Skip to content Skip to sidebar Skip to footer

ആർട്ടിക്കിൾ 370ന്റെ റദ്ദാക്കലും കശ്‍മീർ വിനോദസഞ്ചാര മേഖലയുടെ തകർച്ചയും

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 7 ശതമാനവും ടൂറിസമാണ്. 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ.

കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്നോണം 2019 ആഗസ്റ്റ് 5നാണ് കേന്ദ്രസർക്കാർ കശ്‍മീരിന്റെ അർധ സ്വയംഭരണ പദവി എടുത്തുകളഞ്ഞത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീർ വിനോദസഞ്ചാര മേഖലയിൽ 86 ശതമാനം ഇടിവുണ്ടാവുകയും കശ്‍മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതിൽ കുറയുകയും ചെയ്‌തു. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 7 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നുമാണ്.

2018 ആഗസ്റ്റ് മുതൽ ഡിസംബർ വരെ 3,16,434 സഞ്ചാരികളാണ് കശ്‍മീരിൽ സന്ദർശനത്തിനെത്തിയിരുന്നത്. എന്നാൽ 2019ൽ ഇതേ കാലയളവിൽ എണ്ണം 43,059 ആയി കുറയുകയാണുണ്ടായത്. 2019 ജൂലൈയിൽ കശ്‍മീരിൽ 1,52,525 വിനോദ സഞ്ചാരികൾ എത്തിയെങ്കിലും 2019 ആഗസ്റ്റിൽ 10,130 സന്ദർശകർ മാത്രമാണെത്തിയത്. അവരിൽ ഭൂരിഭാഗവും മാസത്തിലെ ആദ്യ ദിവസങ്ങളിൽ, സെപ്റ്റംബറിൽ 4,562 ആയി കുറഞ്ഞും നവംബറിൽ 12,086 ആയും സഞ്ചാരികളുടെ ഉയർന്നു.

എന്നാൽ 2019 നവംബർ 19ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, പാർലമെന്റിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ ജമ്മുകശ്‍മീരിലെ ടൂറിസത്തിൽ കേന്ദ്രത്തിന്റെ ഇടപ്പെടൽ ബാധിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യഥാർഥത്തിൽ ടൂറിസം വരുമാനത്തിൽ 71 ശതമാനം ഇടിവുണ്ടായതായി ജമ്മുകശ്‍മീർ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മന്ത്രാലയത്തിന് നൽകിയ വിവരങ്ങൾ പ്രഹ്ലാദ് സിങ് പട്ടേൽ മറച്ചുവെക്കുകയാണുണ്ടായത്.

കശ്‍മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ കണക്കനുസരിച്ച് 2019 ആഗസ്റ്റ് 5 മുതൽ കശ്‍മീരിലെ ടൂറിസം, കരകൗശല മേഖലയിൽ 1,44,500 തൊഴിൽ നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ, 2019 ആഗസ്റ്റ് 5ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ വാണിജ്യ നഷ്‌ടം 15,000 കോടിയിലധികം രൂപയും ആകെ തൊഴിൽ നഷ്‌ടം 4,96,000വും ആണെന്ന് കെ.സി.സി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതും കാരണം ജമ്മുകശ്‍മീരിലെ വിനോദസഞ്ചാര മേഖലക്ക് 1168 കോടി രൂപയുടെ വരുമാന നഷ്‌ടം രേഖപ്പെടുത്തി. 2019ൽ 34 ശതമാനം ഇടിവ് ടൂറിസ്റ്റ് ഫുട്ഫോളിൽ രേഖപ്പെടുത്തുകയുണ്ടായി.

ആശയവിനിമയ ഉപരോധം വിവിധ വ്യവസായ സ്ഥാപനങ്ങൾ അടങ്ങിയ ധാരളം മേഖലകളെ വലിയ തോതിൽ ബാധിച്ചു. സുരക്ഷാ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് വരുത്തിയെങ്കിലും, ഇന്നും ഇന്റർനെറ്റ് ഷട്ട്ഡൗൺ പൂർണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. 2019 ആഗസ്റ്റ് 2ന് തീവ്രവാദ ഭീഷണി ആരോപിച്ചുകൊണ്ട് അമർനാഥ് യാത്ര താത്കാലികമായി നിർത്തിവെക്കാനും എല്ലാ വിനോദസഞ്ചാരികളോടും കശ്‍മീർ താഴ്‌വരയിൽ നിന്ന് പുറത്തുപോകാനും സർക്കാർ ഉത്തരവിട്ടു. 2019 ഒക്ടോബർ 9 വരെ സർക്കാർ ഉത്തരവ് തുടർന്നു.

Source :

  1. https://scroll.in/article/951354/abrogation-of-article-370-has-broken-the-back-of-kashmirs-tourism-industry
  2. https://thewire.in/government/kashmir-tourism-article-370-rti
  3. https://thekashmirwalla.com/2020/09/less-than-500-tourists-have-visited-kashmir-since-abrogation-of-article-370/
  4. https://www.thehindu.com/news/national/other-states/jammu-and-kashmir-ladakh-tourism-sector-hit/article32768514.ece

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.