Skip to content Skip to sidebar Skip to footer

ആർക്കും വേണ്ടാത്ത അഭയാർത്ഥികൾ

ലോകജനതയിലെ ഭൂരിപക്ഷത്തിനും അവർ ജനിച്ചുവളർന്ന ഇടങ്ങൾ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ പോലും അവർ തൊട്ടടുത്തുള്ള വലിയ നഗരത്തിലേക്കോ അയൽരാജ്യത്തേക്കോ മാത്രമേ മാറിത്താമസിക്കാറുള്ളൂ. എന്നാൽ ചില മനുഷ്യർക്ക്, തങ്ങളുടെ രാജ്യം പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവരാറുണ്ട്; ചിലപ്പോൾ കുറച്ചു കാലത്തേക്ക് മാത്രം, മറ്റു ചിലപ്പോൾ കാലാകാലത്തേക്കുമായി. 

ആളുകൾ നാടുവിട്ട് പോയി ജീവിക്കാൻ തീരുമാനിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പലരും ജോലിയോ വിദ്യാഭ്യാസമോ നേടാൻ സ്വമേധയാ പോകുന്നവരാണ്. ചിലർ പീഡനമോ മറ്റോ മൂലം ഓടിപ്പോകാൻ നിർബന്ധിതരാകുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ സംഘർഷങ്ങളും ആഭ്യന്തര യുദ്ധവും കാരണം പലായനം ചെയ്യേണ്ടി വരുന്നു. മറ്റു ചിലർക്ക് അവരുടെ വംശീയത, മതം, ലൈംഗികത രാഷ്ട്രീയ നിലപാടുകൾ എന്നിവ മാത്രം കാരണമായും പാലായനം ചെയ്യേണ്ട അവസ്ഥയുണ്ടാകാറുണ്ട് .

നല്ല ഭാവിയെക്കുറിച്ച പ്രതീക്ഷയോടെ ആരംഭിക്കുന്ന ഈ യാത്രകൾ സാധാരണയായി അനിശ്ചിതത്വത്തിലേക്കും അപകടകരമായ അവസ്ഥകളിലേക്കുമാണ് കൂടുതൽ പേരെയും നയിക്കാറുള്ളത്. മനുഷ്യക്കടത്തിനും മറ്റ് ചൂഷണങ്ങൾക്കും വരെ ഇരയാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ചിലരെ പുതിയ രാജ്യത്ത് പ്രവേശിച്ചയുടൻ അധികാരികൾ തടഞ്ഞുവെക്കുന്നു. ചിലരവിടെ സ്ഥിരതാമസമാക്കുകയും ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുകയും ചെയ്താൽ തന്നെയും, ദൈനംദിന ജീവിതത്തിൽ വംശീയതയും വിദ്വേഷവും വിവേചനവും അഭിമുഖീകരിക്കേണ്ടി വരും. ചിലർ ഒറ്റപ്പെടലിന് വിധേയരാകുന്നു. കാരണം സാധാരണ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന പല ബന്ധങ്ങളും അവർക്ക് നഷ്ടപ്പെട്ടുപോകുന്നു; സഹപ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ. തീർച്ചയായും ഓരോ മനുഷ്യനും ഒന്നിലധികം സ്വത്വങ്ങളുണ്ട്. ‘അഭയാർത്ഥി’, ‘കുടിയേറ്റക്കാരൻ’ എന്നിവ താൽക്കാലിക പ്രയോഗങ്ങൾ മാത്രമാണ്.

1996ൽ അഫ്ഗാനിസ്താനിൽ താലിബാൻ ആദ്യമായി ഭരണം ആരംഭിച്ചതും അഭയാർഥികളുടെ ആദ്യതരംഗം ഇന്ത്യയിലെത്താൻ തുടങ്ങിയതും ഞാൻ ഓർക്കുന്നുണ്ട്. പലരുടെയും താമസസൗകര്യങ്ങൾക്ക് ഞാൻ സഹായിച്ചിട്ടുണ്ട്. അതിർത്തി കടന്ന് പെഷവാറിൽ ക്യാമ്പ് സജ്ജമാക്കുക, നഷ്ടപ്പെട്ട കുടുംബങ്ങളെ കണ്ടത്തുക, ശേഷം ചിലരവിടെ താമസിക്കും, മറ്റു ചിലർ ഇസ്ലാമാബാദിലേക്ക് പോകും. 

1996 കാലഘട്ടത്തിൽ ഞാൻ ദൽഹിയിൽ ഒരു എൻ‌.ജി‌.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. വിചിത്രമെന്നു പറയട്ടെ, അഭയാർത്ഥികളെ സേവിക്കുന്നതിൽ തുടക്കത്തിൽ ഞങ്ങളുടെ നേതൃത്വത്തിന് വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവർ സമ്മതിക്കുകയും ചെറിയ രീതിയിലുള്ള ഇടപെടൽ ആരംഭിക്കുകയും ചെയ്തു.

അക്കാലത്ത് താലിബാൻ പ്രത്യേകം ലക്ഷ്യമിട്ടിരുന്നത് പടിഞ്ഞാറൻ വിദ്യാഭ്യാസം നേടിയവരെയും, ബുദ്ധിജീവി ഭൂരിപക്ഷത്തെയുമായിരുന്നു. അതായത് ഡോക്ടർമാർ, അഭിഭാഷകർ, ന്യായാധിപന്മാർ, അക്കാദമിക് വിദഗ്ധർഎന്നിവരെ. അതുകൊണ്ടാണ്, അവർക്ക് സ്വന്തം നാട് വിടേണ്ടിവന്നത്. എന്നാൽ അവരുടെ പ്രൊഫഷണൽ ബിരുദങ്ങൾ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് ‘ഉയർന്ന തലങ്ങളിലുള്ള’ അവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന തൊഴിൽ ഇവിടെയുണ്ടായിരുന്നില്ല. എന്നാൽ സാധാരണക്കാരായ പാചകക്കാർ, ബാർബർമാർ, അസംഘടിത തൊഴിലാളികൾ തുടങ്ങിയവർക്ക് പെട്ടന്ന് ജോലി ലഭിക്കുകയും വരുമാനമാർഗ്ഗം ഉണ്ടാവുകയും ചെയ്തു.

വിദ്യാസമ്പന്നരായ പുരുഷന്മാരും സ്ത്രീകളും വിദേശത്തേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും ഏറെ ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും, അതിനുള്ള നൈപുണ്യം ഇല്ലാത്തതുകൊണ്ട് ആ ആഗ്രഹം നടക്കാറില്ലായിരുന്നു. ഇത്തരം ബുദ്ധിജീവികൾക്ക് ജന്മസിദ്ധമായ സംരംഭകത്വ മനോഭാവം ഉണ്ടായിരുന്നു. അവരിൽ പലരും വായ്പയ്ക്ക് അപേക്ഷിക്കാൻ ശ്രമിക്കുകയും അങ്ങനെ ചെറുകിട ബിസിനസുകൾ സ്ഥാപിക്കുകയും ചെയ്യും. ഉദാഹരണത്തിന് ദൽഹിയിലെ അഫ്ഗാൻ എൻക്ലേവുകളിലെ ബ്യൂട്ടി പാർലറുകൾ, പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ധർ, പണം മാറ്റുന്നവർ, ബേക്കറികൾ, റെസ്റ്റോറന്റുകൾ എന്നിവയെല്ലാം പരിശോധിച്ചാൽ ഇങ്ങനെ അഭയാർഥികളായി വന്നവരുടേതാണെന്ന് മനസിലാകും.

ഈ ബുദ്ധിമുട്ടുകളെല്ലാമുപരി, അഭയാർത്ഥികൾക്ക് യഥാർത്ഥത്തിൽ നഷ്ടമായത് അവരുടെ സ്വത്വമാണ്. നമ്മിൽ മിക്കവർക്കും, ഒരു തിരിച്ചറിയൽ രേഖയായി പാസ്സ്പോർട്ടോ മറ്റോ ഉണ്ടാകും. എന്നാൽ നിങ്ങളുടെ പാസ്‌പോർട്ട്, അല്ലെങ്കിൽ മറ്റൊരു രേഖ ഇല്ലെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതേ അവസ്ഥയാണ് അഭയാർത്ഥികൾ നേരിടുന്നത്.

ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറുടെ അഭിപ്രായത്തിൽ, പ്രതിദിനം 50,000ത്തോളം ആളുകൾ പലായനം ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും വ്യക്തിപരമായ ഐഡന്റിറ്റി ഉണ്ട്; ഇത് ഒരുപക്ഷേ അവരുടെ സമ്പദ്‌വ്യവസ്ഥ, സംസ്കാരം, ചരിത്രം എന്നിവ ഉൾകൊള്ളുന്ന ഒരു ഐഡന്റിറ്റിയാകാം. എന്നിരുന്നാലും അവർ ജീവിച്ച രാജ്യം ഉപേക്ഷിക്കേണ്ടി വരുമ്പോൾ അഭയാർത്ഥികൾക്ക് അവരുടെ ഭൂതകാലത്തിന്റെ എല്ലാ തെളിവുകളും ബന്ധങ്ങളും നഷ്ടപ്പെടും. പലപ്പോഴും ഒരു തയ്യാറെടുപ്പില്ലാതെയാണ്, പലരും ക്യാമ്പുകളിൽ എത്തുന്നത്. പലരുടെയും കൈവശം തിരിച്ചറിയൽ രേഖകൾ ഉണ്ടാകാറില്ല. ചിലപ്പോൾ  സുരക്ഷിതത്വം തേടിയുള്ള ദീർഘയാത്രയിൽ അവർക്ക് തങ്ങളുടെ പേപ്പറുകൾ നഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം രേഖകൾ ഇല്ലാതാകുന്നത്. അതുവഴി അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിറവേറ്റാനുള്ള അവരുടെ അവകാശങ്ങളാണ് നഷ്ടപ്പെടുന്നത്.

തീർച്ചയായും കാബൂൾ വിമാനത്താവളത്തിലെ അരാജകത്വം ഇത്തരത്തിലുള്ള ഒരു സൂചനയാണ് നൽകുന്നത്. കാരണം, അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ റണ്‍വേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്. ഈ അരക്ഷിതാവസ്ഥ വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.