Skip to content Skip to sidebar Skip to footer

രണ്ട് മതചടങ്ങുകൾ;രണ്ട് നിലപാടുകൾ

കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറെ സവിശേഷവും അപകടകരവുമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ വെളിവാക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ദൃശ്യ-പത്ര-വാര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും. സമൂഹത്തില്‍ നിലനില്‍ക്കുന്ന മത-ജാതി വിവേചനങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ കോവിഡ് നിയന്ത്രണങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിനോടും ഹരിദ്വാറിലെ കുംഭമേളയോടും കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകൾ കൈകൊണ്ട വ്യത്യസ്ഥ നിലപാടുകള്‍. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തെ വിവിധ പത്ര-മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം വലിയ രീതിയില്‍ രാക്ഷസവത്കരിച്ചപ്പോള്‍ ഇതേ സംവിധാനങ്ങളും മാധ്യമങ്ങളും കുംഭമേള ഭക്തരെ ആഘോഷിക്കുകയാണുണ്ടായത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ വളരെ ഭീതിജനകമാണ്. ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തവരിൽ 1700ലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. യഥാര്‍ഥ കണക്കുകള്‍ ഇതിലുമപ്പുറമാണെന്ന് നിരവധി പത്ര-മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തെ വിവിധ പത്ര-മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം വലിയ രീതിയില്‍ രാക്ഷസവത്കരിച്ചപ്പോള്‍ ഇതേ സംവിധാനങ്ങളും മാധ്യമങ്ങളും കുംഭമേള ഭക്തരെ ആഘോഷിക്കുകയാണുണ്ടായത്.

തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടക്കുന്ന സമയത്ത് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ 500ലധികം മാത്രമായിരുന്നു. എന്നാല്‍, പ്രതിദിനം രണ്ടുലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ട് ഇന്ത്യയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴാണ് ഹരിദ്വാറിലെ കുംഭമേളയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ 20 ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തത്. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിദേശ പൗരന്മാര്‍ക്കെതിരെയും സര്‍ക്കാര്‍ കേസുകള്‍  രജിസ്റ്റര്‍ ചെയ്‌തിരുന്നു. അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ പലരെയും അറസ്റ്റ് ചെയ്യുകയും നിരവധി പേരെ ജയിലിയടക്കുകയും ചെയ്യുകയുണ്ടായി. കോടതിയുടെ ഇടപെടലാണ് അവരില്‍ പലരും ജയില്‍ മോചിതരാവാൻ ഇടയായത്. ഇതേസമയം, കുംഭമേളയിലാകട്ടെ ഇത്രയും അപകടകരമായ സാഹചര്യമായിരുന്നിട്ടും ആര്‍ക്കെതിരെയും ഇതുവരെ കേസൊന്നുമില്ല എന്നുമാത്രമല്ല, പോലീസിന്റെയും ഭരണകൂടത്തിന്റെയും സമ്പൂര്‍ണ സഹായത്തോടെയുമാണ് മേളയുടെ നടത്തിപ്പും. തബ്‌ലീഗ് ജമാഅത്ത് സമ്മേളനം വിവാദമായിരുന്ന സമയത്ത് അതിനെ ‘കൊറോണ ജിഹാദ്’ എന്ന് വിശേഷിപ്പിച്ചിരുന്ന സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ കുംഭമേളയിലെത്തിയവരെ ‘ഭക്തര്‍’ എന്ന വിളിയിലൊതുക്കിക്കൊണ്ട് സ്വാഭാവികവത്കരിക്കുകയാണുണ്ടായത്. ഒരു ഭരണഘടനക്കും നിയമത്തിനും കീഴിൽ സ്ഥിതി ചെയ്യുന്ന രാജ്യത്ത് വിവേചനപരമായ രണ്ടുതരം ഭരണകൂട സമീപനങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ILLUSTRATION BY SUKRUTI ANAH STANELEY for Caravan Magazine

തബ്‌ലീഗ് ജമാഅത്ത് സമ്മേളനം വിവാദമായിരുന്ന സമയത്ത് അതിനെ ‘കൊറോണ ജിഹാദ്’ എന്ന് വിശേഷിപ്പിച്ചിരുന്ന സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ കുംഭമേളയിലെത്തിയവരെ ‘ഭക്തര്‍’ എന്ന വിളിയിലൊതുക്കിക്കൊണ്ട് സ്വാഭാവികവത്കരിക്കുകയാണുണ്ടായത്.

ഗംഗാ ദേവിയുടെ അനുഗ്രഹം മൂലം കുംഭമേളയില്‍ കോവിഡ് വൈറസ് പടരില്ലെന്നും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ തീരഥ് സിങ് റാവത്ത് പറഞ്ഞത്. അതെസമയം, കുംഭമേളയ്ക്ക് സര്‍ക്കാറിന്റെ അനുമതിയുള്ളതാണെന്നും ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ലെന്നുമാണ് വി.എച്ച്.പി ജോയിന്റ് സെക്രട്ടറിയായ സുരേന്ദ്ര ജെയിന്‍ പറഞ്ഞത്. കുംഭമേള മതപരമായ ആചാരമാണെന്നും മുസ്‌ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍കസ് പോലെയല്ല അതെന്നും, കുംഭമേളയെ മര്‍കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നതിന് തുല്യമാണ് എന്നുമാണ് വി.എച്ച്.പി നേതാവ് പ്രസ്‌താവനയിറക്കിയത്.

കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ‘ഷാഹി സ്‌നാന’ത്തില്‍ പങ്കെടുക്കാന്‍ ഗംഗാ തീരത്തെത്തിയത് ഏകദേശം 17.31 ലക്ഷം ഭക്തരായിരുന്നു. ഇതിനായി എത്തിയവരിൽ മിക്കവരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്‌തിട്ടില്ലെന്നും പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തവുമാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനായില്ലെന്ന് ഉത്തരാഖണ്ഡ് ഐ.ജി സഞ്ജയ് ഗുഞ്ജ്യാല്‍ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്.

Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.