Skip to content Skip to sidebar Skip to footer

ജനസംഖ്യാ നിയന്ത്രണവും സ്ത്രീ ജീവിതവും

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും.

അഞ്ച് അധ്യായങ്ങളുള്ളതാണ് ഉത്തർപ്രദേശിൽ അവതരിപ്പിക്കപ്പെട്ട കരട് ജനസംഖ്യാ നിയന്ത്രണ ബില്ല്. അതിലെ പ്രധാനപ്പെട്ടതും ഏറെ ആക്ഷേപകരവുമായ ഭാഗങ്ങൾ നാം വിശദമായി മനസ്സിലാക്കേണ്ടതാണ്. ഈ ബില്ലിലെ നിർദ്ദേശങ്ങൾ, സംസ്ഥാനത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ദരിദ്ര കുടുംബങ്ങളെ ഇത് വളരെ  ദോഷകരമായി ബാധിക്കുമെന്ന് ഇതിനകം വിലയിരുത്തപ്പെട്ടതാണ്. അവരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുകയും, അനാരോഗ്യം, സാമൂഹിക പ്രശ്നങ്ങൾ,  എന്നിവക്ക് അവർ കൂടുതൽ   ഇരയാവുകയും ചെയ്യും. ജനസംഖ്യ നിയന്ത്രിക്കാൻ ബലപ്രയോഗം നടത്തുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും സ്ത്രീ അവകാശങ്ങളുടെ  ലംഘനമാണ്. 

ബില്ലിൻ്റെ ഉള്ളടക്കം

ബില്ലിലെ പ്രധാന വശങ്ങൾ കൈകാര്യം ചെയ്യുന്നത് രണ്ടാം അധ്യായത്തിലാണ്. അവയിലെ ചില പോയിൻ്റുകൾ പരിശോധിക്കാം.

രണ്ട് കുട്ടികൾ മാത്രമുണ്ടായാൽ

  1. രണ്ട് കുട്ടികളുടെ ജനനത്തിനുശേഷം സ്ത്രീ വന്ധ്യംകരണത്തിന് വിധേയയാവുകയാണെങ്കിൽ, കുട്ടിയുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്  പ്രമോഷൻ, ഇൻക്രിമെന്റുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പിതാവിന് ലഭിക്കും.

    ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ വളരെ വലുതാണ്. നാം ജീവിക്കുന്നത് അങ്ങേയറ്റം പുരുഷാധിപത്യമുള്ള സമൂഹത്തിലാണ്. അതുകൊണ്ട് തന്നെ വന്ധ്യകരണത്തിന്റെ ഭാരം പലപ്പോഴും സ്ത്രീകളാണ് വഹിക്കേണ്ടി വരുന്നത്. ആനുകൂല്യങ്ങൾ ലഭിക്കാൻ പുരുഷന്റ നിർബന്ധം മൂലം സ്ത്രീകൾ വന്ധ്യകരണം ചെയ്യാൻ നിർബന്ധിതയാകും. വന്ധ്യംകരണത്തിനുള്ള ശ്രമങ്ങൾ പല സ്ത്രീകളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, മറ്റ് നിരവധി പ്രശ്നങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു കുട്ടി ജനിച്ചതിനുശേഷം വന്ധ്യംകരണത്തിന് പുരുഷൻ സമ്മർദ്ദം ചെലുത്തിയേക്കാം. അത് നടപ്പിലാവുകയും ചെയ്യാം. ഈ കുട്ടി പെണ്ണാവുകയോ, അല്ലെങ്കിൽ കുട്ടി മരണപ്പെടുകയോ ചെയ്താൽ അവൾക്ക് മറ്റൊരു കുട്ടിക്ക് ജനനം നൽകാൻ സാധിക്കില്ല. ഇത് ഒരുപക്ഷെ സ്ത്രീയെ മാനസികമായി തകർക്കുകയും അതുവഴി വിവാഹമോചനം നേടുന്നതിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തേക്കാം. ഇതുവഴി പുരുഷന് ഒന്നും സംഭവിക്കാനില്ല. അവന് വീണ്ടും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. വന്ധ്യംകരണം നടന്നതുകൊണ്ട് സ്ത്രീയുടെടെ ഭാവി അനിശ്ചിതത്തിലേക്ക് നീങ്ങും. ഇത്തരം അനുമാനങ്ങൾ വെറും അതിശയോക്തിപരമല്ല. കാരണം, ഗാർഹിക പീഡനം, വിവാഹമോചനം, മരണം എന്നിവ നേരിടുന്ന സ്ത്രീകളുടെ  കേസുകൾ ഇന്ന് ഏറെയുണ്ട്. 
     
  2. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ഒരു കുട്ടി ജനിച്ച ശേഷം വന്ധ്യംകരണം നടത്തിയാൽ  ഒരു ലക്ഷം രൂപ ലഭിക്കും. പെൺകുട്ടിയാണെങ്കിൽ ലഭിക്കുന്ന സംഖ്യ  80,000 രൂപയായിരിക്കും.

    എന്നാൽ ഈ ആനുകൂല്യത്തിന്റ ഭവിഷ്യത്തും സ്ത്രീക്കായിരിക്കും. കാരണം ഒരു കുഞ്ഞ് ജനിച്ചതിനുശേഷം വന്ധ്യംകരണം ചെയ്താൽ അത് സ്ത്രീയുടെ ആരോഗ്യത്തെ വളരെ വലിയ രീതിയിൽ ബാധിക്കും. വന്ധ്യകരണണം നടത്തിയ ശേഷം മാനസികമായും ശാരീരികമായും തളർന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നമ്മുടെ മുന്നിലുണ്ട്.

രണ്ട് കുട്ടികളിൽ കൂടുതലുണ്ടായാൽ 

സാമൂഹികവും സാമ്പത്തികവുമായ ശ്രേണിയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരിൽ കൂടുതലും. പ്രധാനമായും ദലിതർ, ആദിവാസികൾ, പിന്നോക്ക ജാതികളിൽ നിന്നുള്ളവർ, ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിഭാഗങ്ങൾ എന്നിവരടങ്ങുന്നവരാണവർ. അവർക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഇതിന്റ പ്രശ്നങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അവർ ഇതിന് ഉത്തരവാദികളല്ല. ഇത്തരക്കാരെ  സർക്കാർ ഒഴിവാക്കുകയും, അവരുടെ നിയമങ്ങൾ പാലിക്കാത്തതിൽ  അവരെ ശിക്ഷിക്കുകയും ചെയുന്നത് പാപമാണ്.

ദരിദ്രരോടും പിന്നാക്കക്കാരോടും നമ്മുടെ ഭരണ സംവിധാനത്തെ അടുപ്പിക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് അർത്ഥവത്താക്കുന്നതിന്, സ്ഥാനാർത്ഥികളായി രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെയും  ഈ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനവും അവസരവും  നൽകണം. ഇന്നത്തെ കാലത്ത് ഇത്തരം  തിരഞ്ഞെടുപ്പുകളിൽ കൂടുതലും പണത്തിനാണ് പ്രാധാന്യം നൽകുന്നത്, ദരിദ്ര സ്ഥാനാർത്ഥികൾക്ക് പണം നൽകാൻ സാധിക്കാത്തത് കൊണ്ട് അവർ അതിൽ പുറം തള്ളപ്പെടുന്നു. ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ഥാനാർത്ഥികളായി നിൽക്കാൻ പോലും അർഹതയുള്ള പാവപ്പെട്ടവർ ഗണ്യമായി കുറയുകയും ജനാധിപത്യത്തിന് കൂടുതൽ തടസ്സങ്ങൾ നേരിടുകയും ചെയ്യും.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലി ഏറ്റെടുക്കുന്നതിൽ നിന്ന് തടയുന്നതാണ് മറ്റൊരു പോയിന്റ. ഇത് എസ്‌.സി, എസ്.ടി സമുദായങ്ങളിലെ അംഗങ്ങൾക്കാണ് വലിയ ദോഷം ചെയ്യുക.  സർക്കാർ ജോലികളിൽ സംവരണത്തിനുള്ള അവകാശം ലഭ്യമാക്കുന്നതിൽ നിന്ന് അവരെ തടയും. മാത്രമല്ല  കരട് ബില്ല് നടപ്പാക്കുന്നത് ചൂഷണത്തിനും ദരിദ്രരായ പൗരന്മാരുടെ  അഭിലാഷങ്ങൾക്കും ക്രൂരമായ പ്രഹരമേൽപ്പിക്കും.

രണ്ട് വിഭാഗങ്ങളുടെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എല്ലാ സർക്കാർ സബ്‌സിഡികളും നഷ്ടപ്പെടും എന്നതാണ് ഈ വിഭാഗത്തിൽ അവസാനത്തെത്.

അപകടകരമായ പ്രത്യാഘാതങ്ങൾ 

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക്  789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും   വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ഒരു ദശകത്തിനുള്ളിൽ ഉത്തർപ്രദേശ് സർക്കാർ നേടാൻ ആഗ്രഹിക്കുന്ന 2.1 ന്റെ ടി.എഫ്‌.ആർ ആണ്. എന്നാൽ  മറ്റ് സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ നിർബന്ധിത നിയമങ്ങളൊന്നും സ്വീകരിക്കാതെ തന്നെ ഇവയെല്ലാം നേടിയിട്ടുണ്ട്. കേരളത്തിന്റെ ഉദാഹരണം തന്നെ എടുക്കാം,  സംസ്ഥാനത്തെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 91% ആണ്. ഉത്തർപ്രദേശിൽ ഇത് 61% മാത്രമാണ്. കേരളത്തിലെ ശിശുമരണനിരക്ക് 10,000 ജീവനോടെയുള്ളവരിൽ ഏഴു മരണങ്ങളാണ്. ഉത്തർപ്രദേശിൽ ഇത് 47 ആണ്. ഈ ഉയർന്ന സൂചകങ്ങളാണ് കേരളത്തിന്റെ ജനനനിരക്കിൽ ഗണ്യമായ കുറവുണ്ടാക്കിയത്. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ഈ കരട് നിയമത്തെ സാധ്യമായ എല്ലാ വിധത്തിലും എതിർക്കേണ്ടത് അത്യാവശ്യമാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.