Skip to content Skip to sidebar Skip to footer

ടിപ്പു സുൽത്താൻ:ഇന്ത്യ വിസ്മരിക്കുന്ന റോക്കറ്റ് ജീനിയസ്

ഇന്ത്യയുടെ മിസൈൽമാനും മുൻ രാഷ്ട്രപതിയുമായി എ.പി.ജെ അബ്ദുല്‍ കലാം ആത്മകഥയായ ‘അഗ്നിചിറകുകളിൽ” ടിപ്പു സുൽത്താൻ സൈന്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്.

നാസയുടെ അന്തരീക്ഷ നിരീക്ഷണത്തിനുള്ള ‘സൗണ്ടിംഗ് റോക്കറ്റ് പ്രോഗ്രാമിന്റെ പ്രധാനസ്ഥലം.ഇവിടത്തെ സ്വീകരണ മുറിയില്‍ വളരെ പ്രാധാന്യം നല്‍കി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു വര്‍ണചിത്രം ഞാന്‍ കണ്ടു. അന്തരീക്ഷത്തില്‍ ഏതാനും റോക്കറ്റുകള്‍ ചീറിപ്പായുന്ന ഒരു യുദ്ധരംഗമാണ് അതില്‍ ചിത്രീകരിച്ചിരുന്നത്. ഒരു വ്യോമകേന്ദ്രത്തില്‍ സ്ഥാപിക്കാവുന്ന സാധാരണചിത്രം. എന്നാല്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്, അതിലെ റോക്കറ്റ് വിക്ഷേപകരായ സൈനികര്‍ വെള്ളക്കാരായിരുന്നില്ല, പ്രത്യുത ദക്ഷിണ ഏഷ്യന്‍ വംശജരുടെ ഛായയുള്ള ഇരുണ്ട നിറക്കാരായിരുന്നു എന്നതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം ജിജ്ഞാസ വര്‍ധിച്ചപ്പോള്‍ ഞാനാചിത്രം അടുത്തു ചെന്നു നോക്കി. ബ്രിട്ടീഷുകാരെ ആക്രമിക്കുന്ന ടിപ്പുസുല്‍ത്താന്റെ സൈന്യമായിരുന്നു അതില്‍. ടിപ്പുവിന്റെ സ്വന്തം നാട്ടില്‍ വിസ്മരിക്കപ്പെട്ട ഒരു വസ്തുത ഇതാ ഭൂഗോളത്തിന്റെ എതിര്‍വശത്തുള്ള ഒരു രാജ്യത്ത് ആദരപൂര്‍വം അനുസ്മരിക്കപ്പെടുന്നു. റോക്കറ്റ് യുദ്ധ സങ്കേതത്തിലെ വീരനായ ഒരു ഭാരതീയനെ നാസ ഇപ്രകാരം ആദരിച്ചത് എന്നെ അഭിമാന പുളകിതനാക്കി.”

ടിപ്പു സുൽത്താൻ (എണ്ണചിത്രം)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റുകൾ ഉപയോഗിക്കാറുണ്ടായിരന്നെങ്കിലും, റോക്കറ്റ് സാങ്കേതികവിദ്യയെ മറ്റൊരു തലത്തിലേക്കുയർത്തിയത് ടിപ്പു സുൽത്താനായിരുന്നു.

ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ടിപ്പു സുൽത്താന്റെ സൈന്യം വികസിപ്പിച്ചെടുത്ത റോക്കറ്റായിരുന്നു, ആദ്യമായി ആയുധമായി ഉപയോഗിക്കപ്പെട്ട ലോഹ റോക്കറ്റുകൾ. ഇത്തരം റോക്കറ്റുകൾ മൂലം വമ്പിച്ച നഷ്ടങ്ങൾ സഹിക്കേണ്ടി വന്ന ബ്രിട്ടീഷുകാർ, വളരെ എളുപ്പം, ടിപ്പുവിന്റെ റോക്കറ്റുകൾ റിവേഴ്‌സ് എൻജിനീയറിങ് നടത്തി അവയെക്കുറിച്ച് പഠിക്കുകയും തങ്ങളുടെ ആയുധശേഖരത്തിലേക് അതിനെ ഏറ്റടുത്തുപ്രയോഗിക്കുകയും ചെയ്തു.

ആംഗ്ലോ-മൈസൂർ യുദ്ധം (എണ്ണ ചിത്രം)

യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിക്കുക മാത്രമല്ല, വാട്ടർലൂ യുദ്ധത്തിൽ നപ്പോളിയന്റെ പരാജയത്തിലും ഈ റോക്കറ്റുകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടിപ്പുവിന്റെ മാതൃകയനുസരിച്ച് ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്ത റോക്കറ്റുകൾ ‘ദി സ്റ്റാർ സ്പാങ്ഗിൽഡ് ബാനർ’ ( The Star-Spangled Banner) അമേരിക്കൻ ദേശീയഗാനത്തിൽ വരെ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ടിപ്പു സുൽത്താന്റെ യഥാർത്ഥ റോക്കറ്റ് മാതൃക

വെടിമരുന്നിന്റെ കണ്ടുപിടുത്തത്തെ തുടർന്ന് ചൈനക്കാരും യൂറോപ്യരും മുളങ്കുഴലുപയോഗിച്ച് റോക്കറ്റുകൾ പരീക്ഷിച്ചിരുന്നു. എന്നാൽ ദീർഘ-ദൂര ആയുധങ്ങൾക്ക് ആവശ്യമായ ദൃഢതയോ പരിധിയോ അവയ്ക്കില്ലായിരുന്നതിനാൽ, പീരങ്കികൾ വളരെപ്പെട്ടെന്ന് അവയുടെ സ്ഥാനമെടുത്തു. എന്നാൽ, 1700 കളുടെ അവസാനത്തിൽ ടിപ്പു സുൽത്താൻ മുളങ്കുഴലുകൾക്ക് പകരം ഇരുമ്പുക്കുഴലുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തി.

മുള എന്നത് വളരെ ദുര്‍ബ്ബലമായ ഒരു പദാര്‍ത്ഥമായിരുന്നതിനാൽ, കുഴലുകൾക്കകത്ത് നിറച്ച വെടിമരുന്നിന്റെ അളവ് വളരെ പരിമിതമായിരുന്നു. എന്നാൽ ഇരുമ്പ് കുഴലുകൾ ഉപയോഗിച്ചത് കൊണ്ട് മൈസൂർ സൈന്യത്തിന് റോക്കറ്റിൽ കൂടുതൽ വെടിമരുന്ന് നിറയ്ക്കാനാവുകയും, അതുമൂലം റോക്കറ്റുകൾക്ക് കൂടുതൽ വേഗതയും, അധിക വ്യാപ്തിയും നൽകാൻ സാധിച്ചു. മുന്തിയ ഇനം ഇരുമ്പിന്റെ ഉപയോഗം മൂലം, ടിപ്പു സുൽത്താന്റെ റോക്കറ്റുകൾക്ക് രണ്ട് കിലോമീറ്ററുകൾ വരെ വ്യാപ്തി ലഭിച്ചു.

ഈ റോക്കറ്റുകൾക്ക് ഒരു ശാസ്‌ത്രീയമായ രൂപരേഖയുമുണ്ടായിരുന്നു. വെടിമരുന്നിനാൽ നിറച്ച ലോഹകുഴലുകൾ ഒരു അറ്റത്ത് അടച്ച നിലയിലും , കുഴല്‍വായുടെ മറ്റേ അറ്റത്ത്, അത് പുറപ്പെടുവിക്കുന്ന വാതകമുപയോഗിച്ച് റോക്കറ്റ് പ്രവർത്തിപ്പിക്കുന്ന തരത്തിലുമായിരുന്നു സജ്ജീകരിച്ചിരുന്നത്. ടിപ്പുവിന്റെ മാതൃകകളിൽ, റോക്കറ്റിനകത്ത് ദ്വന്ദ്വാവശ്യങ്ങളുമായി വാളുകളും സംയോജിപ്പിച്ചിരുന്നു. ആരോഹണത്തിനിടയിൽ റോക്കറ്റിനാവശ്യമായ ദൃഢത നൽകിക്കൊണ്ട് ഒരു മാർഗ്ഗനിർദ്ദേശ സംവിധാനമായും, പറയ്‌ക്കലിന്റെ അവസാനത്തിൽ ആയുധമായും ഈ വാളുകൾ പ്രവർത്തിച്ചു. ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ശക്തി നഷ്ടപ്പെടുകയും താഴേക്ക് നിലം പതിക്കുകയും ചെയ്യുന്ന ഈ റോക്കറ്റുകൾ അതിനു താഴെ വരുന്ന സൈനികരെ കൊല്ലുകയോ സാരമായി പരിക്കേൽപ്പിക്കുകയോ ചെയ്തു.

ടിപ്പു സുൽത്താൻ സൈന്യത്തിന്റെ റോക്കറ്റ് സേനാവിഭാഗം

നാശനഷ്ടങ്ങളുടെ അളവിനെക്കാളും, ശത്രുകൾക്കിടയിൽ പരിഭ്രാന്തിസൃഷ്ടിക്കുന്നതിൽ ഈ റോക്കറ്റുകൾ ഹേതുവായിരുന്നു. ടിപ്പു സുൽത്താൻ ഇതു ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഈ റോക്കറ്റുകളെ പ്രവർത്തിപ്പിക്കാനായി നിയുക്തരായ അയ്യായിരത്തോളം ആളുകളടങ്ങുന്ന ശക്തമായ ഒരു സേനയെ അദ്ദേഹം നിർമിച്ചിരുന്നു.

ഈ സംഘം ഒരേ സമയം കൈയില്‍ ഒതുങ്ങുന്ന റോക്കറ്റുകൾ വെടിവെയ്ക്കുകയും, ധാരാളം റോക്കറ്റുകൾ വിക്ഷേപിക്കാൻ ചുമട്ടുവണ്ടികൾ ഉപയോഗിക്കുകയും ചെയ്തു. ആധുനിക കാലത്തെ പീരങ്കിപ്പട്ടാള സേനാവിഭാഗങ്ങളെ പോലെ, ഈ റോക്കറ്റ് സേന വിഭാഗം, വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ റോക്കറ്റുകളുടെ സഞ്ചാരപഥവും വ്യാപതിയുമെല്ലാം നിർണ്ണയിക്കാൻ ശിക്ഷണം സിദ്ധിച്ചവരായിരുന്നു.

ഈ റോക്കറ്റുകളെ പരിപൂര്‍ണ്ണമാക്കാനായി തന്റെ ഭൂപ്രദേശത്തിന് കീഴിലെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം പരിശീലനക്കളരികൾ സ്ഥാപിച്ചിരുന്നു. തുടർച്ചയായ പരീക്ഷണ-പിഴവുകളുടെ മാർഗമുപയോഗിച്ച്, റോക്കറ്റുകളുടെ നിർമ്മാണത്തിൽ പ്രാദേശിക ശില്പികൾക്കും വലിയ പങ്കുണ്ടായിരുന്നു.

യുദ്ധങ്ങളിലുള്ള ഉപയോഗം

നാല് ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലും ടിപ്പു സുൽത്താന്റെ സൈന്യം റോക്കറ്റുകൾ വലിയ പ്രഭാവത്തോടെ തന്നെ ഉപയോഗിച്ചിരുന്നു. 1780 ലെ ആദ്യ ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, പൊള്ളിലൂർ യുദ്ധത്തിലാണ് ലോഹ റോക്കറ്റുകളുടെ ഊര്‍ജ്ജിതമായ ഉപയോഗത്തെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങളുണ്ടാവുന്നത്. മുന്നോട്ട് നീങ്ങിയ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സൈന്യം, മൈസൂർ സൈന്യത്തിന്റെ നിരവധി തവണകളായുണ്ടായ റോക്കറ്റ് വിക്ഷേപണത്താൽ പിൻവലിഞ്ഞു. ഈ പരാജയത്തെതുടർന്ന് ബ്രിട്ടീഷ് സൈന്യത്തിലെ നിരവധി ഉദ്യോഗസ്ഥരെ തടവുകാരായി പിടിച്ചെടുക്കുകയുണ്ടായി.

മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ രേഖകളിലും ടിപ്പു സുൽത്താൻ വിന്യസിച്ച റോക്കറ്റ് സേനയെ സംബന്ധിച്ച പരാമർശങ്ങളുണ്ട്. യുദ്ധത്തിനിടയിൽ, 1792 ഫെബ്രുവരി 6 ന്, ശ്രീരംഗപ്പട്ടണതിനാടുത്തുള്ള കാവേരി നദിക്കരയിലേക്ക് നീങ്ങുന്നതിനിടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ലഫ്. കേ. നോക്സും സൈന്യവും ഒരു വലിയ റോക്കറ്റാക്രമണത്തിൽ പെടുകയുണ്ടായി.

സുൽത്താൻപേട്ട് ടോപ് യുദ്ധം

നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്തിലെ സുൽത്താൻപേട്ട് ടോപ്‌ യുദ്ധത്തിൽ, പിൽകാലത്ത് വെലിങ്ങ്ടൺ പ്രഭുവും, വാട്ടർലൂ യുദ്ധത്തിലെ വീരപുരുഷനുമൊക്കെയായ ആർതർ വെല്ലെസ്‌ലിയോട് 1799 ഏപ്രിലിൽ, കോട്ടയിൽ ഒരു രാത്രികാല പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ടായിരുന്നു. ഇരുട്ടിന്റെ മറവിൽ നീങ്ങിയിരുന്ന സൈന്യം കനത്ത റോക്കറ്റാക്രമണത്തിൽപ്പെ ടുകയുണ്ടായി. ഇതിന് മുന്നേ റോക്കറ്റുകൾ നേരിട്ടിട്ടില്ലായിരുന്ന വെല്ലെസ്‌ലിയും സേനയിലെ സൈനികരും പേടിച്ചരളുകയും സംഭ്രമത്തിൽ സഥലം വിടുകയും ചെയ്തു. തന്റെ സൈന്യത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതിൽ, പ്രത്യേകമായും വെല്ലെസ്‌ലി അപമാനിക്കപ്പെട്ടു.

ചരിത്രത്തിനുമേലുള്ള സ്വാധീനം

ടിപ്പുവിന്റെ റോക്കറ്റുകളെ കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും പഠിച്ച ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫക് റിസർച്ചിലെ എഞ്ചിനീയറിംഗ് മെക്കാനിക്സ് വിഭാഗം പ്രഫസറും, ഏറോസ്പേസ് ശാസ്ത്രജ്ഞനുമായ റോട്ടം നരസിംഹ, സുൽത്താൻപേട്ടിൽ വച്ച് വെല്ലെസ്‌ലിയ്ക്കുണ്ടായ അവമാനം ഒരു മിലിറ്ററി കമാണ്ടർ എന്ന നിലയിൽ അദ്ദേഹത്തെ മാറ്റിമറിച്ചു എന്ന് പറയുന്നു. ” അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പറയുന്നതനുസരിച്ച് വെല്ലെസ്‌ലി പിന്നീടൊരിക്കലും യുദ്ധകളത്തിൽ ഭീതി കാണിച്ചില്ല. വെല്ലെസ്‌ലി പിന്നീട് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ കീഴ്പ്പെടുത്തിയ കമാണ്ടറാവുകയാണ് ചെയ്തത്. അതിനാൽ മൈസൂർ റോക്കറ്റുകൾ മഹത്തായ വാട്ടർലൂ യുദ്ധത്തെ സ്വാധീനിച്ചു, ” അദ്ദേഹം പറയുന്നു.

“ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റുകൾ ഉപയോഗിക്കാറു ണ്ടായിരുന്നെങ്കിലും, റോക്കറ്റ് സാങ്കേതികവിദ്യയെ മറ്റൊരു തലത്തിലേക്കുയർത്താൻ ടിപ്പു സുൽത്താന് കഴിഞ്ഞു. അക്കാലത്ത്, ലോകത്തെ തന്നെ ഏറ്റവും മുന്തിയ തരം ഇരുമ്പ് ഇന്ത്യയിൽ നിർമ്മിക്കിപ്പെടുകയും, ടിപ്പുവിന്റെ പക്കൽ വളരെ വിദഗ്ദരായ ശില്പികളുമുണ്ടായിരുന്നു. ഇവ രണ്ടുമുപയോഗിച്ച് കൂടുതൽ വ്യാപ്തിയുള്ള വലിയ റോക്കറ്റുകൾ അദ്ദേഹം നിർമ്മിച്ചെടുത്തു,” നരസിംഹ പറയുന്നു.

ടിപ്പുവിന്റെ ആയുധശേഖരത്തിൽ നിന്ന് പിടിച്ചെടുത്ത റോക്കറ്റുകൾ, ആംഗ്ലോ-അമേരിക്കൻ യുദ്ധങ്ങളിൽ ഉപയോഗിച്ച ‘കോൺഗ്രീവ് റോക്കറ്റുകൾ’ വികസിപ്പിച്ചെടുക്കുന്നതിന് കാരണമായി. അമേരിക്കൻ ദേശീയ ഗാനമായ ‘ദി സ്റ്റാർ സ്പാങ്ങ്ഗിൽഡ് ബാനറിൽ’ പോലും അവ പരാമർശിക്കപ്പെട്ടു-“…അതിദീപ്തമായ ചുവന്ന റോക്കറ്റുകൾ, അന്തരീക്ഷത്തിൽ പൊട്ടിചിതറുന്ന ബോംബുകൾ. ” ( “…the rockets red glare, the bombs bursting in air.”)

ടിപ്പുവിന്റെ പാരമ്പര്യം പലപ്പോഴും വിവാദവിഷയമാവാറുണ്ടെങ്കിൽ പോലും ഏറോസ്പേസ് ശാസ്ത്രഞ്ജനായ നരസിംഹ പറയുന്നത് പ്രകാരം, റോക്കറ്റ് സാങ്കേതിക വിദ്യയിലുള്ള ടിപ്പുവിന്റെ സംഭാവന ചോദ്യം ചെയ്യാപ്പെടാത്തതായി തന്നെ നിൽക്കും. അദ്ദേഹം ഇന്ത്യയുടെ യഥാർത്ഥ റോക്കറ്റ് മനുഷ്യനായി നിലനിൽക്കുകയും ചെയ്യും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.