Skip to content Skip to sidebar Skip to footer

Environment

ദുരന്തങ്ങൾക്കിടയിലും തുടരുന്ന വർഗീയ പ്രചാരണങ്ങൾ
280 ഓളം ആളുകൾ കൊല്ലപ്പെടുകയും 1000ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ഒഡീഷ ട്രെയിൻ അപകടം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളിൽ ഒന്നായിരുന്നു. ഈ ദുരന്തത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത സഹായങ്ങളും മറ്റുമായി വിവിധ സംസ്ഥാന സർക്കാറുകളും, എൻ.ജി.ഒകളും ഒക്കെ രംഗത്ത് വന്നതിനും നമ്മൾ സാക്ഷിയായി. എന്നാൽ, അതേസമയം തന്നെ ഏതൊരു ദുരന്ത വേളയിലും വർഗീയത പ്രചരിപ്പിക്കാനും ധ്രൂവീകരണ ശ്രമങ്ങൾ നടത്താനും ആളുകൾ ഉണ്ടായിരുന്നു. അത്തരമൊരു ശ്രമം ഒഡീഷ ട്രെയിൻ അപകടത്തിലും ഉണ്ടായിരിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലെ…
ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷങ്ങളായി കർഷക ആത്മഹത്യകൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി: വസ്തുത പരിശോധിക്കുന്നു
മാർച്ച് 6 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കഴിഞ്ഞ ആറ് വർഷത്തിൽ സംസ്ഥാനത്ത് ഒരു കർഷക ആത്മഹത്യ പോലും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിരുന്നു. ആ പ്രസംഗത്തിന്റെ വീഡിയോ CM Office, GoUP എന്ന ട്വിറ്റര്‍ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. അവകാശവാദത്തിന്‍റെ വസ്‌തുത പരിശോധിക്കുന്നു. ലക്‌നൗവിൽ കോർപറേറ്റീവ് ഷുഗർ കെയ്ൻ ആൻഡ് ഷുഗർ മിൽ സൊസൈറ്റിയുടെ 77 ട്രാക്ടറുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെയാണ് യു.പി മുഖ്യമന്ത്രി കർഷക ആത്മഹത്യയെ കുറിച്ച് പ്രസംഗത്തിൽ സൂചിപ്പിച്ചത്. सहकारी गन्ना एवं चीनी…
പ്രയാഗ് രാജിലെ പള്ളി പൊളിച്ചത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല; പ്രചരിക്കുന്ന വീഡിയോ തെറ്റ്
പ്രയാഗ് രാജിലെ പള്ളി തകർത്തത് പാകിസ്ഥാൻ പതാക പള്ളിയുടെ മുകളിൽ ഉയർത്തിയത് കൊണ്ടാണ് എന്ന രീതിയിൽ വാർത്തകൾ ചിത്ര സഹിതം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് വസ്തുതയെന്ന് പരിശോധിക്കുന്നു 'Pakistani flags were hoisted on the mosque in saidabad prayagraj immediately baba ji sent his bulldozer' എന്ന തലക്കെട്ടോടെ Sambit Patra BJP എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് വീഡിയോ ഇല്ലാതെയും പ്രചരിക്കുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പല അക്കൗണ്ടുകളിലും…
ഗോവയിലെ പൈപ്പ് കണക്ഷൻ: പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്
'ഹർ ഘർ ജൽ' പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഓൺലൈനിൽ സംസാരിക്കവെ പ്രധാനമന്ത്രി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനുള്ള ആദ്യ സംസ്ഥാനമായി ഗോവ മാറി എന്ന് അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നു. അവകാശവാദം അനുസരിച്ച് 2,35,000 കുടുംബങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം ലഭ്യമാകേണ്ടതുണ്ട്. 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിൽ ഉൾകൊള്ളുന്ന പദ്ധതിയാണ് 'ഹർ ഘർ ജൽ' (ഓരോ വീട്ടിലേക്കും വെള്ളം). ആകെ 60,000 കോടി രൂപ (600 ബില്യൺ രൂപ) ഈ പദ്ധതിക്കായി നീക്കിവെക്കുകയും,…
റഷ്യ – യുക്രെയ്ൻ യുദ്ധം: 5,587 സാധാരണക്കാർ കൊല്ലപ്പെട്ടു.
2022 ഫെബ്രുവരി 24 ന് യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചത് മുതൽ 13,477 സിവിലിയൻ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,587 സിവിലിയൻമാർ മരിച്ചതായാണ് കണക്ക്. യു.എൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് (OHCHR) കണക്കുകൾ പ്രകാരം 7,890 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 22 ഓഗസ്റ്റ് 2022 വരെയുള്ള കണക്കുകളാണിത്. 2022 ഓഗസ്റ്റ് വരെ 9,000 സൈനികർ കൊല്ലപ്പെട്ടതായി യുക്രേനിയൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്, ജനറൽ വലേരി സലുഷ്നി അറിയിച്ചു. യുക്രെയ്‌നിലെ സിവിലിയൻ മരണങ്ങൾ മൊത്തം മരണം: 5,587…
‘മുട്ടത്തറയിൽ നിന്ന് ആവിക്കല്‍ തോടി’ലേക്ക്! വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നു.
കോഴിക്കോട് വെള്ളയില്‍ പുതിയകടവിലെ ആവിക്കല്‍ തോടില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അമൃത് (Atal Mission for Rejuvenation and Urban Transformation) പദ്ധതിക്കുകീഴില്‍ നഗരസഭ നിര്‍മിക്കാനൊരുങ്ങുന്ന കക്കൂസ് മാലിന്യ പ്ലാന്റ് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാകുമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് ഡയലോഗ് ഫോറം അഡ്വക്കേറ്റ് പിഎ പൗരന്റെ നേതൃത്വത്തിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പ്ലാന്റ് ഉണ്ടാക്കാവുന്ന പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആരോഗ്യപ്രശ്‌നങ്ങള്‍, പദ്ധതി നടത്തുന്ന നിയമലംഘനങ്ങള്‍, പ്ലാന്റിന് അനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ ഉണ്ടായിട്ടും ആവിക്കല്‍ തോട് തെരഞ്ഞെടുക്കുവാന്‍…
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നത് എന്തിന്?
മൂന്നൂറോളം ബോട്ടുകള്‍ കടലിലെ പോര്‍ട്ട് ഗേറ്റുകളില്‍ ഉപരോധം തീര്‍ക്കുന്ന കാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാണുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമായി അവതരിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 30% നിര്‍മാണം പൂര്‍ത്തിയായി എന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2023ല്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോയാല്‍ തീരത്തിനും മത്സ്യത്തൊഴിലാളി ജനതക്കും നേരിടേണ്ടി വരുന്ന നിലനില്‍പ്പ് ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ കാത്തലിക്…
ആഗോള സൂചികകളിൽ ഇന്ത്യയുടെ സ്ഥാനമെവിടെ?
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കഴിഞ്ഞ നമ്മുടെ രാജ്യത്തിൻ്റെ ചില മറുവശങ്ങൾ കൂടി. ആഗോള സൂചികകളുടെ അടിസ്ഥാനത്തിൽ നാം പല രംഗത്തും എവിടെ എത്തിനിൽക്കുന്നുവെന്ന് ഫാക്റ്റ്ഷീറ്റ്സ് പരിശോധിക്കുന്നു. നാം തിരുത്തേണ്ട മേഖലകൾ ഏതൊക്കെയെന്ന് തിരിച്ചറിയുക മുന്നോട്ട് പോകാൻ അനിവാര്യമാണ്. 1 . മാധ്യമ സ്വാതന്ത്ര്യ സൂചിക 180 ഓളം രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരുടെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താരതമ്യമാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക. 2002 ൽ ഈ സൂചിക പ്രകാരം 80 ആം സ്ഥാനത്തുണ്ടായിരുന്ന…
പരിഹാരമില്ലാതെ തുടരുന്ന കർഷക ആത്മഹത്യകൾ
2018-ന് ശേഷം രാജ്യത്തുടനീളം ഓരോ വർഷവും 5,000ൽ പരം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് അടുത്തിടെ രാജ്യസഭയിൽ അവതരിപ്പിച്ച റിപോർട്ടിൽ കൃഷി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാഗം രാഘവ് ഛദ്ദ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ അവതരിപ്പിച്ചത്. കണക്കുകൾ പ്രകാരം 2020ൽ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5,570 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ 2,567 പേർ മഹാരാഷ്ട്രയിൽ…
എന്തുകൊണ്ട് പരാജയപെടുന്നു?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതക്കുന്ന വെള്ളപ്പൊക്കത്തിനും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിനും അവസരമൊരുക്കി കൊണ്ട് 2022 ലെ കാലവർഷം ഇന്ത്യയിലുടനീളം വ്യാപിക്കുന്ന സാഹചര്യത്തിൽ, ജീവൻ, വസ്തുവകകൾ, വിളകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നഷ്ടം തടയുന്നതിനുള്ള ഇന്ത്യയുടെ മുൻകരുതൽ സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. വെള്ളപ്പൊക്കവും ചുഴലികാറ്റും സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുവാനുള്ള ആധുനികവും പരിഷ്കൃതവുമായ സംവിധാനങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് സർക്കാറിന്റെ വാദം. എന്നാൽ ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളുടെ അഭാവവും ജനങ്ങളിലേക്ക് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലെ അപര്യാപ്തതയും, മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയ…
മോദി സർക്കാരിനു കീഴിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചോ?
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽ തങ്ങളുടെ ഭരണകാലത്ത് കൈവരിച്ചിട്ടുള്ള നഗരപ്രദേശങ്ങളിലെ ഗതാഗത വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരും, നരേന്ദ്ര മോദി അടക്കമുള്ള നിരവധി മന്ത്രിമാരും, ബി.ജെ.പി നേതാക്കളും ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. With the number of operational airports doubling over the last #8YearsOfInfraGati, air travel is now becoming accessible even in the remote corners of the country.…
അവരിപ്പോഴും വിസർജ്ജിക്കുന്നത് വെളിയിടങ്ങളിൽ തന്നെ!
2019-ൽ ഇന്ത്യയെ വെളിയിട വിസർജനത്തിൽ നിന്ന് മുക്തമാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും, 2019-21ൽ NFHS നടത്തിയ ഏറ്റവും പുതിയ സർവേ കാണിക്കുന്നത് 19 ശതമാനം ഇന്ത്യൻ വീടുകളിലും ഒരു തരത്തിലുള്ള ശുചിമുറി സൗകര്യങ്ങളും ഇല്ല എന്നാണ്. എന്നിരുന്നാലും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്ന കുടുംബങ്ങളുടെ ശതമാനം 2015-16 ൽ ഉണ്ടായിരുന്ന 39 ശതമാനത്തിൽ നിന്ന് 2019-21 ൽ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ബീഹാറിലാണ് (62 ശതമാനം) ഏറ്റവും കുറവ് ശുചിമുറി സൗകര്യമുള്ളത്. ജാർഖണ്ഡിൽ 70 ശതമാനം ആളുകളും…
പോഷകമുള്ള ഭക്ഷണം കഴിക്കാനാവാത്തവരുടെ ഇന്ത്യ
17 ലക്ഷത്തിലധികം ഇന്ത്യക്കാർ ഓരോ വർഷവും ഭക്ഷണത്തിലെ അപകടകരമായ പദാർത്ഥങ്ങളും അമിത ഭാരവും കാരണമായി(unhealthy diet) ഉണ്ടാകുന്ന രോഗങ്ങൾ മൂലം മരിക്കുന്നുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ), ഡൗൺ ടു എർത്ത് മാസികയും പ്രസിദ്ധീകരിച്ച 2022 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022' സ്ഥിതിവിവര കണക്കുകൾ പറയുന്നു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ് 3ന് ഓൺലൈനിലായിരുന്നു റിപ്പോർട്ട് പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി, ഹൃദ്രോഗം എന്നിങ്ങനെയാണ് റിപ്പോർട്ട്…
പ്രതീക്ഷക്ക് വക നൽകാത്ത ഇന്ത്യൻ സാമ്പത്തിക രംഗം.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയിൽ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളിൽ ഭൂരിഭാഗവും ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് ലഭിച്ചത്. എന്നാൽ, ബാക്കിയുള്ളവർക്ക് പണപ്പെരുപ്പത്തിന്റെയും സാമ്പത്തിക പ്രയാസങ്ങളുടെയും വർധിച്ച വേദനകളാണ് അനുഭവിക്കേണ്ടി വന്നത്. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മറികടക്കാൻ അതത് സമൂഹങ്ങൾക്ക് സാധിക്കാറുണ്ട്. എന്നാൽ നിലവിലെ ഇന്ത്യൻ സാമ്പത്തിക മേഖല കാണുമ്പോൾ അത് സാധ്യമാകുമോ എന്നൊരു ചോദ്യം മുന്നിൽ വന്നു നിൽക്കുന്നു. ഡൗവ്വിനും നാസ്ഡാകിനും ഒറ്റ രാത്രികൊണ്ടുണ്ടായ തകർച്ച ഇന്ത്യയിൽ മറ്റൊരു ഓഹരി വിപണി തകർച്ചയെക്കുറിച്ചുള്ള ഭയം കൊണ്ടുവരുന്നു. തികച്ചും…
‘ബുൾഡോസർ അക്കാദമിക്കു’കൾ ഉദയം കൊള്ളുമ്പോൾ
ക്രൂരമായ മനുഷ്യവാസനകൾ, അധികാരത്തിൻ്റെ അഹങ്കാരം, പാവപ്പെട്ടവന്റെ ദുരവസ്ഥയോടുള്ള നിർവികാരത, ജനാധിപത്യ/മാനുഷിക ഭാവുകത്വങ്ങളുടെ നിഷേധം എന്നിവ സാധാരണവൽക്കരിക്കപ്പെടുന്ന ഈ ജീർണതയുടെ കാലഘട്ടത്തിൽ, നാം പരിചയിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു പ്രയോഗമാണ് 'ബുൾഡോസർ പൊളിറ്റിക്സ്'. ഈ ഹിംസാത്മകത ഒരു പകർച്ചവ്യാധിയാണ്. സ്വതന്ത്ര അന്വേഷണങ്ങളുടെ ആത്മാവിനെ ആഘോഷിക്കേണ്ടുന്ന മേഖലയായ അക്കാദമിക ലോകത്തിനു പോലും 'ബുൾഡോസർ രാഷ്ട്രീയ'ത്തിന്റെ യുക്തിയിൽ നിന്നോ അതിന്റെ ആക്രമണാത്മകവും സംവാദരഹിതവുമായ സമഗ്രാധിപത്യ സമ്പ്രദായത്തിൽ നിന്നോ സ്വയം മോചിതരാകാൻ പ്രയാസമാണ്. പഠിതാക്കൾ ഒത്തുകൂടുകയും അവരുടെ വിമർശനാത്മക ഭാവനകൾ പങ്കുവെക്കപ്പെടുകയും…
സമരമുഖങ്ങളിലെ കന്നിയമ്മമാര്‍..
കെ. സഹദേവൻ പ്ലാച്ചിമട കൊക്കൊകോള വിരുദ്ധ പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായ കന്നിയമ്മ വിട പറഞ്ഞു. 94ാമത്തെ വയസ്സിലായിരുന്നു കന്നിയമ്മ മരണപ്പെട്ടത്. ഒരു വര്‍ഷം മുമ്പുവരെ പ്ലാച്ചിമട സമരപ്പന്തലില്‍ കന്നിയമ്മയുണ്ടായിരുന്നു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരത്തില്‍ രാജ്യ തലസ്ഥാനത്തും കേരളത്തിൽ ഉടനീളവും നടന്ന സമരങ്ങളില്‍ കന്നിയമ്മ ഉണ്ടായിരുന്നു. നഷ്ടപരിഹാരം നല്‍കാതെ, അടച്ചൂപൂട്ടി രക്ഷപ്പെട്ട കോളകമ്പനിയെ കുറ്റവിചാരണ ചെയ്ത്, അവരുടെ ഭൂമി പിടിച്ചെടുത്ത പ്രക്ഷോഭത്തിലൂടെയാണ് ഞാന്‍ കന്നിയമ്മയെ അടുത്ത് പരിചയപ്പെടുന്നത്. ആ സമരത്തില്‍ ഞങ്ങള്‍ 21പേരെ അറസ്റ്റ്…
നിയമങ്ങൾ കാറ്റിൽ പറത്തി ആരാധനാലയങ്ങൾ കയ്യേറുമ്പോൾ!
1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ് നിയമം പൂര്‍ണമായി ലംഘിക്കുന്ന നടപടികളാണ് ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്നതെന്ന് അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അമര്‍ ശരണ്‍ പറയുന്നു; ''പള്ളിയില്‍ നിന്ന് ചില ഹിന്ദു പുരാവസ്തുക്കള്‍ കണ്ടെത്തുക എന്നതാണ് സര്‍വേയിലൂടെ പരാതിക്കാരുടെ ലക്ഷ്യം. എന്നാല്‍, പ്രസ്തുത സ്ഥലം ഔറംഗസേബ് ഗ്യാന്‍ വാപി പള്ളി സ്ഥാപിക്കുന്നതിനായി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് പരാതിയില്‍ തന്നെ പറയുന്നു. മുസ്ലീം സമുദായത്തിലെ അംഗങ്ങളും പള്ളിയും 1947 ഓഗസ്റ്റ് 15 ന് സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് ഇത്…
എൻഡോസൾഫാൻ നഷ്ടപരിഹാരം: കേരളസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലുള്ള കാലതാമസം ചോദ്യംചെയ്ത് സുപ്രീം കോടതി. നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എൻഡോസൾഫാൻ ഇരകൾ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കവയെയാണ് കോടതിയുടെ ഇടപെടൽ. ഇരയായവർക്കു നൽകാൻ തീരുമാനിച്ച 5 ലക്ഷം രൂപ ഉടനെ നൽകാനും ആവശ്യമായ വൈദ്യസഹായം എത്തിക്കാനും അതിനായി എല്ലാ മാസവും റീവ്യൂ മീറ്റിംഗ് ചേരാനും ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ആകെയുള്ള 3074 ഇരകളിൽ കോടതിയിൽ ഹർജി സമർപ്പിച്ച 8 പേർക്ക് മാത്രമാണ്, ഹർജി നൽകിയതിനെ…
ശ്രീലങ്ക; കാണുന്നത് താത്കാലിക ഐക്യം.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. വിലക്കയറ്റം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തുകയും പ്രക്ഷോഭങ്ങൾ രാജ്യത്ത് മുഴുവനായി വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രക്ഷോഭം മന്ത്രിമായരുടെയും എംപി മായുടേയും വീടുകളും മറ്റും പ്രതിഷേധക്കാർ കത്തിക്കുന്ന അവസ്ഥ വരെ എത്തി. പ്രമുഖ നേതാക്കളിൽ പലരും രായ്ക്കുരാമാനം നാടുവിട്ടു. ജനരോക്ഷം പ്രസിഡൻ്റ് ഗോതബയ രാജപക്സ (Gotabaya Rajapaksa), അദ്ദേഹത്തിൻ്റെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സ എന്നിവർക്കെതിരെയാണ്. കോവിഡ്19 നെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്നതിലുള്ള…
പുലിറ്റ്സർ ലഭിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധി ചിത്രങ്ങൾ
റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫി തലവനായിരുന്ന മരണപ്പെട്ട ഡാനിഷ് സിദ്ദിഖി , റോയിട്ടേഴ്‌സിലെ തന്നെ അദ്‌നാൻ അബിദി, ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ സന്ന ഇർഷാദ് മാട്ടൂ, അമിത് ദേവ് എന്നിവർക്കാണ് 2022 ലെ പുലിറ്റ്സർ. ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിന്റെ കവറേജിനാണ് ഈ അവാർഡ് ലഭിച്ചത്. രാജ്യവ്യാപകമായി കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനവും ഏപ്രിൽ, മെയ് മാസങ്ങളിലെ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൂട്ട ശവസംസ്‌കാരങ്ങളും അടങ്ങിയ ചിത്രങ്ങളാണ് ഇവരെ അവാർഡിന് അർഹനാക്കിയത്.…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.