Skip to content Skip to sidebar Skip to footer

അഫ്​ഗാനിസ്​താന്‍റെ ഭാവി എന്തായിരിക്കും?

കഴിഞ്ഞ 20 വർഷമായി മാധ്യമങ്ങളും അഫ്ഗാനിസ്താനിലെ ജനങ്ങളും അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശം ഇപ്പോൾ നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ട്. എന്റെ ഏറ്റവും വലിയ സ്വപ്നം അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളിലും സഞ്ചരിച്ച് അവിടത്തെ സൗന്ദര്യം, നിർമ്മാണപ്രവർത്തനങ്ങൾ, വികസനം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നതാണ്. കാരണം എല്ലാ അഫ്ഗാനികളും നല്ല വാർത്തകൾ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. സമാധാനം നിറഞ്ഞ അഫ്ഗാനിസ്താൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.

അഫ്ഗാനിസ്താനിലെ ഓരോ മനുഷ്യനും വെടിയൊച്ചകൾ കേട്ടുകൊണ്ടാണ് ദിവസവും ഉണരുന്നത്. അത്തരമൊരു സ്ഥലത്ത് പത്രപ്രവർത്തകനാവുക എളുപ്പമുള്ള കാര്യമല്ല. അതൊരു സ്ത്രീയാണെങ്കിൽ, വെല്ലുവിളി മാത്രമല്ല, ഏറ്റവും വലിയ അപകടം പിടിച്ച മേഖലകൂടിയായി മാറും. അഫ്ഗാനിസ്താനിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ  ഭീഷണി, പീഡനം, ആക്രമണം തുടങ്ങി നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ വിവേചനവും അസമത്വവുമുള്ള രാജ്യം അഫ്ഗാനിസ്താനാണെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിൻ്റെ കണക്കുകൾ പറയുന്നത്.

താലിബാൻ അധികാരത്തിൽ വന്നാൽ ജോലി ചെയ്യാനും പഠിക്കാനുമുള്ള സ്വാതന്ത്ര്യം വീണ്ടും തടയപ്പെടുമെന്ന് ഭയപ്പെടുന്ന നിരവധി സ്ത്രീകളിൽ ഒരാളാണ് അഫ്ഗാൻ മാധ്യമപ്രവർത്തക അനീസ ഷഹീദ്. ഏപ്രിലിൽ അഫ്ഗാനിസ്താനിലെ ഫ്രീ സ്പീച്ച് ഹബ് നെറ്റ്‌വർക്ക് അനീസയെ ജേണലിസ്റ്റായി തിരഞ്ഞെടുത്തു. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു മേഖലയിലും രാജ്യത്തും ജോലി ചെയ്യുന്നത് എങ്ങനെയാണെന്നും അഫ്ഗാനിസ്ഥാന്റെ ഭാവിയിൽ താൻ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവർ ബി.ബി.സി മോണിറ്ററിംഗിനോട് പറയുന്നുണ്ട്.

താലിബാൻ ഭരണത്തിന്റെ കീഴിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഒരു ദിവസമെങ്കിലും എനിക്ക് സ്കൂളിൽ പോകണം എന്ന എന്റെ ചെറിയ സ്വപ്നവുമായി നാലുവർഷമാണ് ഞാൻ ജീവിച്ചത്. അങ്ങനെയാണ് താലിബാനന്റെ അധികാരത്തിൽ നിന്നും അമേരിക്ക അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്നത്. അതിനുശേഷമാണ് ഞാൻ കാബൂൾ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുന്നത്. ഏറ്റവും വലുതും അറിയപ്പെടുന്നതുമായ മീഡിയാ നെറ്റ്‌വർക്ക് ഉള്ളത് അഫ്ഗാനിസ്ഥാനിലായിരുന്നു. എന്റെ പിതാവിന് എന്നെ ഒരു അധ്യാപിക ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എനിക്ക് ഒരു മാധ്യമപ്രവർത്തക ആകണമെന്നായിരുന്നു താൽപര്യം. ആദ്യമൊക്കെ വീട്ടുകാർ എന്നെ എതിർത്തു. കാരണം അവർക്ക് എന്റെ സുരക്ഷയായിരുന്നു വലുത്. അപ്പോയെല്ലാം ഞാൻ എന്റെ പിതാവിനോട് പറഞ്ഞത്, എനിക്ക് ഒരു പത്രപ്രവർത്തകയാകാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് എന്റെ ജീവിതത്തിൽ ഒന്നും ചെയ്യാനാകില്ല എന്നാണ്. വീട്ടിൽ വെറുതെ ഇരിക്കുന്ന ഒരു വ്യക്തി ആയി ഞാൻ മാറും. അഞ്ച് വർഷത്തിന് ശേഷമാണ് ഞാൻ ഒരു പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിക്കുന്നത്.

പത്രപ്രവർത്തകയെന്ന നിലക്ക് മാത്രമല്ല, ഒരു മുസ്ലീം എന്ന നിലയിലും അഫ്ഗാനിസ്താനിലെ ഏറ്റവും അപകടകരമായ ജോലിയാണ് ഞാൻ ഏറ്റടുക്കുന്നതന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു. 2001ൽ നടന്ന യുദ്ധത്തിൽ നിരവധി ആളുകളാണ് കൊലചെയ്യപ്പെട്ടത്. എന്നാൽ മരണപെടുമെന്ന ഭയം എനിക്കില്ലായിരുന്നു. “അഫ്ഗാനിസ്ഥാനിൽ ആരും പറയാത്ത നിരവധി കഥകളുണ്ട്, അത് നമ്മൾ ലോകത്തോട് പറയേണ്ടതുണ്ട്”- ഈയൊരു ലക്ഷ്യം വെച്ചുകൊണ്ടാണ് ഞാൻ ഇത് വരെ മാധ്യമപ്രവർത്തനത്തിൽ ഏർപ്പെട്ടത്. സ്ത്രീ – പുരുഷ വിവേചനം നമ്മുടെ സമൂഹത്തെ വളരെ വലിയ രീതിയിലാണ് ബാധിക്കുക. അത് നമ്മുടെ ജോലിയെ വരെ തടസപ്പെടുത്തും. ഒരു മുൻ താലിബാൻ കമാൻഡർ എന്നോട് പറഞ്ഞത്, “തനിക്ക് ഫീമെയിൽ ജേണലിസ്റ്റിനോട് സംസാരിക്കാൻ താല്പര്യമില്ല എന്നാണ്. ക്യാമറാമാൻ എന്നെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ ഞാൻ എന്റെ ഇന്റർവ്യൂ തരാം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.Anisa Shaheed

ഒരു മാധ്യമപ്രവർത്തകയാകുമ്പോൾ നമുക്ക് ലഭിക്കുന്ന കോളുകളെക്കുറിച്ചും, നമ്മൾ എവിടേക്കാണ് പോകുന്നതെന്നും ഒരു ധാരണഉണ്ടായിരിക്കണം. കാരണം ഞങ്ങൾക്ക് ധാരാളം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമാണ് ജോലിക്കിടയിൽ നഷ്ടപ്പെട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ ഏറ്റവും വികാരപരമായ റിപ്പോർട്ടുകൾ എന്ന് പറയുന്നത് കുട്ടികളെക്കുറിച്ചുള്ളതാണ്. അക്രമണത്തിൽ പരിക്ക് പറ്റിയ കുട്ടികളുടെ കരച്ചിലിനെക്കാൾ വലിയ വേദനയുള്ള ഒന്നുമില്ല എന്നുതന്നെ പറയാം. 

കഴിഞ്ഞ 20 വർഷമായി മാധ്യമങ്ങളും അഫ്ഗാനിസ്താനിലെ ജനങ്ങളും അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശം ഇപ്പോൾ നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ട്. എന്റെ ഏറ്റവും വലിയ സ്വപ്നം അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളിലും സഞ്ചരിച്ച് അവിടത്തെ സൗന്ദര്യം, നിർമ്മാണപ്രവർത്തനങ്ങൾ, വികസനം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നതാണ്. കാരണം എല്ലാ അഫ്ഗാനികളും നല്ല വാർത്തകൾ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. സമാധാനം നിറഞ്ഞ അഫ്ഗാനിസ്താൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.