ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുമ്പോള്‍, ലോക്ക്ഡൗണ്‍ അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും വിയോജിക്കുന്നവരേയും കള്ളകേസുകള്‍ ചുമത്തി ജയിലിലടക്കുന്നത് തുടരുന്നു.
ഏപ്രില്‍ 09 – ഗുലിഫ്ഷാ
ഡല്‍ഹിയിലെ പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ഗുലിഫ്ഷായെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഏപ്രില്‍ 10 – സഫൂറ സര്‍ഗാര്‍
ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു പിന്നീട് തീഹാര്‍ ജയിലിലടച്ചു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇവര്‍ ഗര്‍ഭിണിയാണ്.
ഏപ്രില്‍ 14 – ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്ലഖ
ഭീമ-കൊറേഗാവ് കേസില്‍ പ്രമുഖ എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകരുമായ ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്ലഖ എന്നിവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 20 – മസ്റത്ത് സഹ്ര
കശ്മീർ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് മസ്റത്ത് സഹ്രയ്ക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ജമ്മുകശ്മീര്‍ പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു.
ഏപ്രില്‍ 20 – മീരാന്‍ ഹൈദര്‍, ഉമര്‍ ഖാലിദ്
ഡൽഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ്യ സർവകലാശാല വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍, മുന്‍ ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
ഏപ്രില്‍ 26 – ഷിഫാ-ഉര്-റഹ്മാന്
ഡൽഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ്യ അലുംനി നേതാവ് ഷിഫാ-ഉര്-റഹ്മാനെതിരെ കേസെടുത്തു.
ഏപ്രില്‍ 27 – കവല് പ്രീത്കൗര്‍
ഐസയുടെ ഡൽഹി പ്രസിഡന്റ് കവല് പ്രീത്കൗറിനെതിരെ ഡൽഹി പോലീസ് കേസെടുത്തു.
മേയ് 02 – ഡോ. സഫറുല്‍ ഇസ്ലാം ഖാന്
ഹിന്ദുത്വവാദികളുടെ വംശീയ അക്രമങ്ങളെ എതിര്‍ത്ത അറബ് രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞതിന്റെ പേരില്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുല്‍ ഇസ്ലാം ഖാനെ അറസ്റ്റ് ചെയ്തു.
മേയ് 21 – ആസിഫ് ഇഖ്ബാൽ തൻഹ
ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ സർവകലാശാല വിദ്യാര്‍ഥി ആസിഫ് ഇഖ്ബാൽ തന്‍ഹയെ ഡല്‍ഹി കലാപ കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ സെല്‍ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തു. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗമായ ആസിഫ് തന്ഹാ പൗരത്വ സമരങ്ങളില്‍ സജീവമായിരുന്നു.
മേയ് 23 – നതാഷ നർവാൾ, ദേവംഗണ കലിത
പൗരത്വ നിയമത്തിനെതിരെ കലാപ ശ്രമങ്ങള്‍ നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് ജെ.എന്‍.യു വിദ്യാര്‍ഥിനികളായ നതാഷ നര്‍വാള്‍, ദേവംഗണ കലിത എന്നിവരെ അറസ്റ്റ് ചെയ്തു.
മേയ് 23 – ഫറാസ് ഉസ്മാനി, ആമിർ മിന്റൂയി
അലഹബാദ് ഷഹീൻ ബാഗ് സന്നദ്ധ സംഘാടകനായിരുന്നു ഫറാസ് ഉസ്മാനി. പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്. അലീഗർ സർവകലാശാല ചരിത്ര വിഭാഗം പൂർവ്വ വിദ്യാർഥിയാണ് ആമിർ മിന്റൂയി.