Skip to content Skip to sidebar Skip to footer

communal harmony

ചോർ ബസാർ: വിദ്വേഷത്തെ ചെറുത്ത് തോൽപ്പിച്ച ഒരു തെരുവ്.
നിർമല നികേതൻ കോളേജ് ഓഫ് സോഷ്യൽ വർക്കും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസവും(csss) സംയുക്തമായി നടത്തുന്ന 'മുംബൈയിലെ വൈവിധ്യങ്ങൾ' എന്ന കോഴ്സിൻ്റെ ഭാഗമായി മാർച്ച് രണ്ടിന് മുംബൈയിലെ ചോർ ബസാറിലേക്ക് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് നേഹ ദബാഡെ എഴുതിയ ലേഖനം. മോഷണ വസ്തുക്കള്‍ വില്‍ക്കുന്നതുകൊണ്ടാണോ ചോര്‍ ബസാറിന് ആ പേരുവന്നത് എന്നായിരുന്നു തെരുവിലേക്ക് കടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളിൽ ഒരാള്‍ എന്നോട് ചോദിച്ചത്. എന്നാല്‍, അവരെ അവിടെ കാത്തുനിന്നത് വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. പഴക്കമേറിയ അലങ്കാരവസ്തുക്കള്‍, വാള്‍ പ്ലേറ്റുകള്‍,…
പള്ളികൾ പൊളിക്കുന്ന കാലത്ത് പ്രതീക്ഷ നൽകുന്ന ഗ്രാമം.
യു.പിയിലെ ഷംലി ജില്ലയിലെ ഗൗസ്ഗഢ് എന്ന ഗ്രാമത്തിന് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന സമ്പന്നമായൊരു ചരിത്രമുണ്ട്. മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ ഭരണകാലത്ത്, 1760നും 1806നും ഇടയിൽ ഇതൊരു നാട്ടുരാജ്യമായിരുന്നു. 250-ലധികം വർഷങ്ങൾക്കിപ്പുറം, തകർന്നടിഞ്ഞ ഒരു മസ്ജിദ് ഒഴികെ, അതിന്റെ മഹത്തായ ഭൂതകാലത്തിന്റെ അടയാളങ്ങൾ അവശേഷിക്കാത്ത സ്ഥലമായി ഇത് ചുരുങ്ങി. ഗ്രാമത്തിൽ മുസ്ലിംകൾ ആരും താമസിക്കുന്നില്ല. 1940 മുതൽ പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയിട്ടില്ല. ഇപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മസ്ജിദിനു ജീവൻ പകരാൻ കുറച്ച് പ്രാദേശിക…
‘ധുംകേതു’വിലൂടെ കാസി നസ്റുൽ ഇസ്‌ലാം ചെയ്തത് എന്താണ്?
സമകാലിക ഇന്ത്യയിൽ കവി കാസി നസ്രുൽ ഇസ്‌ലാമിനെ വായിക്കുന്നതിൻ്റെ പ്രസക്തി വിശകലനം ചെയ്യുന്നു. കവിതകളിലൂടെയും മാസികകളിലൂടെയും ഗാനങ്ങളിലൂടെയുമാണ് കാസി നസ്രുൽ ഇസ്ലാം തൻ്റെ ആശയങ്ങൾ പ്രബോധനം ചെയ്തത്. ലോകം ശിഥിലമാക്കപ്പെടുകയും രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബംഗാളി കവിയും പത്രപ്രവർത്തകനും സംഗീതസംവിധായകനും ആക്ടിവിസ്റ്റുമായ കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ജീവിതവും ആശയങ്ങളും പരിശോധിക്കുന്നത് ഉചിതമാണ്. ശ്രദ്ധേയനായ സാഹിത്യപ്രതിഭയും സവിശേഷ ചിന്തകനുമായിരുന്ന അദ്ദേഹം, ആത്മാവിഷ്കാരത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തന്റെ…
പ്രത്യാശയുടെ ”സാമരസ്യ നടിഗെ”യുമായി ഉടുപ്പി.
കഴിഞ്ഞ നാല് മാസങ്ങളായി, ഹിജാബ് വിരോധം മുതല്‍ ക്ഷേത്രത്തിനടുത്ത് കച്ചവടംചെയ്യുന്ന മുസ്ലിംകളോടുള്ള സാമ്പത്തിക ബഹിഷ്‌കരണം വരെയുള്ള വാര്‍ത്തകളാല്‍ നിറഞ്ഞിരുന്ന ഉഡുപ്പി പട്ടണത്തില്‍, പ്രത്യാശയുടെയും ഐക്യത്തിന്റെയും മാതൃക തീര്‍ത്ത് ''സാമരസ്യനടിഗെ'' സംഘടിപ്പിച്ചു. സഹബല്‍വെ ഉഡുപ്പിയും കര്‍ണാടക പ്രോഗ്രസീവ് അസോസിയേഷന്‍ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച സഹവര്‍ത്തിത്വത്തിനും സൗഹാര്‍ദത്തിനും വേണ്ടിയുള്ള കണ്‍വെന്‍ഷന് മുന്നോടിയായുള്ള മാര്‍ച്ചിലേക്ക് കര്‍ണാടകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ജനക്കൂട്ടം ഉഡുപ്പിയിലെത്തി. മെയ് 14 ശനിയാഴ്ച്ച ഉച്ചയോടെ ഉഡുപ്പിയിലെ അജ്ജര്‍കാട് ഹുതാത്മ ചൗക്കില്‍ നിന്ന് ആരംഭിച്ച് ക്രിസ്ത്യന്‍ സ്‌കൂള്‍ (മിഷന്‍ കോമ്പൗണ്ട്) വരെയുള്ള…
ഇത് ദുരന്തത്തിലേക്ക്
ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ചില പൊതു പാരമ്പര്യമുണ്ട്. മാര്‍പാപ്പ രണ്ടാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു വിശ്വലേഖനത്തിന്‍റെ തലക്കെട്ട് എല്ലാവരും സഹോദരര്‍ എന്നാണ്. അതാണ് ക്രൈസ്തവരുടെ പ്രബോധനം. അത് കേട്ടിട്ട് കേള്‍ക്കാത്തപോലെ പെരുമാറുന്നവര്‍ ഉണ്ടാകുന്നുവെന്നാണ് നമ്മുടെ കാലഘട്ടത്തിന്‍റെ ദുരന്തം. നാസി ഭരണകാലത്ത് ഹിറ്റ്‌ലറാണ് നല്ലതെന്ന് കരുതിയ പുരോഹിതന്മാര്‍ കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. അതേ അപകടങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകാം. സ്വാര്‍ഥമായ ലക്ഷ്യങ്ങള്‍ നേടാന്‍ ചിലരുമായി കൂട്ടുചേരുന്നതാണ് ഇതിന് കാരണം. ഇത് ദുരന്തങ്ങളിലേക്ക് നയിക്കും. സാധാരണ ജനങ്ങള്‍ സുബോധമുള്ളവരാവുക, നന്മയും…
മുസ്ലിംകളെ സഭ ആദരവോടെ കാണുന്നു
മുസ്‍ലിംകളെ സഭ ആദരവോടെയാണ് കാണുന്നത്. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രസ്താവനയിൽ നിന്ന് " മുസ്‍ലിംകളെയും സഭ ആദരവോടെ കാണുന്നു. കാരുണ്യവാനും സർവ ശക്തനുമായ, ആകാശഭൂമികളുടെ സ്രഷ്ടാവായ, മനുഷ്യനോട് സംസാരിച്ച ഏകദൈവത്തെ ആരാധിക്കുന്നു. അബ്രഹാമിനെ പോലെ ദൈവത്തിന് സമ്പൂർണമായി സമർപ്പിക്കാൻ അവർ കഠിനമായി പ്രയത്നിക്കുന്നു. അവർ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലെങ്കിലും പ്രവാചകനായി ആദരിക്കുന്നു. കന്യാമർയത്തെ ആദരിക്കുന്നു. ഉയർത്തെഴുന്നേൽപ്പിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. ധാർമിക ജീവിതത്തെ…
നമുക്ക് യേശുവിൻ്റെ മനസ്സുണ്ടോ?
സ്നേഹമുള്ളവരേ, ഇന്നത്തെ കാലത്ത് ദൈവം ചോദിക്കുന്ന ഒരു ചോദ്യമാണിത്. എല്ലാം ഉൾകൊള്ളുന്ന വലിയ മനസ്സ് ദൈവത്തിന് ഉണ്ടാകുമ്പോൾ, ദൈവത്തിന്റ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിന്റ ചിന്തയെ ഉൾകൊള്ളാൻ കഴിയാത്തത്? ഇവിടെ പലപ്പോഴും വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. "കർഷകനല്ലേ മാഡം ഒന്ന് കളപറിക്കാൻ ഇറങ്ങിയതാണ്" ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാലിന്റ വാക്കാണിത്. ഈ ഡയലോഗ് പറയുമ്പോൾ അദ്ദേഹത്തിന്റ ഷർട്ടിൽ മൊത്തം ചോര പുരണ്ടിട്ടുണ്ട് എന്ന് നമുക്ക് കാണാം. എന്നാൽ, ഈ കളപറിക്കൽ…
ഇത് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള തന്ത്രമാണ്!
ജിഹാദ് എന്ന വാക്ക് അറബിയാണ്, വേണ്ടരീതിയിൽ ഉപയോഗിച്ചാൽ സ്വയംശുദ്ധീകരണം എന്നാണത് അർത്ഥമാക്കുന്നത്. ആ വാക്കിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ, തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ഒരു വാക്കാണ് അത്.  കേരളത്തിന്റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചുകൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട…
വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയിൽ ഉണ്ടാവേണ്ടത്!
ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ധാരാളം ശാഖകൾ രൂപീകരിക്കുകയും ശിശു മന്ദിരങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് ഐ.ടി സെല്ലിലൂടെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമായി. ആർ.എസ്.എസ് നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ ഗാന്ധി, നെഹ്റു, മൗലാന ആസാദ് എന്നിവരുടെ ആഖ്യാനങ്ങൾക്ക് വിരുദ്ധവും ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾക്ക് എതിരുമാണ്. ആർ.എസ്.എസിന്റെ സർസംഘചാലക് മോഹൻ ഭാഗവത് ഈയിടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി;"ഇസ്‌ലാം ഒരിക്കലും ഇന്ത്യയിൽ അപകടകരമല്ല. ഇസ്‌ലാം-ഹിന്ദു സംവാദങ്ങളിലൂടെ ഇന്ത്യയിൽ സമാധാനം ഉണ്ടാക്കാൻ സാധിക്കും. മുസ്‌ലിംകൾ ഇന്ത്യയിൽ ജീവിക്കേണ്ടവരല്ല എന്ന്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.