Skip to content Skip to sidebar Skip to footer

ചോർ ബസാർ: വിദ്വേഷത്തെ ചെറുത്ത് തോൽപ്പിച്ച ഒരു തെരുവ്.

നിർമല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്കും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവും(csss) സംയുക്തമായി നടത്തുന്ന ‘മുംബൈയിലെ വൈവിധ്യങ്ങൾ’ എന്ന കോഴ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടിന് മുംബൈയിലെ ചോർ ബസാറിലേക്ക് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് നേഹ ദബാഡെ എഴുതിയ ലേഖനം.

മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതുകൊണ്ടാണോ ചോര്‍ ബസാറിന് ആ പേരുവന്നത് എന്നായിരുന്നു തെരുവിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളിൽ ഒരാള്‍ എന്നോട് ചോദിച്ചത്. എന്നാല്‍, അവരെ അവിടെ കാത്തുനിന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. പഴക്കമേറിയ അലങ്കാരവസ്തുക്കള്‍, വാള്‍ പ്ലേറ്റുകള്‍, വിളക്കുകള്‍, ഫര്‍ണിച്ചര്‍, വിരിപ്പുകള്‍, പഴയ ബോളിവുഡ് സിനിമ പോസ്റ്ററുകള്‍, റെക്കോഡുകള്‍, തുടങ്ങി ഒരു കാലഘട്ടം തന്നെ അവർക്ക് മുന്നിൽ ഒരുങ്ങിനിന്നു.

ചോര്‍ ബസാറിന് ആ പേരു വന്നതിന് പിന്നിലെ കഥ വിദ്യാര്‍ത്ഥികൾക്ക് പുതിയ അറിവായിരുന്നു. അതുവരേയും ബ്രിട്ടീഷ് രാജ്ഞി ബോംബേയില്‍ വന്നപ്പോള്‍ മോഷ്ടിക്കപ്പെട്ട ചില സാധനങ്ങള്‍ ബസാറില്‍ കാണപ്പെട്ടുവെന്നും അങ്ങനെ ബാസറിന് ചോർ ബസാർ എന്ന് പേരുവന്നു എന്നുമായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ, ബ്രിട്ടീഷ് ഭരണകാലം മുതല്‍ തന്നെ ബസാറിലുണ്ടായിരുന്ന തിരക്കും ബഹളവുമായിരുന്നു പേരിനു പിന്നിലെന്ന് കച്ചവടക്കാര്‍ തന്നെ വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ഫോര്‍ട്ട് ഏരിയക്കും ക്രോഫോഡ് മാര്‍ക്കറ്റിനും അടുത്തായുള്ള പ്രധാന കച്ചവടകേന്ദ്രമായിരുന്നു ഈ ബസാര്‍. ‘ബഹളം’ അല്ലെങ്കില്‍ ‘ഉറക്കെ’ എന്ന് അര്‍ത്ഥം വരുന്ന ‘ശോര്‍’ എന്ന വാക്കില്‍ നിന്നാണ് മാര്‍ക്കറ്റിന് പേര് വന്നതെന്നും പിന്നീടത് ‘ചോര്‍’ എന്നാവുകയായിരുന്നുവെന്നും കച്ചവടക്കാർ പറഞ്ഞപ്പോൾ ചോര്‍ ബസാറിന്റെ പേരിനുപിന്നിലെ യാഥാര്‍ഥ്യം ‘മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥലം’ എന്നതില്‍നിന്നും എത്രയോ അകലെയാണെന്നവർ മനസ്സിലാക്കി.

വിക്‌റ്റോറിയന്‍, പേര്‍ഷ്യന്‍ ഫര്‍ണിച്ചര്‍ കടകള്‍, ഓട്ടോമൊബൈല്‍ പാര്‍ട്‌സ് കടകള്‍, മ്യൂസിക്ക് റെക്കോഡുകള്‍, ഹാര്‍ഡ് വെയര്‍, പോര്‍സലൈന്‍ പോട്ടറി, ഗ്ലാസ് വെയര്‍, തൂക്കുവിളക്കുകള്‍, വിളക്കുകള്‍, സ്മരണികകള്‍ ഇങ്ങനെ പലവിധ വസ്തുക്കൾ വിൽക്കുന്ന ഈ കടകളിൽ പലതും മുസ്‌ലീംകളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. അവിടങ്ങളിൽ ഹിന്ദുക്കളും ജോലി ചെയ്യുന്നുണ്ട്. ചോര്‍ ബസാറിനടുത്തുള്ള നള്‍ ബസാറിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള മുസ്‌ലീംകളും ഇവിടെ കടയുടമകളാണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് തൊഴിലാളികളില്‍ ചിലര്‍. വിതരണക്കാരും ഉത്പാദകരുമായി മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുണ്ട്. എല്ലാവരും വര്‍ഷങ്ങളായി അവിടെയുള്ളവരാണ്.

മതസ്വത്വങ്ങളുടെ അടിസ്ഥാനത്തിലുണ്ടാക്കുന്ന അതിരുകളെ മായ്ച്ചുകളയുന്നുവെന്നതാണ് ചോര്‍ ബസാറും നള്‍ ബസാറും സന്ദര്‍ശിച്ചപ്പോള്‍ കണ്ട മറ്റൊരു കാര്യം. മട്ടണ്‍ സ്ട്രീറ്റില്‍ മന്‍സൂരി ബ്രദേഴ്‌സ് ഒരുക്കിവെച്ചിരിക്കുന്ന ഹിന്ദു, ബുദ്ധിസ്റ്റ് വിഗ്രഹങ്ങള്‍ അതിനുദാഹരണമാണ്.

‘ഈ കലാവസ്തുക്കള്‍ വാങ്ങാന്‍വരുന്നവര്‍ നോക്കുന്നത് എന്‍റെ മതമല്ല. കലയും അതിന്റെ സൗന്ദര്യവുമാണവര്‍ കണക്കിലെടുക്കുന്നത്’ ഹിന്ദു വിഗ്രഹങ്ങളും ഹിന്ദു ദേവീദേവന്‍മാരുടെ ആന്റിക് ചിത്രങ്ങളും വില്‍ക്കുന്ന റാഷിദ് എന്ന കടയുടമ പറഞ്ഞതാണിത്. മുസ്‌ലീം കച്ചവടക്കാരെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനങ്ങള്‍ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഉയരുന്ന കാലത്ത് ചോർ ബസാറിൽ നിന്നുള്ള കാഴ്ച്ചകൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. നള്‍ ബസാറിലും ഹിന്ദുക്കളുടെ ആരാധനാ വസ്തുക്കള്‍ വില്‍ക്കുന്ന മുസ്‌ലീംകളെയും മുസ്‌ലീംകളുടെ ആരാധനാവസ്തുക്കള്‍ വില്‍ക്കുന്ന ഹിന്ദുക്കളെയും ഞങ്ങള്‍ കണ്ടു. മുംബൈയില്‍ വ്യത്യസ്ത മതവിശ്വാസങ്ങള്‍ക്ക് ഒരുമിച്ചു ഇണങ്ങിച്ചേര്‍ന്നു മുന്നോട്ടുപോകാന്‍ കഴിയുന്ന പ്രത്യേക പാരമ്പര്യത്തിന്റെ ഉദാഹരണമായിരുന്നു അത്.
മുസ്‌ലീം എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു വിഭാഗമല്ല, മറിച്ച് വിവിധ മുസ്‌ലീം വിഭാഗങ്ങളുടെ സാന്നിധ്യവും ചോര്‍ ബസാറില്‍ കാണാമായിരുന്നു. ഷിയാ, സുന്നി, ദാവൂദി ബോറ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കടയുടമകളില്‍ ഏറെയും. ഓരോ കടകളിലും വില്‍ക്കുന്ന വസ്തുക്കളും കടയുടമകളുടെ വസ്ത്രധാരണരീതിയും വ്യത്യസ്തമായിരുന്നു. ദാവൂദി ബോറ വിഭാഗത്തിൽനിന്നുള്ളവർ വസ്ത്രധാരണ രീതി കൊണ്ട് വേറിട്ടുനില്‍ക്കുന്നവരാണ്. നിറങ്ങള്‍ നിറഞ്ഞ, ലേസ് പിടിപ്പിച്ച ‘റിദാ’ വസ്ത്രമണിഞ്ഞ സ്ത്രീകള്‍, കൈകള്‍ കൊണ്ട് തുന്നിയെടുത്ത വെളുത്ത തൊപ്പികളണിഞ്ഞ പുരുഷന്മാര്‍. മറ്റു മുസ്‌ലീംകളുടെ കടകളെക്കാള്‍ വെളിച്ചം നിറഞ്ഞതും കൂടുതല്‍ ഭംഗിയില്‍ അലങ്കരിച്ചതുമാണ് ദാവൂദി ബോറ മുസ്‌ലീംകളുടെ കടകള്‍. ഈ വ്യത്യസ്തത ആരാധനാലയങ്ങളിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും എല്ലാ മുസ്‌ലീംകളും ഒരേ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നവരല്ല എന്നതു തന്നെ അത്ഭുതപ്പെടുത്തുന്ന പുതിയൊരു അറിവായിരുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങളും വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും തനത് ആരാധനാരീതിയുമുണ്ട്. ചോര്‍ ബസാറില്‍ അത്തരത്തില്‍ നിരവധി പള്ളികളുണ്ട്. മട്ടണ്‍ സ്ട്രീറ്റിനടുത്തെ ഷാഫി മസ്ജിദ് സുന്നി മുസ്‌ലീംകളുടേതാണ്. സൈഫി മസ്ജിദ് ബോറ മുസ്‌ലീംകളുടേത്തും. ചോര്‍ ബസാറിന്റെ ഹൃദയഭാഗത്തായി ഒരു ദര്‍ഗ നിലകൊള്ളുന്നുണ്ട്, മുസ്‌ലീംകളും ഹിന്ദുക്കളും അവിടെ പോകാറുണ്ട്. മുസ്‌ലീം, ഹിന്ദു, ജെയ്ന്‍, മാര്‍വാഡി എന്നിങ്ങനെ നള്‍ ബസാറിലും വ്യത്യസ്ത സമുദായങ്ങളില്‍നിന്നുള്ള കടയുടമകളുണ്ട്.

ഒരു സമുദായവും ഏകശിലാത്മകമല്ല എന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ ബസാര്‍ സന്ദര്‍ശനത്തില്‍നിന്നും കിട്ടിയ ഏറ്റവും വലിയ അറിവ്. മറ്റു വിഭാഗങ്ങളെക്കുറിച്ച് നിലനില്‍ക്കുന്നതുപോലെ മുസ്‌ലീം വിഭാഗത്തെക്കുറിച്ചും നിരവധി വാര്‍പ്പുമാതൃകകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റു സമുദായങ്ങളെക്കുറിച്ചു നമുക്കുള്ള അറിവ് പരിമിതമായിരിക്കെ, നമ്മുടെ കുറഞ്ഞ അനുഭവസമ്പത്തിലൂടെ കിട്ടുന്ന അറിവിനെ വസ്തുതയായി മനസ്സിലാക്കാനും നമ്മള്‍ ശ്രമിക്കുന്നു. ഇന്ത്യയിലും ലോകത്തെങ്ങുമുള്ള മുസ്‌ലീം സമുദായം വളരെ വ്യത്യസ്തമാണ്. അവരുടെ സ്വത്വം പലതാണ്. സെക്റ്റ്, പ്രാദേശികത, ഭാഷ, മതപരമായ വിശ്വാസം, ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നിവയെല്ലാം അതിനെ സ്വാധീനിക്കുന്നു. ഒരു ഏകശിലാത്മക സമുദായമല്ല മുസ്‌ലീംകളുടേത്. ജീവിതരീതി, വസ്ത്രധാരണരീതി, ഭക്ഷണം, ഭാഷ, ആരാധനാരീതി അങ്ങനെ വ്യത്യസ്തതകള്‍ നിരവധിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ അറിവായിരുന്നു.

നള്‍ ബസാറിനും അതിനടുത്തുമുള്ള പ്രദേശങ്ങള്‍ 1992-93ലെ ബോംബെ കലാപം നടന്ന സ്ഥലങ്ങളാണ്. എന്നാല്‍, പരസ്പര ആശ്രയത്വത്തില്‍ നിലനില്‍ക്കുന്ന ഇവിടത്തെ വ്യാപാരശൃംഖല ആ ചരിത്രത്തിനെ പ്രതിരോധിക്കുന്നതായി കാണാം. കലാപങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കോട്ടം വന്നിട്ടില്ല. മുസ്‌ലീംകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍പ്പുമാതൃകകളില്‍ ഒന്ന്, ഹിന്ദു ഉത്സവങ്ങളോടും ക്ഷേത്രങ്ങളോടും അസഹിഷ്ണുതയുള്ളവരാണ് മുസ്‌ലീംകള്‍ എന്നതാണ്. മാര്‍ക്കറ്റുകള്‍ക്കിടയില്‍ത്തന്നെ ഹിന്ദു ക്ഷേത്രങ്ങള്‍ കാണാനായത് വിദ്യാര്‍ത്ഥികളെ അത്ഭുതപ്പെടുത്തി. ഈ ക്ഷേത്രങ്ങളുടെ പേരില്‍ ഇതുവരെയും സംഘര്‍ഷങ്ങളുണ്ടായിട്ടില്ല. നള്‍ ബസാറിലെ സത്യ നാരായണ്‍ ക്ഷേത്രം 120 വര്‍ഷം പഴക്കമുള്ളതാണ്. വേറെയും ക്ഷേത്രങ്ങളും മസ്ജിദുകളും ഉണ്ട്. പ്രശ്‌നങ്ങളോ തടസ്സങ്ങളോ ഇല്ലാതെ ഇവിടെ രണ്ട് മതക്കാരുടെയും ഉത്സവങ്ങള്‍ നടക്കുന്നു. ചിലതെല്ലാം ഒന്നിച്ച് ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.

സ്നേഹത്തിൻ്റെയും വൈവിധ്യത്തിൻ്റെ അമൂല്യ ശേഖരം

“മുസ്‌ലീംകൾ ഭൂരിപക്ഷമുള്ള സ്ഥലത്ത് ക്ഷേത്രങ്ങളുണ്ടായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,” വിദ്യാര്‍ത്ഥികളില്‍ ഒരാളായ രേണുകയുടെ വാക്കുകളാണ്. ചോര്‍ ബസാറിലേക്കും നള്‍ ബസാറിലേക്കും നടത്തിയ സന്ദര്‍ശനം സാംസ്‌കാരിക വ്യത്യസ്തകളെക്കുറിച്ചും കോസ്‌മോപൊളിറ്റന്‍ മുംബൈയുടെ അടിത്തറ എന്താണെന്നും ചിന്തിപ്പിക്കുന്നതായിരുന്നു. വിദ്വേഷത്തിനും, മനുഷ്യരെ വിഭജിച്ചുനിര്‍ത്തുന്ന പ്രത്യയശാസ്ത്രത്തിനും എതിരാണ് അതിൻ്റെ നിലനില്‍പ്. സാമ്പത്തിക സ്വാശ്രയത്വമാണ് ധ്രുതഗതിയില്‍ സുന്ദരമായി ചലിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തിന്റെ അടിസ്ഥാനം. മുസ്‌ലീംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നും മുസ്‌ലീംകളുടെ കഴുത്തറുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട്, മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ഈയടുത്തായി നടന്ന വിദ്വേഷം തുപ്പുന്ന റാലികള്‍ക്ക് ഈ ബസാറുകൾ ശക്തമായൊരു മറുപടിയാണ്. മുസ്‌ലീംകള്‍ എത്രത്തോളം ഈ നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അവിഭാജ്യമാണെന്നും ഒരു നൂറ്റാണ്ടിലേറെയായി മുസ്‌ലീംകളും മറ്റു വിഭാഗങ്ങളും ഇവിടെ സമാധാനത്തില്‍ ജീവിച്ചിരുന്നു എന്നുമാണ് ഇവിടം കാണിച്ചുതരുന്നത്. അത്തരം ബന്ധങ്ങളും വ്യത്യസ്തതകളും മുംബൈയെ സമ്പന്നമാക്കുകയേ ചെയ്തിട്ടുള്ളൂ, ഒരു ‘മുംബൈകാരി’ എന്നനിലയില്‍ ഞാനതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.

നേഹ ദഭാഡെ മുംബൈയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.