Skip to content Skip to sidebar Skip to footer
തടവറകളില്‍ കൂടുതലും മുസ്‌ലിംകളും ദലിതരും
നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 1998 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ഇര്‍ഫാന്‍ അഹമ്മദും സക്കറിയ സിദ്ദീഖിയും ചേര്‍ന്നെഴുതിയ ഡെമോക്രസി ഇന്‍ ജയില്‍ എന്ന ലേഖനത്തിലാണ് ഈ വിശകലനം പുറത്തു വിട്ടത്. ഇന്ത്യന്‍ തടവറകളില്‍ മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍. ശിക്ഷിക്കപ്പെട്ടവരേക്കാള്‍ അധികം വിചാരണ തടവുകാരെന്നും കണക്കുകള്‍. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന മുസ്‌ലിംകൾ ജയിലുകളില്‍ 20 ശതമാനത്തിലധികം. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസഥാനങ്ങളില്‍…
സഫൂറ സര്‍ഗാറിന്റെ തടവ് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന്റെ പേരിൽ ഗർഭിണിയായ സഫൂറ സർഗാർ ഉൾപ്പെടെയുള്ള വിദ്യാർഥി ആക്ടിവിസ്റ്റുകളെ യു.എ.പി.എ ചുമത്തി അന്യായമായി ജയിലിലടച്ചതിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ, അമേരിക്കൻ ബാർ അസോസിയേഷൻ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അനേകം ആഗോള പൗരാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ ഇന്ത്യൻ ഭരണകൂടം നിരന്തരമായി ദുരുപയോഗം ചെയ്യുകയാണെന്നും ഈ സംഘടനകൾ. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സർവകലാശാല വിദ്യാര്‍ഥി നേതാവും ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായ സഫൂറ സര്‍ഗാറിനെ പൗരത്വ ഭേദഗതി…
ഡൽഹി കലാപം: നുണ പറയുന്ന വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഫോർ ജസ്റ്റിസ് എന്ന എൻ.ജി.ഒ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി കലാപത്തെക്കുറിച്ച് സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഏകപക്ഷീയമായ നിഗമനങ്ങൾ. കലാപത്തിൽ മരണപ്പെട്ടവർ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണെങ്കിലും വസ്തുതാന്വേഷണങ്ങളിൽ അവരെ മാറ്റിനിർത്തി. വിവര ശേഖരണത്തിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളെയാണ് വസ്തുതാന്വേഷണ സംഘം ആശ്രയിച്ചത് കലാപത്തില്‍ മരണപ്പെട്ടവര്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണെങ്കിലും വസ്‌തുതാന്വേഷണങ്ങളില്‍ അവരെ മാറ്റിനിര്‍ത്തി. റിപ്പോര്‍ട്ടിലെ ഭൂരിഭാഗം സാക്ഷ്യങ്ങളും നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടേത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സമരത്തിന്…
വന്യജീവി വേട്ട: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നാമത്
മലപ്പുറത്തെ കുറിച്ചുള്ള വര്‍ഗീയച്ചുവയുള്ള പ്രസ്‌താവനയോടൊപ്പം ബി.ജെ.പി എം.പി മനേക ഗാന്ധി കേരളത്തിന്റെ പരിസ്ഥിതി/വന്യജീവി നാശത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പാരിസ്ഥിതികവശം പരിശോധിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്യജീവി നഷ്‌ടം സംഭവിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കേരളത്തില്‍ പ്രതിവര്‍ഷം 600ഓളം ആനകള്‍ കൊല്ലപ്പെടുന്നു എന്ന മനേക ഗാന്ധിയുടെ ആരോപണം തെറ്റാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 2330 ആനകളാണ്. ലോക്‌സഭ രേഖകള്‍ പ്രകാരം കേരളത്തില്‍ 2015-2019 വരെ ആകെ 373 ആനകളാണ്…
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി മൂലം സംഭവിക്കുന്നത്?
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലായാൽ പശ്ചിമഘട്ട വനമേഖലയിലെ 138 ഹെക്ടർ നിബിഡ വനം മുറിച്ചുമാറ്റേണ്ടി വരികയും പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും, രണ്ട് ആദിവാസി ഊരുകൾ ഉൾപ്പെടെ 85 ഓളം കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുകയും ചെയ്യും. സ്ഥാപിത ശേഷിയുടെ 20% പോലും വൈദ്യുതി ലഭ്യമാക്കാൻ പദ്ധതിക്ക് കഴിയില്ല. ഇത് മൂലം കെ.എസ്.ഇ.ബിക്ക് 100 മുതൽ 150 കോടി രൂപയുടെ നഷ്ടത്തിന് സാധ്യത. പശ്ചിമഘട്ട വനമേഖലയിലെ 138 ഹെക്റ്റർ നിബിഡ വനം അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി മുറിച്ചുമാറ്റപ്പെടും. പ്രദേശം വെള്ളത്തിനടിയിലാവും. രണ്ട്…
ഓണ്‍ലൈന്‍ പഠനം എങ്ങനെ സാധ്യമാവും?
കോവിഡ്-19 മൂലമുള്ള വിദ്യാഭ്യാസ മേഖലയിലെ സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ രാജ്യത്ത് അതിനുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ എത്രത്തോളമുണ്ട്? ഇന്ത്യയിലെ 86% വിദ്യാര്‍ഥികളും ഒരു രീതിയിലുമുള്ള ഓണ്‍ലൈന്‍ ക്ലാസുകളിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനങ്ങള്‍ മാത്രം ബദലാവുന്നതിന്റെ നീതി ചോദ്യം ചെയ്യപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ 4.4 ശതമാനവും ആദിവാസി മേഖലയിൽ 7.8 ശതമാനവും മാത്രമാണ് കമ്പ്യൂട്ടര്‍-മൊബൈല്‍ ഫോണ്‍ സംവിധാനങ്ങൾ നിലവിലുള്ളത്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോഗമുള്ള ഡൽഹിയിൽ പോലും 69…
ആറു വർഷങ്ങൾ 7666 ജീവനുകൾ
അമേരിക്കയിലെ കറുത്ത വംശജര്‍ക്കെതിരെ പോലീസ് നടത്തുന്ന ഹിംസയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2013നും 2019നും ഇടയിൽ കൊല്ലപ്പെട്ടത് 7666 കറുത്ത വർഗക്കാർ. ജോർജ് ഫ്‌ളോയ്‌ഡ്‌ അവസാനത്തെ ഇര. ആഫ്രിക്കൻ അമേരിക്കക്കാരുടെ ജനസംഖ്യ അമേരിക്കൻ ജനതയുടെ 13 ശതമാനം മാത്രം. എന്നാൽ പോലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വെളുത്ത വർഗക്കാരെക്കാൾ രണ്ടര മടങ്ങ്. ജോർജ് ഫ്ളോയ്‌ഡ്‌ കൊല്ലപ്പെട്ട മിനസോട്ടയിൽ കറുത്ത അമേരിക്കക്കാർ കൊല്ലപ്പെടുന്നത് നാല് മടങ്ങ്. കാലിഫോർണിയ, ടെക്‌സാസ്, ഫ്ലോറിഡ തുടങ്ങിയ വലിയ സ്റ്റേറ്റുകളിലാണ് കറുത്ത വർഗക്കാർ കൂടുതൽ…
പി.ജി-യു.ജി മെഡിക്കൽ/ഡെന്റൽ പ്രവേശനം
യു.ജി-പി.ജി മെഡിക്കല്‍ പ്രവേശനത്തിൽ അഖിലേന്ത്യാ ക്വാട്ടയില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വന്‍തോതില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സംവരണ അട്ടിമറി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടത് പതിനായിരത്തിലധികം ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കാണ്. ഈ മൂന്നു വര്‍ഷങ്ങളിലും ഒ.ബി.സി വിഭാഗങ്ങൾക്കുള്ള 27% മണ്ഡൽ സംവരണം നടപ്പിലാക്കാതെ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു.
NO JUSTICE, NO PEACE. അമേരിക്കയില്‍ ആളിപ്പടര്‍ന്ന് പ്രതിഷേധം.
മിനിയപൊളിസില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് എന്ന യുവാവിനെ പോലീസ് കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ അമേരിക്ക പ്രതിഷേധത്തില്‍ ഉലയുന്നു. മരണവെപ്രാളത്തിനിടയിൽ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ഫ്ളോയിഡിന്റെ രോദനം ഏറ്റെടുത്ത പ്രതിഷേധക്കാർ വർണമേധാവിത്വത്തിന്റെ പ്രതീകമായ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ശ്വാസം മുട്ടുകയാണെന്ന് പ്രഖ്യാപിക്കുന്നു. ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിന്റെ വ്യവസ്ഥാപിത കൊലപാതകം വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ വംശീയത തുറന്നുകാട്ടുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് കാരണം കറുത്ത വർഗക്കാർക്കെതിരെ അമേരിക്കയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിത വംശീയതയാണ്. പ്രതിഷേധങ്ങളില്‍ ആറാം…
ഒ.ബി.സിയിൽ നിന്ന് കവർന്നത് 10,000 മെഡിക്കൽ സീറ്റുകൾ
നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം മണ്ഡല്‍ റിസര്‍വേഷന്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വന്‍ അവസര നഷ്ടമുണ്ടായെന്ന് കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 10,000 സീറ്റുകള്‍. നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിന് പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം മണ്ഡല്‍ റിസര്‍വേഷന്‍ നടപ്പാക്കുന്നില്ല. രേഖാമൂലം ലഭിച്ച പരാതിയെ തുടർന്ന്  ദേശീയ പിന്നാക്കവിഭാഗ കമ്മീഷന്‍‌‌ (NCBC) ആരോഗ്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. നീറ്റ്-2017 മുതല്‍…
‘ക്ഷേത്രധ്വംസകനോ’ ടിപ്പു?
ടിപ്പുവിന്റെ പടയോട്ട കാലത്ത് ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ത്തിരുന്നുവെന്ന വാദം പ്രചാരത്തിലുണ്ട്. ടിപ്പുവും സൈന്യവും പ്രവേശിക്കാത്ത സ്ഥലങ്ങളില്‍പോലും ക്ഷേത്രങ്ങള്‍ തകര്‍ത്തത് ടിപ്പു സുല്‍ത്താനാണെന്ന വാമൊഴിക്കഥകളും വ്യാപകമാണ്. അതില്‍ എത്രമാത്രം വസ്‌തുതകളുണ്ട്? ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശങ്ങളില്‍പോലും പ്രചരിപ്പിക്കുന്ന ക്ഷേത്ര ധ്വംസനകഥകള്‍ ടിപ്പു സുല്‍ത്താന്‍ എന്ന അധിനിവേശവിരുദ്ധ പോരാളി പുലര്‍ത്തിയിരുന്ന സമുദായ സാഹോദര്യചരിത്രത്തെ നിരാകരിക്കുന്നവയാണ്. കേരളത്തിലേക്കുള്ള ടിപ്പു സുല്‍ത്താന്റെ കടന്നുവരവിന് മൈസൂരിന്റെ സാമ്പത്തിക താല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും മാത്രമാണ് കാരണം. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കല്‍ ടിപ്പു സുല്‍ത്താന്റെ…
ലോക്ഡൗണ്‍ ഇല്ലാത്ത പൗരാവകാശ ലംഘനങ്ങൾ
ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുമ്പോള്‍, ലോക്ക്ഡൗണ്‍ അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും വിയോജിക്കുന്നവരേയും കള്ളകേസുകള്‍ ചുമത്തി ജയിലിലടക്കുന്നത് തുടരുന്നു. ഏപ്രില്‍ 09 - ഗുലിഫ്ഷാ ഡല്‍ഹിയിലെ പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ഗുലിഫ്ഷായെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഏപ്രില്‍ 10 - സഫൂറ സര്‍ഗാര്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു പിന്നീട് തീഹാര്‍ ജയിലിലടച്ചു. അറസ്റ്റ്…
കോവിഡ് കാലത്ത് വഖഫ് ബോര്‍ഡ് എന്ത് ചെയ്‌തു?
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കിയതിന്റെ പേരില്‍ വഖഫ് ബോര്‍ഡിനേയും ദേവസ്വം ബോര്‍ഡിനേയും താരതമ്യം ചെയ്‌ത്‌ വര്‍ഗീയ പ്രചാരണങ്ങള്‍ സജീവമാവുന്നു. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്‌ത 9000 മഹല്ലുകള്‍ നല്‍കുന്ന ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 7 ശതമാനം വരുന്ന തുകയാണ് ബോര്‍ഡിന്റെ തനത് ഫണ്ട്. ബോര്‍ഡിനു ലഭിക്കേണ്ട ചെറിയ ഗ്രാന്റ് പോലും യഥാസമയം ലഭിക്കാറില്ല. ബജറ്റില്‍  വകയിരുത്തുന്നത് 1.20 കോടി രൂപ മാത്രം. ഇപ്പോള്‍ 1.32 കോടി രൂപയായി ഉയര്‍ത്തി. 2019ലെ…
ക്ഷേത്രവരുമാനം സര്‍ക്കാരിനോ?
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അഞ്ചുകോടി രൂപയുടെ ധനസഹായത്തിന്റെ പേരില്‍ ക്ഷേത്രവരുമാനം പൊതു ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്നുവെന്ന് വര്‍ഗീയ നുണപ്രചാരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അഞ്ചുകോടി രൂപ, ബോര്‍ഡിന്റെ ബാങ്കിലുള്ള 1518 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശയില്‍ നിന്ന്.  ദേവസ്വം ബോര്‍ഡുകള്‍ ഒരു രൂപ പോലും സര്‍ക്കാറിന് നല്‍കുന്നില്ല. ദേവസ്വം ബോര്‍ഡുകളുടെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുന്നു. അതില്‍ സംസ്ഥാന സര്‍ക്കാര്‍…
സംവരണം നഷ്‌ടമാവും; ക്രീമിലെയറില്‍ ശമ്പളവും. പിന്നാക്കവിഭാഗങ്ങള്‍ക്ക് വന്‍തിരിച്ചടി
രാജ്യത്തെ പിന്നാക്ക സമുദായങ്ങളില്‍ നിലവില്‍ സംവരണാനുകൂല്യം ലഭിച്ചുവരുന്നവരില്‍ വലിയൊരു വിഭാഗത്തിനെ സംവരണ ആനുകൂല്യങ്ങളില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍. ക്രീമിലെയര്‍ പുനര്‍നിര്‍ണയിക്കാന്‍ രൂപീകരിച്ച ബി.പി ശര്‍മ്മ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയ്‌ക്കെടുക്കുന്നു. ക്ലാസ് വേര്‍തിരിവ് ഇല്ലാതെ എല്ലാ പിന്നാക്കവിഭാഗം ഉദ്യോഗസ്ഥരുടേയും പ്രതിമാസ ശമ്പളവും ഇതിലേക്ക് പരിഗണിക്കണമെന്നാണ് ബി.പി ശര്‍മ്മ സമിതിയുടെ നിര്‍ദ്ദേശം. താഴ്ന്ന വരുമാനമുള്ള പല സര്‍ക്കാര്‍ ജീവനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കും. കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിക്കുന്ന പക്ഷം സംവരണാനുകൂല്യം ലഭിച്ചുവരുന്നരില്‍ നല്ലൊരു പങ്കും…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.