Skip to content Skip to sidebar Skip to footer

എൻ.ഐ.എ: കുപ്രസിദ്ധമായ അന്വേഷണ ഏജൻസി

രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി സ്ഥാപിച്ച എൻ.ഐ.എ കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ലക്ഷ്യവും മേന്മയുമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി ദുരൂഹതകൾക്കും സംശയങ്ങൾക്കും നിഴലിലാണ് ഈ ഏജൻസി. എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.

ഇന്ത്യയിലെ തീവ്രവാദ-ഭീകരവാദ കേസുകളും മറ്റു രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി). 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് അതേ വര്‍ഷം തന്നെ ഡിസംബര്‍ 31ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആക്റ്റ് പാര്‍ലമെന്റില്‍ പാസാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എക്ക് ഹൈദരാബാദ്, മുംബൈ, ലക്‌നൗ, കൊല്‍ക്കത്ത, റായ്‌പൂർ, ജമ്മു, ഗുഹാവത്തി, കൊച്ചി എന്നിവിടങ്ങളില്‍ ആസ്ഥാനങ്ങളുണ്ട്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന യോഗേഷ് ചന്ദര്‍ മോദിയാണ് എന്‍.ഐ.എയുടെ നിലവിലെ ഡയറക്റ്റർ ജനറല്‍.

2019 ജൂലൈ 15ന് എന്‍.ഐ.എക്ക് കൂടുതല്‍ സ്വതന്ത്രമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി. 2020 മാര്‍ച്ച് 3 വരെ 319 കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിട്ടുള്ളത്. അതില്‍ 237 കേസുകളില്‍ മാത്രമാണ് ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്‌തിട്ടുള്ളത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ആയുധം-മയക്കുമരുന്ന്-സ്വര്‍ണം എന്നിവയുടെ കള്ളക്കടത്ത്, കള്ളനോട്ട് വിതരണം, നുഴഞ്ഞുകയറ്റം, വിമാനം റാഞ്ചൽ തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം എന്‍.ഐ.എയുടെ അധികാര പരിധിയില്‍ വരുന്നതാണ്. രാജ്യത്തുടനീളം 38 എന്‍.ഐ.എ കോടതികള്‍ ഇതുവരെ നിലവിലുണ്ട്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) മാതൃകയിലാണ് എന്‍.ഐ.എയുടെ പ്രവര്‍ത്തനമെന്നായിരുന്നു അവകാശവാദം. കുറ്റമറ്റതും ശാസ്ത്രീയവുമായ വേഗത്തിലുള്ള അന്വേഷണവും വിചാരണയും എന്‍.ഐ.എ തങ്ങളുടെ ലക്ഷ്യവും മേന്മയുമായി ഉയര്‍ത്തിക്കാണിക്കുന്നു. 2019 ജൂലൈ 15ന് എന്‍.ഐ.എക്ക് കൂടുതല്‍ സ്വതന്ത്രമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി. 2020 മാര്‍ച്ച് 3 വരെ 319 കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിട്ടുള്ളത്. അതില്‍ 237 കേസുകളില്‍ മാത്രമാണ് ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്‌തിട്ടുള്ളത്. (അതില്‍ പലതും പ്രാഥമികമായ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ച്, കൂടുതല്‍ അന്വേഷണത്തിന് നീട്ടിയ കേസുകളാണ്). 62 കേസുകളിലാണ് ഇതേവരെ വിധി പറഞ്ഞിരിക്കുന്നത്.

2020 സെപ്റ്റംബർ 19ന് എറണാകുളത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും പശ്ചിമബംഗാളിലെ മുര്‍ശിദാബാദില്‍ നിന്നും ഒമ്പത് ഇതരസംസ്ഥാന തൊഴിലാളികളെ അല്‍-ഖാഇദ ബന്ധമാരോപിച്ചുകൊണ്ട് എന്‍.ഐ.എ അറസ്റ്റു ചെയ്‌തു. പ്രത്യക്ഷത്തില്‍ തന്നെ വളരെ ബാലിശവും വിചിത്രവുമായ കുറ്റങ്ങള്‍ ആരോപിച്ചാണ് തൊഴിലാളികളെ അറസ്റ്റു ചെയ്‌തത്‌. രാജ്യതലസ്ഥാനത്തടക്കം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സംഘടനയായ അല്‍-ഖാഇദയിലേക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചോദിതരായ സംഘം തയ്യാറെടുക്കുകയായിരുന്നുവെന്നും, ഇവരുടെ പക്കല്‍നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജിഹാദി സാഹിത്യങ്ങള്‍, നാടന്‍ ബോംബുകള്‍, ലോഹനിര്‍മിത രക്ഷാകവചം എന്നിവ പിടിച്ചെടുത്തതായും പറയുന്നു. അറസ്റ്റു ചെയ്യപ്പെട്ട ആളുകളെകുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണത്തില്‍, ദിവസക്കൂലിക്ക് വര്‍ഷങ്ങളായി ജോലി ചെയ്‌തുപോന്നിരുന്ന വളരെ സാധാരണക്കാരായ മുസ്‌ലിം യുവാക്കളാണ് അറസ്റ്റു ചെയ്യപ്പെട്ടവര്‍ എന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

paanayikulam

കേരളത്തില്‍ എന്‍.ഐ.എ പ്രവര്‍ത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏല്‍പ്പിക്കപ്പെട്ട കേസാണ് പാനായിക്കുളം സ്വാതന്ത്ര്യദിന സെമിനാര്‍ കേസ്. അഞ്ചു പേര്‍ക്ക് 14 വര്‍ഷത്തെ കഠിന തടവ് ശിക്ഷ നല്‍കിയ എന്‍.ഐ.എ കോടതി വിധിക്കെതിരെ കേരള ഹൈകോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കപ്പെടുകയും, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് നിരീക്ഷിച്ചുകൊണ്ട് എല്ലാ പ്രതികളെയും ഹൈകോടതി കുറ്റവിമുക്തരാക്കുകയും ചെയ്‌തു.

കേരളത്തില്‍ ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന പരാതിയെ തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന നിരീക്ഷണത്തോടെ 2018 ഒക്ടോബര്‍ 18ന് എന്‍.ഐ.എ കേസ് അവസാനിപ്പിക്കുകയാണ് ചെയ്‍തത്.

2020 ജൂലൈയിൽ തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുന്നു. ഇന്ത്യയിലുടനീളം ഐ.എസ് ബന്ധവും, ജിഹാദി പ്രവര്‍ത്തനവുമാരോപിച്ച് എന്‍.ഐ.എ ഇതുവരെ 64ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. നിരവധി മുസ്‌ലിം യുവാക്കളെ ഈ കേസുകളില്‍ വിചാരണ തടവുകാരായി ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചു കേസുകളില്‍ മാത്രമാണ് വിധി പറഞ്ഞിട്ടുള്ളത്. നാലു കേസുകള്‍ അന്വേഷണവും വിചാരണയും അവസാനിപ്പിച്ചിരിക്കുന്നു. ബാക്കിയുള്ള എല്ലാ കേസുകളിലും അന്വേഷണം പുരോഗമിക്കുകയോ, വിചാരണ തുടങ്ങുകയോ ചെയ്‌തിട്ടുള്ളതായാണ് എന്‍.ഐ.എ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയില്‍ കേരളത്തിലെ കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പരിശീലന ക്യാമ്പ് കേസില്‍ 22 പ്രതികൾക്ക് ജയില്‍ ശിക്ഷ വിധിച്ചുകൊണ്ട് എന്‍.ഐ.എ കോടതി വിധി പറഞ്ഞു. ആറു വർഷത്തിന് ശേഷം യു.എ.പി.എ എടുത്തുകളയുകയും കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്‌തു. എൻ.ഐ.എയുടെ വിചാരണ തടവുകാരായി ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നവരിൽ ബഹുഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.

ടെറര്‍ ഫണ്ടിങ്, നക്‌സല്‍ പ്രവര്‍ത്തനം, ഇടതു തീവ്രവാദം എന്നീ വിഭാഗങ്ങളിലായി മറ്റനേകം കേസുകളും വിചാരണ പൂര്‍ത്തിയാകാതെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നുണ്ട്. കേരളത്തില്‍ ഹാദിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്ന പരാതിയെത്തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന നിരീക്ഷണത്തോടെ 2018 ഒക്ടോബര്‍ 18ന് എന്‍.ഐ.എ കേസ് അവസാനിപ്പിക്കുകയാണ് ചെയ്‍തത്.Alan Thana NIA

പന്തീരങ്കാവ് യു.എ.പി.എ കേസിൽ വിദ്യാർഥികളായ അലൻ ശുഹൈബിനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധമാരോപിച്ചുകൊണ്ട് 2019 നവംബർ 1ന് എൻ.ഐ.എ അറസ്റ്റു ചെയ്‌തു. ലഘുലേഖകളും ചില പുസ്‌തകങ്ങളും കൈവശം വെച്ചു എന്നതാണ് അറസ്റ്റിന് കാരണം. പത്തുമാസത്തെ ജയിൽവാസത്തിന് ശേഷം 2020 സെപ്റ്റംബർ 9ന് എൻ.ഐ.എ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ പൊതുവായി കാണാവുന്ന നിഗൂഢത മാപ്പുസാക്ഷികളാണ് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രീയമായും കുറ്റമറ്റ രീതിയിലും കേസന്വേഷണം നടത്തുന്ന ഏജന്‍സിക്ക് എന്തുകൊണ്ടാണ് കേസുകളിലെല്ലാം മാപ്പുസാക്ഷികളെ ഹാജരാക്കേണ്ടി വരുന്നതെന്ന ചോദ്യം നിലനില്‍ക്കുന്നു. പന്തീരങ്കാവ് യു.എ.പി.എ കേസിൽ തന്നെ മാപ്പ് സാക്ഷി ആവാൻ എൻ.ഐ.എ നിർബന്ധിക്കുന്നു എന്നുള്ളത് അലൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മാലേഗാവ്, സംജോദ എക്‌സ്പ്രസ്, മെക്ക മസ്‌ജിദ്‌ സ്ഫോടന കേസുകളിലെല്ലാം ഹിന്ദുത്വ ഭീകരരെ രക്ഷിക്കാൻ എൻ.ഐ.എ ശ്രമം നടത്തിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രഗ്യാ സിങ് താക്കൂറിനെ കുറ്റവിമുക്തയാക്കാനും എൻ.ഐ.എ കോടതിയിൽ സ്വാധീനം ചെലുത്തി.

ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസില്‍ അറസ്റ്റിലാവുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് ഫാ. സ്റ്റാൻ സ്വാമി. 83കാരനായ സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബർ 8നാണ് എൻ.ഐ.എ അറസ്റ്റു ചെയ്യുന്നത്.

പ്രമാദമായ ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസ് 2020 ജനുവരി 24ന് പൂനൈ പോലീസില്‍ നിന്ന് എന്‍.ഐ.എയിലേക്ക് കൈമാറി. കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് എന്‍.ഐ.എ അധ്യാപകരെയും ആക്റ്റിവിസ്റ്റുകളെയും കസ്റ്റഡിയിലെടുക്കുകയും വീടുകള്‍ റെയ്‌ഡ്‌ നടത്തുകയും ചെയ്‌തു. മലയാളിയായ റോണ വില്‍സണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നും തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപില്‍ നിന്നു ലഭിച്ചുവെന്നുമായിരുന്നു ആരോപണം. ഹാക്കിങ്ങിലൂടെ അത്തരം ഫയലുകള്‍ എന്‍.ഐ.എ തന്നെ ലാപ്‌ടോപിലേക്ക് കയറ്റുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 2020 ജൂലൈ 28ന് ഡല്‍ഹി സർവകലാശാല പ്രഫസര്‍ ഹാനി ബാബുവിനെയും ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസില്‍ എന്‍.ഐ.എ അന്യായമായി അറസ്റ്റു ചെയ്‌തു.

ഭീമ കൊറേഗാവ് (എല്‍ഗര്‍ പരിഷത്) കേസില്‍ അറസ്റ്റിലാവുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് ഫാ. സ്റ്റാൻ സ്വാമി. 83കാരനായ സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബർ 8നാണ് എൻ.ഐ.എ അറസ്റ്റു ചെയ്യുന്നത്. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, അരുണ്‍ ഫെരേര, സുധീര്‍ ധാവലെ, വെര്‍മണ്‍ ഗോണ്‍സാല്‍വെ, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‌ലാഖ എന്നീ പ്രമുഖര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെല്ലാവരും ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.