Skip to content Skip to sidebar Skip to footer

കോവിഡ് കാലത്തെ ആശുപത്രി കിടക്കകൾ

Harsh Mander: Why did hospital beds fall so disastrously short during India’s second Covid-19 wave?

ചെന്നൈയിലെ പ്രമുഖ ഗവണ്മെന്റ് ആശുപത്രിയായ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് പുറത്ത് മെയ് ഉച്ചതിരിഞ്ഞ് 29-ലധികം ആംബുലൻസുകൾ അണിനിരനിരുന്നു. ആംബുലൻസിനുള്ളിൽ രോഗികളെ ഓരോരുത്തരെയായി പരിശോധിച്ചുകൊണ്ട് പുറത്ത് ഡോക്ടർമാരുടെ ഒരുസംഘവും. ആശുപത്രിയിലെ 1,618 കിടക്കകളും നിറഞ്ഞിരുന്നു. 

രോഗികളും ബന്ധുക്കളും യാചിച്ചിട്ടും കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. കാരണം, അവിടെ ഇടമുണ്ടായിരുന്നില്ല. ആംബുലൻസിൽ ഡോക്ടർമാർ പരിശോധിച്ചുകൊണ്ടിരിക്കെ തന്നെ രണ്ട് രോഗികൾ മരിച്ചു. സ്വകാര്യ ആശുപത്രികൾ വളരെ ഗുരുതരമായ രോഗികളെയാണ് അങ്ങോട്ട് അയക്കുന്നതെന്ന് ആശുപത്രി ഡീൻ ഡോ.ഇ.തെരനിരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആംബുലൻസുകളിലും സ്വകാര്യ കാറുകളിലും മുച്ചക്ര വാഹനങ്ങളിലും ചിലപ്പോൾ കാൽനടയായും വന്നു കൊണ്ടിരുന്ന രോഗികളുടെ എണ്ണം രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചിലപ്പോൾ, ഡൽഹിയിലെ ലോക്‌നായക് ജയ് പ്രകാശ് ആശുപത്രിയിലെന്നപോലെ, രണ്ട് രോഗികൾ ഒരു കിടക്ക പങ്കിടാനും നിർബന്ധിക്കപ്പെട്ടു.

ഉത്തർപ്രദേശിലെ മുൻ ജഡ്ജി രമേഷ് ചന്ദ്ര സ്വന്തം കൈപ്പടയിൽ നിരാശജനകമായൊരു കുറിപ്പ് എഴുതുകയുണ്ടായി. അതിങ്ങനെയായിരുന്നു. “ഇന്നലെ രാവിലെ മുതൽ ഞാനും ഭാര്യയും കൊറോണ പോസിറ്റീവാണ്. ഞാൻ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് 50 തവണയെങ്കിലും വിളിച്ചിരുന്നു, പക്ഷേ മരുന്നുകൾ എത്തിക്കാനോ ഞങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആരും ഇതുവരെ വന്നില്ല. ഭരണകൂടത്തിന്റെ അലംഭാവം കാരണം ഇന്ന് രാവിലെ എന്റെ ഭാര്യ മരിച്ചു.” ഭാര്യയുടെ മൃതദേഹം വീട്ടിൽ നിന്ന് മാറ്റുന്നതിനു പോലും അധികാരികളുടെ സഹായം അദ്ദേഹത്തിന് ലഭിച്ചില്ല. പിന്നീട് സാധാരണക്കാരോട് സഹായം അഭ്യർത്ഥിക്കുകയാണ് ഉണ്ടായത്.

ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവത്തിൽ, ഹോളി ആഘോഷിക്കാനായി ഭഗൽപൂരിലെ തറവാട്ടിലേക്ക് പോയിരുന്ന ഒരു സ്ത്രീ. എന്നാൽ കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് അവളുടെ ഭർത്താവിനെയും അമ്മയെയും ഒരു പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ശുശ്രൂഷിക്കുന്നതിനായി ആശുപത്രിയിൽ രാത്രി തങ്ങുന്നതിനിടെ ആശുപത്രിയിലെ അറ്റൻഡർ അവരെ പീഡിപ്പിക്കുകയും ഉണ്ടായി. ഇതിനിടെ ഭർത്താവിന്റെ നില വഷളായതിനെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ ഭഗൽപൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് നിരാശയോടെ അവർ അദ്ദേഹത്തെ പട്നയിലെ മറ്റൊരു ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആ ഹോസ്പിറ്റലിൽ ദ്രവിച്ച ബെഡ്‌ഷീറ്റുകൾ മാറ്റിയിരുന്നില്ല. ഓക്‌സിജനും ഉണ്ടായിരുന്നില്ല. കുടിവെള്ളം പോലുമില്ലാത്ത അവസ്ഥ. പതിനഞ്ച് ദിവസത്തിന് ശേഷം അദ്ദേഹവും മരണപ്പെട്ടു.

ആശുപത്രികൾക്ക് പുറത്ത് അരാജകത്വം

ദി ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ടർ ദിപങ്കർ ഘോഷ് ബീഹാറിലെ മുസാഫർനഗർ ജില്ലാ ആശുപത്രിക്ക് പുറത്തുള്ള അരാജകമായ രംഗങ്ങൾ വിവരിച്ചു കൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. “ആശുപത്രിയിലെ അവസ്ഥകൾ എന്താണെന്ന് വെച്ചാൽ ഡോക്ടർമാർ അമിതമായി ജോലിചെയ്യേണ്ടി വരുന്നു. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതാകുന്നു. നഴ്‌സുമാർ ഡോക്ടർമാരാവുന്നു, വാർഡ് ബോയ്‌സ് നഴ്‌സുമാരാവുന്നു, കുടുംബങ്ങൾ വാർഡ് സ്റ്റാഫുംആകുന്ന സ്ഥിതി.” ഓക്‌സിജൻ മാസ്ക് ധരിച്ച ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈകൾ മുറുക്കിപിടിച്ചു കൊണ്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് വരുന്നു. എന്നാൽ അവിടെ ആശുപത്രി കിടക്കകളില്ലെന്ന് പറഞ്ഞ് നഴ്സ് അവരെ മടക്കി അയക്കുന്നു.

അമ്മയെ പരിചരിക്കുന്ന ഗുർവിന്ദർ സിങ്ങിനെയും റിപ്പോർട്ടർ കണ്ടുമുട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ മാസ്ക് താടിയിൽ തൂങ്ങിക്കിടക്കുന്നുണ്ടാട്ടിരുന്നു. അദ്ദേഹം ഘോഷിനോട് പറഞ്ഞു. “ഈ മുറിക്കുള്ളിൽ ധാരാളം ആളുകൾ ഉണ്ട്, കുറഞ്ഞത് 20 രോഗികളും അവരുടെ 30 ഓളം വരുന്ന കുടുംബാംഗങ്ങളും. ചൂടാണെങ്കിൽ അസഹ്യമായിരുക്കുന്നു. എനിക്ക് കോവിഡ് -19 ഉണ്ടോ, വരുമോ എന്നൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. എന്റെ അമ്മ സുഗം പ്രാപിക്കുന്നത് വരെ എനിക്ക് എന്നെ കുറിച്ച് ക്സിന്തിക്കാനാവില്ല.”

ഉത്തർപ്രദേശിന്റെ സഹരൻപൂരിലെ ബർഗാവിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാ മുറികളും പൂർണ്ണമായും ശൂന്യമായിരുന്നതായി ഘോഷ് കണ്ടെത്തി. വാർഡ് ബോയ് അദ്ദേഹത്തോട് പറഞ്ഞത്, “ചുമതലയുള്ള ഡോക്ടർക്ക് തന്നെ സുഖമില്ല,” എന്നാണ്.

“കുറച്ച് മാസങ്ങൾക്ക് മുമ്പ്, നഴ്സിനെ സ്ഥലം മാറ്റിയിരുന്നു. ആരെങ്കിലും വാക്സിനേഷൻ എടുക്കാൻ വന്നാൽ, ഞങ്ങൾ അവരോട് നാനൗട്ടയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകാൻ പറയും,” അദ്ദേഹം പറഞ്ഞു. എന്നാൽ 80 ഗ്രാമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രവും ആളൊഴിഞ്ഞതായി അദ്ദേഹം കണ്ടെത്തി. ഈ ആളുകളൊക്കെ 
ആയുർവേദ ഡോക്ടർ വി കെ ശർമ്മയുടെ തടികൊണ്ടുള്ള ആറ് കട്ടിലുകളുള്ള ഒറ്റമുറി സ്വകാര്യ ക്ലിനിക്കിലാണ് കണ്ടെത്തിയത്.

താൻ കണ്ട രംഗം ഘോഷ് വിവരിക്കുന്നതിങ്ങനെയായിരുന്നു: “രോഗി വളരെ ക്ഷീണിച്ച് ശ്വാസത്തിനായി പിടക്കുന്നു… ഡോക്ടർ രോഗിയുടെ നെഞ്ചിൽ കൈ വെക്കുന്നു, തുരുമ്പെടുത്ത ഒരു കാലിൽ താൽക്കാലികമായി ഘടിപ്പിച്ച സലൈൻ ഡ്രിപ്പ് പരിശോധിക്കുന്നു, തന്റെ 45 വർഷത്തെ സർവീസിനുടനീളം മിക്കപ്പോഴും ഉപയോഗിച്ചിട്ടുള്ള അതേ ആശ്വാസ വാക്കുകൾ ഉച്ചരിക്കുന്നു.”
”ബാസ് സർദി-ഖാൻസി ഹേ, തിക് ഹോ ജാഗേ [ഇത് ജലദോഷവും ചുമയും മാത്രമാണ്, നിങ്ങൾക്ക് ഒന്നുമില്ല].’ ഇത് സത്യമല്ലെന്ന് അദ്ദേഹത്തിനറിയാം. ‘അവർ മരിക്കുമെന്ന് ഞാൻ അവരോട് പറയണോ?” എന്ന് അദ്ദേഹം ചോദിച്ചു.

പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ ഭേദമില്ലാതെ ആളുകൾ ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾക്ക് വേണ്ടി ഓടുമ്പോയും അവർ കയ്യിലില്ലാത്ത പണവും കൊടുത്ത് ഡോക്ടറുമാരെയും നെയ്‌സുമാരെയും വീട്ടിൽ കൊണ്ടുവന്ന് വേണ്ടപ്പെട്ടവരെ പരിചരിപ്പിക്കുകയും, ഓക്സിജൻ സിലിണ്ടർ, കോണ്സെൻട്രേറ്റർ മുതലായവക്ക് വേണ്ടി ഭീകരമായ തുക സങ്കടിപ്പിക്കാൻ ഒടുകയുമായിരുന്നു.

പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചത് തങ്ങൾക്ക് “സൗജന്യ കിടക്കകൾ” ഇല്ലെന്ന് പറഞ്ഞുകൊണ്ടും അല്ലെങ്കിൽ ഓക്സിജൻ വിതരണത്തിലെ അനിശ്ചിതത്വം കാരണം ലഭ്യമായ കിടക്കകൾ പോലും നിറയ്ക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതിനാലുമായിരുന്നു.  കൊവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ പ്രവേശനം പരിഗണിക്കാൻ പോലും ആശുപത്രികൾ വിസമ്മതിച്ചതിനാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. കൊവിഡ് പരിശോധനകൾ നടത്തുന്നതിന് നീണ്ട കാത്തിരിപ്പും പരിശോധനാ ഫലങ്ങൾക്കായി അതിലേറെ കാത്തിരിപ്പും വേണ്ടി വന്നു.

“ഗൃഹാധിഷ്ഠിത പരിചരണം”, തീർച്ചയായും അതിജീവനത്തിന് ഉറപ്പ് നൽകിയിരുന്നില്ല. ഹോം നഴ്‌സുമാരെ വെക്കാനോ ഓക്‌സിജൻ സിലിണ്ടറുകൾ വാടകയ്‌ക്കെടുക്കാനോ ഉള്ള ചെലവ് താങ്ങാൻ കഴിയാത്ത ഇന്ത്യയിലെ ഭൂരിഭാഗം ജനവിഭാഗത്തിന് രോഗിയെ വീട്ടിൽ കിടത്തുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. അവരുടെ ജീവൻ രക്ഷിക്കാൻ ഭാഗ്യത്തെയോ അല്ലെങ്കിൽ ഒരു അത്ഭുതമോ പ്രതീക്ഷിച്ചു അവർ കഴിഞ്ഞു.

തടയാവുന്ന ഒരു ദുരന്തം

ആരോഗ്യ കുടുംബക്ഷേമം സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി “പാൻഡെമിക് കോവിഡ് -19 ന്റെ പൊട്ടിപുറപ്പെട്ടതും അത് കൈകാര്യം ചെയ്യപ്പെട്ടതിനെ” കുറിച്ചും പഠിച്ച് 2020 നവംബറിലെ 123-ാമത് റിപ്പോർട്ടിൽ -നമ്മൾ നിരീക്ഷിച്ചതുപോലെ – ഓക്സിജന്റെ അപര്യാപ്തമായ വിതരണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും അതോടൊപ്പം ഗവൺമെന്റ് ആശുപത്രി കിടക്കകൾ ഗണ്യമായി അപര്യാപ്തമായിരുന്നെന്നും കൂട്ടിചേർത്തു.

പക്ഷേ, കാര്യമായി പ്രയോജനമുണ്ടായില്ല. ഒരു നൂറ്റാണ്ടിനിടെ ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ ഗുരുതരമായി തുടരുമ്പോൾ, കോവിഡ് 19, ജനങ്ങൾക്ക് പ്രാഥമിക തലത്തിലുള്ള ആരോഗ്യ പരിരക്ഷ പോലും സുരക്ഷിതമാക്കുന്നതിൽ ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിന്റെ നികൃഷ്ടമായ പരാജയം തുറന്നുകാട്ടി. നമ്മൾ കണ്ടതുപോലെ, എല്ലാം ദാരുണമായും, ചിലപ്പോൾ വിനാശകരമായും ഭവിച്ചു: ആശുപത്രി കിടക്കകൾ, ഡോക്‌ടർമാർ, നഴ്‌സുമാർ, ടെസ്റ്റിംഗ് കിറ്റുകൾ, മെഡിക്കൽ ഓക്‌സിജൻ, വാക്‌സിനേഷൻ, പിപിഇ കിറ്റുകൾ, ഐസിയു യൂണിറ്റുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ, ഒന്നും തന്നെ കിട്ടാതായി.

ഓക്സിജനോ വെന്റിലേറ്ററുകളോ ഇല്ലാതെ തന്നെ ആശുപത്രി കിടക്കകളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നെങ്കിൽ മാത്രം രക്ഷിക്കാൻ കഴിയുമായിരുന്ന ജീവനുകളുടെ ഉണ്ടായിരിക്കെ വരുന്ന ചോദ്യം; എന്തുകൊണ്ടാണ് രണ്ടാം തരംഗത്തിൽ ആശുപത്രി കിടക്കകൾ ലഭ്യത ഇത്രകണ്ട് കുറഞ്ഞത്?

തുടരും…

സ്ക്രോളിനായി ഹർഷ് മന്ദർ എഴുതിയ ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.