Skip to content Skip to sidebar Skip to footer

ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!

  സംഭവം

ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു.

രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു.

തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു.

എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു.

“ഹിന്ദുക്കളെ രക്ഷിക്കാൻ” ഉച്ചകഴിഞ്ഞ് 3 മണിക്ക് തലാബ് ചൗക്കിൽ ആളുകൾ കൂടാൻ ആഹ്വാനമുണ്ടായി.

ഈ അഭ്യൂഹം പ്രചരിപ്പിച്ചതിന് മൂന്ന് കരാർ ജീവനക്കാരടക്കം നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ഇൻഡോർ കമ്മീഷണർ പവൻ കുമാർ ശർമ്മ പറഞ്ഞു.

അഭ്യൂഹങ്ങൾക്ക് ശേഷം, നിരവധി വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ‘ഗൗ രക്ഷാ സമിതി’യുടെ ബാനറിന് കീഴിൽ അതേ പ്രദേശത്ത് രണ്ടാമത്തെ രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചു. 

ജാഗോ ഹിന്ദു ജാഗോ  (ഹിന്ദുക്കളേ, ഉണരൂ)’ എന്ന മുദ്രാവാക്യം ഉയർത്തി നടന്ന ജാഥയിൽ വിവാദമായ ദി  കശ്മീർ ഫയൽസിന്റെ പോസ്റ്ററുകൾ ഉയർത്തി പിടിച്ചിരുന്നു.

മസ്ജിദിന് മുന്നിൽ ഡിജെകളുമായി, കാവി പതാകകൾ വീശിയും ഉച്ചത്തിലുള്ള പാട്ടുകൾ വെച്ചും ഘോഷയാത്ര നടന്നു.

വൈകിട്ട് അഞ്ച് മണിക്ക് കല്ലേറ് ആരംഭിക്കുന്നത് വരെ  ഇത് തുടർന്നു.

ഇരുവശത്തുനിന്നും കല്ലേറ് ആരംഭിച്ചപ്പോൾ വാർത്ത കാട്ടുതീ പോലെ പടർന്ന്  നഗരത്തെ പിടിച്ചുകുലുക്കി.

സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ തലാബ് ചൗക്കിലുണ്ടായിരുന്ന പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരി ലാത്തി ചാർജിന് ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.

ആക്രമണം

തലാബ് ചൌക്കിൽ നിന്ന് തുടങ്ങിയ ആക്രമണം ഖാർഗോണിന് ചുറ്റുമുള്ള പ്രദേശത്തേക്ക് കൂടി വ്യാപിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ട 28 കാരനായ ഇബ്രാഷ് ഖാന്റെ മൃതദേഹം മധ്യപ്രദേശ് പോലീസിന് 8 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടു കിട്ടിയത്.

സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 44 കേസുകൾ രജിസ്റ്റർ ചെയ്യുകയും 148 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

തലാബ് ചൗക്കിന് സമീപമുണ്ടായ അക്രമത്തിൽ കോട്വാലി പോലീസ് സ്റ്റേഷനിലെ ടൗൺ ഇൻസ്പെക്ടർ ബി എൽ മാൻഡ്‌ലോയ്ക്ക്   തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

26 വീടുകളും 12 വാഹനങ്ങളും അഞ്ച് കടകളും ഒരു ഗോഡൗണും നിരവധി ആരാധനാലയങ്ങളും നശിപ്പിക്കുകയോ തീവെക്കുകയോ ചെയ്തു. ഇവയിൽ 90 ശതമാനവും മുസ്ലിം സമുദായത്തിന്റെതാണ്.

ഹിന്ദു പ്രദേശങ്ങളിലെ ഏക മുസ്ലിം വീട് കത്തി നശിക്കപ്പെട്ട രീതിയിൽ കണ്ടെത്തി.

കർഫ്യൂ പ്രഖ്യാപിച്ചതിനുശേഷവും സറഫ മാർക്കറ്റിലെ ധൻ മണ്ഡി മസ്ജിദ് അക്രമിക്കപ്പെട്ടു.

ഭരണകൂട ഇടപെടൽ

ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും വീടുകൾ നശിപ്പിക്കപ്പെട്ടതും മിക്കതും മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെതാണ്. എന്നാൽ, അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ മുസ്ലിംകൾ മാത്രം.

പരാതിയുമായി ചെന്നെത്തുന്ന മുസ്ലിംകളെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയക്കുന്ന പോലീസ് സ്റ്റേഷനുകൾ.

33 എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ  മുസ്ലീം വിഭാഗത്തിൽ നിന്ന് മൂന്ന് എണ്ണം  മാത്രമാണുള്ളത്.

സംഭവം നടന്ന പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പരിശോധിച്ചപ്പോൾ അതിലൊക്കെയും പ്രതികളാക്കിയത് ഭൂരിഭാഗവും മുസ്ലിം നാമധാരികൾ മാത്രമാണെന്ന് factsheet.in കണ്ടെത്തി.

തവ്ഡി മൊഹല്ലയിലെ വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നസീർ അഹമ്മദ് ഖാൻ തന്റെ വീട് ആക്രമിച്ച ബജ്റംഗ് ദള്ളു മായി ബന്ധപ്പെട്ട  ആളുകളെ തിരിച്ചറിഞ്ഞിട്ടും, പരാതിപ്പെട്ടിട്ടും, പൊലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കന്ഹ ഭരോ (20) എന്ന വ്യക്തി ധൻഗർ സമാജ് ധർമ്മശാലയുടെ മേൽക്കൂരയിൽ നിന്ന് കല്ലെറിഞ്ഞതും നസീർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അക്രമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട്, “ജിസ് ഘർ സേ പഥർ ആയേ ഹേ, ഉസ് ഘർ കോ ഹീ പതരോ കാ ധേർ ബനേംഗേ (കല്ലുകൾ എറിഞ്ഞ വീടുകൾ തകർന്നു തരിപ്പണമാകും)” എന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇവിടുത്തെ ജില്ലാഭരണകൂടം അനധികൃത നിർമ്മാണമാണെന്ന് പറഞ്ഞു കൊണ്ട് മുസ്ലീങ്ങളുടെ 32 കടകളും 16 വീടുകളും തകർത്തു. അതേസമയം കുറ്റവാളികളോട് സഹിഷ്ണുത ഇല്ലാത്ത നയമാണ് ഞങ്ങൾക്കുള്ളത് എന്ന് കലക്ടർ അനുഗ്രഹ് പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച് നൽകിയ വീടും ജില്ലാ അധികാരികൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു.

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള ശൗചാലയങ്ങളും കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടു.

“ആറുമാസം മുമ്പ് മുനിസിപ്പൽ കോർപ്പറേഷൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും നോട്ടീസ് നൽകിയിരുന്നില്ല. എന്നാൽ അക്രമം നടന്ന് ഒരു ദിവസത്തിന് ശേഷം, നഗരം കർശനമായ കർഫ്യൂവിന് കീഴിലായിരുന്നപ്പോൾ, മസ്ജിദ് സമുച്ചയത്തിന്റെ ഭാഗമായ 12 കടകൾ തകർത്തു,” അവിടെ ഒരു കടയുണ്ടായിരുന്ന മസ്ജിദ് കമ്മിറ്റി മേധാവി ഹിദായത്തുള്ള മൻസൂരി പറഞ്ഞു.

വർഗീയ കലാപവുമായി കുടിയൊഴിപ്പിക്കലിന് ബന്ധമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ തകർന്ന വീടുകൾ കലാപകാരികളുടേതാണെന്ന് പറഞ്ഞുകൊണ്ട് “ഖാർഗോൺ ജനസംപാർക്ക് ഓഫീസിൽ” നിന്നുള്ള ട്വീറ്റ് ഇതിനെ തള്ളിക്കളയുന്നു.

Join us | http://bit.ly/JoinFactSheets3

 
Sources :

https://m.thewire.in/article/communalism/madhya-pradesh-khargone-ram-navami-muslims

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.