത്ഥികളും മലബാറിൽ നിന്നുള്ളവരാണ്. മലബാറിൽ ഇനി ശേഷിക്കുന്നത് 1781 സീറ്റുകൾ മാത്രമാണ്.
സപ്ലിമെന്ററി അലോട്ട്മെന്റിൽ മലബാറിന് പുറത്തുള്ള ജില്ലകളിൽ നിന്ന് 21,691 അപേക്ഷകളിൽ 16,307 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചപ്പോൾ മലബാറിൽ 45,905 അപേക്ഷകരിൽ 18856 വിദ്യാർഥികൾക്കാണ് സീറ്റ് ലഭിച്ചത്.