ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്ന സാമൂഹിക മാധ്യമങ്ങളിൽ ഒന്നാണ് വാടസാപ്പ്. ഇതേ വാട്സാപ്പിനെ കുറിച്ച് തന്നെയുള്ളൊരു വ്യാജ വാർത്ത കുറച്ചധികം നാളുകളായി പങ്കുവെക്കപ്പെടുന്നുണ്ട്. വാട്‌സാപ്പിൽ പുതിയ നിയന്ത്രണങ്ങൾ ഉണ്ടായെന്നും സർക്കാരിന് അത് ഉപയോഗിക്കുന്ന ആളുടെ മെസേജുകൾ അടക്കം വായിക്കാനും പ്രസ്തുത മെസേജുകളിൽ പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ നടപടി എടുക്കാനും സാധിക്കും എന്ന വിധത്തിലാണ് വാർത്ത പ്രചരിക്കുന്നത്.
വാർത്തയുടെ പൂർണരൂപം:
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ് ആൻഡ് വീഡിയോ കാൾ )
- എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.
- എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.
- വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.
- ഫോൺ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും.
- അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്.
- സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും മുതിർന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക.
- ഗവൺമെന്റ് നോ പ്രൈംമിനിസ്റ്റർ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് എതിരെയും ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാതിരിക്കുക.
- രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകൾ ഈ അവസ്ഥയിൽ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാൻ ചാൻസുണ്ട്.
- സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.
- എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർസും സീരിയസായി എടുക്കേണ്ടതാണ്
- ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക ഗ്രൂപ്പ് മെമ്പേഴ്സ് ഉള്ള വാട്സാപ്പിലെ പുതിയ റൂൾസ്
- 1. ✓ = മെസ്സേജ് അയച്ചു
- ✓✓ = മെസ്സേജ് ഡെലിവറി ആയി
- Tᴡᴏ ʙʟᴜᴇ ✓✓= മെസ്സേജ് വായിച്ചു
Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു - Tᴡᴏ ʙʟᴜᴇ ✓✓ ᴀɴᴅ ᴏɴᴇ ʀᴇᴅ ✓= നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം
- Oɴᴇ ʙʟᴜᴇ✓ ᴀɴᴅ ᴛᴡᴏ ʀᴇᴅ✓✓ = നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു
- Tʜʀᴇᴇ ʀᴇᴅ ✓✓✓ = നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും
ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആവുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
വസ്തുത:
- വാർത്തയുടെ ഉറവിടമോ ഇത്തരമൊരു തീരുമാനത്തിന് കാരണമായ അനുബന്ധ കാരണങ്ങളോ ഈ മെസേജിൽ വ്യക്തമാക്കപ്പെടുന്നില്ല. ഏതൊരാൾക്കും എഴുതി ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ, ആധികാരികമായ റഫറൻസ് ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ ഉള്ളടക്കം.
- ഈ വാർത്ത ഇപ്പോൾ പ്രചരിച്ച സാഹചര്യത്തിൽ കേരള പോലീസ് ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്.

- വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനായി ഇന്ത്യൻ ഗവർമെന്റ് സർക്കുലർ ഇറക്കിയപ്പോൾ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് കമ്പനി ചെയ്തത്. ഓരോ ഉപഭോക്താവിന്റെയും പ്രൈവസി പ്രധാനമാണെന്നും ഓരോ പൗരനും ഭരണഘടന അനുശാസിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ് ഇത് എന്നാണ് വാട്സാപ്പിന്റെ ഉടമസ്ഥരായ മെറ്റ കോടതിയിൽ വാദിച്ചത്.
നിലവിൽ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലുള്ള നിയന്ത്രണങ്ങൾ ഗവർമെന്റിന്റെ ഭാഗത്ത് നിന്നോ ഫേസ്ബുക്ക് കമ്പനിയുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല.