Skip to content Skip to sidebar Skip to footer

താലിബാൻ്റെ ചരിത്രവർത്തമാനങ്ങൾ!

വൈദേശിക ശക്തികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അഫ്ഗാൻ ഭൂപ്രകൃതി നന്നായി അറിയാവുന്ന, അഫ്ഗാൻ മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്ന പോരാളികളുടെ സഹായത്തോടെയാണ്  യു.എസ്‌.എസ്‌.ആറി.നെ  പരാജയപ്പെടുത്താൻ അമേരിക്കക്കു സാധിച്ചത്. അമേരിക്കൻ  പോപ്പുലർ കൾച്ചറിലടക്കം ആഘോഷിക്കപ്പെട്ട പദമാണ് അഫ്ഗാൻ ജിഹാദ്. റാംബോ പോലുള്ള ഹോളിവുഡ് സിനിമകളിലും അഫ്ഗാൻ മുജാഹിദുകളെ പോസിറ്റീവ് ആയി ചിത്രീകരിക്കുന്ന സാഹചര്യം പോലും അമേരിക്ക രൂപപ്പെടുത്തിയിരുന്നു.

ഭാഗം -1 | അഫ്ഗാനിസ്ഥാനിലെ അധികാര മത്സരങ്ങൾ!

ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ കൊല്ലപ്പെട്ടപ്പോൾ, അദ്ദേഹത്തിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് ഒട്ടുമിക്ക രാഷ്ട്ര നേതാക്കളും പ്രസ്താവന ഇറക്കിയിരുന്നു. ഈ  പശ്ചാത്തലത്തിൽ ഇന്ത്യയിലും വളരെ വിശദമായ ചർച്ച താലിബാനെ കുറിച്ച് നടക്കുകയുണ്ടായി. താലിബാന്റെ പുതിയ വളർച്ച, അതുണ്ടാക്കുന്ന ഭവിഷ്യത്തുകൾ, താലിബാൻ രൂപീകരണത്തിന് കാരണമായ പശ്ചാത്തലങ്ങൾ, ഏകദേശം 20 വർഷമായി

അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തി അവരുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെട്ട്‌, അവിടെ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ സൈനിക പിന്മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയവ ഈ സാഹചര്യത്തിൽ സജീവമായി. 

ഇസ്ലാമിൻ്റെ ചരിത്ര വേരുകൾ

അഫ്ഗാനിലെ ഇസ്ലാമിൻ്റെ ചരിത്രം പറയാതെ താലിബാനെക്കുറിച്ച് എഴുതാനാകില്ല. ഏഴാം നൂറ്റാണ്ടിൽ തന്നെ അഫ്ഗാൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക വ്യാപനം നടന്നിരുന്നു. അബൂ മുസ്‌ലിം ഖുറാസാനി പോലുള്ള പ്രമുഖരുടെ നേതൃത്വത്തിൽ മുസ്ലിം ഭരണകൂടങ്ങൾക്ക് ഇവിടെ ശക്തമായ സ്വാധീനം ചെലുത്താനും കഴിഞ്ഞിരുന്നു.  

അവിടെ ഉണ്ടായിരുന്ന ഗോത്രവർഗ്ഗ പശ്ചാത്തലവും അവരിലേക്ക് എത്തിയ  ഇസ്‌ലാമിക ആദർശവും കൂടി മിശ്രിതമായ സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് അഫ്ഗാന്റെ പാരമ്പര്യം എന്ന് പറയാം. ധാരാളം മുസലിം രാജവംശങ്ങൾ അഫ്ഗാനിസ്ഥാൻ ഭരിച്ചിട്ടുണ്ട്. അമീർ തൈമൂർ, സഫവികൾ, ഉഥ്മാനികൾ അടക്കമുള്ള വൻശക്തികളുടെ ഭരണത്തിനു കീഴിൽ ഈ പ്രദേശങ്ങളും വന്നിട്ടുണ്ട്. കൂടാതെ സഫാരികൾ, സാമാനികൾ, ഗസ്നവികൾ, ഗൂരികൾ, മുഗളർ, ഹൊതാകികൾ, ദുർറാനി സാമ്രാജ്യം തുടങ്ങിയ സ്വതന്ത്ര മുസ്ലീം ഭരണകൂടങ്ങളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ബ്രിട്ടീഷ് – റഷ്യൻ സാമ്രാജ്യങ്ങളും അഫ്ഗാൻ പ്രദേശങ്ങളെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചിരുന്നു. അമാനുല്ലാഖാൻ, നാദിർ ഷാഹ്, സഹീർ ഷാ, മുഹമ്മദ് ദാവൂദ് ഖാൻ തുടങ്ങിയവരും വ്യത്യസ്ത കാലങ്ങളിൽ അഫ്ഗാൻ ഭരിച്ചിട്ടുണ്ട്. നൂർ മുഹമ്മദ് തറക്കി, ഹഫീസുല്ലാഹ് അമീൻ ബബ്റക് കാർമൽ, മുഹമ്മദ് നജീബുല്ലാഹ് എന്നിവരും സോവിയറ്റു യൂണിയന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് ഭരണവും അഫ്ഗാനിസ്ഥാന്റെ ആധുനിക ചരിത്രത്തിന്റെ സുപ്രധാന ഘട്ടങ്ങളാണ്.Taliban forces in early 1990s

ഗോത്രവർഗ വ്യവസ്ഥയാണ്  അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക രാഷ്ട്രീയ ഘടകം. പഷ്തൂണുകൾ, താജിക്കുകൾ, തുർക്കുമനുകൾ, ഹസാരകൾ തുടങ്ങിയ നിരവധി ഗോത്രവർഗ്ഗക്കാരുടെ സാന്നിധ്യം അഫ്ഗാനിസ്ഥാന്റെ വളർച്ചക്കും തളർച്ചക്കും കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക- യു.എസ്.എസ്.ആർ  ശക്തികളുടെ ശീതയുദ്ധം  അഫ്ഗാൻ രാഷ്ട്രീയത്തിൽ കൂടുതൽ ദൃശ്യമാവുന്നത്. സ്വാഭാവികമായും അമേരിക്കയുടെ പ്രാദേശിക- ഭൗമ രാഷ്ട്രീയത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി യു.എസ്‌.എസ്‌.ആറിനെ ഇല്ലാതാക്കുക എന്നത് അവരുടെ അന്താരാഷ്ട നയത്തിന്റെ ഭാഗം കൂടിയായിരുന്നു. അതിൻ്റെ ഭാഗമായി കാണ്ഡഹാർ, കാബൂൾ, പഞ്ചശീല അടക്കമുള്ള വിവിധ ഭാഗങ്ങളിൽ അധികാരവും ശക്തിയും സ്വാധീനവുമുണ്ടായിരുന്ന, ഗോത്രവർഗ്ഗക്കാരായ നിരവധി അഫ്ഗാൻ മുജാഹിദുകൾക്ക് അമേരിക്ക ശക്തമായ ഒരു നയതന്ത്ര – ആയുധ സഹായം ഒരുക്കി കൊടുക്കുന്നുണ്ട്. 

അമേരിക്കൻ സ്വാധീനം

ഈ സാഹചര്യത്തിലൂടെയാണ് അമേരിക്കയുടെ ശക്തമായ സ്വാധീനം അഫ്ഗാൻ മണ്ണിൽ ഉണ്ടാകുന്നത്. പാകിസ്ഥാൻ – അഫ്ഗാൻ അതിർത്തികളിൽ വെച്ചാണ് ഇത്തരം ബന്ധങ്ങൾ രൂപപ്പെടുന്നത്. വൈദേശിക ശക്തികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അഫ്ഗാൻ ഭൂപ്രകൃതി നന്നായി അറിയാവുന്ന, അഫ്ഗാൻ മുജാഹിദുകൾ എന്ന പേരിൽ അറിയപ്പെടുന്ന പോരാളികളുടെ സഹായത്തോടെയാണ് യു.എസ്‌.എസ്‌.ആറി.നെ  പരാജയപ്പെടുത്താൻ അമേരിക്കക്കു സാധിച്ചത്. അമേരിക്കൻ  പോപ്പുലർ കൾച്ചറിലടക്കം ആഘോഷിക്കപ്പെട്ട പദമാണ് അഫ്ഗാൻ ജിഹാദ്. റാംബോ പോലുള്ള ഹോളിവുഡ് സിനിമകളിലും അഫ്ഗാൻ മുജാഹിദുകളെ പോസിറ്റീവ് ആയി ചിത്രീകരിക്കുന്ന സാഹചര്യം പോലും അമേരിക്ക രൂപപ്പെടുത്തിയിരുന്നു. Taliban and US army

കമ്യൂണിസ്റ്റ് ആശയങ്ങളെ ചെറുക്കുക, തങ്ങളുടെ ദേശത്ത് അനധികൃതമായി അധികാരം ചെലുത്തുന്നവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു അഫ്ഗാൻ മുജാഹിദുകളുടെ ലക്ഷ്യം. ഇക്കാരണത്താൽ തന്നെ പാകിസ്ഥാൻ, ഒമാൻ, തുർക്കി, ഇറാൻ, ഇറാഖ് തുടങ്ങിയ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള കമ്യൂണിസ്റ്റ് വിരുദ്ധ വികാരമുള്ള യുവാക്കളെല്ലാം ഈ സഖ്യത്തിൽ അണിചേർന്നിരുന്നു. അഫ്ഗാനികളുടെ സ്വാതന്ത്ര്യ മോഹത്തെ സോവിയറ്റു വിരുദ്ധ നിലപാടിനായി അമേരിക്ക ഉപയോഗപെടുത്തുകയാണ് ഉണ്ടായത്. 

അധികാര മത്സരങ്ങൾ!

1992 ഏപ്രിൽ 16ന് നജീബുല്ലയെ താഴെ ഇറക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തതോടെ അഫ്ഗാനികളുടെ അധികാര മത്സരം ആരംഭിക്കുകയുണ്ടായി. ജംഇയത്തെ ഇസ്ലാമി നേതാവ് ബുർഹാനുദ്ധീൻ റബ്ബാനി, അദ്ദേഹത്തിന്റെ മിലിട്ടറി കമാൻഡർ പഞ്ചഷീറിലെ സിംഹം എന്ന് വിളിക്കപ്പെടുന്ന അഹ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിൽ ചില ഭാഗങ്ങളൊക്കെ അഫ്ഗാൻ ജിഹാദിന്റെ ഭാഗമായി കീഴടക്കിയിരുന്നു. തുർക്കുമൻ ഉസ്ബക്ക് ഗോത്രവർഗക്കാരുമായുള്ള അഹ്‌മദ്‌ഷാ മസൂദിന്റെ  ബന്ധങ്ങളിലൂടെ അധികാരം വ്യാപിപ്പിക്കാൻ താജിക്ക് ഗോത്രവർഗക്കാരനായ ബുർഹാനുദ്ദീൻ റബ്ബാനിക്ക് കഴിഞ്ഞു. ഹിസ്‌ബേ ഇസ്‌ലാമിയുടെ നേതാവ് ഗുൽബുദ്ദീൻ ഹിക്മതിയാർ പഷ്ത്തൂൺ വിഭാഗത്തിന്റെ ഇടയിൽ ജനകീയനായ ഇസ്ലാമിക പണ്ഡിതനാണ്. 

ജംഇയത്തെ ഇസ്ലാമി സഥാപകൻ, ആധുനിക ആഫ്ഗാനി ഇസ്ലാമിക നവജാഗരണത്തിന് നേതൃത്വം നൽകിയ ഗുലാം മുഹമ്മദ് നിയാസിയുടെ ശിഷ്യരാണ് റബ്ബാനിയും ഹിക് മക്തിയാറും. സ്വാഭാവികമായും പഷ്ത്തൂൺ വിഭാഗത്തിന്റെ പിന്തുണ ഹിക്മതിയാറിനും  താജിക്, തുർക്കുമെൻ, ഉസ്ബെക്ക് ഗോത്രക്കാരുടെ പിന്തുണ റബ്ബാനിക്കും ലഭിച്ചതോടെ ഗോത്ര വിഭാഗീയതയും സംഘടനകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസവും അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യം സംഘർഷഭരിതമാക്കി. കൂടാതെ അഫ്ഗാൻ ജിഹാദിന്റെ  പശ്ചാത്തലത്തിൽ  സോവിയറ്റ് സൈന്യത്തെ പരാജയപ്പെടുത്തി ആ ഭാഗങ്ങൾ കീഴടക്കിയ  അഹ്‌മദ്‌ ഷാ മസ്ഊദ് പിന്നീട് യു. എസ്‌. എസ്‌. ആറുമായുള്ള  ഒരു ചർച്ചയുടെ ഭാഗമായി ചില റോഡുകൾ സോവിയറ്റ് സൈന്യത്തിന് കടന്നുപോകാൻ അവസരമൊരുക്കിയതും അതിനെ ബുർഹാനുദ്ദീൻ റബ്ബാനി പിന്തുണച്ചതും അവർ തമ്മിലുള്ള വിഭാഗീയതക്ക് ആക്കം കൂട്ടി. അവസരവാദിയായ യുദ്ധപ്രഭുവും ജൻ ബിശെ – മില്ലി ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപകനുമായ അബ്ദുൽ റഷീദ് ദോസ്തമിന്റെ  നയനിലപാടുകളും  അഫ്ഗാൻ ജിഹാദാനന്തര രാഷ്ട്രീയ പശ്ചാത്തലത്തെ കൂടുതൽ സങ്കീർണമാക്കി മാറ്റി. ഈ രാഷ്ട്രീയ അസന്നിഗ്ധതകളാണ് യഥാർത്ഥത്തിൽ താലിബാനിന്റെ ഉദയത്തിലേക്കു നയിച്ചത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.