Skip to content Skip to sidebar Skip to footer

education

മലബാറിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന ദേശാഭിമാനി റിപ്പോർട്ട്: വസ്തുത പരിശോധിക്കുന്നു.
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ ചർച്ചകൾ നടക്കുന്നുണ്ട്. ജൂലൈ 13 ന് നടന്ന സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും നിരവധി വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. അതേസമയം മലബാറിൽ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ് എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. കണക്കുകൾ പരിശോധിക്കുന്നു. ജൂലൈ 13 ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: "പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷവും സംസ്ഥാനത്ത്‌ 70,307 സീറ്റിന്റെ ഒഴിവ്‌. മെറിറ്റിൽമാത്രം 10,600 സീറ്റ് ഒഴിവുണ്ട്. എയ്‌ഡഡ്‌…
വളരുന്ന ‘വ്യാജ ഗവേഷക പ്രബന്ധ’ വ്യവസായം
അക്കാദമിക് സദസ്സുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും, വിവിധ പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതും ഗവേഷക വിദ്യാർത്ഥികളെയും, പ്രൊഫസർമാരെയും സംബന്ധിച്ച് വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈറ്റേഷൻ ഡാറ്റാബേസ് എന്ന് അവകാശപ്പെടുന്ന 'സ്കോപ്പസ്'നെയാണ് ഇന്ത്യയിലെ അക്കാദമിക് വിദഗ്ധർ ഇതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ജീവ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭൗതിക ശാസ്ത്രം, ആരോഗ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളാണ് 'സ്‌കോപ്പസിൽ ഉൾപെട്ടിട്ടുള്ളത്. എന്നാൽ 'സ്‌കോപ്പസിൽ ഉൾപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ, വളരെ ചെറിയ തുകക്ക്, നിലവാരമില്ലാത്തതും, ചിലപ്പോൾ…
മുഗൾ ചക്രവർത്തിമാരെ കുറിച്ച് പറയാതെ എങ്ങനെ ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കും?
രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാനും മറച്ചു വെക്കാനുമുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പുതിയ തലമുറക്കുള്ള ചരിത്ര പാഠങ്ങളിൽ മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച വിവരങ്ങൾ വേണ്ട എന്നതാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി)ന്റെ തീരുമാനം. മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നു മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിർത്തിക്കൊണ്ടാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്‌തത്. മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ…
പുതുതലമുറക്ക് നൽകുന്ന തെറ്റായ ചരിത്രബോധം.
മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠങ്ങൾ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഇതിനോടകം തന്നെ എൻ.സി.ഇ.ആർ.ടിയുടെ ഈ നവീകരിച്ച സിലബസ് അവരുടെ പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിലബസുകൾ യുക്തിസഹമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏതൊക്കെ അധ്യായങ്ങളാണ് നീക്കം ചെയ്തത്? മുഗൾ കോടതികളുമായി ബന്ധപ്പെട്ട 'Theme of Indian History - Part 2' എന്ന പുസ്തകത്തിലെ ''രാജാക്കന്മാരും…
മലബാറിലെ മക്കൾ ഇപ്പോഴും പുറത്ത് തന്നെ.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സീറ്റു ലഭിക്കും - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ( 2022 ജൂലൈ മാസത്തിൽ ആദ്യ ആലോട്ട്മെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്) മലബാറിലെ ഹയർ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സീറ്റ് അപര്യാപ്തത പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഏറ്റവും ഒടുവിലെ കണക്കുകളിലും പതിനായിരത്തിൽപരം വിദ്യാർത്ഥികൾക്ക് പ്ലസ് വണിന് സീറ്റില്ല. ഹയർ സെക്കൻഡറി പ്രവേശനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മലബാറിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെയാണ്;…
ഇനി എന്ന് വരും വിദ്യാഭ്യാസ രംഗത്ത് സമത്വം?
75 വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ സാക്ഷരതാ നിരക്ക് 16% ആയിരുന്നു. ഇന്ത്യൻ ജനതയുടെ വികാസത്തെ കുറിച്ച ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത മാത്രമായിരുന്നില്ല ഇതിൻ്റെ കാരണം, അന്ന് രാജ്യത്ത് നിലനിന്നിരുന്ന, സ്ത്രീകൾ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനവും കൂടിയായിരുന്നു. ഇത് കണക്കിലെടുത്ത്, വിദ്യാഭ്യാസം മൗലികാവകാശമാക്കണമെന്ന് ഭരണഘടനാ നിർമാണ വേളയിൽ, വിദ്യാഭ്യാസ സംഘടനകളും ജാതിവിരുദ്ധ സംഘങ്ങളും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള വിഭവങ്ങളുടെ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ളവർ ഇതിനെ എതിർത്തു. ഈ…
അപേക്ഷകർ 22.5 കോടി, ജോലി ലഭിച്ചത് 7.22 ലക്ഷത്തിന് മാത്രം.
കേന്ദ്ര സർക്കാർ സർവീസിൽ ജോലിക്ക് അപേക്ഷിച്ച 22.05 കോടിയിൽ, 7.22 ലക്ഷം പേർ മാത്രമാണ് 2014 മുതൽ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പാർലമെന്റിൽ ഗവൺമെൻ്റിൻ്റെ വെളിപ്പെടുത്തൽ. തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എം.പി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ ഇത് സംബന്ധിച്ച ഡാറ്റ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാർ തസ്തികകളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്നത്, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2019-'20-ലാണ്. 1.47 ലക്ഷം പേരാണ്…
മലബാർ: വിദ്യാഭ്യാസ വിവേചനത്തിന്റെ വർത്തമാനങ്ങൾ
തശ്‌രീഫ് കെ പി അസന്തുലിതമായ വികസനത്തിന്റെയും വിഭവ ലഭ്യതയുടെയും കാര്യത്തിൽ ചരിത്രപരമായ വിവേചനമനുഭവിക്കുന്ന മേഖലയാണ് മലബാർ ജില്ലകൾ. ഒട്ടേറെ നേട്ടങ്ങൾ അവകാശപ്പെടാനുണ്ടെന്ന് വാദിക്കുമ്പോഴും സർക്കാറിന്റെ വികസന വിതരണത്തിൽ മലബാർ നേരിടുന്ന വിവേചനം തുടരുകയാണ്. മാറി മാറി അധികാരത്തിൽ വന്ന ഇടത്, വലത് സർക്കാറുകൾ ഈ വിവേചന യാഥാർഥ്യത്തെ വേണ്ട വിധത്തിൽ പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തിട്ടില്ല. മലബാർ ജില്ലകൾ നേരിടുന്ന നീതി നിഷേധത്തിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ. വിജയ ശതമാനത്തിലും ഉന്നത പഠന നിലവാരത്തിലും…
എൻ.സി.ആർ.ടി പാഠപുസ്‌തകങ്ങൾ ഇനി ആർ.എസ്.എസ് എഴുതും.
സ്‌കൂളുകൾക്കായുള്ള ദേശീയ പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കാൻ നിയോഗിച്ചവരിൽ 24 പേർ ആർ.എസ്എസുകാർ. പുനഃക്രമീകരിച്ച പാഠ്യ പദ്ധതിയനുസരിച്ചാണ് പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുക. അതായത് ഇനി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പഠിക്കാം. പരീക്ഷണമെന്ന നിലയിൽ കോവിഡ് ലോക്ഡൌണിനിടെ "പാഠപുസ്‌തകങ്ങൾ യുക്തിസഹമാക്കുന്നതിന്റെ" ഭാഗമായി ഗുജറാത്ത് വംശഹത്യ, സിഖ് വംശഹത്യ, നക്സലൈറ്റ് മുന്നേറ്റങ്ങൾ, അടിയന്തരാവസ്‌ഥ എന്നിവയെ പറ്റിയുള്ള പാഠഭാഗങ്ങൾ എൻ.സി.ആർ. ടി ഒഴിവാക്കിയിരുന്നു. ആസ്വാദ്യകരവും ആകർഷകവുമായ പാഠ്യപദ്ധതിക്കും അധ്യാപനത്തിനും വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പിന്റെ ചെയർമാനായി നിയോഗിച്ചിട്ടുള്ളത് ആർ.എസ്.എസിന്റെ വിദ്യാഭാസ വിഭാഗമായ വിദ്യാഭാരതി അഖിലേന്ത്യ പ്രസിഡന്റ്…
പെൺകുട്ടികളുടെ ശൗചാലയം: സർക്കാർ വാദങ്ങൾ തെറ്റാണ്!
2022 ജൂൺ 12-ന് കേന്ദ്ര സർക്കാർ, അതിന്റെ നോഡൽ മീഡിയാ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി ഒരു അവകാശവാദം ഉന്നയിക്കുകയുണ്ടായി. 'രാജ്യത്തെ 97% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യവും പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യവുമുണ്ട്' എന്നായിരുന്നു വാദം. നിലവിലെ ബി.ജെ.പി സർക്കാർ, കഴിഞ്ഞ എട്ടു വർഷത്തിനിടെ കൈവരിച്ച അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. യു.പി.എ സർക്കാരിന്റെ ഭരണകാലത്ത് 45% സ്‌കൂളുകളിൽ മാത്രമേ കൈകഴുകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂവെന്നും, 91% ശതമാനം പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നുവെന്നും പ്രസ്…
പാഠപുസ്തകത്തിലെ കാവിവത്കരണം: കർണാടകയിൽ പ്രതിഷേധം
കർണാടകയിലെ വിദ്യാഭ്യാസ മേഖലയിൽ വർധിച്ചു വരുന്ന കാവിവത്കരണത്തിൽ പ്രതിഷേധിച്ച് നിരവധി പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും സംസ്ഥാന സർക്കാരിന്റെ വിവിധ കമ്മറ്റികളിൽ നിന്ന് രാജിവെച്ചു. കർണാടകയിൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം 2020-ൽ രൂപീകരിച്ച രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള റിവിഷൻ കമ്മിറ്റി, അടുത്തിടെ 6 മുതൽ 10 വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളും 1 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ ഭാഷാ പാഠപുസ്തകങ്ങളും സാമൂഹ്യശാസ്ത്ര- ഭാഷാ പാഠപുസ്തകങ്ങളും പരിഷ്കരിച്ചിരുന്നു. വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിംഗ്,…
അഭിപ്രായ സ്വാതന്ത്ര്യം അക്കാദമിക ഗുണനിലവാരത്തെ ബാധിക്കുമ്പോൾ.
സാദത്ത് ഹുസൈൻ. ശാരദ യൂണിവേഴ്സിറ്റിയിൽ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ ഒന്നാം സെമസ്റ്ററിൽ "രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ"(political ideology)എന്ന പേരിൽ ഒരു പേപ്പറുണ്ട്. ഇതിൻ്റെ പ്രാധാന ഉദ്ദേശം വിവിധ എഴുത്തുകാരേയും അവരുടെ സിദ്ധാന്തങ്ങളേയും പ്രായോഗിക തലങ്ങളിൽ വിദ്യാർത്ഥികൾ വിമർശനാത്മകമായി ചർച്ച ചെയ്യുക എന്നതാണെന്നാണ് യൂണിവേഴ്സറ്റിയുടെ വെബ്സൈറ്റിൽ തന്നെ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതേ വിഷയത്തിൻ്റെ അർദ്ധ വാർഷിക പരീഷയുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മൂലം അധ്യാപകനെ സസ്പെൻ്റ് ചെയ്യുകയും പ്രശ്ന പരിഹാരത്തിന് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ…
ഇത് വിജയിക്കാനുളള പോരാട്ടമാണ്
തയ്യാറാക്കിയത് ബാസിൽ ഇസ്ലാം ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ. നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ തുടക്കം…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഉന്നത കലാലയങ്ങളിലെ ആത്മഹത്യകൾ എന്തുകൊണ്ട്?
2014 മുതൽ 2021 വരെയുള്ള ഏഴ് വർഷ കാലയളവിൽ വിവിധ കേന്ദ്ര സർവകലാശാലകൾ ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐ.ഐ.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്), എൻ.ഐ.ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐ.ഐ.എസ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) എന്നിവിടങ്ങളിലായി 122 ഓളം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇങ്ങനെ ആത്മഹത്യ ചെയ്തവരിൽ കൂടുതലും പാർശ്വവൽകൃതത സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളാണ്. 23 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും, 41 പേർ ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മറ്റു…
കോവിഡ് കാലത്ത് രാജ്യം പുറംതള്ളുന്ന ദളിത്- ആദിവാസി വിദ്യാർത്ഥികൾ
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഊർജം പകരാനായി സർക്കാർ തലത്തിൽ മുന്നോട്ടു വെക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകളും മറ്റ് അവകാശങ്ങളും. പ്രത്യേകിച്ച് പോസ്റ്റ് മെട്രിക് സ്കീമിലേക്കുള്ള (പി.എം.എസ്) ബജറ്റ് വിഹിതം. രാജ്യത്തുടനീളമുള്ള 62 ലക്ഷം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു വലിയ പദ്ധതിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്. 2014-15ൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 13.5 ശതമാനവും പട്ടികവർഗക്കാർക്ക് 4.8 ശതമാനവും വിഹിതമുണ്ടായിരുന്നു. 2018-19 ആയപ്പോഴേക്കും ഇത് പട്ടികജാതി വിഭാഗങ്ങൾക്ക് 15 ശതമാനമായും പട്ടികവർഗക്കാർക്ക് 6 ശതമാനമായും വർധിച്ചു. രാജ്യത്തുടനീളമുള്ള…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.