Skip to content Skip to sidebar Skip to footer

ഇതൊക്കെയാണ് വെറുപ്പിൻ്റെ തലവാചകങ്ങൾ!

ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിംകച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി

ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗവും ധാരാളമായി സമൂഹ മാധ്യങ്ങൾ ഉപയോഗിക്കുന്നവരാണ്. 2012 ജനുവരി മാസം വരെ 624.0 മില്യൺ ആളുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉപയോഗിച്ചിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു. 

അനുഭവങ്ങൾ പങ്കിടാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാനും അവരുമായുള്ള ബന്ധങ്ങൾ പുതുക്കാനും സാമൂഹിക നന്മക്കും സോഷ്യൽ മീഡിയ സൈറ്റുകൾ പ്രയോജനപ്പെടുത്താം. പലരും അത് ചെയ്യുന്നുമുണ്ട്.എന്നാൽ, ചിലർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വർഗീയചിന്തകളുടെ വിത്ത് പാകാനും ചില സമുദായങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഹാഷ്ടാഗുകൾ ഇതിൻ്റെ മികച്ച ഉദാഹരണമത്ര.

ഇത്തരം,വർഗീയ ഉള്ളടക്കങ്ങളിൽ ഏറ്റവും പ്രചാരം നേടുന്ന ഒന്ന്, ഇസ്ലാമിനും മുസ്‌ലിം സമൂഹത്തിന്നും എതിരെയുള്ള ഹാഷ്ടാഗുകളാണ്.’ മുസ്‌ലിംകളുടെ സമ്പൂർണ്ണ ബഹിഷ്‌കരണം’ (boycott of Muslims) എന്നതായിരുന്നു ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒരു ഹാഷ്ടാഗ്.ഇതിന്റ മറ പിടിച്ചുകൊണ്ടാണ്, മെഹന്ദി ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ജ്യൂസ് ജിഹാദ്, ഇക്കണോമിക് ജിഹാദ് എന്നിങ്ങനെ കേട്ടുകേൾവി പോലുമില്ലാത്ത ജിഹാദുകളുമായി സോഷ്യൽ മീഡിയയിൽ ഹാഷ്‌ടാഗുകൾ വിദ്വേഷം നിറച്ചത്.

സമൂഹമാധ്യമങ്ങളിലെ മുസ്ലീം വിരുദ്ധ പ്രചാരണത്തിന്റ മുന്നിലും പിന്നിലും സംഘ് പരിവാർ സംഘടനകളാണ്. ഈ വിദ്വേഷ പ്രചാരണം നടത്തുന്നവർ മറുഭാഗത്ത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ബാബ യോഗി’ എന്നാണ് വിശേഷിപ്പിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ ദൈവതുല്യമായ പദവി നൽകുകയും ചെയ്യുന്നു.പലപ്പോഴും ഹിന്ദു ഗാനമായ ‘ഹര ഹര മഹാദേവ്’ എന്നതിലെ ‘മഹാദേവ്’ എന്ന വാക്ക് മാറ്റി’ഹര ഹര മോദി’ എന്നാക്കിയതും കാണാം. 

ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ഈ വിദ്വേഷ പ്രചരണത്തിന് കൂടുതൽ ഉപയോഗിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഇതിന് പിന്തുണ നൽകുകയും ഇത്തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഇവയുടെ പ്രചാരണവും കൂടി.

മുസ്ലിംകൾക്കെതിരായ ഹിന്ദുത്വ പ്രചാരണത്തിന്റെ അപകടകരമായ രൂപമാണ് ‘ഇക്കണോമിക് ജിഹാദ്’ പ്രചാരണം. ഇതിന്റ ഭാഗമായാണ് ‘मुसलमानों का आर्थिक बहिष्कार करे, हिंदु हिंदु से व्यापार करे’(മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്കരിച്ച്, ഹിന്ദുക്കൾ ഹിന്ദുക്കൾക്കൊപ്പം നിന്ന് വ്യാപാരം നടത്തുക) എന്ന പേരിൽ ഒരു ഫേസ് ബുക്ക് അക്കൗണ്ട് തുറന്നത്. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള കടകൾ ബഹിഷ്കരിക്കാനും അവരുടെ ബിസിനസുകൾ തകർക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ അക്കൗണ്ട് തുറന്നത്.ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്സും ഹാഷ്ടാഗുകളുമാണ് അക്കൗണ്ടിനെ പിന്തുണച്ച് രംഗത്തു വന്നത്. 

അതുപോലെ കൊറോണ സമയത്തും നിരവധി ഹാഷ്ടാഗുകൾ വന്നിരുന്നു. #CoronaJihad, #TablighiJamaat, #Islamiccoronavirusjihad എന്നിവ ഉദാഹരങ്ങളാണ്.കോവിഡ് മഹാമാരി പരത്തിയത് മുസ്‌ലിം സമൂഹമാണ് എന്ന രീതിയിലായിരുന്നു ഈ മൂന്ന് ഹാഷ്ടാഗുകളും.
 
മറ്റൊരു ഫെയ്സ് ബുക്ക് ഗ്രൂപ്പാണ് ‘कट्टर हिन्दू शेरों का परिवार’ (കർക്കശമായ ഹിന്ദു സിംഹങ്ങളുടെ കുടുംബം). ഈ ഗ്രൂപ്പിൽ പബ്ലിഷ് ചെയ്ത ഒരു വീഡിയോയിൽ കാണുന്നത് ഒരു കൂട്ടം ഫാക്ടറി തൊഴിലാളികൾ ഭക്ഷണ സാധനങ്ങൾ മലിനപ്പെടുത്തുന്നതാണ്.ശേഷം, അതിൽ #BoycottID എന്ന ഒരു ഹാഷ്‌ടാഗ് ചേർക്കുകയും ചെയ്തിരിക്കുന്നു. ഭക്ഷണ സാധനങ്ങൾ മലിനമാക്കിയത് മുസ്‌ലിംകളാണെന്ന രീതിയിലായിരുന്നു പ്രചാരണം. മാത്രമല്ല, ഈ പേജ് നിയന്ത്രിക്കുന്നവർ, ‘പന്നികൾ’ എന്നുവരെ വിളിച്ചാണ് അവരെ അപമാനിച്ചത്. മുസ്ലീം വിരുദ്ധ പരാമർശങ്ങൾ കൊണ്ട് ഈ പേജ് നിറഞ്ഞു കവിയുകയായിരുന്നു. 

ട്വിറ്ററിൽ 50,000 ഫോളോവേഴ്‌സുള്ള “ഹിന്ദു ജാഗ്രതി ഓർഗ്” എന്ന മറ്റൊരു അക്കൗണ്ടും തുടങ്ങുകയുണ്ടായി. അതിൽ #HalalE Economy_NationalThreat എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചായിരുന്നു അക്കൗണ്ട് ട്വീറ്റ് ചെയ്തത്. #SayNoToHalal, #Say_yes_to_Jhatka എന്നിവയും ഇതിന്റ ഭാഗമായി വന്നു.

ആഘോഷങ്ങൾ നമുക്കെല്ലാം സന്തോഷം നൽകുന്നതാണ്. ജാതി വർഗ ഭേതമന്യേ നമ്മൾ അത് നമ്മൾ ആസ്വദിക്കാറുണ്ട്. എന്നാൽ നവരാത്രി ആരംഭിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ട മറ്റൊരു ഹാഷ്‌ടാഗ് #जिहादीमुक्तनवरात्रि (ജിഹാദി ഫ്രീ നവരാത്രി) എന്നതാണ്. നവരാത്രി പരിപാടികളിൽ മുസ്ലിംകളുടെയും മുസ്‌ലിം കച്ചവടക്കാരുടെയും പ്രവേശനം നിരോധിക്കണമെന്നാണ് ട്വീറ്റുകളും ആവശ്യപ്പെടുന്നത്. ഇതിന്റ ഭാഗമായി പല കടകളും പൂട്ടിച്ച സംഭവങ്ങൾ വരെയുണ്ടായി.

ദീപങ്ങൾ കൊണ്ട് ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി.തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചു വരുന്നത്. മധുരവും മറ്റും വിതരണം ചെയ്ത് എല്ലാ മതവിഭാഗക്കാരും ഇത് ആഘോഷിക്കാറുണ്ട്. രണ്ട് ദിവസം മുൻപ് ട്വിറ്ററിൽ നിറഞ്ഞു നിന്ന ഹാഷ്‌ടാഗ് ആയിരുന്നു #Halal_Free_Diwali എന്നത്.

ഈ ഹാഷ്ടാഗിലൂടെ അവർ പറയുന്നത് ദീപാവലിക്ക് വാങ്ങുന്ന ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയെല്ലാം ഹലാൽ സർട്ടിഫിക്കറ്റ് ഉള്ളത് ആകരുത്. കാരണം ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ നിർമിക്കുന്നത് മുസ്‌ലിം സമൂഹമാണ്.അവരിൽ നിന്ൻ അത് വാങ്ങിയാൽ ദീപാവലിയുടെ പവിത്രത നശിക്കും എന്നാണ് ഇവർ പറയുന്നത്. ഈ ആഴ്ചയിൽ ട്വിറ്ററിൽ മുൻനിര ഹാഷ്‌ടാഗുകളുടെ കണക്കുകൾ പരിശോധിച്ചാൽ നമുക്ക് മനസിലാകുന്നത് ശതമാനത്തിന്റ കണക്കിൽ മുന്നിട്ടുനിൽകുന്ന വാക്ക് “ഹലാൽ(25.0%) ആൻഡ് സർട്ടിഫൈഡ്(18.8%)” എന്നതാണ്.

സൗന്ദര്യവർദ്ധക വസ്തുക്കളിലേക്കുള്ള ഭക്ഷണസാധനങ്ങൾ: ധാന്യങ്ങൾ, എണ്ണ, സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് പേസ്റ്റ്, കാജൽ (ഐ ലൈനറുകൾ), നെയിൽ പോളിഷ്, ലിപ്സ്റ്റിക്, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഇപ്പോൾ ‘ഹലാൽ’ സർട്ടിഫിക്കേഷന്റെ പരിധിയിലാണ്. എന്തുകൊണ്ടാണ് ഞങ്ങൾക്ക് അത്തരം കാര്യങ്ങൾ വേണ്ടത്, നമുക്ക് ഹലാൽ രഹിത ദീപാവലി ആഘോഷിക്കാം എന്ന് പറഞ്ഞു ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന് 115 ആളുകളാണ് ഷെയർ ചെയ്തത്.ലക്ഷക്കണക്കികൾ ലൈക്ക് ആണ് ഇതിന് കിട്ടിയിരിക്കുന്നത്.

മുസ്ലീം വിരുദ്ധ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പേജ് ആയിരുന്നു मोदी ए वं योगी की भगवा ब्रिगेड-जय श्री राम. റോഹിങ്ക്യൻ മുസ്ലിംകളോട് മ്യാൻമറിന്റെ അധികാരികൾ പെരുമാറിയ രീതിയിൽ തന്നെ, ഇന്ത്യയിലെ മുസ്ലിംകളോട് പെരുമാറാൻ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു അതിൽ നിറഞ്ഞു നിന്നത്. 

മുസ്‌ലിം വള കച്ചവടക്കാരെ ലക്ഷ്യം വെച്ച് #banglejihad എന്ന പേരിൽ മറ്റൊരു ഹാഷ്ടാഗും പ്രചരിച്ചിരുന്നു. വളക്കച്ചവടക്കാർ ഹിന്ദു സ്ത്രീകൾക്ക് വള വിൽക്കുമ്പോൾ അവരെ മതം മാറ്റാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു bangle jihad പ്രചാരണം. മഹാരാഷ്ട്രയിലെ മുസ്ലിം ദോശവിൽപ്പനക്കാരെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന മറ്റൊരു ഹാഷ്ടാഗ് ആയിരുന്നു #FoodJihad. ഈ ഹാഷ്ടാഗ് വളരെ വലിയ രീതിയിലാണ് പ്രചാരണം നേടിയത്. ഇതിന്റ മറ പിടിച്ചുകൊണ്ടായിരുന്നു #JuiceJihad എന്ന ഹാഷ്ടാഗ് കടന്നുവന്നത്. മുസ്‌ലിം ജ്യൂസ് കച്ചവടക്കാർ അവരുടെ ജൂസുകളിൽ മായം ചേർക്കുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോയും ഇതിന്റ ഭാഗമായി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഏതാണ്ടെല്ലാ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിൽ വെറുപ്പ് നിറഞ്ഞ മുസ്ലീം വിരുദ്ധ പേജുകളും വീഡിയോകളും കാണാനാകും. 
സോഷ്യൽ മീഡിയ വഴി നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണ്. എന്നാൽ, ഇവയ്ക്കെതിരെ നടപടി എടുക്കാനോ, വിഷലിപ്തമായ അക്കൗണ്ടുകൾ ഒഴിവാക്കാനോ ഉത്തരവാദപ്പെട്ടവർ തയ്യാറല്ല. ഫെയ്സ്ബുക്കിലെ മുൻ ജീവനക്കാരനായ ഫ്രാൻസിസ് ഹൗഗൻ ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു; “ഇന്ത്യയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ മുസ്ലീം വിരുദ്ധ പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അതിനെതിരെ നടപടി എടുക്കാത്തത് ഭരണത്തിലിരിക്കുന്നവരെ ഭയന്നിട്ടാണ്”. അദ്ദേഹം പറയുകയുണ്ടായി.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.