ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു
എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ യമനീ പൗരനെ കഴിഞ്ഞ ദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തതായി വാർത്ത വന്നിരുന്നു. അന്തർദേശീയ, ദേശീയ, പ്രാദേശിക പത്ര ദൃശ്യ മാധ്യമങ്ങൾ പലതും ഇത് പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒട്ടുമിക്ക റിപ്പോർട്ടുകളും എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ ആൾ അറസ്റ്റിൽ എന്നാണ് പറഞ്ഞത്. എന്നാൽ, ‘രാജ്ഞിക്ക് വേണ്ടി ഉംറ’ നിർവഹിച്ചതാണ് അറസ്റ്റിൻ്റെ കാരണം എന്ന് സൗദിയുടെ ഔദ്യോഗിക വൃത്തങ്ങളൊന്നും വിശദീകരിച്ചതായി കാണുന്നില്ല. അറസ്റ്റിൻ്റെ കാരണം മറ്റൊന്നാണെന്ന് ഹറമിൻ്റെ ട്വിറ്റർ സന്ദേശത്തിൽ കാണുന്നു.
- എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ ചെയ്യാൻ എത്തിയ ആളെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു – വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്.
- ഉംറ തീർഥാടനം അന്തരിച്ച രാഞ്ജിക്ക് സമർപ്പിച്ചയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു – മിഡിൽ ഈസ്റ്റ് ന്യൂസ്.
https://www.middleeasteye.net/news/queen-elizabeth-saudi-arabia-arrests-man-dedicating-pilgrimage
- എലിസബത്ത് രാജ്ഞിക്ക് വേണ്ടിക്ക് ഉംറ ചെയ്യാൻ എത്തിയ യമനി പൗരനെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു – ടെലിഗ്രാഫ് റിപ്പോർട്ട്.
- ‘അമുസ്ലിങ്ങൾക്ക് വേണ്ടി ഉംറ ചെയ്യൽ അനുവദിനീയമല്ല:എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ ചെയ്യാൻ എത്തിയ യമനി പൗരനെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു’ – ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു ഒപ്പിന്ത്യ.
www.opindia.com/2022/09/saudi-arabia-yemeni-man-arrested-elizabeth-ii-banner-during-mecca-pilgrimage-video-viral/amp
കേരളത്തിലെ മാധ്യമങ്ങളും സമനമായാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
- ഏഷ്യാനെറ്റ് ന്യൂസ് -എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍.
www.asianetnews.com/amp/pravasam/saudi-police-foreigner-arrest-man-after-dedicating-umrah-pilgrimage-to-late-queen-elizabeth-ri5hbp
- മാധ്യമം ദിനപത്രം -എലിസബത്ത് രാജ്ഞിക്കു വേണ്ടി ഉംറ നിർവഹിക്കാൻ ബാനറുമായി ഹറമിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ
www.madhyamam.com/amp/world/a-man-who-entered-the-haram-with-a-banner-to-perform-umrah-for-queen-elizabeth-was-arrested-1073686
- റിപ്പോർട്ടർ ടിവി- അന്തരിച്ച എലിസബത്ത് രാജ്ഞിക്കായി ഉംറ ചെയ്യാന്‍ മക്കയിലെത്തി; ഒരാള്‍ അറസ്റ്റില്‍
/www.reporterlive.com/amp/international/came-to-makkah-to-perform-umrah-for-the-late-queen-elizabeth-one-person-was-arrested-92429
എന്നാൽ യഥാർത്ഥത്തിൽ രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്തതിനാണോ അയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്?
ഹറമിന്റെ ഔദ്യോഗിക ട്വിറ്റർ, ഫേസ്ബുക്ക് പേജുകൾ പറയുന്നത് മറ്റൊന്നാണ്; “ഉംറയുടെ നിയമങ്ങളും ഹറമിന്റെ പവിത്രതയും ലംഘിച്ച് ഹറമിന്റെ ഉള്ളിൽ ബാനർ വഹിച്ച ആളെ അറസ്റ്റ് ചെയ്തു”.
രാഞ്ജിക്ക് വേണ്ടി ഉംറ നിർവഹിച്ചു എന്നതല്ല യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യാനുള്ള കാരണം. മറിച്ച്, ഉംറ എന്ന കർമ്മത്തിന്റെയും ഹറം എന്ന സ്ഥലത്തിന്റെയും നിലനിൽക്കുന്ന നിയമത്തെ ലംഘിച്ചു എന്നതിനാലാണ്. രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാനെത്തിയ ആളാണ് അറസ്റ്റിലായത് എന്നത് സാങ്കേതികമായി ശരിയാണ്. പക്ഷേ, അറസ്റ്റിൻ്റെ കാരണം, രാജ്ഞിക്ക് വേണ്ടിയുള്ള ഉംറയല്ല, ഹറമിൽ പ്ലക്കാർഡ് ഉയർത്തിയതാണ്. അതിനാൽ മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാപരമായി തെറ്റാണ്.