Skip to content Skip to sidebar Skip to footer

കശ്മീർ ഫയൽസും കശ്മീരും

ചരിത്രത്തിലെ ചില ഭാഗങ്ങൾ മനപ്പൂർവം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്നും അവയെ പുറത്ത് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായിരുന്നു ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയായി പറഞ്ഞിരുന്നത്. അഥവാ കലാവിഷ്‌ക്കാരം എന്നതിനേക്കാൾ ഒരു ചരിത്ര ഉള്ളടക്കത്തെ മുൻനിർത്തിയുള്ള ചിത്രമാണ് കശ്മീർ ഫയൽസ് എന്നാണ് അവകാശവാദം. ‘കശ്മീർ ഫയൽസിൽ’ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ വസ്തുത പരിശോധിക്കുന്നു.

1.
തൊണ്ണൂറുകളിലെ കലാപങ്ങളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്നത് “വംശഹത്യ”യാണെന്നാണ് സിനിമ പ്രധാനമായും പറയുന്നത്. ഈ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി ചില കണക്കുകളും ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്.

സായുധ പോരാട്ടം ആരംഭിച്ചതിനുശേഷം 4,000 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും അഞ്ച് ലക്ഷം പേർ പലായനം ചെയ്യുകയും ചെയ്തു എന്നാണ് സിനിമ പറയുന്ന കണക്ക്.

ഔദ്യോഗിക കണക്കുകൾ പ്രകാരം 219 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ചില കണക്കുകളിൽ 399 പേര് കൊല്ലപ്പെട്ടതായും കണക്കുകൾ പറയുന്നു

1990-ൽ കശ്മീരിൽ 160,000-170,000 പണ്ഡിറ്റുകൾ ഉണ്ടായിരുന്നുവെന്നും, അവരിൽ ഭൂരിഭാഗവും അക്രമത്തിൽ പലായനം ചെയ്‌തതായി ഗവേഷകനായ അലക്‌സാണ്ടർ ഇവാൻസ് പറയുന്നുണ്ട്.

ജമ്മു കശ്മീർ ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ പറയുന്നത്, അക്രമത്തിനിടെ 60,000 കശ്മീരി ഹിന്ദു കുടുംബങ്ങൾ താഴ്‌വരയിൽ നിന്ന് കുടിയേറി എന്നാണ്. അപ്പോഴും ചിത്രം മുന്നോട്ട് വെക്കുന്ന അഞ്ച് ലക്ഷത്തിന്റെ കണക്ക് ഒന്നിനോടും പൊരുത്തപ്പെടുന്നില്ല.

2.
ഇനി 24 കശ്മീരി പണ്ഡിറ്റുകളെ വെടിവച്ചു കൊന്ന നന്ദിമാർഗ് കൂട്ടക്കൊലയെ സിനിമ പുനരാഖ്യനം ചെയ്തത് എടുക്കാം. 2003ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി ഭരണത്തിലുള്ള സമയത്താണ് കൊലപാതകങ്ങൾ നടന്നത്. എന്നാൽ സിനിമയുടെ കാലഗണന അനുസരിച്ച്, 1990-കളുടെ തുടക്കത്തിൽ, രാജീവ് ഗാന്ധിയെപ്പോലെ തോന്നിപ്പിക്കുന്ന ഒരു നേതാവിന്റെ, നിസ്സംഗനായ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാണ് സിനിമയിൽ ഇത് സംഭവിക്കുന്നത്.

മറ്റൊരു സന്ദർഭം, സിനിമയിൽ പട്ടാളക്കാരുടെ വേഷം ധരിച്ച തീവ്രവാദികൾ പട്ടാപ്പകൽ നന്ദിമാർഗ് ഗ്രാമത്തിലേക്ക് ഇരച്ചുകയറുകയും കശ്മീരി പണ്ഡിറ്റുകളെ അവരുടെ മുസ്ലീം അയൽക്കാർ നോക്കിനിൽക്കെ വെടിവയ്ക്കുകയും ചെയ്യുന്ന രംഗമുണ്ട്.

സർക്കാർ ഉറവിടങ്ങളിൽ നിന്നോ പ്രദേശവാസികളിൽ നിന്നോ ഈ ആഖ്യാനത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ഇല്ല. നന്ദിമാർഗിലെ താമസക്കാർ പറയുന്നതനുസരിച്ച്, ഗ്രാമത്തിന്റെ ഭൂരിഭാഗവും വീടിനുള്ളിലായിരുന്ന രാത്രിയിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. അക്രമികൾ യൂണിഫോം ധരിച്ചിരുന്നതായും തോക്കുകൾക്ക് സൈലൻസറുകളുണ്ടായിരുന്നെന്നും പിന്നീട് നിലവിളി കേൾക്കുന്നതുവരെ കൂട്ടക്കൊലയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അവിടത്തെ താമസക്കാർ പറയുന്നു.

അഗ്നിഹോത്രി, സിനിമയിലൂടെ മുസ്‌ലിം അയൽക്കാരെ മുഴുവൻ പ്രശ്‌നക്കാരായാണ് ചിത്രീകരിക്കുന്നതെങ്കിൽ യഥാർഥത്തിൽ ഇപ്പോഴും കശ്മീരിലെ മുസ്ലിങ്ങൾ അവരുടെ പലായനം ചെയ്യേണ്ടി വന്ന അയൽക്കാരെ കുറിച്ച് ഓർത്ത് ദുഃഖിതരാണ്.

3.
കശ്മീരി മുസ്‌ലിംകൾക്കെതിരെ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളും, സുരക്ഷാ സേനയുടെ കൊലയും പീഡനങ്ങളുമൊക്കെ ഈ സിനിമ മുന്നോട്ട് വെക്കുന്ന ആഖ്യാനത്തിലൂടെ നീതികരിക്കപ്പെടുന്നു. കശ്മീരിലെ മുസ്‌ലിം സമൂഹം പ്രശ്നങ്ങൾ നേരിടുന്നത് ഒരു സമയത്ത് ഏറെ പ്രാധാന്യമുള്ള വാർത്ത ആയിരുന്നതും അതിന്റെ പേരിൽ പലപ്പോഴും ഭരണകൂടങ്ങൾ പ്രതിസന്ധിയിൽ ആകുകയും ചെയ്യുന്ന സന്ദർഭത്തിൽ നിന്ന് ഈ സിനിമയിലൂടെ കശ്മീർ മുസ്ലിങ്ങൾ അവരുടെ ‘ചെയ്തികൾ കാരണം’ ഇത് അനുഭവിക്കേണ്ടവരാണെന്ന ചിന്ത ചിത്രം ആളുകളിൽ ഉണ്ടാക്കുന്നു.

4.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജമ്മു കശ്മീരിന്റെ സ്വതന്ത്ര പദവിയുമായി ബന്ധപ്പെട്ട ചർച്ചകളും അതിനെ തുടർന്ന് ഭരണഘടനാപരമായി തന്നെ നിലവിൽ വന്ന ആർട്ടിൽ 370 അടക്കമുള്ളവയും ഒന്നും ചിത്രത്തിൽ ഒരു പ്രതിപാദ്യ വിഷയമേ അല്ല. ‘സ്വതന്ത്ര കാശ്മീർ’ വാദം ഉന്നയിക്കുന്ന സ്ഥലങ്ങളിൽ ഒക്കെ പാകിസ്ഥാൻ പതാക ചിത്രത്തിൽ ഉപയോഗിച്ചതായി കാണാം. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യകകത്ത് തന്നെ, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനങ്ങളെ മുൻനിർത്തി നടത്തപ്പെട്ട അന്നത്തെ ചർച്ചകളെയും സംവാദങ്ങളെയും പാകിസ്ഥാൻ പതാക അടക്കമുള്ള റെഫറൻസോടെ അവതരിപ്പിക്കുന്നതോടെ ചരിത്രപരമായി വസ്തുത വിരുദ്ധ പ്രചരിപ്പിക്കുമ്പോൾ തന്നെ വെറുപ്പ് ഉല്പാദിപ്പിക്കാനും ഇത് കാരണമാകുന്നു.

രാജ്യത്ത് മുസ്‌ലീംകൾക്ക് എതിരെയുള്ള അക്രമങ്ങളെ നീതികരിക്കുന്ന വിധത്തിലുള്ള ആഖ്യാനങ്ങൾ സിനിമകളിലൂടെയും മറ്റും നിർമിച്ചെടുക്കുക എന്ന ഫാസിസ്റ്റ് പ്രചാരണ തന്ത്രമാണ് കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെയും നിർവഹിക്കപ്പെടുന്നത്. ഒരു ഭാഗത്ത് ഇന്ത്യയിലെ മുഗൾ ഭരണകാലത്തെ മുസ്‌ലിം ഭരണാധികാരികളെയും മറ്റും ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുക, മലബാർ സമരം മുസ്‌ലിം രാഷ്ട്രത്തിന് വേണ്ടിയായിരുന്നു എന്ന ആഖ്യാനം ഉണ്ടാക്കുക, തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതിന്റെ തുടർച്ചയിൽ മാത്രമേ കശ്മീർ ഫയൽസ് എന്ന ചിത്രത്തെയും കാണാൻ സാധിക്കുകയുള്ളൂ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.