Skip to content Skip to sidebar Skip to footer

Racism

വംശീയവിദ്വേഷ കുറ്റകൃത്യങ്ങളിൽ വന്‍ വര്‍ധനവ്
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങള്‍ 64%വും മുസ്‌ലിംകള്‍ക്കെതിരെ.  ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019ലെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദശകത്തില്‍ 90 ശതമാനം മതത്തിന്റെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 66 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. മിക്ക കുറ്റവാളികളും ശിക്ഷിക്കപ്പെടാതെ പോകുന്നതായും നിരീക്ഷണം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആക്രമണങ്ങളില്‍ 64 ശതമാനം മുസ്‌ലിംകള്‍ക്കെതിരെയെന്ന് ഹേറ്റ് ക്രൈം വാച്ച്…
കാവി കലർന്ന് പാഠപുസ്‌തകങ്ങൾ
ആർ.എസ്.എസ് താൽപ്പര്യങ്ങൾക്കായി പാഠപുസ്തകങ്ങളിൽ മാറ്റിയെഴുതലും വെട്ടിമാറ്റലും തുടരുന്നു. 2014ന് ശേഷം 1334 മാറ്റങ്ങൾ വരുത്തി എൻ.സി.ഇ.ആർ.ടി. കോവിഡ് കാലത്ത് സിലബസിന്റെ 30 ശതമാനം ലഘൂകരിക്കാനുള്ള തീരുമാനത്തിന്റെ മറവിൽ സി.ബി.എസ്.ഇ നീക്കം ചെയ്തത് വൈവിധ്യവും ജനാധിപത്യവും കൈകാര്യം ചെയ്യുന്ന പാഠഭാഗങ്ങൾ. നീക്കം ചെയ്ത ഭാഗങ്ങളിൽ ജനകീയ മുന്നേറ്റങ്ങളെ കുറിച്ചുള്ള അധ്യായങ്ങളും ഫെഡറലിസവും പ്രദേശിക സര്‍ക്കാരുകളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും. 2014നു ശേഷം പാഠപുസ്തകങ്ങളില്‍ 1334 മാറ്റങ്ങള്‍ വരുത്തി എന്‍.സി.ഇ.ആര്‍.ടി. 2014 ആഗസ്റ്റില്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസത്തെ ഭാരതീയവത്ക്കരിക്കാന്‍ ഭാരതീയ ശിക്ഷ നീതി…
ലോക്ഡൗൺ മറവിൽ മാധ്യമ പ്രവർത്തകർക്കെതിരെ വേട്ട
ലോക്ഡൗൺ കാലയളവിൽ മാധ്യമ പ്രവർത്തകരെ ഉന്നംവെച്ച് വിവിധ സർക്കാറുകൾ. 55ഓളം മാധ്യമപ്രവർക്കെതിരെ പ്രതികാര നടപടികളെടുത്തതായി റിപ്പോർട്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധികൾ, പട്ടിണി, റേഷൻ വിതരണത്തിലെ പരാജയം, ക്വാറന്റൈൻ കേന്ദ്രങ്ങളുടെ ദുരുപയോഗം തുടങ്ങിയ വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് മാധ്യമ പ്രവർത്തകർക്കെതിരെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾ പ്രയോഗിച്ചത്. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലയളവില്‍ 55 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ സര്‍ക്കാറുകളുടെ പ്രതികാര നടപടി. കസ്റ്റഡി പീഡനം, എഫ്.ഐ.ആര്‍ ചേർക്കൽ, കാരണം കാണിക്കല്‍ നോട്ടീസ് തുടങ്ങിയവയിലൂടെയാണ്…
തൊഴിൽ നിയമങ്ങൾക്ക് വിലക്ക്
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വഴി തുറക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ പ്രാബല്യത്തിൽ. തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നിൽ. ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന തൊഴില്‍ നിയമങ്ങളില്‍ 38 എണ്ണം മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിച്ചു. ഫാക്റ്ററികൾ, വ്യാപാര മേഖല തുടങ്ങിവയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. തൊഴില്‍ സുരക്ഷ, വ്യാവസായിക തര്‍ക്കങ്ങള്‍, ട്രേഡ് യൂണിയനുകള്‍, കരാര്‍…
തടവറകളില്‍ കൂടുതലും മുസ്‌ലിംകളും ദലിതരും
നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 1998 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ഇര്‍ഫാന്‍ അഹമ്മദും സക്കറിയ സിദ്ദീഖിയും ചേര്‍ന്നെഴുതിയ ഡെമോക്രസി ഇന്‍ ജയില്‍ എന്ന ലേഖനത്തിലാണ് ഈ വിശകലനം പുറത്തു വിട്ടത്. ഇന്ത്യന്‍ തടവറകളില്‍ മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍. ശിക്ഷിക്കപ്പെട്ടവരേക്കാള്‍ അധികം വിചാരണ തടവുകാരെന്നും കണക്കുകള്‍. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന മുസ്‌ലിംകൾ ജയിലുകളില്‍ 20 ശതമാനത്തിലധികം. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസഥാനങ്ങളില്‍…
ഡൽഹി കലാപം: നുണ പറയുന്ന വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ ഫോർ ജസ്റ്റിസ് എന്ന എൻ.ജി.ഒ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി കലാപത്തെക്കുറിച്ച് സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിൽ ഏകപക്ഷീയമായ നിഗമനങ്ങൾ. കലാപത്തിൽ മരണപ്പെട്ടവർ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണെങ്കിലും വസ്തുതാന്വേഷണങ്ങളിൽ അവരെ മാറ്റിനിർത്തി. വിവര ശേഖരണത്തിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളെയാണ് വസ്തുതാന്വേഷണ സംഘം ആശ്രയിച്ചത് കലാപത്തില്‍ മരണപ്പെട്ടവര്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണെങ്കിലും വസ്‌തുതാന്വേഷണങ്ങളില്‍ അവരെ മാറ്റിനിര്‍ത്തി. റിപ്പോര്‍ട്ടിലെ ഭൂരിഭാഗം സാക്ഷ്യങ്ങളും നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടേത്. സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സമരത്തിന്…
വന്യജീവി വേട്ട: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നാമത്
മലപ്പുറത്തെ കുറിച്ചുള്ള വര്‍ഗീയച്ചുവയുള്ള പ്രസ്‌താവനയോടൊപ്പം ബി.ജെ.പി എം.പി മനേക ഗാന്ധി കേരളത്തിന്റെ പരിസ്ഥിതി/വന്യജീവി നാശത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പാരിസ്ഥിതികവശം പരിശോധിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്യജീവി നഷ്‌ടം സംഭവിക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കേരളത്തില്‍ പ്രതിവര്‍ഷം 600ഓളം ആനകള്‍ കൊല്ലപ്പെടുന്നു എന്ന മനേക ഗാന്ധിയുടെ ആരോപണം തെറ്റാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മരണപ്പെട്ടത് 2330 ആനകളാണ്. ലോക്‌സഭ രേഖകള്‍ പ്രകാരം കേരളത്തില്‍ 2015-2019 വരെ ആകെ 373 ആനകളാണ്…
NO JUSTICE, NO PEACE. അമേരിക്കയില്‍ ആളിപ്പടര്‍ന്ന് പ്രതിഷേധം.
മിനിയപൊളിസില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് എന്ന യുവാവിനെ പോലീസ് കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ അമേരിക്ക പ്രതിഷേധത്തില്‍ ഉലയുന്നു. മരണവെപ്രാളത്തിനിടയിൽ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ഫ്ളോയിഡിന്റെ രോദനം ഏറ്റെടുത്ത പ്രതിഷേധക്കാർ വർണമേധാവിത്വത്തിന്റെ പ്രതീകമായ ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ശ്വാസം മുട്ടുകയാണെന്ന് പ്രഖ്യാപിക്കുന്നു. ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിന്റെ വ്യവസ്ഥാപിത കൊലപാതകം വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ വംശീയത തുറന്നുകാട്ടുന്നു. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് കാരണം കറുത്ത വർഗക്കാർക്കെതിരെ അമേരിക്കയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥാപിത വംശീയതയാണ്. പ്രതിഷേധങ്ങളില്‍ ആറാം…
ലോക്ഡൗണ്‍ ഇല്ലാത്ത പൗരാവകാശ ലംഘനങ്ങൾ
ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ കോവിഡ്-19 മഹാവ്യാധിക്കെതിരെ പോരാടുമ്പോള്‍, ലോക്ക്ഡൗണ്‍ അവസരം ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പൊതുപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും വിയോജിക്കുന്നവരേയും കള്ളകേസുകള്‍ ചുമത്തി ജയിലിലടക്കുന്നത് തുടരുന്നു. ഏപ്രില്‍ 09 - ഗുലിഫ്ഷാ ഡല്‍ഹിയിലെ പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയായ ഗുലിഫ്ഷായെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഏപ്രില്‍ 10 - സഫൂറ സര്‍ഗാര്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു പിന്നീട് തീഹാര്‍ ജയിലിലടച്ചു. അറസ്റ്റ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.